zzzzcomprehension

ഇസ്ലാമിന്റെ സാര്‍വ്വലൗകികത നേരിടുന്ന അപകടങ്ങള്‍ 3

നിലവിലുള്ള ഭൗതിക ശാസ്ത്രങ്ങളും പ്രത്യയശാസ്ത്രങ്ങളും മനുഷ്യനിലെ ‘മൃഗീയത’യെ മഹത്വവല്‍ക്കരിക്കുകയും വളര്‍ത്തിയെടുക്കുകയും ആത്മീയതയെ നിഷേധിക്കുകയുമാണ്

ചെയ്യുന്നത്. കുടുംബത്തിനുള്ളില്‍ തന്നെ മാതാ-പിതാക്കള്‍ക്കിടയില്‍ സംഘട്ടനം സൃഷ്ടിച്ചാണ് അവ കടന്ന് വരുന്നത് തന്നെയും. കുടുംബ സംവിധാനത്തിലെ പുരുഷന്റെ ‘അനിയന്ത്രിത’മായ മേല്‍ക്കോയ്മയും, അധികാരവും ചോദ്യം ചെയ്യുകയെന്നതാണത്രെ അതിന്റെ താല്‍പര്യം. സര്‍വ്വ മൂല്യങ്ങളും പറിച്ചെറിയുകയെന്ന ജൂത തല്‍മൂദിയന്‍ ചിന്തയെയാണഅ ഈ വീക്ഷണം പ്രതിനിധീകരിക്കുന്നത്. സമൂഹങ്ങളുടെ മഹോന്നതമായ പ്രതീകങ്ങളെയും സ്ഥാപനങ്ങളെയും ആദരിക്കുകയോ, സംരക്ഷിക്കുകയോ ചെയ്യാത്ത പൂര്‍ണ അരാജകത്വത്തില്‍ അധിഷ്ഠിതമായ വൃത്തികെട്ട തലമുറയെ സൃഷ്ടിക്കുകയെന്നതാണ് അവരുടെ ലക്ഷ്യം.
പാശ്ചാത്യ ചിന്തയുടെ പ്രകൃതത്തെയും, അവയ്ക്കും ഇസ്ലാമിക ചിന്തക്കുമിടയിലെ യോജിപ്പുകളെയും വിയോജിപ്പുകളെയും കുറിച്ച് കൃത്യമായി ധാരണയുണ്ടെങ്കില്‍ മാത്രമെ മേലുദ്ധരിച്ച സിദ്ധാന്തം പൂര്‍ണാര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ.
ഹെലനിയന്‍ ബഹുദൈവ വിശ്വാസം, പാശ്ചാത്യ ക്രൈസ്തവത, ജൂത തല്‍മൂദിയന്‍ ചിന്ത തുടങ്ങിയ മൂന്ന് ഉറവിടങ്ങളില്‍ നിന്നാണ് പാശ്ചാത്യ ചിന്ത രൂപം കൊണ്ടിരിക്കുന്നത്. ആധുനിക പാശ്ചാത്യ ചിന്ത മതത്തില്‍ നിന്ന് പാടെ വേറിട്ടതിനെ തുടര്‍ന്ന്, അതിന്റെ അഭാവത്തില്‍ തന്നെ മൂല്യാധിഷ്ഠിത ജീവിതം നയിക്കുന്ന പുതിയ മാതൃകാ ദര്‍ശനത്തിന് രൂപം നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ അധികംകഴിയുന്നതിന് മുമ്പ് തന്നെ പ്രസ്തുത ദര്‍ശനം തല്‍മൂദിയന്‍ ഭൗതിക വീക്ഷണത്തിന്റെ കാലടികള്‍ക്ക് കീഴില്‍ ഞെരിഞ്ഞമരുകയാണുണ്ടായത്. പാശ്ചാത്യ ചിന്തക്ക് മേല്‍ കാര്യമായ അളവില്‍ തന്നെ ആധിപത്യം സ്ഥാപിക്കാനും, അവയെ കീഴ്‌പെടുത്താനും തല്‍മൂദിയന്‍ ചിന്തക്ക് സാധിച്ചുവെന്നര്‍ത്ഥം.
‘വിഭജന വാദ’മാണ് നിലവിലുള്ള പാശ്ചാത്യ ചിന്തയുടെ പ്രകൃതം. കാര്യങ്ങളെ പര്‌സപരം ബന്ധമില്ലാത്ത, വേറിട്ട് നില്‍ക്കുന്ന വിവിധ ഘടകങ്ങളായി നിരീക്ഷിക്കുകയാണ് അത് ചെയ്യുന്നത്. എന്നാല്‍ കാര്യങ്ങളെ സമഗ്രമായി വീക്ഷിക്കുകയെന്നതാണ് ഇസ്ലാമിക ചിന്തയുടെ സവിശേഷത. കാര്യങ്ങളെ പരസ്പര വിരുദ്ധമെന്ന് മുദ്രകുത്തി, യഥാര്‍ത്ഥ പ്രകൃതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് സംരക്ഷിക്കുകയെന്നതാണ് പാശ്ചാത്യ ചിന്തയുടെ രീതി. സീസറിനുള്ളത് സീസറിന്, ദൈവത്തിനുള്ളത് ദൈവത്തിന് എന്ന മത-ഭൗതിക വേര്‍തിരിവ് ഉല്‍ഭവിച്ചത് പ്രസ്തുത വീക്ഷണത്തില്‍ നിന്നാണ്.
ഇസ്ലാമിക ചിന്തയുടെ അടിസ്ഥാന സവിശേഷതയും പ്രകൃതവുമായ സമ്പൂര്‍ണ വീക്ഷണം സ്വീകരിക്കുകയെന്നത് പാശ്ചാത്യ ചിന്തയെ സംബന്ധിച്ചിടത്തോളം അസംഭവ്യമാണ്. അതിനാല്‍ തന്നെ പാശ്ചാത്യ ദര്‍ശനം ശാസ്ത്രത്തെ സ്വീകരിക്കുമ്പോള്‍ മതത്തെ തള്ളിക്കളയുന്നു. ഭൗതികയെ പിന്തുണക്കുമ്പോള്‍ ആത്മീതയെ നിരാകരിക്കുന്നു. അനുഭവസാക്ഷ്യങ്ങളെ അംഗീകരിക്കുമ്പോള്‍ അദൃശ്യങ്ങളെ നിഷേധിക്കുകയും ചെയ്യുന്നു.
എന്നാല്‍ ഇസ്ലാം ഇവയെ പരസ്പരം യോജിപ്പിക്കുകയാണ് ച്യെയുന്നത്. അതിസൂക്ഷ്മമായ സന്തുലിതത്വത്തോടെ, പരസ്പര വിരുദ്ധമാവാത്ത വിധത്തില്‍ അവയെ ചേര്‍ത്ത് വെക്കാന്‍ ഇസ്ലാമിന് സാധിച്ചിരിക്കുന്നു. മനുഷ്യന്‍ ശരീരവും ആത്മാവും ചേര്‍ന്നതാണെന്നും, അവനെ ദൈവം കളിമണ്ണില്‍ നിന്ന് സൃഷ്ടിക്കുകയും ആത്മാവ് ഊതുകയും ചെയ്തിരിക്കുന്നുവെന്ന ഇസ്ലാമിന്റെ പ്രാഥമിക വിശ്വാസം ഈ സമഗ്രതയെയാണ് കുറിക്കുന്നത്.
പരിപൂര്‍ണമായ സമീപനം സ്വീകരിക്കാന്‍ മാത്രം ശക്തിയോ, ശേഷിയോ പാശ്ചാത്യ ചിന്തക്കില്ല. ആത്മാവ്, ഭൗതികത, ശരീരം, മനസ്സ് തുടങ്ങിയവയെ സമ്മേളിപ്പിക്കുകയെന്നത് വളരെ അല്‍ഭുതകരമായാണ് പാശ്ചാത്യ ചിന്ത വിലയിരുത്തുന്നത്. കാരണം മൂല്യങ്ങള്‍ക്കിടയിലെ പരസ്പര വേര്‍തിരിവെന്ന അടിസ്ഥാനത്തില്‍ പടുത്തുയര്‍ത്തപ്പെട്ട ചിന്തയാണ് അത്. ഇതാണ് പാശ്ചാത്യ ചിന്താരീതിയും, ഇസ്ലാമിക ചിന്താരീതിയും തമ്മിലുള്ള അടിസ്ഥാനപരവും, അപകടകരവുമായ വ്യത്യാസം. അതിനാല്‍ തന്നെ ഈ രണ്ട് ചിന്തകള്‍ക്കുമിടയില്‍ വളരെ ഭീമമായ വിടവാണുള്ളത്. പ്രസ്തുത വ്യത്യാസവും ഭിന്നതയും തന്നെയാണ് ധാര്‍മികത, സാമൂഹിക, മനശ്ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ ഇരു വീക്ഷണങ്ങളെ പ്രതിനിധീകരിക്കുന്നത്.

About anvar aljundi

Check Also

zzzvote1

തീര്‍ച്ചയായും എളുപ്പമാണ് ഇസ്ലാം -1

എളുപ്പമാക്കുക, പ്രയാസം നീക്കുക തുടങ്ങിയ അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിക ശരീഅത്ത് പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. (അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല). …

Leave a Reply

Your email address will not be published. Required fields are marked *