ഇസ്ലാം വീണ്ടെടുത്ത സ്ത്രീയവകാശങ്ങള്‍

ക്രിസ്താബ്ദം പതിനാറാം നൂറ്റാണ്ടില്‍ സ്ത്രീയവകാശങ്ങള്‍ക്ക് മേല്‍ ഇരുട്ടുപരന്ന കാലത്ത് അറേബ്യന്‍ ഉപദ്വീപിലെ മണല്‍കൂനകള്‍ക്കും, ചുവന്ന പര്‍വതങ്ങള്‍ക്കും മുകളില്‍, മക്കയില്‍ നിന്ന് മുഹമ്മദ് പ്രവാചകന്റെ നാവിലൂടെ ആകാശത്തിന്റെ ശബ്ദം ലോകത്താകമാനം അലയടിച്ചു.

ചവിട്ടിമെതിക്കപ്പെട്ട സ്ത്രീയവകാശങ്ങളുടെ വീണ്ടെടുപ്പും, അവളുടെ സ്വാതന്ത്ര്യപ്രഖ്യാപനവുമായിരുന്നു ഇസ്ലാമിലൂടെ ഉയിരെടുത്തത്. ചരിത്രത്തിലുടനീളം അവള്‍ക്ക് മേല്‍ ചാര്‍ത്തപ്പെട്ട അപമാനഭാരം താഴെവെച്ച്, അവകാശങ്ങളില്‍ ഒരു കുറവും വരുത്താതെ അവള്‍ക്ക് തിരികെ നല്‍കാന്‍ ഇസ്ലാമിന് സാധിച്ചു. സ്ത്രീയുടെ ‘മാനുഷികത’ ചോദ്യം ചെയ്യപ്പെട്ട കാലത്ത് നിന്ന് അവളെ ആദരിക്കപ്പെടുന്നതിന്റെയും ബഹുമാനിക്കപ്പെടുന്നതിന്റെയും ഘട്ടത്തിലേക്ക് ഇസ്ലാം ഉയര്‍ത്തി. കേവല വൈകാരിക പൂര്‍ത്തീകരണത്തിന് മാത്രം മൃഗീയമായി ചൂഷണം ചെയ്യപ്പെട്ടിരുന്ന അവള്‍ക്ക് സംരക്ഷണവും സുരക്ഷിതത്വവും നല്‍കി.
സ്ത്രീയുമായി ബന്ധപ്പെട്ട് ഇസ്ലാം കൊണ്ടുവന്ന സിദ്ധാന്തങ്ങള്‍ ചുരുക്കി വിവരിക്കുകയാണിവിടെ. മനുഷ്യന്‍ എന്ന നിലയില്‍ സ്ത്രീക്കും പുരഷനും തുല്യ സ്ഥാനമാണുള്ളതെന്ന് ഇസ്ലാം പഠിപ്പിച്ചു. അല്ലാഹു പറയുന്നു (ജനങ്ങളെ നിങ്ങളുടെ നാഥനെ സൂക്ഷിക്കുക, ഒരൊറ്റ സത്തയില്‍ നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍). അന്നിസാഅ് 1. പ്രസ്തുത വചനത്തിന്റെ വിശദീകരണമായി തിരുമേനി(സ) ഇപ്രകാരം അരുള്‍ ചെയ്തിരിക്കുന്നു (തീര്‍ച്ചയായും സ്ത്രീകള്‍ പുരുഷന്മാരുടെ സഹോദരിമാരാണ്). അഹ്മദ്, അബൂദാവൂദ്
സ്വര്‍ഗത്തില്‍ വെച്ച് ആദം തെറ്റ് ചെയ്യാനുള്ള കാരണക്കാരി സ്ത്രീയാണെന്നുള്ള പൂര്‍വകാല മതങ്ങളുടെ ആരോപണം ഇസ്ലാം തിരുത്തി. സ്ത്രീ കാരണമല്ല ആദം സ്വര്‍ഗത്തില്‍ നിന്ന് പുറത്തായതെന്നും, പ്രസ്തുത പാപത്തില്‍ ഇരുവര്‍ക്കും ഒരുപോലെ പങ്കാളിത്തമുണ്ടെന്നും ഖുര്‍ആന്‍ വ്യക്തമാക്കി. (എന്നാല്‍ പിശാച് അവരിരുവരെയും അതില്‍ നിന്ന് തെറ്റിച്ചു. അവരിരുവരെയും അവരുണ്ടായിരുന്നിടത്തു നിന്ന് പുറത്താക്കി). അല്‍ബഖറഃ 36
ഇതുസംബന്ധിച്ച മറ്റൊരു വചനം ഇപ്രകാരമാണ് (പിന്നെ, പിശാച് ഇരുവരോടും ദുര്‍മന്ത്രണം നടത്തി. അവരില്‍ ഒളിഞ്ഞിരിക്കുന്ന നഗ്നസ്ഥാനങ്ങള്‍ അവര്‍ക്ക് വെളിപ്പെടുത്താന്‍). അല്‍അഅ്‌റാഫ് 20
സ്വര്‍ഗത്തില്‍ വെച്ച് തെറ്റ് ചെയ്തതും, ഫലം ഭക്ഷിച്ചതും മാത്രമല്ല, ശേഷം പശ്ചാത്തപിച്ചതും ആദമും ഹവ്വായും ഒന്നിച്ചായിരുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നു (ഇരുവരും പറഞ്ഞു ‘ഞങ്ങളുടെ നാഥാ! ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം കാണിച്ചിരിക്കുന്നു. നീ മാപ്പേകുകയും ദയ കാണിക്കുകയും ചെയ്തില്ലെങ്കില്‍ ഉറപ്പായും ഞങ്ങള്‍ നഷ്ടം പറ്റിയവരായിത്തിരുന്നതാണ്’). അല്‍അഅ്‌റാഫ് 23
ദീനനുസരിച്ച് ജീവിക്കുകയും നന്മ പ്രവര്‍ത്തിക്കുകയുമാണെങ്കില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരേ പ്രതിഫലമാണുള്ളതെന്നും, അവള്‍ക്കും സ്വര്‍ഗപ്രവശേനം സാധ്യമാകുന്നതാണെന്നും ഖുര്‍ആന്‍ മനോഹരമായ പ്രയോഗത്തിലൂടെ വ്യക്തമാക്കി. (അല്ലാഹുവിലുള്ള സമര്‍പ്പണം, സത്യവിശ്വാസം, ഭയഭക്തി, സത്യസന്ധത, ക്ഷമാശീലം, വിനയം, ദാനശീലം, വ്രതാനുഷ്ഠാനും, ലൈംഗിക വിശുദ്ധി എന്നിവ ഉള്‍ക്കൊള്ളുന്നവരും അല്ലാഹുവെ സ്മരിക്കുന്നവരുമായ സ്ത്രീപുരഷന്മാര്‍ക്ക് അവന്‍ പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിട്ടുണ്ട്). അല്‍അഹ്‌സാബ് 35
സ്ത്രീ ദൗര്‍ഭാഗ്യമാണെന്നും, അവള്‍ പിറക്കുന്ന അപമാനണെന്നും കരുതിയിരുന്ന സമൂഹത്തിന് മുന്നില്‍ സ്ത്രീയുടെ ജനനം സന്തോഷമാണ് നല്‍കുന്നതെന്ന് ഖുര്‍ആന്‍ പ്രഖ്യാപിച്ചു. (അവരിലൊരാള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നതായി സന്തോഷവാര്‍ത്ത ലഭിച്ചാല്‍ ദുഖത്താല്‍ അവന്റെ മുഖം കറുത്തിരുളും. തനിക്കു ലഭിച്ച സന്തോഷവാര്‍ത്തയുണ്ടാക്കുന്ന അപമാനത്താല്‍ അവന്‍ ആളുകള്‍ നിന്ന് ഒളിഞ്ഞുമറയുന്നു. അയാളുടെ പ്രശ്‌നം, അപമാനം സഹിച്ച് അതിനെ നിലനിര്‍ത്തണമോ അതല്ല മണ്ണില്‍ കുഴിച്ചുമൂടണമോ എന്നതാണ്. അറിയുക, അവരുടെ തീരുമാനം വളരെ നീചം തന്നെ). അന്നഹ്ല്‍ 58-59
പെണ്‍കുട്ടിയെ ജീവനോടെ കുഴിച്ച് മൂടുന്നതിനെ ശക്തമായി ഇസ്ലാം വിമര്‍ശിക്കുകയും നിഷിദ്ധമാക്കുകയും ചെയ്തു (കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടി ചോദിക്കപ്പെടുമ്പോള്‍ ഏതൊരു പാപത്തിന്റെ പേരിലാണ് താന്‍ വധിക്കപ്പെട്ടതെന്ന്). അത്തക്‌വീര്‍ 8-9
സ്ത്രീക്കെതിരായ ദുരാചാരങ്ങള്‍ അവസാനിപ്പിച്ചുവെന്ന് മാത്രമല്ല, അവളെ ആദരിക്കാനും, ശ്രദ്ധയോടെ വളര്‍ത്താനും കല്‍പിക്കുക കൂടി ഇസ്ലാം ചെയ്തു. സ്ത്രീയെ വളര്‍ത്തി വലുതാക്കുന്നത് സ്വര്‍ഗപ്രവേശനത്തിന് വഴിയൊരുക്കുന്ന കാരണമാണെന്ന് തിരുമേനി(സ) പഠിപ്പിച്ചത് ഇതിന്റെ ഭാഗമാണ്.

About dr. mustafa sibai

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *