ഹൈന്ദവതയിലെ ദൈവവിശ്വാസം -1

ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള അതിപുരാതന മതങ്ങളിലൊന്നാണ് ഹൈന്ദവത. അതിനാല്‍ തന്നെ പ്രസ്തുത ദര്‍ശനത്തിന്റെ മതസങ്കല്‍പത്തെക്കുറിച്ച ചര്‍ച്ച വളരെ ഗഹനവും,

ആഴത്തിലുള്ളതുമായിരിക്കേണ്ടതുണ്ട്. സിന്ധ് നദീതടത്തില്‍ ദ്രാവിഡരുടെ കൈകളാള്‍ രൂപപ്പെട്ട ഈ ദര്‍ശനം അവിടേക്ക് കുടിയേറിയ യൂറോപ്യന്‍ ജനവിഭാഗമായ ആര്യന്മാര്‍ മുറുകെ പിടിച്ചിരുന്ന ദൈവസങ്കല്‍പത്തില്‍ ലയിക്കുകയും ചെയ്തു. ഈ രണ്ട് പാരമ്പര്യങ്ങള്‍ കൂടിക്കലരുകയും, ഈജിപ്ഷ്യന്‍, ഗ്രീക്ക് തുടങ്ങിയ വിദേശ ചിന്താധാരകളാല്‍ സ്വാധീനിക്കപ്പെടുകയും ചെയ്തതോടെ പുതിയൊരു വിശ്വാസരീതി വികസിതമായി.

ഹൈന്ദവതയിലെ ദൈവിക സങ്കല്‍പത്തെക്കുറിച്ച പഠനം വൈരുദ്ധ്യങ്ങളെക്കുറിച്ച ഗവേഷണമാണെന്ന് പറഞ്ഞാല്‍ അധികമാവില്ല. തത്വശാസ്ത്ര അഭിപ്രായങ്ങള്‍, ബഹുദൈവത്വം, അവതാരസങ്കല്‍പം, ദൈവനിഷേധം, പിശാചാരാധന, വീരാരാധന, പൂര്‍വികരെ വാഴ്ത്തല്‍, മൃഗാരാധന, പ്രകൃതിയാരാധന തുടങ്ങിയ വൈരുദ്ധ്യ ചിന്തകള്‍ ഹൈന്ദവ ദര്‍ശനത്തില്‍ കാണാവുന്നതാണ്.

ഏതെങ്കിലും നിര്‍ണിതമായ ദൈവങ്ങളില്‍ സ്ഥിരമായ വിശ്വാസം പുലര്‍ത്തുന്നില്ലെന്നത് ഹൈന്ദവദര്‍ശനവുമായി ബന്ധപ്പെട്ട പഠനം ദുഷ്‌കരമാക്കുന്നു. എന്ത് വിശ്വസിക്കാനും സന്നദ്ധനായ മതഭക്തനെയാണ് ഹൈന്ദവതയില്‍ കാണുന്നത്. പുതിയ ഏതാനും ചില ദൈവങ്ങളില്‍ സംതൃപ്തനായാല്‍ പഴയ ദൈവങ്ങളെ അവന്‍ ഉപേക്ഷിക്കുകയില്ല. മറിച്ച്, ആദ്യമുള്ളവയിലേക്ക് പുതിയവയെ ചേര്‍ക്കുക മാത്രമാണ് ചെയ്യുക. ചിലപ്പോള്‍ പുതിയ ദൈവങ്ങളുടെ കല്‍പനപ്രകാരവും മറ്റ് ചിലപ്പോള്‍ പഴയ ദൈവങ്ങളുടെ നിര്‍ദേശപ്രകാരവും അവന്‍ പ്രവര്‍ത്തിക്കുന്നതാണ്! തന്റെ ഉപജീവനത്തിന് ഏറ്റവും യോജിച്ചതാണ് ഈ സന്ദര്‍ഭത്തില്‍ അവന്‍ തെരഞ്ഞെടുക്കുക.

ഹൈന്ദവരുടെ ദൈവവിശ്വാസവുമായി ബന്ധപ്പെട്ട വേരുകള്‍ തിരിച്ചറിയുകയാണ് പ്രഥമമായി വേണ്ടത്. ബഹുദൈവത്വം, ത്രിയേകത്വം തുടങ്ങിയ വിശ്വാസങ്ങളിലേക്കുള്ള ഹൈന്ദവതയുടെ പരിവര്‍ത്തനത്തെ ന്യായീകരിച്ച തെളിവുകളെക്കുറിച്ചും ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.

പുരാതന ഹൈന്ദവമതം ബാബിലോണിയന്‍-ഈജിപ്ഷ്യന്‍ സംസ്‌കാരങ്ങളാല്‍ ശക്തമായി സ്വാധീനിക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഒരു വിഭാഗം ചരിത്രകാരന്മാരുടെ അഭിപ്രായം. വിവിധ തരം ദൈവങ്ങളില്‍ വിശ്വസിക്കുന്നവരാണ് ഹൈന്ദവര്‍. കാര്‍മേഘങ്ങളുടെ ദൈവമായി അറിയപ്പെടുന്നത് ഇന്ദ്രനാണ്. പ്രകൃതിപരമായ ശക്തികളെ പ്രതിനിധീകരിക്കുന്നത് ഈ ദൈവമാണ്. കൂടാതെ പാറകള്‍, മൃഗങ്ങള്‍, മരങ്ങള്‍, നദികള്‍, പര്‍വതങ്ങള്‍, നക്ഷത്രങ്ങള്‍ തുടങ്ങിയവക്ക് പവിത്രതയും, ദൈവികതയും കല്‍പിക്കുന്ന തോത്മിയന്‍ വിശ്വാസാടിസ്ഥാനങ്ങളും ഹൈന്ദവതയില്‍ കാണാവുന്നതാണ്. ആകാശം, ഭൂമി, സൂര്യന്‍, അഗ്നി, പ്രകാശം, വായു, ജലം തുടങ്ങിയ പ്രകൃതിശക്തികളെ ആരാധിക്കുന്നതും ഹൈന്ദവതയിലെ രീതിയാണ്.

പൗരാണിക ഇന്ത്യക്കാരുടെ മതവിശ്വാസത്തിലേക്ക് കൃത്യമായി വെളിച്ചം വീശുന്ന ആധികാരിക രേഖകളൊന്നുമില്ലെന്നാണ് മുഹമ്മദ് അബൂസഹ്‌റ അഭിപ്രായപ്പെടുന്നത്. എന്നാല്‍ അവിടത്തെ മതാനുയായികള്‍ അഗ്നിദേവനെ ആരാധിച്ചിരുന്നുവെന്ന് കുറിക്കുന്ന ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിവിധ തരം ബലികള്‍ അര്‍പിക്കപ്പെട്ടിരുന്ന വിശുദ്ധദേവനായിരുന്നു അത്. പ്രസ്തുത മതത്തിലും ക്ഷേത്രമേലധികാരികളും മറ്റുമായിരുന്നു മതചടങ്ങുകള്‍ക്കും ഉത്സവങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നത്. അഗ്നിദേവനെ മാത്രമായിരുന്നില്ല അവര്‍ ആരാധിച്ചിരുന്നത്. സൂര്യന്‍, ഭീകരമൃഗങ്ങള്‍ തുടങ്ങിയവയെല്ലാം ദൈവങ്ങളുടെ നിരയില്‍ ഇടംപിടിച്ചിരുന്നു.

ഹൈന്ദവരുടെ ദൈവസങ്കല്‍പത്തെ താഴെ പറയുന്ന വിധത്തില്‍ വിവിധ ഘട്ടങ്ങളായി വേര്‍തിരിക്കാവുന്നതാണ്.

1. അമൂര്‍ത്ത സങ്കല്‍പം: ലോകത്തെക്കുറിച്ച വീക്ഷണത്തില്‍ നിന്ന് പ്രഥമമായി ഉരുത്തിരിഞ്ഞ് വന്ന വിശ്വാസസങ്കല്‍പമാണിത്. ഭൗതികമായ ഈ ലോകം പരിമിതമാണെന്നും, അത് സ്ഥായിയോ, സമ്പൂര്‍ണമോ അല്ലെന്നും അതിനാല്‍ അതിനെ അവലംബിക്കാനോ, അതിന്റെ സഹായം തേടാന സാധ്യമല്ലെന്നും ഇവര്‍ വിശ്വസിച്ചു. അതിനാല്‍ തന്നെ വിശേഷണങ്ങളിലും സവിശേഷതകളിലും ഇതില്‍ നിന്ന് ഭിന്നമായ മറ്റൊരു ശക്തി ഉണ്ടാവേണ്ടിയിരിക്കുന്നുവെന്നതാണ് ഈ വിശ്വാസത്തിന്റെ സാരാംശം.

പ്രസ്തുത ശക്തിയെ അവര്‍ ബ്രഹ്മാവ് എന്ന് പേര് വിളിച്ചു. അവനാണ് എല്ലാ ഉണ്മയുടെയും അടിസ്ഥാനം. എല്ലാ സൃഷ്ടികളുടെയും യഥാര്‍ത്ഥ ഉറവിടവും, അവയുടെ ഊര്‍ജ്ജവും പ്രസ്തുത ശക്തിയാണ്. ഈ ശക്തിക്ക് നിര്‍ണിതമായ രൂപമോ, അവസാനമോ ഇല്ല. മനുഷ്യ സങ്കല്‍പങ്ങള്‍ക്ക് അതീതനാണ് അവന്‍. അവന്റെ സത്തയെക്കുറിച്ച് അന്വേഷിക്കാനോ, മനസ്സിലാക്കാനോ, കണ്ടെത്താനോ കഴിയില്ല.

About super user

Check Also

CC-Torah (1)

ജൂതന്മാര്‍ സാമ്പത്തിക നേതൃത്വം സ്വായത്തമാക്കിയ വിധം -2

അമേരിക്ക എങ്ങനെയാണ് ലോകത്തന്റെ ഭരണം ഏറ്റെടുത്തത് എന്ന് വ്യക്തമാക്കുന്ന വളരെ ലളിതമായ ഒരു മുഖവുര മാത്രമാണിത്. ലോകസാമ്പത്തിക വ്യവസ്ഥയെ സ്വര്‍ണത്തില്‍ …

Leave a Reply

Your email address will not be published. Required fields are marked *