ഇതര മതസ്ഥരോട് സഹായം തേടുന്നത് 2

അബ്‌സീനിയയിലേക്ക് ഹിജ്‌റ ചെയ്യാനായി ഇറങ്ങിത്തിരിച്ച അബൂബക്‌റി(റ)നെ വഴിയില്‍ വെച്ച് ബഹുദൈവ വിശ്വാസിയായിരുന്ന ഇബ്‌നു ദുഗ്ന കണ്ടുമുട്ടി.

ആ പ്രദേശത്തിന്റെ നേതാവായിരുന്നു അദ്ദേഹം. ‘അബൂബക്ര്‍, താങ്കള്‍ എങ്ങോട്ടാണ് പോകുന്നതെ’ന്ന് ഇബ്‌നു ദുഗ്ന ചോദിച്ചു. അബൂബക്ര്‍(റ) പറഞ്ഞു ‘എന്റെ നാട്ടുകാര്‍ എന്നെ പുറത്താക്കിയിരിക്കുന്നു. ഭൂമിയില്‍ യാത്ര ചെയ്ത് എന്റെ നാഥന് ആരാധന നിര്‍വഹിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’. ഇതുകേട്ട ഇബ്‌നു ദുഗ്നയുടെ പ്രതികരണം ഇങ്ങനെയായിരുന്നു (താങ്കളെപ്പോലുള്ളവര്‍ പുറത്ത് പോവുകയോ, പുറത്താക്കപ്പെടുകയോ അരുത്. താങ്കള്‍ ഇല്ലായ്മയനുഭവിക്കുന്നവനെ സഹായിക്കുകയും, കുടുംബ ബന്ധം ചേര്‍ക്കുകയും, പ്രയാസങ്ങള്‍ ഏറ്റെടുക്കുകയും അതിഥികളെ ആദരിക്കുകയും ചെയ്യുന്നവനാണ്. ഞാന്‍ താങ്കള്‍ക്ക് അഭയം നല്‍കാം. താങ്കള്‍ എന്റെ കൂടെ മടങ്ങുകയും, താങ്കളുടെ നാട്ടില്‍ വെച്ച് തന്നെ ദൈവത്തിനുള്ള ആരാധന നിര്‍വഹിക്കുകയും ചെയ്യുക). ഇബ്‌നു ദുഗ്ന അബൂബക്‌റിനെയും കൂട്ടി നേരെ കഅ്ബാലയത്തിലേക്ക് തിരിച്ചു. അവിടെ കൂടിയിരുന്ന സത്യനിഷേധികളായ ഖുറൈശികളുടെ മുന്നിലൂടെ ഒന്ന് രണ്ട് തവണ നടന്നതിന് ശേഷം ഇബ്‌നു ദുഗ്ന അവരോട് പറഞ്ഞു (അബൂബക്‌റിനെപ്പോലുള്ളവര്‍ പുറത്ത് പോവുകയോ, പുറത്താക്കപ്പെടുകയോ ചെയ്യാവതല്ല. പാവപ്പെട്ടവനെ സഹായിക്കുന്ന, കുടുംബ ബന്ധം ചേര്‍ക്കുന്ന, അതിഥികളെ ആദരിക്കുന്ന ഒരു വ്യക്തിയെ നിങ്ങള്‍ക്കെങ്ങനെയാണ് പുറത്താക്കാന്‍ സാധിക്കുക?).
അബൂബക്‌റിന് ഇബ്‌നു ദുഗ്ന നല്‍കിയ അഭയം ഖുറൈശികള്‍ അംഗീകരിക്കുകയും, അവര്‍ അദ്ദേഹത്തിന് നിര്‍ഭയത്വം നല്‍കുകയും ചെയ്തു. അവര്‍ ഇബ്‌നു ദുഗ്നയോട് പറഞ്ഞു (ദൈവത്തിനുള്ള ആരാധനകള്‍ സ്വന്തം വീട്ടില്‍ വെച്ച് നിര്‍വഹിക്കാന്‍ താങ്കള്‍ അബൂബക്‌റിനോട് പറയുക. അവിടെ വെച്ച് അദ്ദേഹം നമസ്‌കരിക്കുകയോ, ഉദ്ദേശിക്കുന്നതെന്തും പാരായണം ചെയ്യുകയോ ആവാം. അത് ഞങ്ങള്‍ക്ക് ഉപദ്രവകരമാവുകയില്ല തന്നെ. ഞങ്ങളുടെ ഭാര്യമാരും സന്താനങ്ങളും വഴിതെറ്റുമെന്ന് ഞങ്ങള്‍ ആശങ്കിക്കുന്നു). ഈ നിര്‍ദേശം ഇബ്‌നു ദുഗ്ന അബൂബക്‌റിന്റെ മുന്നില്‍ സമര്‍പിക്കുകയും അദ്ദേഹമപ്രകാരം ആരാധനകള്‍ രഹസ്യമായി നിര്‍വഹിക്കുകയും ചെയ്തു.
പിന്നീട് അബൂബകര്‍(റ) തന്റെ വീടിന്റെ മുറ്റത്ത് തന്നെ ഒരു പള്ളി നിര്‍മിക്കുകയും അവിടെ വെച്ച് നമസ്‌കരിക്കുകയും ഖുര്‍ആന്‍ പാരായണം നിര്‍വഹിക്കുകയും ചെയ്തു. ഇതുകണ്ട സത്യനിഷേധികളായ സ്ത്രീകളും കുഞ്ഞുങ്ങളും അദ്ദേഹത്തെ ഒളിഞ്ഞ് നോക്കാനും, നമസ്‌കാരം കണ്ട് അല്‍ഭുതപ്പെടാനും തുടങ്ങി. വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ധാരാളമായി കരയുന്ന വ്യക്തിയായിരുന്നു അബൂബക്ര്‍. തേങ്ങലടക്കാനാവതെ ചിലപ്പോഴൊക്കെ പൊട്ടിക്കരയുമായിരുന്നു അദ്ദേഹം. അബൂബക്‌റിന്റെ നമസ്‌കാരവും ഖുര്‍ആന്‍ പാരായണവും ഖുറൈശികള്‍ക്ക് വീണ്ടും അലോസരമായി. അവര്‍ ഇബ്‌നു ദുഗ്നയുടെ അടുത്തേക്ക് ആളയച്ചു പറഞ്ഞു (സ്വന്തം വീട്ടില്‍ വെച്ച് ആരാധനകള്‍ നിര്‍വഹിക്കാമെന്ന ധാരണയിലാണ് ഞങ്ങള്‍ അബൂബക്‌റിന് അഭയം നല്‍കിയിരുന്നത്. പക്ഷെ, അദ്ദേഹമത് ലംഘിക്കുകയും വീട്ടുമുറ്റത്ത് പള്ളി നിര്‍മിക്കുകയും ചെയ്തിരിക്കുന്നു. അവിടെ വെച്ച് അദ്ദേഹം പരസ്യമായി നമസ്‌കരിക്കുകയും ഖുര്‍ആന്‍ പാരായണം നടത്തുകയും ചെയ്യുന്നു. ഞങ്ങളുടെ ഭാര്യമാരും സന്താനങ്ങളും വഴിതെറ്റുമെന്ന് ഞങ്ങള്‍ ഭയക്കുന്നു. അതിനാല്‍ താങ്കള്‍ വന്ന് അദ്ദേഹത്തോട് സ്വന്തം വീട്ടില്‍ വെച്ച് ആരാധനകള്‍ നിര്‍വഹിക്കാന്‍ ആവശ്യപ്പെടുക. വിസമ്മതിക്കുന്ന പക്ഷം അദ്ദേഹത്തിന്റെ സംരക്ഷണ ഉത്തരവാദിത്വത്തില്‍ നിന്ന് താങ്കള്‍ പിന്മാറുക. താങ്കളെ പ്രയാസപ്പെടുത്താന്‍ ഞങ്ങള്‍ക്ക് ആഗ്രഹമില്ല, പക്ഷെ, അബൂബക്ര്‍ ചെയ്യുന്നത് ഞങ്ങള്‍ക്ക് അംഗീകരിക്കാനും വയ്യ). ആഇശഃ(റ) പറയുന്നു (ഇബ്‌നു ദുഗ്ന അബൂബക്‌റി(റ)ന്റെ അടുത്ത് വന്ന് പറഞ്ഞു ‘ഞാന്‍ താങ്കള്‍ക്ക് അഭയം നല്‍കിയ നിബന്ധനകള്‍ താങ്കള്‍ക്ക് അറിയാവുന്നതാണ്. അതിനാല്‍ താങ്കള്‍ ആ നിബന്ധന പാലിക്കുകയോ, എന്റെ സംരക്ഷണ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാകുകയോ ചെയ്യുക. അഭയം നല്‍കിയ വ്യക്തിയാല്‍ ഞാന്‍ വിഷമത്തിലായെന്ന് അറബികള്‍ പാടിനടക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അബൂബക്ര്‍(റ) അദ്ദേഹത്തോട് പറഞ്ഞു (താങ്കളുടെ അഭയം ഞാന്‍ താങ്കള്‍ക്ക് തന്നെ തിരിച്ച് നല്‍കുകയാണ്. എനിക്ക് ഇനി അല്ലാഹുവിന്റെ അഭയം മാത്രം മതി).
ഇബ്‌നു ഹജര്‍ ഈ സംഭവത്തില്‍ നിന്ന് തെളിവുദ്ധരിക്കുന്നു (ഇബ്‌നു ദുഗ്നയുടെ അഭയം അബൂബകര്‍ സ്വീകരിക്കുകയും, തിരുമേനി(സ) അതംഗീകരിക്കുകയും ചെയ്യുന്നുവെന്നതാണ് ഈ ഹദീഥ് നല്‍കുന്ന പാഠം).
ഉമ്മുസലമഃ(റ) ഹിജ്‌റ പോയപ്പോള്‍ ഉഥ്മാന്‍ ബിന്‍ ത്വല്‍ഹയായിരുന്നു അവരെ അനുഗമിച്ചത്. അക്കാലത്ത് അദ്ദേഹം ബഹുദൈവ വിശ്വാസിയായിരുന്നു.
ഇസ്ലാം സ്വീകരിക്കാതെ തന്നെ പ്രവാചകന്‍ തിരുമേനി(സ)യുടെ പ്രബോധനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുകയും പ്രവാചകനെ സംരക്ഷിക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ പിതൃവ്യനായിരുന്ന അബൂത്വാലിബ് ആയിരുന്നു. അതുപോലെ തന്നെ രണ്ടാം അഖബഃ ഉടമ്പടിയില്‍ അക്കാലത്ത് ബഹുദൈവ വിശ്വാസിയായിരുന്ന പ്രവാചക പിതൃവ്യന്‍ അബ്ബാസ്(റ) പങ്കെടുക്കുകയുണ്ടായി. മാത്രവുമല്ല, തിരുമേനി(സ)യെ സംരക്ഷിക്കണമെന്നും, അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അന്‍സ്വാറുകള്‍ക്ക് മുന്നില്‍ നിബന്ധന വെച്ചത് അദ്ദേഹമായിരുന്നു.

About nasir muhammadi muhammad jad

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *