ഇഞ്ചീലിന്റെ വക്രീകരണം: ക്രൈസ്തവ പണ്ഡിതര്‍ സാക്ഷ്യപ്പെടുത്തുന്നു-1

ഇഞ്ചീല്‍ അഥവാ പുതിയ നിയമം മനുഷ്യ കൈകടത്തലുകള്‍ക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും വിധേയമായെന്നത് ക്രൈസ്തവേതര മതവിഭാഗങ്ങള്‍ നടത്തുന്ന കേവലം ആരോപണം മാത്രമാണ് എന്ന് തെറ്റിദ്ധാരണ നിലവിലുണ്ട്.

ഇതിന് വിപരീതമായി യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള ക്രൈസ്തവ പുരോഹിതന്മാരും പണ്ഡിതന്മാരും ഇക്കാര്യം അംഗീകരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം പലര്‍ക്കും അറിഞ്ഞുകൂടാ എന്നതാണ് വസ്തുത.
ബ്രിട്ടനില്‍ നിന്നുള്ള ക്രൈസ്തവ മതപണ്ഡിതന്‍ ഡെന്നിസ് നെനിഹാം കുറിക്കുന്നത് ഇപ്രകാരമാണ് (ഒഴിവാക്കാന്‍ പറ്റാത്ത വിധത്തില്‍ കൈകടത്തലുകള്‍ അതില്‍ നടത്തിയിരിക്കുന്നു. ബോധപൂര്‍വ്വമോ, അല്ലാതെയോ ഇത് സംഭവിച്ചിരിക്കുന്നു. മാര്‍ക്കോസ് സുവിശേഷത്തിന്റെ നൂറ് കണക്കിന് വരുന്ന കയ്യെഴുത്ത് പ്രതികളില്‍ പരസ്പരം യോജിക്കുന്ന രണ്ട് പതിപ്പുകള്‍ പോലും കണ്ടെത്താനാവില്ല. പൗലോസിന്റെ സന്ദേശങ്ങള്‍ പരസ്പര വിരുദ്ധമായ ആറ് കയ്യെഴുത്ത് പ്രതികളില്‍ കാണപ്പെടുന്നു!!).
അദ്ദേഹം തുടരുന്നു (പരസ്പരം യോജിക്കുന്ന ഒരു കയ്യെഴുത്ത് പ്രതി പോലും പുതിയ നിയമത്തിലെ ഏതെങ്കിലും ഒരു ഏടിന് ലഭ്യമല്ല).
ബ്രിട്ടീഷ് വിശ്വവിജ്ഞാനകോശം ഇക്കാര്യം സ്ഥാപിക്കുന്നുണ്ട് (പുതിയ നിയമത്തില്‍ നിന്ന് പുരോഹിതന്മാര്‍ ഉരുത്തിരിച്ചെടുത്ത കണക്ക് അനുസരിച്ച് ഏകദേശം ഒന്നര ലക്ഷത്തോളം വൈരുദ്ധ്യങ്ങള്‍ അവയുടെ പ്രമാണങ്ങള്‍ക്കിടയിലുണ്ട്).
റോബര്‍ട്ട് കെല്‍ സെല്ലര്‍ തന്റെ ‘ബൈബിളിന്റെ യാഥാര്‍ത്ഥ്യം’ എന്ന ഗ്രന്ഥത്തില്‍ കുറിക്കുന്നത് ഇങ്ങനെയാണ് (പുതിയ നിയമത്തിന്റെ എല്ലാ കയ്യെഴുത്ത് പ്രതികളും പരിശോധിച്ചാല്‍ പരസ്പരം യോജിക്കുന്ന ഒന്നും അവയില്‍ കാണാനാവില്ല!!).
പുതിയ നിയമത്തിന്റെ കയ്യെഴുത്ത് പ്രതികളിലെ പരാമര്‍ശങ്ങള്‍ക്കിടയില്‍ അമ്പതിനായിരത്തിലധികം വൈരുദ്ധ്യങ്ങളുണ്ടെന്നാണ് പ്രമുഖ പുരോഹിതനായിരുന്ന ശോറര്‍ പറയുന്നത്. പ്രസ്തുത വൈരുദ്ധ്യങ്ങള്‍ അമ്പതിനായിരത്തിനും ഒരു ലക്ഷത്തിനുമിടയില്‍ വരുമെന്നാണ് മറ്റൊരു പണ്ഡിതനായ യോല്‍ഷര്‍ പറയുന്നത്. വൈരുദ്ധ്യങ്ങള്‍ക്ക് പുറമെ കടന്ന് വരുന്ന, അബദ്ധങ്ങള്‍ കൂടി ചേരുമ്പോള്‍ ഒരു ലക്ഷത്തിലധികം വരുമെന്ന് അദ്ദേഹം വിവരിക്കുന്നു.
ബൈബിളിന്റെ ചില പകര്‍പ്പെഴുത്തുകാര്‍ ഏതാനും ചില പദങ്ങളും വാക്യങ്ങളും ബോധപൂര്‍വം അതില്‍ കയറ്റിക്കൂട്ടിയതായി സയോറഖ് പതിപ്പ് (പേജ് 19) വ്യക്തമാക്കുന്നുണ്ട്. എന്നാലിവ മറ്റ് പതിപ്പുകളില്‍ കാണാന്‍ സാധിക്കുകയില്ലെന്നതാണ് വസ്തുത.
ഇത് തന്നെയാണ് 1977-ല്‍ എഴുതിയ ‘ഫ്രീ ക്രിസ്ത്യാനിസം’ എന്ന തന്റെ ഗ്രന്ഥത്തില്‍ ഇപ്രകാരം കുറിക്കാന്‍ ഏണസ്റ്റ് വാള്‍ട്ടര്‍ സ്മിത്തിനെ പ്രേരിപ്പിച്ചത് (വിവിധങ്ങളായ സുവിശേഷങ്ങളുടെ ഒരു പേജ് പോലും യഥാര്‍ത്ഥ പ്രമാണത്തെക്കുറിക്കുന്നതായില്ല). പേജ് 39
പുതിയ നിയമത്തിന്റെ വിവിധ കയ്യെഴുത്ത് പ്രതികളിലെ വൈരുദ്ധ്യങ്ങളെക്കുറിച്ച് ആവലാതി ബോധിപ്പിച്ച് വാമാസോസിന് കത്തെഴുതാന്‍ ഹെരന്യമോസിനെ പ്രേരിപ്പിച്ച ഘടകവും ഇത് തന്നെയായിരുന്നു. പ്രമാണങ്ങളില്‍ ചേര്‍ക്കപ്പെട്ട വൈരുദ്ധ്യങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ നിസ്റ്റല്‍, ദോബഷോഷ് എന്നിവര്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. പേജ് 42
ഇതേക്കുറിച്ച് ക്‌നേറം പറയുന്നു (ബൈബിളിന്റെ ചെറിയ ഭാഗം മാത്രമാണ് വക്രീകരണം കൂടാതെ നമ്മിലേക്ക് എത്തിയത് എന്ന അഭിപ്രായമാണ് ഇന്ന് വേദപണ്ഡിതന്മാര്‍ സ്വീകരിച്ചിരിക്കുന്നത്). പേജ് 38
ഭൗതിക ശാസ്ത്ര രംഗത്തെ പ്രഗല്‍ഭ ശാസ്ത്രജ്ഞനും, ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവുമായിരുന്ന സര്‍ ഐസക് ന്യൂട്ടന്‍ പോലും ബൈബിളില്‍ സംഭവിച്ച കൈകടത്തലുകളെ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. പുതിയ നിയമത്തിന്റെ മൂന്നാമത്തെ പതിപ്പിലാണ് ആദ്യമായി ത്രിത്വം കടന്നുവന്നെതന്ന് അദ്ദേഹം വ്യക്തമാക്കുന്നു (എറസ്മസ് പതിപ്പില്‍ അവര്‍ ത്രിയേകത്വം കൂട്ടിച്ചേര്‍ത്തപ്പോള്‍ അതിന് മുമ്പുണ്ടായിരുന്ന കയ്യെഴുത്ത് പ്രതികള്‍ അവര്‍ വലിച്ചെറിഞ്ഞു. ഗവേഷകനായ ഒരു വ്യക്തിക്ക് ഇത്തരം മാറ്റങ്ങള്‍ സ്വീകരിക്കാനാവുമോ? മതത്തെ സംബന്ധിച്ചിടത്തോളം വളരെ അപകടകരമായ കാര്യമായിരുന്നു അത്. ഇപ്പോഴത് -ക്രൈസ്തവത- നടുവൊടിഞ്ഞ നട്ടെല്ലിന്മേലാണ് നില്‍ക്കുന്നത്).
അദ്ദേഹം തുടരുന്നു (ജെറോമിന്റെ കാലം മുതല്‍ ത്രിയേകത്വത്തെക്കുറിച്ച് ആഗോള തലത്തില്‍ നടന്ന ശക്തമായ സംവാദങ്ങള്‍ക്ക് ശേഷവും ആകാശത്ത് മൂന്ന് ദൈവമുണ്ടെന്ന് വാദിക്കുന്നവര്‍ക്ക് അതിനെ പിന്തുണക്കുന്ന ഒരു ഉദ്ധരണി പോലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല). റോബര്‍ട്ട് എ വാലാസിന്റെ ‘ത്രിയേകത്വത്തെ എതിര്‍ക്കുന്നവരുടെ ചരിത്രം’ എന്ന ഗ്രന്ഥത്തില്‍ നിന്ന്.

About abdul malik al-barrak

Check Also

09052013215701_0119111912

തൗറാത്തിന്റെ ആധികാരികത: ചില സംശയങ്ങള്‍ -4

തൗറാത്തിന്റെ ഉള്ളടക്കത്തില്‍ കാര്യമായ കൈകടത്തലുകളും, വക്രീകരണവും നടന്നിട്ടുണ്ടെന്ന് ബ്രിട്ടീഷുകാരനായ ബൈബ്ള്‍ പണ്ഡിതന്‍ ആദം ക്ലാര്‍ക് സമ്മതിക്കുന്നുണ്ട്. തൗറാത്തിലെ ചില വചനങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *