കുരിശ് മരണം: പുതിയ നിയമത്തിലും വിശുദ്ധ ഖുര്‍ആനിലും

ഈസാ പ്രവാചകനെ കുരിശില്‍ തറച്ചുവെന്ന ക്രൈസ്തവരുടെ വാദത്തെ ശക്തമായി നിഷേധിക്കുന്നുവെന്നത് തന്നെയാണ് വിശുദ്ധ ഖുര്‍ആന്റെ ഏറ്റവും വലിയ അമാനുഷികത. മസീഹ് ഈസയാണ് ദൈവം, അദ്ദേഹം ദൈവത്തിന്റെ മകനാണ് തുടങ്ങിയ ക്രൈസ്തവരുടെ വാദങ്ങള്‍ക്ക് മറുപടി പറയുകയും അവ നിഷേധമാണെന്ന് പ്രഖ്യാപിക്കുകയും അല്ലാഹുവിന്റെ ഏകത്വവും അനാശ്രയത്വവും സ്ഥാപിക്കുകയും ചെയ്ത ഖുര്‍ആന്‍ കുരിശ്മരണത്തെക്കുറിച്ച ചര്‍ച്ചയില്‍ അതിശക്തമായി പ്രസതുത വാദത്തെ നിഷേധിക്കുകയാണ് ചെയ്യുന്നത്.

വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിങ്കല്‍ നിന്നുള്ളതല്ലായിരുന്നുവെങ്കില്‍, മനുഷ്യരിലാരെങ്കിലും കെട്ടിച്ചമതച്ചതാണെങ്കില്‍ കുരിശ് മരണത്തെ അംഗീകരിച്ച് രംഗത്ത് വരികയായിരുന്നു അദ്ദേഹം ചെയ്യേണ്ടിയിരുന്നത്. കാരണം ജനങ്ങള്‍ക്കിടയില്‍ അങ്ങേയറഅറം പ്രചാരത്തിലുണ്ടായിരുന്നതും, അവരിലധികം പേരും വിശ്വസിച്ച് വന്നിരുന്നതുമായ കുരിശ്മരണത്തെ ഖുര്‍ആന്‍ അംഗീകരിച്ചിരുന്നുവെങ്കില്‍ അതിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുമായിരുന്നു.

ഏതെങ്കിലും ഒരു സഭയില്‍ വിശ്വസിക്കുന്ന ക്രിസ്ത്യാനിക്ക് മറ്റേതെങ്കിലും സഭയിലേക്ക് പ്രത്യേകിച്ച് ബഹളങ്ങളൊന്നുമുണ്ടാക്കാതെ വേണ്ടപ്പോള്‍ മാറാമെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്. കാരണം എല്ലാ ക്രൈസ്തവ സഭയകളും വിശ്വാസപരമായി ഒട്ടേറെ യോജിപ്പുകളിലാണുള്ളത്. ഒരു കാലത്ത് ലോകത്ത് നിലവിലുണ്ടായിരുന്ന വിഗ്രഹാരാധകരായ മതവിശ്വാസികള്‍ക്ക് ക്രൈസ്തവതയിലേക്കുള്ള മാറ്റവും അപ്രകാരം തന്നെയായിരുന്നു. പ്രസ്തുത മതങ്ങള്‍ക്കും ക്രിസ്ത്യാനിസത്തിനുമിടയിലുണ്ടായിരുന്ന വിശ്വാസപരമായ സദൃശ്യങ്ങളായിരുന്നു ഇതിനുള്ള കാരണം. ശരീരരൂപമുള്ള ദൈവം, മതപരമായ ചടങ്ങുകളിലെ യോജിപ്പ് തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില്‍ ഈ സാദൃശ്യം കാണാവുന്നതാണ്.

എന്നാല്‍ ഒരു ക്രൈസ്തവന് തന്റെ മതത്തില്‍ നിന്ന് ഇസ്ലാമിലേക്കുള്ള മാറ്റം തന്റെ വിശ്വാസത്തിലെയും ജീവിതത്തിലെയും വന്‍വിപ്ലവമായാണ് വിലയിരുത്തിയിരുന്നത്. കാരണം അവന്റെ മനസ്സിലും ഹൃദയത്തിലും അടിയുറച്ച ധാരാളം കാഴ്ചപ്പാടുകളെയും വിശ്വാസങ്ങളെയും സങ്കല്‍പങ്ങളെയും മാറ്റിയെടുക്കുന്ന ദര്‍ശനമാണ് ഇസ്ലാം.

എന്നാല്‍ ക്രൈസ്തവ വിശ്വാസങ്ങള്‍ക്ക് മേല്‍ കടന്ന് കയറുകയോ, ആക്രമിക്കുകയോ ചെയ്യുന്ന സമീപനമല്ല വിശുദ്ധ ഖര്‍ആന്‍ സ്വീകരിച്ചിരിക്കുന്നത്. മറിച്ച് ‘മസീഹ് ദൈവമാണ്’, ‘ദൈവപുത്രനാണ്’ തുടങ്ങിയ ക്രൈസ്തവ വാദങ്ങളില്‍ തങ്ങളുടെ നിലപാട് വ്യക്തമായി നിര്‍ണയിക്കുകയാണ് ഇസ്ലാം ചെയ്തിരിക്കുന്നത്. പ്രസ്തുത ാക്കുകള്‍ അല്ലാഹു ഒരു നിലക്കും പൊറുക്കാത്ത മഹാപാതകവും സത്യനിഷേധവുമാണെന്നാണ് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചത്. ഒട്ടേറെ പ്രവാചകന്‍മാരെ വധിച്ച ഇസ്രയേലികള്‍ മസീഹിനെ വധിച്ചുവെന്ന വാദം പ്രചരിപ്പിക്കപ്പെടുമ്പോഴും വിശുദ്ധ ഖുര്‍ആന്‍ അവസരം മുതലെടുത്ത് അതിനെ ഇസ്രയേലികള്‍ക്ക് മേല്‍ തന്നെ കെട്ടിവെക്കുന്നതിന് പകരം ഖണ്ഡിതമായി നിഷേധിക്കുകയാണുണ്ടായത്. കാരണം അവരപ്രകാരം ചെയ്തിട്ടില്ല എന്നത് തന്നെയായിരുന്നു.

ജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന പ്രചരണത്തെയോ, അവര്‍ സത്യമെന്ന് ധരിച്ച കഥകളെയോ അംഗീകരിക്കുകയല്ല, യാഥാര്‍ത്ഥ്യത്തെ സമര്‍പിക്കുകയാണ് വിശുദ്ധ ഖുര്‍ആന്‍ ചെയ്തിരിക്കുന്നത്.

ഈ വിഷയവുമായി ബന്ധപ്പെട്ട ക്രൈസ്തവ വേദഗ്രന്ഥങ്ങള്‍ എന്തുപറയുന്നുവെന്ന് നമുക്ക് പരിശോധിക്കാവുന്നതാണ്. മാര്‍ക്കോസ് സുവിശേഷം പറയുന്നത് ഇപ്രകാരമാണ് (പിന്നീടവര്‍ അദ്ദേഹത്തെ കുരിശില്‍ തറക്കാനായി കൊണ്ട് വന്നു. വയലില്‍ നിന്ന് വരികയായിരുന്ന ഒരു മനുഷ്യനെ പിടിച്ച് അദ്ദേഹത്തിന്റെ കുരിശ് വഹിപ്പിച്ചു. സംആന്‍ ഖയ്‌റുവാനി അബുല്‍ കസന്‍ഡ്രസ് എന്നായിരുന്നു അയാളുടെ പേര്. അവരദ്ദേഹത്തെ തലയോട്ടികള്‍ കൂട്ടിയിട്ടിരുന്ന സ്ഥലത്തേക്ക് കൊണ്ട് വന്നു) 15: 20-22

കുരിശ് ചുമന്നിരുന്നത് സംആന്‍ എന്ന് പേരുള്ള വ്യക്തിയായിരുന്നുവെന്നതില്‍ മത്തായി, ലൂക്ക സുവിശേഷങ്ങള്‍ മാര്‍ക്കോസിലെ അഭിപ്രായത്തോട് യോജിക്കുന്നുണ്ട്. എന്നാല്‍ യോഹന്ന പറയുന്നത് മറ്റൊരു കാര്യമാണ് (പിന്നീടയാള്‍ അദ്ദേഹത്തെ കുരിശില്‍ തറക്കാനായി അവരെ ഏല്‍പിച്ചു. അവര്‍ മസീഹിനെ പിടിച്ച് നടന്നു. മസീഹ് കിരുശും ചുമന്ന് തലയോട്ടികളുള്ള സ്ഥലത്തേക്ക് പുറപ്പെട്ടു) 19: 16-17

നേനാം പറയുന്നു (കുരിശ് മരണം വിധിക്കപ്പെട്ടവന്‍ അതും ചുമന്ന് നടക്കുകയെന്നത് പതിവായിരുന്നു. ഒടുവില്‍ ആ കുരിശിലാണ് അയാളെ തറക്കുക. ഇതാണ് മസീഹിന്റെ കാര്യത്തില്‍ സംഭവിച്ചതെന്ന് യോഹന്ന സുവിശേഷം പറയുന്നു. എന്നാല്‍ ഇതില്‍ നിന്ന് ഭിന്നമാണ് മാര്‍ക്കോസ്, മത്തായി, ലൂക്കാ സുവിശേഷങ്ങളിലെ പരാമര്‍ശം. മസീഹിന് പകരം സംആന്‍ ഖൈറുവാനി എന്ന് പേരുള്ള ഏതോ ഒരാളാണ് കുരിശ് ചുമന്നതെന്നാണ് അവ വ്യക്തമാക്കുന്നത്).

ക്രൂശിക്കപ്പെട്ടത് ആരെന്ന വിഷയത്തില്‍ മാത്രമല്ല, അതുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ വിഷയങ്ങളിലും സുവിശേഷങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്. കുരിശില്‍ തറക്കുന്നതിന് മുമ്പ് ‘കയ്പ് കലര്‍ന്ന മദ്യം അദ്ദേഹത്തിന് കുടിക്കാന്‍ നല്‍കി, പക്ഷെ അദ്ദേഹമത് സ്വീകരിച്ചില്ല’ എന്ന് മാര്‍ക്കോസ് സുവിശേഷം (15:22) പറയുമ്പോള്‍ ‘കയ്പ് കലര്‍ന്ന സുര്‍ക്ക അദ്ദേഹത്തിന് അവര്‍ നല്‍കി. അദ്ദേഹമത് രുചിച്ചപ്പോള്‍ കുടിക്കാന്‍ സാധിച്ചില്ല’ എന്ന് മത്തായി (27:34) പറയുന്നു.

ക്രൂശിക്കപ്പെടാനുണ്ടായിരുന്ന കാരണത്തെക്കുറിച്ചും, ക്രൂശിക്കപ്പെട്ട സമയത്തെക്കുറിച്ചും, അതിന് ശേഷം സംഭവിച്ച കാര്യങ്ങളെക്കുറിച്ചും ഇപ്രകാരം അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ട്. ചുരുക്കത്തില്‍ ഈസാ നബിയുടെ കുരിശ് മരണത്തെയും അതുമായി ബന്ധപ്പെട്ട വിഷയങ്ങളെയും സംബന്ധിച്ച് ഇഞ്ചീല്‍ അഥവാ പുതിയ നിയമത്തില്‍ ഭീമമായ അഭിപ്രായ വ്യത്യാസമാണുള്ളത് എന്നിരിക്കെ അവയിലേതെങ്കിലും ഒന്ന് അവലംബിക്കുകയാണോ വേണ്ടത്, അതല്ല വളരെ ഖണ്ഡിതമായി അതിനെ നിഷേധിച്ച ഖുര്‍ആന്റെ പരാമര്‍ശം സ്വീകരിക്കുകയാണോ ഉചിതം എന്ന് സ്വയം വിലയിരുത്താവുന്നതാണ്.

About muhammed jameel algassi

Check Also

09052013215701_0119111912

തൗറാത്തിന്റെ ആധികാരികത: ചില സംശയങ്ങള്‍ -4

തൗറാത്തിന്റെ ഉള്ളടക്കത്തില്‍ കാര്യമായ കൈകടത്തലുകളും, വക്രീകരണവും നടന്നിട്ടുണ്ടെന്ന് ബ്രിട്ടീഷുകാരനായ ബൈബ്ള്‍ പണ്ഡിതന്‍ ആദം ക്ലാര്‍ക് സമ്മതിക്കുന്നുണ്ട്. തൗറാത്തിലെ ചില വചനങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *