ഇസ്ലാമും ഇതരരും: ഖുര്‍ആനിക സമീപനം

ഒരു മതദര്‍ശനം മറ്റൊരു മതത്തെയും അവരുടെ അസ്തിത്വത്തെയും അംഗീകരിച്ചു എന്ന് വന്നേക്കും. എന്നാല്‍ പോലും അവരെയും അവരുടെ വിശ്വാസങ്ങളെയും ആദരിക്കുകയോ ബഹുമാനിക്കുകയോ ചെയ്യാറില്ല. ചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ യൂറോപ്യര് അവരുടെ റെസ്റ്റോറന്റുകളുടെയും കച്ചവടസ്ഥാപനങ്ങളുടെയും മുന്നില്‍ ‘ജൂതന്മാര്‍ക്കും പട്ടികള്‍ക്കും പ്രവേശനമില്ല’

എന്ന് എഴുതിവെച്ചിരുന്നു എന്ന കാര്യം ലോകത്തിന് സുപരിചിതമാണ്. തങ്ങളില്‍ നിന്ന് വ്യത്യസ്തമായ സ്വതന്ത്ര അസ്തിത്വമുള്ള വിഭാഗവും പുതിയ നിയമം പരാമര്‍ശിച്ച മതത്തിന്റെ അനുയായികളുമാണ് ജൂതരെന്ന് അംഗീകരിക്കുന്നതോടൊപ്പം തന്നെ അവരെ ആദരിക്കാനോ, അംഗീകരിക്കാനോ ക്രൈസ്തവര്‍ ഒരിക്കലും തയ്യാറായിരുന്നില്ല. ഇടപാടുകളിലും, പെരുമാറ്റത്തിലും പട്ടികള്‍ക്ക് സമാനമായ സ്ഥാനമാണ് അവര്‍ ജൂതര്‍ക്ക് വകവെച്ച് നല്‍കിയത്. എന്നല്ല, അവര്‍ പട്ടികളെ താലോലിക്കുകയും അവയോട് കരുണ കാണിക്കുകയും ചെയ്തിരുന്നുവെങ്കില്‍ പോലും ഒരിക്കല്‍ പോലും അപ്രകാരം ജൂതന്മാരോട് വര്‍ത്തിച്ചിരുന്നില്ല!!
ക്രൈസ്തവ യൂറോപ്പ് ജൂതന്മാരോട് വര്‍ത്തിച്ചത് പോലെ തന്നെയായിരുന്നു വെളുത്ത് അമേരിക്കക്കാര്‍ കറുത്തവരോട് വര്‍ത്തിച്ചതും. ആഫ്രിക്കന്‍ പരമ്പരയില്‍ ജന്മം കൊണ്ടവരായിരുന്നു കറുത്ത അമേരിക്കക്കാര്‍. അവരും തങ്ങളുടെ കച്ചവടസ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ‘പട്ടികള്‍ക്കും, കറുത്തവര്‍ക്കും പ്രവേശനമില്ല’ എന്ന് എഴുതിവെക്കാറുണ്ടായിരുന്നു!
സങ്കുചിത മനസ്സിനെ ബാധിക്കുന്ന മാരകമായ രോഗങ്ങളിലൊന്നാണ് ഇത്. മറ്റൊരു മനുഷ്യന് യാതൊരു നിലയും വിലയും കല്‍പിക്കാതിരിക്കുകയെന്ന പ്രവണത അവര്‍ ആര്‍ജ്ജിച്ചെടുത്തത് തങ്ങളുടെ മതത്തിന്റെ പേരിലായിരുന്നു എന്നതാണ് അല്‍ഭുതകരം. എന്നാല്‍ ഇക്കാര്യത്തില്‍ തീര്‍ത്തും ഭിന്നമായ സമീപനമാണ് ഇസ്ലാമിനുള്ളത്.
മറ്റുള്ളവരുടെ അസ്തിത്വം അംഗീകരിച്ചത് കൊണ്ട് മാത്രമായില്ല, അവരെ ആദരിക്കുക കൂടി ചെയ്യണമെന്നാണ് പ്രവാചകന്‍ മുഹമ്മദ്(സ) പഠിപ്പിച്ചിരിക്കുന്നത്. ഈ നിര്‍ദേശമാവട്ടെ, പ്രവാചകന്‍(സ) സ്വയം ഗവേഷണം ചെയ്‌തെടുത്തതായിരുന്നില്ല, മറിച്ച് അല്ലാഹുവിന്റെ തന്നെ കല്‍പനയുടെ ഭാഗമായ നിലപാട് മാത്രമായിരുന്നു. മതത്തിലും വിശ്വാസത്തിലും വിയോജിക്കുന്നവരോട് സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ് (ചോദിക്കുക ‘ആകാശങ്ങളില്‍ നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കുന്നത് ആരാകുന്നു? നീ പറയുക ‘അല്ലാഹുവാകുന്നു. തീര്‍ച്ചയായും ഒന്നുകില്‍ ഞങ്ങള്‍ അല്ലെങ്കില്‍ നിങ്ങള്‍ സന്മാര്‍ഗത്തിലാകുന്നു. അല്ലെങ്കില്‍ വ്യക്തമായ ദുര്‍മാര്‍ഗത്തില്‍’. പറയുക ‘ഞങ്ങള്‍ കുറ്റം ചെയ്തതിനെപ്പറ്റി നിങ്ങള്‍ ചോദിക്കപ്പെടുകയില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ഞങ്ങളും ചോദിക്കപ്പെടുകയില്ല’. പറയുക ‘നമ്മുടെ രക്ഷിതാവ് നമ്മെ തമ്മില്‍ ഒരുമിച്ച് കൂട്ടുകയും, അനന്തരം നമുക്കിടയില്‍ അവന്‍ സത്യപ്രകാരം തീര്‍പ്പ് കല്‍പിക്കുകയും ചെയ്യുന്നതാണ്. അവന്‍ സര്‍വ്വജ്ഞനായ തീര്‍പ്പുകാരനത്രെ’). സബഅ് 24-26
താന്‍ നിലകൊള്ളുന്നത് സത്യത്തിന്മേലാണെന്ന് തിരുമേനി(സ)ക്ക് വ്യക്തമായി അറിയാം. എന്നാല്‍പോലും ബഹുദൈവ വിശ്വാസികളോട് സംവദിക്കുമ്പോള്‍ ‘ഒന്നുകില്‍ നിങ്ങള്‍ അല്ലെങ്കില്‍ ഞങ്ങള്‍ സത്യത്തിലോ, ദുര്‍മാര്‍ഗത്തിലോ ആണ്’ എന്ന രീതിയാണ് സ്വീകരിക്കേണ്ടത് എന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു. എല്ലാവരും നിലകൊള്ളേണ്ട പൊതുഇടമാണ് ഇവിടെ വിശുദ്ധ ഖുര്‍ആന്‍ സ്ഥാപിക്കുന്നത്. ഒരു വിഭാഗം സത്യത്തിലും ഒരു വിഭാഗം അസത്യത്തിലുമാണ് എന്ന് ഉറപ്പാണെങ്കിലും, സത്യമാര്‍ഗം തങ്ങളുടേതാണ് എന്നുറപ്പിച്ച് കൊണ്ടല്ല മറ്റുള്ളവരോട് വര്‍ത്തിക്കേണ്ടതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുകയാണിവിടെ. ദൈവം നമ്മെ അന്ത്യനാളില്‍ ഒരുമിച്ച് കൂട്ടുകയും അവന്‍ വിധി തീര്‍പ്പു കല്‍പിക്കുകയും ചെയ്യട്ടെ എന്ന് മാത്രമാണ് പരമാവധി പറയാന്‍ സാധിക്കുക.
മാതൃകാപരമായ സംവാദ രീതിയാണ് ഇവിടെ ഖുര്‍ആന്‍ വരച്ചുകാണിക്കുന്നത്. അങ്ങേയറ്റം മര്യാദയോടും ആദരവോടും കൂടി പ്രതിപക്ഷ കക്ഷികളെ സമീപിക്കുകയെന്നതാണ് ഇതിന്റെ അടിസ്ഥാനം. സംവാദത്തില്‍ സാധ്യമായതില്‍ വെച്ചേറ്റവും ഉന്നതമായ മാര്‍ഗമാണ് ഇത്. ഇവിടെ പക്ഷപാതിത്വത്തിന്റെയോ, സങ്കുചിതത്വത്തിന്റെയോ ഒരു ലാഞ്ചന പോലും കാണാനാവില്ല.
വേദക്കാരോട് സംവദിക്കേണ്ട രീതിയും ഇപ്രകാരം തന്നെ വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട് (വേദക്കാരോട് ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ സംവാദം നടത്തരുത് -അവരില്‍ നിന്ന് അക്രമം പ്രവര്‍ത്തിച്ചവരോടൊഴികെ. നിങ്ങള്‍ പറയുക ‘ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാകുന്നു. ഞങ്ങള്‍ അവന്ന് കീഴ്‌പെട്ടവരുമാകുന്നു). അല്‍അന്‍കബൂത് 46
സംവാദത്തില്‍ ഏറ്റവും നല്ല മാര്‍ഗം സ്വീകരിക്കണമെന്ന കല്‍പനയാണ് വിശുദ്ധ ഖുര്‍ആന്‍ ഇവിടെ നല്‍കുന്നത്. വിശുദ്ധ ഖുര്‍ആന്റെ ഈ നിയമങ്ങള്‍ക്ക് സമാനമായ വല്ല കല്‍പനയും ഭൂമിയിലെ മറ്റു മതങ്ങളിലോ, മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങളിലോ കാണാന്‍ സാധിക്കുമോ? എന്നാല്‍ ഈയര്‍ത്ഥത്തിലുള്ള ഒട്ടേറെ കല്‍പനകളും നിര്‍ദേശങ്ങളും വിശുദ്ധ ഖുര്‍ആനില്‍ ഇനിയും കാണാവുന്നതാണ് എന്നാണ് നമുക്ക് പറയാനുള്ളത്.

About dr rakibu sarjany

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *