കരുണ പെയ്യുന്ന ഇസ്ലാമിന്റെ മാനം

സമാധാനം സ്ഥാപിക്കുന്ന നിയമസംഹിതയും കരുണ ചെയ്യുന്ന വിശ്വാസ ദര്‍ശനവുമാണ് ഇസ്ലാം. ഇസ്ലാമിക നിയമങ്ങളെക്കുറിച്ച് തീര്‍ത്തും അജ്ഞനായ വ്യക്തിയോ, അതിന്റെ കുറ്റമറ്റ വ്യവസ്ഥയോട് വിദ്വേഷം പുലര്‍ത്തുന്നയാളോ, തെളിവില്‍ തൃപ്തിയാവാത്ത അഹങ്കാരിയോ മാത്രമെ ഇക്കാര്യത്തില്‍ സന്ദേഹം പ്രകടിപ്പിക്കുകയുള്ളൂ. ഇസ്ലാം എന്ന പേര് തന്നെയും സമാധാനത്തെ കുറിക്കുന്ന സലാം എന്ന പദത്തില്‍ നിന്ന് നിഷ്പന്നമായതാണ് എന്നത് ഇതിന്റെ ആമുഖം മാത്രമാണ്.

ഈ ദീനില്‍ അണിചേര്‍ന്നവര്‍ക്ക് മുസ്ലിം എന്നതിനേക്കാള്‍ നല്ല മറ്റൊരു നാമം വിശുദ്ധ ഖുര്‍ആന്‍ നല്‍കിയിട്ടില്ല (പൂര്‍വ പിതാവായ ഇബ്‌റാഹീമിന്റെ പാത നിങ്ങള്‍ പിന്തുടരുക. പണ്ടെ തന്നെ അല്ലാഹു നിങ്ങളെ മുസ്ലിംകളെന്ന് വിളിച്ചിരിക്കുന്നു. ഈ ഖുര്‍ആനിലും അത് തന്നെയാണ് വിളിപ്പേര്). അല്‍ഹജ്ജ് 78

ഈ വിശ്വാസദര്‍ശനത്തിന്റെ കാമ്പും കാതലും ലോകരക്ഷിതാവായ അല്ലാഹുവിന് വഴിപ്പെടുക, കീഴ്‌പെടുക എന്നതാണ് (എന്നാല്‍ ആര്‍ സുകൃതവാനായി സര്‍വസ്വം അല്ലാഹുവിന് സമര്‍പിക്കുന്നുവോ അവന് തന്റെ നാഥന്റെ അടുത്ത് അതിനുള്ള പ്രതിഫലമുണ്ട്. അവര്‍ക്ക് ഒന്നും ഭയപ്പെടാനില്ല. ദുഖിക്കാനുമുല്ല) അല്‍ബഖറ 112

(തന്റെ നാഥന്‍ അദ്ദേഹത്തോട് ‘നീ കീഴ്‌പെടുക’ എന്ന് കല്‍പിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു ‘സര്‍വലോകനാഥന് ഞാനിതാ കീഴ്‌പെട്ടിരിക്കുന്നു) അല്‍ബഖറ 131

ഇസ്ലാമിന്റെ അനുയായികള്‍ പരസ്പരം അഭിവാദ്യം ചെയ്യുന്നത് ‘സലാം’ സമാധാനം നേര്‍ന്ന് കൊണ്ടാണ്. അവര്‍ നമസ്‌കാരം അവസാനിപ്പിക്കുന്നത് ഇടത്-വലത് വശങ്ങളിലേക്ക് സലാം അഥവാ സമാധാനം നേര്‍ന്ന് കൊണ്ട് തന്നെയാണ്. ലോകത്തെ സര്‍വ സൃഷ്ടികള്‍ക്കും സമാധാനം പകര്‍ന്ന് കൊടുക്കുന്ന സംവിധാനമാണ് ഇവയൊക്കെയും.

അല്ലാഹു വിശുദ്ധ വേദം അവതരിപ്പിക്കുന്നതിനായി തെരഞ്ഞെടുത്തത് സമാധാന രാവായിരുന്നു. അവന്റെ മാലാഖമാര്‍ ആ രാത്രിയില്‍ പരസ്പരം സമാധാനം നേര്‍ന്നുവെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. (അല്‍ഖദ്ര്‍ 5)

അല്ലാഹു തന്റെ അടിമകളെ അഭിസംബോധന ചെയ്യന്നതും സമാധാന വചനങ്ങള്‍ കൊണ്ട് തന്നെയാണെന്ന് ഖുര്‍ആന്‍ വിശദമാക്കുന്നു (അവര്‍ അവനെ കണ്ടുമുട്ടുംനാള്‍ സലാം ചൊല്ലിയാണ് അവരെ അഭിവാദ്യം ചെയ്യുക) അല്‍അഹ്‌സാബ് 44

സ്വര്‍ഗീയാരമത്തില്‍ ദൈവത്തിന്റെ മാലാഖമാര്‍ അല്ലാഹുവിന്റെ അടിമകളെ സ്വീകരിക്കുന്നതും സമാധാന സന്ദേശം കൊണ്ടാണെന്ന് ഖുര്‍ആന്‍ പറയുന്നു (മാലാഖമാര്‍ എല്ലാ കവാടങ്ങളിലൂടെയും അവരുടെ അടുത്തെത്തും. അവര്‍ പറയും ‘നിങ്ങള്‍ ക്ഷമപാലിച്ചതിനാല്‍ നിങ്ങള്‍ക്ക് സമാധാനമുണ്ടാകട്ടെ). അര്‍റഅ്ദ് 23

എല്ലാ്റ്റിനുമുപരിയായി സ്വര്‍ഗപ്പൂന്തോപ്പിനെ തന്നെയും അല്ലാഹു സമാധാനഭവനം എന്നാണ് പേര് വിളിച്ചിരിക്കുന്നത് (അവര്‍ക്ക് അവരുടെ നാഥന്റെ അടുത്ത് ശാന്തി മന്ദിരമുണ്ട്. അവനാണ് അവരുടെ രക്ഷാധികാരി. അവര്‍ പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലമാണത്). അല്‍അന്‍ആം 127

(അല്ലാഹു സമാധാനത്തിന്റെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു. അവനിഛിക്കുന്നവരെ അവന്‍ നേര്‍വഴിയില്‍ നയിക്കുന്നു) യൂനുസ് 25

അല്ലാഹുവിന്റെ മഹത്തായ വിശേഷണങ്ങളില്‍ ഒന്നായി ‘സലാം’ അഥവാ സമാധാനത്തെ സ്വീകരിച്ചിരിക്കുന്നു. സമാധാനത്തിലേക്കുള്ള ഒരു ക്ഷണത്തോടും വിശ്വാസി പുറം തിരിഞ്ഞ് നില്‍ക്കരുതെന്നും അവയോടെല്ലാം സഹകരിക്കണമെന്നും ഖുര്‍ആന്‍ കല്‍പിക്കുന്നു (അഥവാ അവര്‍ സന്ധിക്ക് സന്നദ്ധരായാല്‍ നീയും അതിനനുകൂലമായ നിലപാടെടുക്കുക. അല്ലാഹുവില്‍ ഭരമേല്‍പിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ തന്നെയാണ് എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും) അല്‍അന്‍ഫാല്‍ 61.

സമാധാനത്തെ പ്രായോഗിക പരിശീലനമായും സ്വന്തം സംസ്‌കാരത്തിന്റെ പ്രതീകമായും സ്വീകരിച്ച ഇസ്ലാമല്ലാത്ത ഒരു സാമൂഹിക വ്യവസ്ഥയോ, വിശ്വാസ ദര്‍ശനമോ ഭൂമുഖത്ത് ഇല്ല. ഇസ്ലാം കരുണ വര്‍ഷിക്കുന്ന ദര്‍ശനമാണ്. പ്രവാചകന്‍മാരെ അല്ലാഹു നിയോഗിച്ചിരിക്കുന്നത് മാലോകരോടുള്ള കരുണ കാരണത്താലാണ്. ഏതൊരു വാക്കും പ്രവര്‍ത്തനവും വിശ്വാസി ആരംഭിക്കുന്നത് ‘കരുണാവാരിധിയായ നാഥന്റെ’ നാമത്തിലാണ്. വിശ്വാസികള്‍ പരസ്പരം ഗുണദോഷിക്കുന്നത് ക്ഷമയും കരുണയും കൊണ്ടാണ്. കരുണ മുറുകെ പിടിക്കുന്ന സ്വഭാവശീലത്തിന്റെ മഹത്വത്തെ അറിയിക്കുന്ന ദൈവിക വചനങ്ങളും പ്രവാചക മൊഴിമുത്തുകളും എണ്ണമറ്റതാണ്.

നായയോട് കരുണ കാണിച്ചതിന്റെ പേരില്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചവന്റെയും, പൂച്ചയെ ദ്രോഹിച്ചതിന്റെ പേരില്‍ നരകത്തില്‍ തള്ളപ്പെട്ടവളുടെയും ചരിത്രം ഹദീഥ് ഗ്രന്ഥങ്ങളില്‍ പരിചിതമാണ്. യൂറോപ്പില്‍ മൃഗങ്ങളോട് ദയ കാണിക്കുന്നതിന് സഭകളും സംഘടനകളും രൂപപ്പെടുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പെ ഇസ്ലാം വിശ്വാസികള്‍ക്ക് പ്രസ്തുത നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നു.

ഇസ്ലാം വിശ്വാസികളുടെ മനസ്സില്‍ നട്ടുവളര്‍ത്തിയ കരുണയുടെയും സമാധാനത്തിന്റെയും ഏതാനും ചില അടയാളങ്ങള്‍ മാത്രമാണ് ഇവ. അത് കാരുണ്യത്തിന്റെ ദര്‍ശനമാണെന്നതില്‍ സംശയമില്ല.

About imam shaheed hasanul benna

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *