ഖിലാഫത്തിന് കീഴിലെ അമുസ്ലിം പൗരന്മാര്‍ -3

ഫാത്വിമി ഖലീഫയായിരുന്ന ളാഹിര്‍ കൈറോയുടെ ഭരണം ജൂതനായിരുന്ന അബൂനസ്വ്ര്‍ സ്വദഖഃ ബിന്‍ യൂസുഫിനെയാണ് ഏല്‍പിച്ചത്. പില്‍ക്കാലത്ത് അദ്ദേഹം ഇസ്ലാം സ്വീകരിക്കുകയുണ്ടായി.

അദ്ദേഹത്തിന്റെ കൂടെ രാഷ്ട്രത്തെ നിയന്ത്രിച്ചിരുന്നത് മറ്റൊരു യഹൂദിയായിരുന്ന അബൂസഅ്ദ് തസ്തരി ആയിരുന്നു. അക്കാലത്തെ ഈജിപ്ഷ്യന്‍ കവിയായിരുന്ന ഹസന്‍ ബിന്‍ ഖാകാന്‍ പ്രസ്തുത സാഹചര്യത്തെ വര്‍ണിച്ച് പാടിയത് ഇപ്രകാരമായിരുന്നു.
‘ഇക്കാലത്തെ യഹൂദര്‍ തങ്ങളുടെ സ്വപ്‌നം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു. അവര്‍ക്ക് അധികാരം ലഭിച്ചിരിക്കുന്നു. പ്രതാപം അവരുടെ കൂടെയാണുള്ളത്. അവരില്‍ നിന്നാണ് രാജാവും ഉപദേഷ്ടാവുമുള്ളത്. അല്ലയോ, ഈജിപ്തുകാരെ, എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇത്രമാത്രമാണ്. നിങ്ങള്‍ യഹൂദ മതം സ്വീകരിക്കുക. കാരണം ഭൂഗോളം മുഴുവന്‍ യഹൂദരായിരിക്കുന്നു’.
ഇസ്ലാമിക സമൂഹത്തില്‍ ഇതരമതവിഭാഗങ്ങള്‍ക്ക് പൗരത്വം നേടാനും, സമാധാനത്തോടെ ജീവിക്കാനും സാധിക്കുമോ എന്ന കാര്യത്തില്‍ ഇനിയെന്ത് സന്ദേഹമാണ് അവശേഷിക്കുന്നത്? ഇസ്ലാമിക ഖിലാഫത്തിന് കീഴില്‍ ഇതരമതസ്ഥര്‍ കേവലം പൗരന്മാര്‍ മാത്രമായിരുന്നില്ലെന്നും കൂടുതല്‍ പരിഗണനയും ആനുകൂല്യവും ലഭിച്ച ഉന്നതസ്ഥാനീയരായിരുന്നുവെന്നും ഈ ചരിത്ര സംഭവങ്ങളെല്ലാം വിളിച്ച് പറയുന്നു. അവര്‍ക്ക് ലഭിച്ച സ്വാധീനവും, അധികാരവും, ഐശ്വര്യവും കണ്ട് പലപ്പോഴും മുസ്ലിംകള്‍ക്ക് പോലും അസൂയ തോന്നിയിരുന്നുവത്രെ!! ന്യൂനപക്ഷ ഇസ്ലാമേതര വിഭാഗങ്ങളുടെ അധികാരദുര്‍വിനിയോഗത്താല്‍ ദുരിതമനുഭവിച്ച ഭൂരിപക്ഷ മുസ്ലിംകളില്‍പെട്ട പലരും ഖലീഫയുടെ അടുത്ത് പരാതിയുമായെത്തിയിരുന്നുവത്രെ!!
പ്രശസ്ത ജര്‍മന്‍ ചരിത്രകാരന്‍ ആഡം മിറ്റ്‌സ് വ്യക്തമാക്കുന്നത് പോലെ യൂറോപ്യന്‍ സാമ്രാജ്യത്തെയും ഇസ്ലാമിക ഖിലാഫത്തിനെയും തമ്മില്‍ വേര്‍തിരിച്ച അടിസ്ഥാന ഘടകമായിരുന്നു ഇത്. മദ്ധ്യകാലഘട്ടത്തിലെ യൂറോപ്പ് ക്രൈസ്തവരുടെ കുത്തകയായിരുന്നുവെങ്കില്‍ ഇസ്ലാമിക ഖിലാഫത്തിന് കീഴില്‍ ധാരാളം ഇതരമത വിഭാഗങ്ങള്‍ സമാധാനത്തോടെ ജീവിക്കുകയും എല്ലാ ആനുകൂല്യവും സ്വായത്തമാക്കുകയും ചെയ്തിരുന്നു.
അദ്ദേഹം തുടരുന്നു (മുസ്ലിംകള്‍ക്കും തങ്ങള്‍ക്കുമിടയിലെ കരാറുകള്‍ അവലംബിച്ചും തങ്ങളുടെ അവകാശങ്ങള്‍ സ്വീകരിച്ചും ജീവിക്കുന്നവരായിരുന്നു ഇസ്ലാമിക ഖിലാഫത്തിന് കീഴിലെ ദിമ്മികള്‍. മുസ്ലിംകളുമായി ഇടകലരാനോ, ലയിച്ച് ചേരാനോ അവര്‍ ആഗ്രഹിച്ചില്ല. ഇസ്ലാമിക രാഷ്ട്രം പൂര്‍ണാര്‍ത്ഥത്തില്‍ രൂപപ്പെടുന്നതിന് മുന്നില്‍ വിഘാതം സൃഷ്ടിക്കുകയായിരുന്നു ജൂത-ക്രൈസ്തവര്‍ പ്രസ്തുത സമീപനത്തിലൂടെ ചെയ്തത്. തങ്ങള്‍ വിജയം വരിച്ച നാടുകളില്‍ പോലും മുസ്ലിംകള്‍ വിദേശികളായി മുദ്രകുത്തപ്പെടുകയും, നാട്ടുകാരായി അവിടത്തെ ജൂത-ക്രൈസ്തവര്‍ സ്വയം വിശേഷിപ്പിക്കുകയും ചെയ്തു).
പരസ്പരം ആദരിക്കാനും, മറ്റുള്ളവരുടെ സ്വാതന്ത്ര്യം പൂര്‍ണാര്‍ത്ഥത്തില്‍ അംഗീകരിക്കാനും മുസ്ലിം ഭരണാധികാരികള്‍ തയ്യാറായിരുന്നു. നാലാം നൂറ്റാണ്ടിന്റെ അവസാനം വരെ ഈജിപ്തിലെ ഖിബ്ത്വികള്‍ അറബി ഭാഷ ഉപയോഗിച്ചിരുന്നില്ല. മുസ്ലിംകള്‍ തങ്ങള്‍ക്ക് ശേഷം വിജയം വരിച്ചതിന് ശേഷം 350- വര്‍ഷത്തോളം അവര്‍ തങ്ങളുടെ ഖിബ്ത്വി ഭാഷ തന്നെ സംസാരിച്ചുവെന്നര്‍ത്ഥം!!
ഇസ്ലാമിക ഖിലാഫത്തിന് കീഴില്‍ മുസ്ലിംകളും ക്രൈസ്തവരും ഇടകലര്‍ന്ന് ജീവിച്ചതാണ് ആധുനിക ചിന്തകന്മാര്‍ ഉദ്‌ഘോഷിക്കുന്ന വിട്ടുവീഴ്ചയും സഹിഷ്ണുതയും രൂപപ്പെടാന്‍ കാരണമായതെന്ന് ആഡം മിറ്റ്‌സ് വ്യക്തമാക്കുന്നു. മധ്യകാലഘട്ടത്തില്‍ യൂറോപ്പില്‍ കാണപ്പെടാത്ത സവിശേഷമായ വിശാലമനസ്സും, പരസ്പര ബഹുമാനവും ഇസ്ലാമിക ഖിലാഫത്തിന് കീഴിലുണ്ടായിരുന്നു. ഈ സഹിഷ്ണുതയുടെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് മതതാരതമ്യ പഠനം എന്ന വിജ്ഞാന ശാസ്ത്രത്തിന്റെ ഉല്‍ഭവവും വികാസവും. വിവിധ തരം മതങ്ങളെയും ദര്‍ശനങ്ങളെയും കുറിച്ച് അന്വേഷിക്കുകയും അവയെക്കുറിച്ച വിജ്ഞാനം ആര്‍ജ്ജിക്കുകയും ചെയ്യുകയെന്നതാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത്.
‘ഇസ്ലാമിന് മുമ്പ് ക്രൈസ്തവര്‍ പൗരസ്ത്യദേശത്ത്’ എന്ന തന്റെ പഠനത്തില്‍ ആഡ്മന്‍ സൂചിപ്പിക്കുന്നത് ഇപ്രകാരമാണ് (ചരിത്രത്തിലാദ്യമായി മതപരലമായ അടിത്തറയിലും, അസ്തിത്വത്തിലും പടുത്തുയര്‍ത്തപ്പെട്ട രാഷ്ട്രം രൂപപ്പെട്ടു. വിവിധ തരം ജിഹാദുകളിലൂടെ ഇസ്ലാമിക സന്ദേശം വ്യാപിപ്പിക്കുകയെന്നതായിരുന്നു അതിന്റെ ലക്ഷ്യം. മിഷനറി പ്രവര്‍ത്തനവും, സൈനിക രീതികളുമെല്ലാം അവര്‍ അവലംബിച്ചു. അതിന്റെ അധികാരത്തിന് വിധേയമാകുന്ന ജനതയുടെ വിശ്വാസങ്ങളും, ആചാരങ്ങളും, ജീവിതരീതിയുമെല്ലാം അവര്‍ സംരക്ഷിച്ചിരുന്നു. പ്രജകളെ ബലം പ്രയോഗിച്ച് രാജാക്കന്മാരുടെ മതത്തിലേക്ക് പരിവര്‍ത്തിപ്പിച്ചിരുന്ന കാലത്തായിരുന്നു ഇത്).

 

About dr. abdul fathah fathi

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *