ഹൈന്ദവ വേദങ്ങള്‍ -3

ഹൈന്ദവര്‍ പ്രത്യേകമായ പരിഗണന നല്‍കുന്ന ഗ്രന്ഥങ്ങളില്‍ ഒന്നാണ് യോഗവാസിഷ്ഠം. ആദികവിയായ വാല്‍മീകിയാണ് ഇതിന്റെ രചയിതാവെന്ന് പറയപ്പെടുന്നു. അറുപത്തിനാലായിരം

വരികള്‍ ഉള്ള ബൃഹത്തായ കാവ്യസമാഹാരമാണിത്. ഒരു വ്യക്തിയല്ല, ഒരു സംഘമാളുകളാണ് ഇതിന്റെ രചന നിര്‍വഹിച്ചത് എന്നാണ് അതിന്റെ വലിപ്പം സൂചിപ്പിക്ുകന്നത്. ഏത് കാലത്താണ് ഇതിന്റെ രചന പൂര്‍ത്തിയായത് എന്ന കാര്യവും അജ്ഞാതമാണ്.

ക്രിസ്താബ്ദം ആറാം നൂറ്റാണ്ടില്‍ നടന്ന ചില സംഭവങ്ങളിലേക്ക് ചില സൂചനകള്‍ നല്‍കുന്നത് കാരണം അക്കാലത്ത് രചിക്കപ്പെട്ടതാണ് അതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ സുദീര്‍ഘമായ കാലയളവിനുള്ളിലാണ് യോഗവാസിഷ്ഠം രചിക്കപ്പെട്ടത് എന്ന അഭിപ്രായത്തിനാണ് നാം മുന്‍ഗണന നല്‍കുന്നത്. ആറാം നൂറ്റാണ്ടിലെ സംഭവ വികാസങ്ങള്‍ അക്കാലയളവില്‍ രചിക്കപ്പെട്ട ഭാഗങ്ങളെയാണ് കുറിക്കുന്നത്, അല്ലാതെ പ്രസ്തുത ഗ്രന്ഥം മുഴുവന്‍ അക്കാലത്ത് രചിക്കപ്പെട്ടുവെന്ന് തെളിയിക്കുന്നില്ല.

തത്വശാസ്ത്രം, അദ്ധ്യാത്മവിദ്യ തുടങ്ങിയവയാണ് ഗ്രന്ഥത്തിന്റെ ചര്‍ച്ചാ വിഷയം. ഇവയെ സംബന്ധിച്ച ആഴത്തിലുള്ള പഠനം പ്രസ്തുത ഗ്രന്ഥത്തില്‍ കാണാവുന്നതാണ്. യുവാവായ ശ്രീരാമന്റെ മനസ്സിലുദിക്കുന്ന ആധികള്‍ക്കും സംശയങ്ങള്‍ക്കും മഹര്‍ഷിയായ വസിഷ്ഠന്‍ നല്‍കുന്ന വിശദീകരണങ്ങളാണിവ. തനിക്ക് നിഗൂഢമായി തോന്നുന്ന വിഷയങ്ങള്‍ മഹര്‍ഷിയുമായി പങ്കുവെക്കുകയും, അദ്ദേഹം അവ വിശദീകരിക്കുകയുമാണ് ചെയ്യുന്നത്.

ആധുനിക ഹൈന്ദവ പുരോഹിതനായ സ്വാമി രാംതീര്‍ത്ഥ അമേരിക്കയില്‍ വെച്ച് ഈ ഗ്രന്ഥത്തെക്കുറിച്ച് ഒരു പ്രഭാഷണം നടത്തുകയുണ്ടായി. അദ്ദേഹം പറഞ്ഞത് ഇപ്രകാരമായിരുന്നു ‘ആകാശത്തിന് കീഴില്‍ യോഗവാസിഷ്ഠത്തോളം മഹത്തരമായ, പ്രയോജനകരമായ മറ്റൊരു ഗ്രന്ഥവും രചിക്കപ്പെട്ടിട്ടില്ല എന്നതില്‍ സംശയമില്ല. അത് വായിക്കുന്നവന് സ്വന്തത്തെ തിരിച്ചറിയാനും, തന്റെ ദൈവത്തെ തിരിച്ചറിയാനും സാധിക്കുന്നതാണ്’.

അതിപുരാതന ഹൈന്ദവ വേദങ്ങളിലാണ് രാമായണത്തിന്റെ സ്ഥാനം. അതിന്റെ രചയിതാവിനെയോ, രചിക്കപ്പെട്ട കാലയളവിനെയോ കുറിച്ച കൃത്യമോ, ആധികാരികമോ ആയ സൂചനകളൊന്നുമില്ല. രാമായണം മുഴുവനോ, അല്ലെങ്കില്‍ അതിലെ ചില ഭാഗങ്ങളോ മഹാഭാരതത്തേക്കാള്‍ പഴക്കമുള്ളതാണെന്ന് വ്യക്തമാണ്. മഹാഭാരത്തിലെ സൂചനകളില്‍ നിന്നാണ് രാമായണത്തിന്റെ ചരിത്രത്തെക്കുറിച്ച വിവരണം നമുക്ക് ലഭിച്ചിട്ടുള്ളത്. ആ സൂചനകള്‍ പോലും രാമായണത്തിന്റെ ചരിത്രകാലയളവ് കൃത്യമായി നിര്‍ണയിക്കാന്‍ ഉതകുന്നതല്ല. കാരണം ഭാരതത്തിലെ വേദങ്ങളില്‍ പലതും ദീര്‍ഘകാലത്തിന്റെ സൃഷ്ടിയാണ്. ഒരു പ്രത്യേക കാലത്ത്, ഏതെങ്കിലും ഒരു വ്യക്തി എഴുതിയുണ്ടാക്കിയതല്ല അവ.

ഭാരതത്തിലെ ജീവിതവുമായി ബന്ധപ്പെട്ട ഭരണഘടനാപരവും രാഷ്ട്രീയവുമായ ചിന്തകളാണ് അതിന്റെ ഉള്ളടക്കം. കൂടിയാലോചനാ സമിതിയുടെ രൂപീകരണം, രാജാക്കന്മാരെയും, ഗവര്‍ണര്‍മാരെയും തെരഞ്ഞെടുക്കുന്നതിന്റെ രീതി, രാജാവിന്റെ ഉത്തരവാദിത്തങ്ങള്‍, കൂടിയാലോചനാ സമിതിയുടെ ഉത്തരവാദിത്തങ്ങള്‍, അതിലെ അംഗങ്ങളുടെ പെരുമാറ്റശീലങ്ങള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം അത് വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ഇത്തരം വിശ്വാസദര്‍ശനങ്ങളെ തീര്‍ത്തും ശാസ്ത്രീയമായി സമീപിക്കാന്‍ ഒരു വിശ്വാസിക്ക് സാധിക്കേണ്ടതുണ്ട്. മനുഷ്യരുടെ കൈകടത്തലുകള്‍ വഴി മതാദ്ധ്യാപനങ്ങളും വിശ്വാസങ്ങളും വികലമാവുന്നതിനേക്കാള്‍ ഗുരുതരമാണ് വിശുദ്ധമെന്ന് വിശ്വസിക്കപ്പെടുന്ന ഗ്രന്ഥങ്ങളുടെ രചയിതാക്കളും, രചനാകാലയളവും അജ്ഞാതമാവുകയെന്നത്. എല്ലാറ്റിനും ശേഷം ഹൈന്ദവ വിശ്വാസികള്‍ അതിന് ദൈവികപരിവേഷം നല്‍കുകയും അതിനെ വാഴ്ത്തുകയും, മഹത്വപ്പെടുത്തുകയും, വിശേഷ സന്ദര്‍ഭങ്ങളില്‍ അവ പാരായണം നടത്തുകയും ചെയ്യുന്നു.

About super user

Check Also

09052013215701_0119111912

തൗറാത്തിന്റെ ആധികാരികത: ചില സംശയങ്ങള്‍ -4

തൗറാത്തിന്റെ ഉള്ളടക്കത്തില്‍ കാര്യമായ കൈകടത്തലുകളും, വക്രീകരണവും നടന്നിട്ടുണ്ടെന്ന് ബ്രിട്ടീഷുകാരനായ ബൈബ്ള്‍ പണ്ഡിതന്‍ ആദം ക്ലാര്‍ക് സമ്മതിക്കുന്നുണ്ട്. തൗറാത്തിലെ ചില വചനങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *