ജിഹാദും ക്രൈസ്തവരുടെ ‘വിശുദ്ധ യുദ്ധവും’

മധ്യകാലഘട്ടത്തില്‍ ക്രൈസ്തവ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ മുസ്ലിം ലോകത്തിനെതിരെ അഴിച്ച് വിട്ട ‘വിശുദ്ധ യുദ്ധ’ത്തെയും ഇസ്ലാമിലെ ജിഹാദീ സംവിധാനത്തെയും ഒരേ നുകത്തില്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് പടിഞ്ഞാറന്‍ പഠനങ്ങള്‍ നടത്തിയത്. തങ്ങളുടെ ആശയാദര്‍ശങ്ങള്‍ക്കെതിരായ രക്തപങ്കിലമായ കുരിശ് പോരാട്ടം ഏകദേശം മൂന്ന് നൂറ്റാണ്ടുകളോളം തുടരുകയുണ്ടായെന്ന് ചരിത്രം വ്യക്തമാക്കുന്നു (ഹിജ്‌റഃ 489-690).

വിശ്വാസത്തിന്റെയും മതത്തിന്റെയും അഭിപ്രായത്തിന്റെയും കാര്യത്തില്‍ മറ്റുള്ളവര്‍ക്ക് മേല്‍ ബലപ്രയോഗം നടത്താന്‍ ക്രൈസ്തവ ചര്‍ച്ച് ഉപയോഗിച്ച ‘വിശുദ്ധ യുദ്ധ’വും ജീവിതത്തിന്റെ വിവിധ മേഖലകളില്‍ കഴിവും ശേഷിയും ഉപയോഗിച്ച് നടത്തുന്ന ഇസ്ലാമിലെ ജിഹാദും സമാനമാണെന്ന സങ്കല്‍പം പൊതുജനത്തിന്റെ മനസ്സില്‍ നട്ടുവളര്‍ത്താന്‍ അവര്‍ക്ക് സാധിക്കുകയുണ്ടായി.

എന്നാല്‍ ഇസ്ലാമിലെ ജിഹാദും ക്രൈസ്തവരുടെ ‘വിശുദ്ധ യുദ്ധ’വും തമ്മില്‍ അടിസ്ഥാനപരമായി വ്യത്യാസമുണ്ടെന്ന് തിരിച്ചറിഞ്ഞ ചിന്തകരും പാശ്ചാത്യര്‍ക്കിടയില്‍ തന്നെ ഉണ്ടായിരുന്നു എന്ന വസ്തുത വിസ്മരിക്കാവതല്ല. ജര്‍മന്‍ ഓറിയന്റലിസ്റ്റായിരുന്ന ഡോ. സേക്രഡ് ഹോന്‍ക ഇവരില്‍ പ്രമുഖയാണ്. അവര്‍ എഴുതുന്നത് ഇപ്രകാരമാണ്.

(ഇസ്ലാമിലെ ജിഹാദ് നാം ധരിച്ചത് പോലെ വിശുദ്ധ യുദ്ധത്തിന് സമാനമായ സംവിധാനമല്ല. ഇസ്ലാമിന് വേണ്ടിയുള്ള എല്ലാ അധ്വാനത്തിനും പരിശ്രമത്തിനും പ്രയോഗിക്കുന്ന സാങ്കേതി സംജ്ഞയാണ് അത്. ദൈനംദിന ജീവിതത്തില്‍ ചുറ്റുപാടുമുള്ള തിന്മയുടെ ശക്തികള്‍ക്കെതിരെ സമരം നടത്തേണ്ടി വരുമ്പോള്‍ ന്യൂനതയില്ലാതെ, പൂര്‍ണതയോടെ നിലനില്‍ക്കാന്‍ മുസ്ലിമിനെ സഹായിക്കുന്ന കോട്ടയാണ് ജിഹാദ്. ദൈവികേഛക്ക് വിധേയനായി ബോധത്തോടും ദൃഢനിശ്ചയത്തോടും കൂടി തന്റെ ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ള ഊര്‍ജ്ജം മുസ്ലിം കൊളുത്തിയെടുക്കുന്നത് ഈ ജിഹാദെന്ന അരുവിയില്‍ നിന്നാണ്. ഇസ്ലാമിക സമൂഹത്തെ പ്രതിരോധിക്കാന്‍ സദാജാഗ്രതയോടും തയ്യാറെടുപ്പോടും കൂടി നിലകൊള്ളുകയെന്നതാണ് അതിന്റെ ഉദ്ദേശ്യം. ഇസ്ലാമിക രാഷ്ട്രത്തില്‍ ഇസ്ലാമിന്റെ സാമൂഹിക മുഖം സാക്ഷാല്‍ക്കരിക്കുന്നതിന് മുന്നില്‍ തടസ്സം നില്‍ക്കുന്ന ശത്രുക്കളെ ഭയപ്പെടുത്തുകയും വിറപ്പിക്കുകയും കൂടി ചെയ്യുന്നു അത്).

ജിഹാദിനെ മനോഹരമായി നിര്‍വചിച്ചതിന് ശേഷം ഇസ്ലാമിക ജിഹാദിനെ ക്രൈസ്ത വിശുദ്ധ യുദ്ധവുമായി കൂട്ടിക്കലര്‍ത്തിയ പാശ്ചാത്യ വായനയെ വളരെ ശക്തമായി നിരൂപണം ചെയ്യുകയാണ് ഡോ. സേക്രഡ് ഹോന്‍ക (എന്നാല്‍ ഇന്ന് -ആയിരത്തി ഇരുന്നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം- പാശ്ചാത്യ ക്രിസ്ത്യാനികള്‍ തങ്ങളുടെ പൂര്‍വപിതാക്കന്‍മാര്‍ വിവരിച്ചു നല്‍കിയ കഥകള്‍ വിഴുങ്ങി, മറ്റുള്ളവര്‍ക്ക് മുന്നില്‍ ചര്‍ദ്ദിക്കുകയാണ് ചെയ്യുന്നത്. മുഹമ്മദിന്റെ മരണശേഷം മൂര്‍ച്ചയേറിയ വാളിനാലും, കത്തിയെരിയുന്ന തീയിനാലുമാണ് ഇസ്ലാം ഇന്ത്യ മുതല്‍ അറ്റ്‌ലാന്റിക് സമുദ്രം വരെയുള്ള പ്രദേശങ്ങളില്‍ വ്യാപിച്ചതെന്ന കഥ അവയില്‍ പെടുന്നതാണ്. പാശ്ചാതര്യാവട്ടെ, ഈ കഥ പറഞ്ഞ് പ്രചരിപ്പിക്കാന്‍ ആവുന്ന വിധത്തിലൊക്കെ പരിശ്രമിച്ച് കൊണ്ടേയിരിക്കുന്നു. ലേഖനങ്ങളും, പ്രഭാഷണങ്ങളും, പത്രങ്ങളും, ഗ്രന്ഥങ്ങളും, മറ്റ് പ്രസിദ്ധീകരണങ്ങളുമെല്ലാം പൊതുജനങ്ങള്‍ക്കിടയില്‍ ഇത്തരമൊരു തെറ്റിദ്ധാരണ വ്യാപിപ്പിക്കുന്നതിനായി ഉപയോഗപ്പെടുത്തപ്പെട്ട് കൊണ്ടിരിക്കുന്നു.

‘മതത്തില്‍ ബലപ്രയോഗമില്ല’ എന്നത് വിശുദ്ധ ഖുര്‍ആന്‍ മുറുകെ പിടിക്കുന്ന അടിസ്ഥാന തത്വമാണ്. ഇസ്ലാമിലെ ആക്രമണങ്ങളുടെയും വിജയങ്ങളുടെയും ലക്ഷ്യം ഒരു കാലത്തും ഇസ്ലാമിക ദര്‍ശനത്തിന്റെ വ്യാപനമായിരുന്നില്ല. ഇസ്ലാം വിജയം നേടിയ രാഷ്ട്രങ്ങളിലും ക്രൈസ്തവന് ക്രിസ്ത്യാനിയായും, യഹൂദന് യഹൂദനായും തന്നെ ജീവിക്കാനുള്ള പരിപൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു. തങ്ങളുടെ മതപരമായ ചടങ്ങുകളും ആചാരങ്ങളും നിര്‍വഹിക്കുന്നതില്‍ നിന്ന് ആരും അവരെ തടയുകയുണ്ടായില്ല. കാരണം ഇസ്ലാം അതിന്റെ അനുയായികള്‍ക്ക് അപ്രകാരം ചെയ്യാന്‍ അനുവാദം നല്‍കുന്നില്ല. ക്രൈസ്തവ പാതിരിമാരെയോ, ജൂതപുരോഹിതന്മാരെയോ ആക്ഷേപിക്കാനോ, ഉപദ്രവിക്കാനോ, അവരുടെ ചര്‍ച്ചുകളെയോ, ക്ഷേത്രങ്ങളെയോ, മഠങ്ങളെയോ കൈയ്യേറ്റം ചെയ്യാനോ ഇസ്ലാം ആരെയും അനുവദിക്കുകയുണ്ടായില്ല).

ഇപ്രകാരമാണ് ജര്‍മന്‍ ഓറിയന്റലിസ്റ്റായ ഡോ. സേക്രഡ് ഹോന്‍ക ഇസ്ലാമിലെ ജിഹാദിനെക്കുറിച്ച് എഴുതിയത്. ‘ഇസ്ലാമിന്റെ സൂര്യന്‍ പാശ്ചാതര്യര്‍ക്ക് മേല്‍ ഉദിച്ചുയരുന്നു’ എന്നായിരുന്നു അവരുടെ ഗ്രന്ഥത്തിന്റെ പേര്. കേവലം യുദ്ധം, വിശുദ്ധ യുദ്ധം തുടങ്ങിയ പ്രയോഗങ്ങളേക്കാള്‍ വളരെ വിശാലവും, ഉന്നതവുമായ തലങ്ങളാണ് ഇസ്ലാമിലെ ജിഹാദിനുള്ളതെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. ക്രൈസ്തവരുടെ വിശുദ്ധ സങ്കല്‍പത്തിന് തീര്‍ത്തും വിപരീതമായ മുഖമാണ് അതിനുള്ളത്. ഇസ്ലാം വളരെ സമാധാനപൂര്‍വം വ്യാപിക്കപ്പെട്ട ദര്‍ശനമാണ്. മറ്റുള്ളവര്‍ ഇഷ്ടപ്പെടുകയും ആഗ്രഹിക്കുകയും ചെയ്ത് ഇസ്ലാമിലേക്ക് കടന്ന് വരികയാണുണ്ടായതെന്ന് കൂടി അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

About dr muhammad imara

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *