ഇതരമതസ്ഥരോട് സഹായം തേടുന്നത് 1

ഇസ്ലാമിക പ്രബോധനത്തിന്റെ ആദ്യനാളുകളില്‍ -ശത്രുക്കളുടെ പീഢനങ്ങള്‍ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയിരിക്കെ- പോലും തിരുമേനി(സ) ഇതരമതാനുയായികളോട് സഹായം തേടിയിരുന്നുവെന്ന് ഹദീഥുകള്‍ വ്യക്തമാക്കുന്നുണ്ട്.

ഇസ്ലാമിക പ്രബോധനത്തിന്റെ താല്‍പര്യം മുന്‍നിര്‍ത്തിയായിരുന്നു തിരുമേനി(സ) ഈ സമീപനം സ്വകീരച്ചത്. അക്കാലത്ത് മുസ്ലിമല്ലാതിരുന്ന നജ്ജാശിയോട് തിരുമേനി(സ) സഹായം തേടുകയും, തന്റെ അനുചരന്മാരോട് അദ്ദേഹത്തിന്റെ നാട്ടിലേക്ക് (അബ്‌സീനിയ) ഹിജ്‌റ പോവാന്‍ നിര്‍ദേശിക്കുകയും ചെയ്യുകയുണ്ടായി. തിരുമേനി(സ) നജ്ജാശിയെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമായിരുന്നു (അവിടെ ഒരു രാജാവുണ്ട്. അദ്ദേഹത്തിന്റെയടുത്ത് ആരും അക്രമിക്കപ്പെടുകയില്ല).
തിരുമേനി(സ)യുടെ വീക്ഷണം ശരിയാവുകയും, പ്രവാചകാനുചരന്മാരെ നജ്ജാശി സ്വീകരിച്ചിരുത്തുകയും, അവര്‍ക്ക് അഭയം നല്‍കുകയും പിന്നീട് അദ്ദേഹം ഇസ്ലാം സ്വീകരിക്കുകയും ചെയ്തുവെന്ന് ചരിത്രം വ്യക്തമാക്കുന്നു.
ഒരു അറേബ്യന്‍ ഗോത്രത്തിലേക്കും ഹിജ്‌റ പോകുന്നതിനെക്കുറിച്ച് തിരുമേനി(സ) ചിന്തിക്കുക പോലും ചെയ്തില്ല. കാരണം അവയെല്ലാം ഖുറൈശികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചോ, ബിംബാരധന മുറുകെ പിടിച്ചോ പ്രവാചക പ്രബോധനത്തെ നിരസിക്കുകയാണ് ചെയ്തിരുന്നത്. ഇപ്രകാരം തന്നെ വേദക്കാരുടെ നാടുകളിലേക്ക് ഹിജ്‌റ പോവാനും തിരുമേനി(സ) ആലോചിക്കുകയുണ്ടായില്ല.
അബ്‌സീനിയയിലേക്ക് ആദ്യമായി ഹിജ്‌റ പോയവരില്‍ ഉള്‍പെട്ട ഉമ്മുസലമഃ പ്രസ്തുത സാഹചര്യം വിശദീകരിക്കുന്നത് നോക്കുക (പ്രവാചക സഖാക്കള്‍ മര്‍ദിക്കപ്പെടുകയും, കഠിനമായ പീഢനങ്ങള്‍ക്കിരയാവുകയും ചെയ്തതിനെ തുടര്‍ന്ന് മക്കയില്‍ ജീവിക്കാന്‍ നിവൃത്തിയില്ലാതായി. വിശ്വാസികളെ പ്രതിരോധിക്കാനോ, സംരക്ഷിക്കാനോ ഉള്ള ഭൗതികമായ ശക്തി തിരുമേനി(സ)ക്ക് ഇല്ലായിരുന്നു. തിരുമേനി(സ)യാവട്ടെ സ്വന്തം പിതൃവ്യന്റെ സംരക്ഷണത്തിലുമായിരുന്നു. ആര്‍ക്കും തന്നെ അദ്ദേഹത്തെ ദേഹോപദ്രവമേല്‍പിക്കാന്‍ കഴിയുമായിരുന്നില്ല. ഇതേതുടര്‍ന്ന് തിരുമേനി(സ) വിശ്വാസികളോട് പറഞ്ഞു ‘അബ്‌സീനിയയില്‍ ഒരു രാജാവുണ്ട്. അദ്ദേഹത്തിന്റെയടുത്ത് ആരും മര്‍ദിക്കപ്പെടുകയില്ല. നിങ്ങളനുഭവിക്കുന്ന ഈ ദുരിതത്തില്‍ നിന്ന് അല്ലാഹു ഒരു വഴി നല്‍കുന്നത് വരെ നിങ്ങള്‍ അദ്ദേഹത്തിന്റെ നാട്ടിലേക്ക് പോവുക’. ഞങ്ങള്‍ ഓരോരുത്തരും വെവ്വേറെയാണ് യാത്ര തുടങ്ങിയത്. വഴിയില്‍ വെച്ച് ഞങ്ങള്‍ ഒരുമിക്കുകയും ഏറ്റവും നല്ല വീട്ടില്‍ തന്നെ ചെന്ന് കയറുകയും ചെയ്തു. ഞങ്ങളുടെ വിശ്വാസത്തിന്റെ കാര്യത്തില്‍ അദ്ദേഹം നിര്‍ഭയത്വം നല്‍കിയ അദ്ദേഹത്തില്‍ നിന്ന് യാതൊരു അക്രമവും ഭയപ്പെടേണ്ടതില്ലായിരുന്നു).
മദീനയിലേക്ക് ഹിജ്‌റ പുറപ്പെട്ട പ്രവാചകന്‍ ബഹുദൈവ വിശ്വാസിയായിരുന്ന അബ്ദുല്ലാഹ് ബിന്‍ ഉറൈഖിതിനെ വഴികാട്ടിയായി വിളിച്ചുവെന്നത് സുസ്ഥിരമായ കാര്യമാണ്.
ത്വാഇഫിലെ ബന്ധുക്കളുടെ അടുത്തേക്ക സഹായം തേടി ചെന്ന പ്രവാചകനെ അവിടെയുള്ളവര്‍ ആട്ടിയോടിച്ച സംഭവം പ്രസിദ്ധമാണ്. അദ്ദേഹം തിരിച്ച് മക്കയിലേക്ക് പ്രവേശിക്കാനുദ്ദേശിച്ച അദ്ദേഹം അവിടത്തെ ശത്രുക്കളില്‍ നിന്ന് തന്നെ സംരക്ഷിക്കാന്‍ പറ്റിയ ആളെ അന്വേഷിക്കുകയും തദാവശ്യാര്‍ത്ഥം അബ്ദുല്ലാഹ് ബിന്‍ ഉറൈഖിത്തിനെ അഖ്‌നസ് ബിന്‍ ശുറൈഖിന്റെ അടുത്തേക്ക് അയക്കുകയും ചെയ്തു. മക്കയില്‍ തനിക്ക് അഭയം നല്‍കണമെന്ന് നിര്‍ദേശിച്ച് കൊണ്ടായിരുന്നു ഇത്. പക്ഷെ അയാളത് നിരസിക്കുകയുണ്ടായി. ‘ഖുറൈശികളോട് സഖ്യം ചെയ്തയാള്‍ അതിന്റെ ശത്രുവിന് അഭയം നല്‍കുകയില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നീട് സുഹൈല്‍ ബിന്‍ അംറിന്റെ അടുത്തേക്ക് തിരുമേനി(സ) അദ്ദേഹത്തെ അയച്ചു. അദ്ദേഹവും പ്രസ്തുത ആവശ്യം നിരസിക്കുകയാണുണ്ടായത്. പിന്നീട് മുത്വ്ഇം ബിന്‍ അദിയ്യിന്റെ അടുത്തേക്ക് തിരുമേനി(സ) അദ്ദേഹത്തെ അയക്കുകയും അഭയം നല്‍കാന്‍ മുത്വ്ഇം സമ്മതിക്കുകയും ചെയ്തു. തിരുമേനി(സ) അദ്ദേഹത്തിന്റെ അടുത്ത് ചെല്ലുകയും, അവിടെ ഒരു രാത്രി താമസിക്കുകയും ചെയ്തു. നേരം പുലര്‍ന്നപ്പോള്‍ മുത്വ്ഇമും ആറ് മക്കളും ആയുധം ധരിച്ച് പ്രവാചകനെ കൂട്ടി കഅ്ബാലയത്തിലെത്തുകയും അദ്ദേഹത്തോട് ത്വവാഫ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രവാചകന് ചുറ്റും ഇവര്‍ രക്ഷാവലയം തീര്‍ക്കുകയും തിരുമേനി(സ) ത്വവാഫ് നടത്തുകയും ചെയ്തുവെന്ന് ചരിത്ര ഗ്രന്ഥങ്ങള്‍ വിശദീകരിക്കുന്നു.

About nasir muhammadi muhammad jad

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *