ഖുല്‍അ് എന്തിന് നിഷേധിക്കണം? -1

വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും സ്ഥിരപ്പെടുത്തിയ ഖുല്‍അ് പാടെ അവഗണിക്കുന്ന ചില കര്‍മശാസ്ത്ര പണ്ഡിതരെയെങ്കിലും ഞാന്‍ കണ്ടിട്ടുണ്ട്. ഫസ്‌ഖോ, ത്വലാഖോ ആവട്ടെ ഖുല്‍അ് വഴി വിവാഹജീവിതം

അവസാനിപ്പിക്കാന്‍ പാടില്ലെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്. കേടുപാടുകള്‍ കാരണം നടത്തുന്ന ത്വലാഖ് എന്നാണ് അവരതിനെ വിളിക്കുന്നത്! സ്ത്രീയുടെ വികാരങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കുകയില്ലെന്ന പിടിവാശിയാണ് അവര്‍ക്ക്!

പിണങ്ങി വന്ന ഭാര്യ, ഭര്‍ത്താവിന്റെ വീട്ടിലേക്ക് (അനുസരണവീട്) മടങ്ങാന്‍ വിധിക്കുകയും, വിധി നടപ്പാക്കാന്‍ അവളുടെ അടുത്തേക്ക് പോലീസുകാരെ അയക്കുകയും ചെയ്ത ‘ശരീഅത്ത്’ കോടതിയെ എനിക്ക് നേരിട്ടറിയാം. ‘ശരീഅത്ത്’ കോടതിയുടെ വിധി നടപ്പാക്കുന്നത് ഭയന്ന് സ്വന്തം മകളെ ഒളിവില്‍ പാര്‍പ്പിക്കേണ്ടി വന്ന പിതാവിനെയും ഞാന്‍ കണ്ടിട്ടുണ്ട്!!

അപ്പോഴൊക്കെ ഞാന്‍ സ്വയം ചോദിക്കുമായിരുന്നു ‘അവരെ നിങ്ങള്‍ നല്ല നിലയില്‍ പിടിച്ച് നിര്‍ത്തുകയോ, നല്ല നിലയില്‍ വിട്ടയക്കുകയോ ചെയ്യുക. ഉപദ്രവിക്കുന്നതിന് വേണ്ടി നിങ്ങളവരെ തടഞ്ഞ് നിര്‍ത്തരുത്’ എന്ന അര്‍ത്ഥമുള്ള ഖുര്‍ആനിക വചനത്തിന്റെ വിശദീകരണം ഇപ്രകാരമാണോ?

തെറ്റായ പല ഇജ്തിഹാദുകളുടെയോ, സങ്കുചിത വീക്ഷണങ്ങളുടെയോ പേരില്‍ ഇസ്ലാമിനെ മുഴുവന്‍ അപമാനിക്കുന്ന ഇത്തരം സമീപനങ്ങളാണ് ഞാന്‍ ഏറ്റവുമധികം ഞാന്‍ വെറുക്കുന്നത്!

ചൊവ്വായ ദൈവിക ദര്‍ശനത്തില്‍ ന്യൂനതയന്വേഷിച്ച് ശത്രുക്കള്‍ ഓടിനടക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഇസ്ലാം സ്ത്രീയുടെ വ്യക്തിത്വം ബലികഴിച്ചിരിക്കുന്നു, അവളുടെ ഭൗതിക അവകാശങ്ങള്‍ ഹനിച്ചിരിക്കുന്നു എന്ന ആരോപണങ്ങള്‍ ഉയര്‍ന്ന് വരുന്ന കാലഘട്ടമാണിത്. എന്നിരിക്കെ ഇസ്ലാമിക ശരീഅത്ത് അനുവദിച്ച ഖുല്‍അ് അതില്‍ നിന്ന് അകറ്റി നിര്‍ത്തിയത് കൊണ്ട് എന്ത് നേട്ടമാണുള്ളത്? സ്ത്രീ, തനിക്ക് വെറുക്കുന്നുവെങ്കില്‍ പോലും ഭര്‍തൃഗൃഹത്തിലേക്ക് നിര്‍ബന്ധപൂര്‍വം തെളിക്കപ്പെടണമെന്ന് സ്ഥാപിക്കാന്‍ ഇവരെന്തിന് വ്യഗ്രത കാണിക്കണം?

സ്ത്രീവികാരങ്ങളെ പാടെ അവഗണിക്കുന്ന ചില പുരുഷന്മാരെങ്കിലും ഉണ്ടെന്നത് നിരാകരിക്കാനാവില്ല. അവളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനോ അവളെ ആശ്വസിപ്പിക്കാനോ അവര്‍ക്ക് മനസ്സില്ല തന്നെ. ഇത്തരം പുരുഷന്മാരാണോ ഉന്നതമായ ദൈവികവെളിപാടിനെ പ്രതിനിധീകരിക്കുന്നത്? തീര്‍ച്ചയായും ചികിത്സ അര്‍ഹിക്കുന്ന രോഗത്തിന് അടിപ്പെട്ടവരാണ് അവര്‍!

നീതിപൂര്‍വ്വമായ വിധി സ്ത്രീയുടെ ആവശ്യങ്ങള്‍ക്ക് ഉത്തരം നല്‍കാറുണ്ട്. കുടുംബത്തിന്റെയും സന്താനങ്ങളുടെയും ഗുണം കണക്കിലെടുത്താണ് അപ്രകാരം വിധിക്കാറുള്ളത്. ദാമ്പത്യവുമായി ബന്ധപ്പെട്ട കേസുകള്‍ മിക്കവാറും കോടതിയിലെത്താറുള്ളത് അവര്‍ക്കിടയില്‍ അനുരജ്ഞനമുണ്ടാക്കി, വിവാഹബന്ധം നിലനിര്‍ത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ്. എന്നാല്‍ അനുരജ്ഞനം വേണ്ടെന്നും, തനിക്ക് വിവാഹമോചനമാണ് വേണ്ടതെന്നും സ്ത്രീ വാദിക്കുകയും, മഹ്‌റ് തിരിച്ച് കൊടുക്കുകയും ചെയ്യുന്ന പക്ഷം അവളെ വിട്ടയക്കുകയും, അവളുടെ വികാരം മനസ്സിലാക്കുകയുമാണ് വേണ്ടത്. അല്ലാതെ, പ്രസ്തുത തീരുമാനത്തിന് പിന്നിലെ രഹസ്യകാരണങ്ങള്‍ ചൂഴ്ന്നന്വേഷിച്ച്, വേണോ വേണ്ടയോ എന്ന് വിധി പ്രഖ്യാപിക്കുവാന്‍ ആര്‍ക്കും അനുവാദമില്ല.

ബരീറഃ(റ) തന്റെ ഭര്‍ത്താവുമായി വേര്‍പിരിയാന്‍ തീരുമാനിച്ചപ്പോള്‍ അയാള്‍ക്ക് അവളോടുള്ള സ്‌നേഹം മനസ്സിലാക്കിയ തിരുമേനി(സ) അവളോട് സംസാരിച്ചു. ബരീറഃ(റ) തിരുദൂതരോട് ചോദിച്ചത് ഇപ്രകാരമായിരുന്നു ‘താങ്കളുടെ കല്‍പനയാണോ അതോ ശുപാര്‍ശയോ? തിരുമേനി(സ) പറഞ്ഞു ‘ഞാന്‍ ശുപാര്‍ശ നടത്തുകയാണ്’. ‘ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് മടങ്ങിപ്പോവുന്നില്ല’ എന്നായിരുന്നു ബരീറഃ(റ) പ്രവാചകനെ അറിയിച്ചത്. എന്നിട്ട് പോലും തിരുമേനി(സ) അവളുടെ ദീനിലോ, പ്രവാചകനുള്ള അനുസരണത്തിലോ ന്യൂനത ആരോപിച്ചില്ല.

About muhammad al gazzali

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *