456

ഏശയ്യായിലെ ഏകദൈവ വിശ്വാസ പാഠങ്ങള്‍

ദൈവം ഏകനാണെന്നും അവന് സന്താനങ്ങളിലെന്നുമാണ് പഴയ നിയമം അഥവാ തൗറാത്ത് വ്യക്തമാക്കുന്നത്. എന്നിരിക്കെ പുതിയ നിയമത്തില്‍ ദൈവത്തിന് എങ്ങനെയാണ് സന്താനമുണ്ടായത് (ഞങ്ങളുടെദൈവമായ കര്‍ത്താവേ, അവന്റെ കൈയില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമേ! അങ്ങ് മാത്രമാണു കര്‍ത്താവെന്നു ഭൂമിയിലെ സകല രാജ്യങ്ങളും അറിയട്ടെ!). ഏശയ്യാ 37: 20
(ദൈവത്തെ ആരോടു നിങ്ങള്‍ തുലനം ചെയ്യും? അവിടുത്തോടു സാദൃശ്യമുള്ള രൂപമേത്? ശില്‍പി വാര്‍ത്തതും സ്വര്‍ണപ്പണിക്കാരന്‍ സ്വര്‍ണംപൂശി വെള്ളിച്ചങ്ങലകള്‍ അണിയിച്ചതുമായ വിഗ്രഹമോ? ആരാധനയ്ക്കു ദരിദ്രന്‍ ദ്രവിച്ചുപോകാത്ത തടിക്കഷണം തിരഞ്ഞെടുക്കുന്നു; ചലിക്കാത്ത പ്രതിമയുണ്ടാക്കാന്‍ അവന്‍ വിദഗ്ധനായ ശില്‍പിയെ അന്വേഷിക്കുന്നു) ഏശയ്യാ 40:20
ദൈവത്തിന് സമാനമായ ഒരു സൃഷ്ടിയുമില്ലെന്ന് ഈ വചനങ്ങള്‍ വ്യക്തമാക്കുന്നു.
ഈസാ പ്രവാചകനെക്കുറിച്ച സന്തോഷവാര്‍ത്ത അറിയിച്ച് കൊണ്ട് ഏശയ്യാ കുറിക്കുന്നത് ഇപ്രകാരമാണ് (ഇതാ, ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍, ഞാന്‍ തിരഞ്ഞെടുത്ത എന്റെ പ്രീതിപാത്രം. ഞാന്‍ എന്റെ ആത്മാവിനെ അവനു നല്‍കി; അവന്‍ ജനതകള്‍ക്കു നീതി പ്രദാനം ചെയ്യും. അവന്‍ വിലപിക്കുകയോ സ്വരമുയര്‍ത്തുകയോ ഇല്ല; തെരുവീഥിയില്‍ ആ സ്വരം കേള്‍ക്കുകയുമില്ല. ചതഞ്ഞ ഞാങ്ങണ അവന്‍ മുറിക്കുകയില്ല; മങ്ങിയ തിരി കെടുത്തുകയുമില്ല. അവന്‍ വിശ്വസ്തതയോടെ നീതി പുലര്‍ത്തും. ഭൂമിയില്‍ നീതി സ്ഥാപിക്കുന്നതുവരെ അവന്‍ പരാജയപ്പെടുകയോ അധീരനാവുകയോ ഇല്ല. തീരദേശങ്ങളും അവന്റെ നിയമത്തിനായി കാത്തിരിക്കുന്നു). ഏശയ്യാ 42: 1-4.
ഈസാ പ്രവാചകനെ തന്റെ പുത്രനെന്നല്ല, അടിമയെന്നാണ് കര്‍ത്താവ് ഇവിടെ വിശേഷിപ്പിച്ചിരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. തന്റെ ആത്മാവ് അവനില്‍ നിക്ഷേപിച്ചിരിക്കുന്നുവെന്നും ദൈവം അറിയിക്കുന്നു. ഈസാ പ്രവാചകന്‍ ഇസ്ലാമിലും റൂഹുല്ലാഹ് അഥവാ ദൈവത്തിന്റെ ആത്മാവ് എന്നാണ് അറിയപ്പെടുന്നത്.
അ (കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്റെ സാക്ഷികളാണ്. എന്നെ അറിഞ്ഞു വിശ്വസിക്കാനും ഞാനാണു ദൈവമെന്ന് ഗ്രഹിക്കാനും ഞാന്‍ തിരഞ്ഞെടുത്ത ദാസന്‍. എനിക്കു മുന്‍പ് മറ്റൊരു ദൈവം ഉണ്ടായിട്ടില്ല; എനിക്കുശേഷം മറ്റൊരു ദൈവം ഉണ്ടാവുകയുമില്ല. ഞാന്‍, അതേ, ഞാന്‍ തന്നെയാണു കര്‍ത്താവ്. ഞാനല്ലാതെ മറ്റൊരു രക്ഷകനില്ല. അന്യദേവന്‍മാരല്ല, ഞാന്‍ തന്നെയാണു പ്രസ്താവിക്കുകയും പ്രഘോഷിക്കുകയും രക്ഷിക്കുകയും ചെയ്തത്. കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്റെ സാക്ഷികളാണ്. ഞാനാണു ദൈവം, ഇനിയും അങ്ങനെ ആയിരിക്കുകയും ചെയ്യും). ഏശയ്യാ 43: 10-14.
കര്‍ത്താവ് ഇവിടെ തന്റെ നയം വളരെ വ്യക്തമായി തന്നെ അവതരിപ്പിക്കുന്നുണ്ട്. തനിക്ക് മുമ്പ് മറ്റൊരു ദൈവമുണ്ടായിട്ടില്ലെന്നും, ഇനി മറ്റൊരു ദൈവം വരാനില്ലെന്നും കര്‍ത്താവ് പ്രഖ്യാപിക്കുന്നു. ശാശ്വതനായ ദൈവം താന്‍ മാത്രമാണെന്ന് കര്‍ത്താവ് അറിയിക്കുകയും ചെയ്യുന്നു. എന്നിരിക്കെ പ്രസ്തുത ദൈവത്തിന് പുത്രനെ സങ്കല്‍പിക്കാന്‍ എങ്ങനെയാണ് സാധിക്കുക!!
(ഇസ്രായേലിന്റെ രാജാവും രക്ഷകനും സൈന്യങ്ങളുടെ നാഥനുമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ ആദിയും അന്തവുമാണ്. ഞാനല്ലാതെ മറ്റൊരു ദൈവമില്ല. എനിക്കു സമനായി ആരുണ്ട്? അവന്‍ അത് ഉദ്‌ഘോഷിക്കുകയും പ്രഖ്യാപിക്കുകയും തെളിയിക്കുകയും ചെയ്യട്ടെ! വരാനിരിക്കുന്ന കാര്യങ്ങള്‍ ആദിമുതല്‍ അറിയിച്ചതാര്? ഇനി എന്തുസംഭവിക്കുമെന്ന് അവര്‍ പറയട്ടെ! ഭയപ്പെടേണ്ടാ, ധൈര്യമവലംബിക്കുക! ഞാന്‍ പണ്ടേ പറയുകയും പ്രഖ്യാപിക്കുകയും ചെയ്തിട്ടില്ലേ, നിങ്ങള്‍ എന്റെ സാക്ഷികളാണ്. ഞാനല്ലാതെ മറ്റൊരു ദൈവമുണ്ടോ? മറ്റൊരു ഉന്നതശില എന്റെ അറിവിലില്ല. വിഗ്രഹം നിര്‍മിക്കുന്നവര്‍ ഒന്നുമല്ല; അവര്‍ സന്തോഷം പ്രദര്‍ശിപ്പിക്കുന്ന വസ്തുക്കള്‍ നിഷ്പ്രയോജനമാണ്. അവരുടെ സാക്ഷികള്‍ കാണുന്നില്ല, അറിയുന്നുമില്ല; അതുകൊണ്ട്, അവര്‍ ലജ്ജിതരാകും. ഒന്നിനും ഉപകരിക്കാത്ത ദേവനെ മെനയുകയോ വിഗ്രഹം വാര്‍ക്കുകയോ ചെയ്യുന്നത് ആരാണ്? അവര്‍ ലജ്ജിതരാകും). ഏശയ്യാ 44: 6-11.
‘ഞാന്‍ അല്ലാതെ മറ്റൊരു ദൈവവുമില്ലെ’ന്ന് ഇവിടെ കര്‍ത്താവ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുന്നു. തനിക്ക് തുല്യനായി മറ്റാരുമില്ലെന്ന് കര്‍ത്താവ് പ്രഖ്യാപിച്ചിരിക്കെ അവന് മകനെ പ്രതിഷ്ഠിക്കാനും, അദ്ദേഹത്തിന് മുന്നില്‍ ആരാധനകള്‍ അര്‍പ്പിക്കാനും ആരാണ് അവകാശം നല്‍കിയത്?

About super user

Check Also

Thord

തൗറാത്തിന്റെ ആധികാരികത: വേദപണ്ഡിതന്മാര്‍ എന്തുപറയുന്നു ? -1

തൗറാത്തെന്ന പേരില്‍ മൂസായിലേക്ക് ചേര്‍ക്കപ്പെടുന്ന ഏടുകള്‍ക്ക് യാതൊരു ആധികാരികതയുമില്ലെന്നത് ചരിത്രപരമായി അംഗീകരിക്കപ്പെട്ടതാണെങ്കില്‍ പോലും, തദ്വിഷയകമായി വേദക്കാരില്‍പെട്ട പണ്ഡിതരുടെ സാക്ഷ്യത്തിന് സവിശേഷമായ …

Leave a Reply

Your email address will not be published. Required fields are marked *