657

ഭരണാധികാരിയെ വിമര്‍ശിക്കുന്നത് കുറ്റകൃത്യമോ? -4

ഭരണാധികാരിക്കോ, ആഭ്യന്തര ഭരണസംവിധാനത്തിനോ എതിരായ ഏതൊരു പ്രവര്‍ത്തനത്തെയും രാഷ്ട്രീയ കുറ്റകരമെന്ന് വിശേഷിപ്പിക്കാമെന്നാണ് ആധുനിക മനുഷ്യ നിര്‍മിത പ്രത്യയശാസ്ത്രങ്ങളും, ഭരണഘടനകളും വ്യക്തമാക്കുന്നത്. പ്രസ്തുത പ്രവര്‍ത്തനത്തിന് സാമൂഹിക വ്യവസ്ഥയുമായോ, രാഷ്ട്രവുമായോ, അതിന്റെ സ്വാതന്ത്ര്യവുമായോ യാതൊരു ബന്ധമില്ലെങ്കില്‍ പോലും അതിനെ രാഷ്ട്രീയ കുറ്റകൃത്യമായി വിലയിരുത്താവുന്നതാണ്. രാഷ്ട്രത്തില്‍ വിപ്ലവമോ, ആഭ്യന്തര കലാപമോ നടക്കുന്ന വേളയിലായിരിക്കണം പ്രസ്തുത പ്രവര്‍ത്തനം എന്ന ഉപാധിയോട് കൂടിയാണിത്.
പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇസ്ലാമിക ശരീഅത്ത് മുന്നോട്ട് വെച്ച ആശയവും ഇത് തന്നെയാണ്. ഇതു സംബന്ധിച്ച അടിസ്ഥാന സമീപനത്തില്‍ ഇസ്ലാമിക ശരീഅത്തിനും മനുഷ്യ നിര്‍മിത നിയമങ്ങള്‍ക്കുമിയില്‍ യാതൊരു വ്യത്യാസവുമില്ല. രാഷ്ട്രീയ കുറ്റകൃത്യത്തെയും, മറ്റുള്ളവയെയും ഇസ്ലാമിക ശരീഅത്ത് വളരെ വ്യക്തമായി വേര്‍തിരിച്ച് നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് പ്രസ്തുത പാത പിന്തുടര്‍ന്ന് മനുഷ്യ നിര്‍മിത നിയമരേഖകള്‍ രംഗത്തുവന്നത്.
രാഷ്ട്രത്തില്‍ കലാപുമുണ്ടാക്കുന്നവര്‍ക്ക് ഇസ്ലാമിക ശരീഅത്ത് നിശ്ചയിച്ച ശിക്ഷ മൃഗീയവും, ക്രൂരവും, മനുഷ്യാവകാശങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് വിമര്‍ശകര്‍ ചേര്‍ത്തുപറയാറുണ്ട്. ഭരണാധികാരികള്‍ സമൂഹത്തില്‍ ലഭ്യമായതില്‍ വെച്ചേറ്റവും മികച്ച സ്വഭാവ ഗുണങ്ങളുള്ളവരായിരിക്കണമെന്നും, പ്രസ്തുത നേതൃത്വത്തെ അനുസരിക്കാന്‍ ജനങ്ങള്‍ ബാധ്യസ്ഥരാണെന്നും ഇസ്ലാം പഠിപ്പിക്കുന്നു. ഇസ്ലാമിക നേതൃത്വത്തെ അനുസരിക്കുന്നത് അല്ലാഹുവിനുള്ള അനുസരണമാണന്നാണ് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. (വിശ്വസിച്ചവരേ, അല്ലാഹുവെ അനുസരിക്കുക. ദൈവദൂതനെയും നിങ്ങളില്‍നിന്നുള്ള കൈകാര്യ കര്‍ത്താക്കളെയും അനുസരിക്കുക. ഏതെങ്കിലും കാര്യത്തില്‍ നിങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അത് അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില്‍ ഇതാണ് ഏറ്റം നല്ലത്. മെച്ചപ്പെട്ട ഫലത്തിനും ഇതാണ് ഉത്തമം). അന്നിസാഅ് 59.
ഇത്തരം ഭരണാധികാരികള്‍ക്കെതിരെ ഏതെങ്കിലും ചില വ്യാഖ്യാന ഭിന്നതകളുടെ പേരില്‍ യുദ്ധത്തിനിറങ്ങുകയെന്നതാണ് മേല്‍പറഞ്ഞ കലാപത്തിന്റെ പ്രായോഗിക രീതി. അതേക്കുറിച്ച ഖുര്‍ആനിക വിവരണം ഇപ്രകാരമാണ് (സത്യവിശ്വാസികളിലെ രണ്ടു വിഭാഗം പരസ്പരം പോരടിച്ചാല്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ സന്ധിയുണ്ടാക്കുക. പിന്നെ അവരിലൊരു വിഭാഗം മറു വിഭാഗത്തിനെതിരെ അതിക്രമം കാട്ടിയാല്‍ അതിക്രമം കാണിച്ചവര്‍ക്കെതിരെ നിങ്ങള്‍ യുദ്ധം ചെയ്യുക; അവര്‍ അല്ലാഹുവിന്റെ കല്‍പനയിലേക്ക് മടങ്ങിവരും വരെ. അവര്‍ മടങ്ങി വരികയാണെങ്കില്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വം സന്ധിയുണ്ടാക്കുക. നീതി പാലിക്കുക. നീതി പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു). അല്‍ഹുജുറാത് 9.
തിരുദൂതര്‍(സ) അരുള്‍ ചെയ്യുന്നു (ഒരു നേതാവിന് കീഴില്‍ നിങ്ങള്‍ ഒരുമിച്ച് നില്‍ക്കെ, നിങ്ങള്‍ക്കിടയില്‍ ചിദ്രതയുണ്ടാക്കാന്‍ ശ്രമിക്കുന്നവനെ വധിക്കുകയാണ് വേണ്ടത്).
അനൈക്യത്തിനും, കലാപത്തിനും ശ്രമിക്കുന്നവന്റെ വിധി ഇവിടെ വ്യക്തമാണ്. സമൂഹത്തിന്റെ സുസ്ഥിരതയും, അഖണ്ഡതയും സംരക്ഷിക്കുന്നതിന് അനിവാര്യമായ കല്‍പനയാണത്. ദൈവിക കല്‍പനകള്‍ നടപ്പാക്കുകയും, പ്രജകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും, കാര്യങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു ഭരണാധികാരിയുടെ അഭാവത്തില്‍ ഇസ്ലാമിക ശരീഅത്ത് നടപ്പാക്കപ്പെടുകയോ, ദീന്‍ നേരെ നിലകൊള്ളുകയോ ചെയ്യുകയില്ലെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഇത്തരം ഭരണാധികാരികള്‍ക്കെതിരില്‍ ഇറങ്ങിത്തിരിക്കുകയോ, രാഷ്ട്രത്തില്‍ ഛിദ്രതയുണ്ടാക്കുകയോ ചെയ്യുന്നത് ഇസ്ലാമിക രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനെതിരായ കടന്നു കയറ്റമാണ്. അതിനാല്‍ തന്നെ പ്രസ്തുത കുറ്റകൃത്യത്തെ വളരെ കര്‍ശനമായി നേരിടണമെന്ന് തന്നെയാണ് ഇസ്ലാമിക ശരീഅത്തിന്റെ തീരുമാനം.

About abdul qadir auda

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *