1791209

ചരിത്രം കൊത്തിവെച്ച മസീഹ് -1

വിവിധ കാലഘട്ടങ്ങളിലെ ജനങ്ങള്‍ വിമോചകരും രക്ഷകരുമായി പ്രവാചകന്മാര്‍ രംഗപ്രവേശം ചെയ്യുമെന്ന് വിശ്വസിച്ചിരുന്നതായി മതങ്ങള്‍ക്കിടയിലെ താരതമ്യപഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഗോത്രങ്ങളില്‍ പോലും ഈ വിശ്വാസം നിലനിന്നിരുന്നുവെന്നും പ്രസ്തുത പഠനങ്ങള്‍ കുറിക്കുന്നു. ഇത് ഒരു അല്‍ഭുതകരമായ കാര്യമൊന്നുമല്ല. നന്മ പ്രതീക്ഷിക്കുകയെന്നത് തന്നെയാണ് മതവിശ്വാസം നിലകൊള്ളുന്ന അടിസ്ഥാനം. മനുഷ്യന്റെ മനസ്സാക്ഷിയില്‍ ദൈവം നിക്ഷേപിച്ച ഗുണമാണ് അവനെപ്പോഴും നന്മയും വിശുദ്ധിയും കാംക്ഷിക്കുന്നുവെന്നത്. ന്യൂനതകളില്‍ നിന്ന് മുക്തമായി പൂര്‍ണത കൈവരിക്കുന്നതിന് മനുഷ്യനെ പ്രചോദിപ്പിക്കുന്ന ഘടകവും ഇത് തന്നെയാണ്.
സാമൂഹിക തേട്ടമനുസരിച്ച് ഈ ആവശ്യം ചിലപ്പോള്‍ കഠിനമാവാറുണ്ട്. പുരാതന ഈജിപ്ഷ്യര്‍ തങ്ങളുടെ പഴയ രാഷ്ട്രം നശിച്ച് പോയതിന് ശേഷം വിമോചന കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് ചെയ്തിരുന്നത്. അവര്‍ പ്രതീക്ഷിച്ചിരുന്ന വിമോചകന്റെ വിശേഷണം ഇപ്രകാരമായിരുന്നു (തീക്കനല്‍ തണുപ്പിക്കുന്നവനും, എല്ലാ ജനങ്ങളുടെയും സംരക്ഷണം ഏറ്റെടുക്കുന്നവനുമാണ് അവന്‍).
മര്‍ദോക് ഭൂമിയിലേക്ക് മടങ്ങി വരുമെന്നും അദ്ദേഹം ഫിത്‌നയും കലാപവും അടിച്ചമര്‍ത്തുമെന്നുമുള്ള വിശ്വാസത്തിലായിരുന്നു ബാബിലോണിയക്കാര്‍ ജീവിച്ചിരുന്നതത്രെ! ഓരോ ആയിരം വര്‍ഷത്തിലും പ്രകാശദേവനില്‍ നിന്നുള്ള ദൂതന്‍ മനുഷ്യ രൂപത്തില്‍ ആഗതമാവുമെന്ന് മജൂസികള്‍ വിശ്വസിച്ചിരുന്നു.
ഈ വിശ്വാസം പിന്നീട് യഹൂദ-ക്രൈസ്തവ-ഇസ്ലാമിക ദര്‍ശനങ്ങള്‍ക്ക് ശേഷവും ഈ വിശ്വാസം നിലനിന്നിരുന്നു. പ്രമുഖ അറബി സാഹിത്യകാരനായിരുന്ന ജാഹിള് തന്റെ ഗുരുവായ ഇബ്‌റാഹീം ബിന്‍ സയ്യാറിനെക്കുറിച്ച് കുറിച്ചപ്പോള്‍ ഇതേക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട് (ഓരോ ആയിരം വര്‍ഷത്തിലും അതുല്യനായ ഒരു വ്യക്തി രംഗപ്രവേശം ചെയ്യുമെന്ന് പൂര്‍വികര്‍ വാദിച്ചിട്ടുണ്ട്. ഈ പറഞ്ഞത് ശരിയാണെങ്കില്‍ എന്റെ ഗുരു ഇബ്‌റാഹീം ആണ് ഈ ആയിരം വര്‍ഷത്തിലെ പുണ്യപുരുഷന്‍).
എന്നാല്‍ മസീഹ് എന്ന് പേരായ ദൈവികത കല്‍പിക്കപ്പെടുന്ന ഒരു ദൂതന്റെ ആഗമനത്തെക്കുറിച്ച് തൗറാത്തിനോ, അതിന്റെ വ്യാഖ്യാനങ്ങള്‍ക്കോ മുമ്പ് പരാമര്‍ശമോ, സൂചനയോ ഉണ്ടായിട്ടില്ല.
ഈ പേര് തന്നെയും മടങ്ങുന്നത് ഉല്‍പത്തിയിലെയും, പുറപ്പാടിലെയും വചനങ്ങളില്‍ വന്ന ആരാധനകളിലേക്കാണ്. അനുഗ്രഹീത ഒലീവ് കൊണ്ട് തടവുക (മസഹ) എന്നത് അവരുടെ അടുത്ത് പുണ്യാരാധനയായിരുന്നു. (യാക്കോബ് അതിരാവിലെ എഴുന്നേറ്റു തലയ്ക്കു കീഴേ വച്ചിരുന്ന കല്ലെടുത്ത് ഒരു തൂണായി കുത്തിനിര്‍ത്തി അതിന്‍മേല്‍ എണ്ണയൊഴിച്ചു). ഉല്‍പത്തി 28: 19.
പുറപ്പാടില്‍ ഇപ്രകാരം കാണാവുന്നതാണ് (കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: മികച്ച സുഗന്ധദ്രവ്യങ്ങള്‍ എടുക്കുക. വിശുദ്ധ മന്ദിരത്തില്‍ നിലവിലിരിക്കുന്ന ഷെക്കലിന്റെ കണക്കനുസരിച്ച് അഞ്ഞൂറു ഷെക്കല്‍ ശുദ്ധമായ മീറയും ഇരുനൂറ്റന്‍പതു ഷെക്കല്‍ സുഗന്ധമുള്ള കറുവാപ്പട്ടയും, ഇരുനൂറ്റന്‍പതു ഷെക്കല്‍ സുഗന്ധ സസ്യവും, അഞ്ഞൂറു ഷെക്കല്‍ അമരിപ്പട്ടയും, ഒരു ഹിന്‍ ഒലിവെണ്ണയും എടുക്കുക. സുഗന്ധ തൈലങ്ങള്‍ നിര്‍മിക്കുന്ന വിദഗ്ധനെപ്പോലെ ഇവയെല്ലാം കൂട്ടിക്കലര്‍ത്തി ഒരു വിശുദ്ധതൈലമുണ്ടാക്കണം. അതു വിശുദ്ധമായ അഭിഷേകതൈലമായിരിക്കും. സമാഗമകൂടാരവും സാക്ഷ്യപേടകവും അതുകൊണ്ട് അഭിഷേകം ചെയ്യണം). പുറപ്പാട് 30: 22-27
അതിനാല്‍ തന്നെ പ്രവാചകന്മാരും, പുണ്യപുരുഷന്മാരുമെല്ലാം മുസഹാഅ് എന്ന് അറിയപ്പെട്ടിരുന്നു. തൗറാത്ത് തന്നെയും പ്രസ്തുത പരാമര്‍ശം നടത്തിയതായി കാണാവുന്നതാണ് (എന്റെ അഭിഷിക്തരെ -മുസഹാഅ്- തൊട്ടുപോകരുത്, എന്റെ പ്രവാചകന്മാര്‍ക്ക് ഒരുപദ്രവും ചെയ്യരുത് എന്ന് അവിടുന്ന് ആജ്ഞാപിച്ചു). സങ്കീര്‍ത്തനങ്ങള്‍ 105: 15.

About abbas mahmood aqqad

Check Also

JESUS (1)

മസീഹ് ഇസ്ലാമിക പൈതൃകത്തില്‍ -3

യാത്രയിലായിരിക്കുമ്പോള്‍ കയ്യില്‍ മുടി ചീകാനുള്ള ഒരു ചീപ്പും, കുടിക്കാനുള്ള വെള്ളം സൂക്ഷിക്കാന്‍ ഒരു പാനപാത്രവുമാണ് മസീഹ് കൂടെ വഹിച്ചിരുന്നത്. ഒരു …

Leave a Reply

Your email address will not be published. Required fields are marked *