കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ നിര്‍ണയിക്കുന്നതെങ്ങനെ? -1

നിയമപരമായി വിരോധിക്കപ്പെട്ടത് ലംഘിക്കുന്നത് മാത്രമാണ് കുറ്റകൃത്യമെന്നും, രേഖപ്പെടുത്തപ്പെട്ട പ്രമാണമനുസരിച്ച് മാത്രമാണ് ശിക്ഷയെന്നും ആധുനിക യൂറോപ്യന്‍ കര്‍മശാസ്ത്രം സിദ്ധാന്തിക്കുന്നു.

ഫ്രഞ്ച് വിപ്ലവം മുതല്‍ അംഗീകരിക്കപ്പെടുന്ന തത്വമാണത്. ഭരണാധികാരികള്‍ തങ്ങളുടെ അധികാരം ദുരുപയോഗപ്പെടുത്താതിരിക്കാനും, തങ്ങള്‍ക്ക് എന്തെല്ലാം ചെയ്യാമെന്നും ചെയ്യരുതെന്നും ജനങ്ങള്‍ക്ക് ബോധ്യമുണ്ടാവുന്നതിനും വേണ്ടിയാണത്. നിയമപരമായി സ്ഥാപിതമായ കല്‍പനകള്‍ ലംഘിക്കുകയെന്നാണ് അവിടെ ശിക്ഷയുടെ അടിസ്ഥാനം. ഒരു പ്രവൃത്തി കൊണ്ട് കല്‍പിക്കുകയോ, അതില്‍ നിന്ന് നിരോധിക്കുകയോ ചെയ്യുന്ന പ്രമാണത്തിന്റെ അഭാവത്തില്‍ അവയുടെ ലംഘനം സാധ്യമാവുകയില്ലല്ലോ.
കല്‍പിക്കുകയോ, നിരോധിക്കുകയോ ചെയ്യുന്ന പ്രമാണത്തിന് വിരുദ്ധമായ പ്രവര്‍ത്തനമാണ് ഇസ്ലാമിക കര്‍മശാസ്ത്രത്തിലും കുറ്റകൃത്യം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ഒരാള്‍ ചെയ്തത് കുറ്റകൃത്യമാണെന്ന് നിയമപരമായി പരാമര്‍ശിക്കപ്പെട്ടുവെങ്കില്‍ മാത്രമെ അയാള്‍ കുറ്റവാളിയായിത്തീരുകയുള്ളൂ.
എന്നാല്‍ ഈ തത്വം മുറുകെ പിടിച്ച ഫ്രഞ്ച് നിയമം അവയുടെ പ്രയോഗത്തില്‍ അങ്ങേയറ്റം തീവ്രത പുലര്‍ത്തുകായണ് ചെയ്തത്. ഓരോ കുറ്റകൃത്യത്തെയും വേര്‍തിരിച്ച് ക്ലിപ്തപ്പെടുത്തി, അവയ്‌ക്കോരോന്നിനും പ്രത്യേകമായ ശിക്ഷകള്‍ ഏര്‍പെടുത്തി അത്. വിവിധ തരം ശിക്ഷകള്‍ക്ക് ഏറ്റവും കുറഞ്ഞ തോതോ, കൂടിയ പരിധിയോ അത് നിര്‍ണയിക്കുകയുണ്ടായില്ല. ഒരു തരം കുറ്റകൃത്യത്തിന് ഒരു ശിക്ഷ എന്നതായിരുന്നു അവിടത്തെ കണക്ക്.
കാലങ്ങള്‍ക്ക് ശേഷം അവരതില്‍ നിന്ന് പിന്നാക്കം പോയി. കുറ്റകൃത്യങ്ങള്‍ക്ക് കുറഞ്ഞ അളവും, കൂടിയ തോതും അവര്‍ നിര്‍ണയിച്ചു. അവയ്ക്കിടയില്‍ ന്യായാധിപന്‍ തന്റെ വീക്ഷണമനുസരിച്ച് വിധി പറയേണ്ട വിശാലമായ വിടവുണ്ടായിരുന്നു. ആരോപിതനെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങള്‍ വിശകലനം നടത്തിയാണ് അയാള്‍ വിധി പറയുക. മിക്കവാറും സന്ദര്‍ഭങ്ങളില്‍ ഒരു കുറ്റകൃത്യത്തിന് രണ്ട് ശിക്ഷകളുണ്ടാവുകയും ന്യായാധിപന്‍ അവയിലൊന്ന് തെരഞ്ഞെടുക്കുകയുമാണ് ചെയ്തിരുന്നത്.
ഈ തത്വം ഫ്രഞ്ച് നിയമത്തില്‍ നിന്ന് മറ്റ് പല രാഷ്ട്രങ്ങളുടെയും നിയങ്ങളിലേക്ക് കുടിയേറുകയുണ്ടായി. അതിന്റെ പ്രായോഗിക മേഖല വിശാലമാകുന്നതിന് അനുസരിച്ച് വിധിയും വിശാലമായിക്കൊണ്ടേയിരുന്നു. കുടുസ്സതയില്‍ നിന്ന് ന്യായാധിപാന് അനുമാനിക്കാനുള്ള സ്വാതന്ത്ര്യം അത് നല്‍കി. അതോട് കൂടി തനിക്ക് തോന്നിയ വിധി പറയാനുള്ള അവകാശം ന്യായാധിപനില്‍ വന്ന് ചേര്‍ന്നു. മാപ്പ് കൊടുക്കാനും, ശിക്ഷ ലഘൂകരിക്കാനും, വിട്ടയക്കാനുമുള്ള അധികാരം അദ്ദേഹത്തില്‍ കേന്ദ്രീകരിച്ചു. അതോട് കൂടി നിര്‍ണിതമല്ലാത്ത ശിക്ഷാ വ്യവസ്ഥ രൂപപ്പെട്ടു.
ശിക്ഷയില്‍ മാറ്റം സംഭവിക്കുകയും, ന്യായാധിപന് അനുമാനിക്കാനുള്ള അവകാശം നല്‍കപ്പെടുകയും ചെയ്ത ഈ വേളയിലും ‘പ്രമാണമില്ലാതെ കുറ്റകൃത്യമില്ല’ എന്ന തത്വം പഴയത് പോലെ അവശേഷിച്ചിരുന്നു. ന്യായാധിപന്മാരുടെ കാഴ്ചപ്പാടുകള്‍ക്കും വീക്ഷണങ്ങള്‍ക്കും അനുസരിച്ച് ശിക്ഷയുടെ കാഠിന്യത്തില്‍ ഏറ്റവ്യത്യാസം നിലനിന്നിരുന്നു എന്നത് മറുവശം. കാരണം നിയമത്തിന് പുറത്ത് നിന്ന് കുറ്റകൃത്യത്തെ വിലയിരുത്താന്‍ ഒരു സാഹചര്യത്തിലും ന്യായാധിപന് അവിടെ സാധിക്കുകയില്ല.
പക്ഷെ, അല്‍പം കഴിയുന്നതിന് മുമ്പ് തന്നെ ശക്തമായ വിമര്‍ശനത്തിന് വിധേയമായി. കാരണം പ്രമാണങ്ങളും രേഖകളും എത്ര കൂടുതലാണെങ്കിലും ഭൂമിയില്‍ പിറന്ന് വീഴുന്ന കുറ്റകൃത്യങ്ങളെയെല്ലാം കൈകാര്യം ചെയ്യാനുള്ള വിശാലത അതിന് കൈവരികയില്ല. അക്രമത്തിന്റെ ശൈലികളും മാര്‍ഗങ്ങളും വ്യത്യസ്തമാണ്. മറ്റുള്ളവര്‍ക്ക് മേല്‍ ഉപദ്രവമേല്‍ക്കുകയെന്ന കുറ്റകൃത്യത്തിന്റെ ഫലം എല്ലാ അര്‍ത്ഥത്തിലും സംഭവിക്കുന്നുമുണ്ട്. കുറ്റവാളികളുടെ എല്ലാ തെമ്മാടിത്തരങ്ങളും അവയുടെ ശൈലികളെയും ഉള്‍ക്കൊള്ളാന്‍ ഒരു നിലക്കും പ്രമാണങ്ങള്‍ക്ക് സാധിക്കുകയില്ല. നിയമപരമായ വിധി രൂപപ്പെടുന്നത് വരെ കുറ്റവാളികളെ ഭൂമിയില്‍ അഴിഞ്ഞാടാന്‍ അനുവദിക്കുകയെന്നത് പരമാബദ്ധമാണ്.
ഈ വിമര്‍ശനത്തിന്റെ ഭാഗമായി പില്‍ക്കാലത്ത് വന്ന നിയമരേഖകളില്‍ കാതലായ മാറ്റം വരികയുണ്ടായി. സമൂഹത്തിനെതിരായുള്ള ഏതൊരു പ്രവര്‍ത്തനത്തെയും കുറ്റകൃത്യമായി കണക്കാന്‍ നാസി ജര്‍മനി ന്യായാധിപന് അവകാശം നല്‍കിയത് അതേതുടര്‍ന്നായിരുന്നു. കുറ്റകൃത്യങ്ങളില്‍ താരതമ്യ നിയമനിര്‍ധാരണം അനുവദനീയമാണെന്ന് സോവിയറ്റ് യൂണിയന്‍ നിയമം പാസ്സാക്കിയും ഇതിന്റെ തന്നെ ഭാഗമായിരുന്നു.

 

About dr. muhammad abuzahra

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *