zzzshiksha1

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -3

സമൂഹം അശ്ലീലതകളില്‍ നിന്നും വ്യഭിചാരത്തിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ നിന്നും മുക്തമായതിന് ശേഷം പ്രസ്തുത സാമൂഹികഘടനയെ ബോധപൂര്‍വ്വം വെല്ലുവിളിച്ച് വ്യഭിചാരത്തിലോ, വേശ്യാവൃത്തിയിലോ ഏര്‍പെടുന്നവര്‍ക്കാണ് ഇസ്ലാമിക ശരീഅത്ത് കഠിനമായ ശിക്ഷ ആവിഷ്‌കരിച്ചിട്ടുള്ളത്. മേല്‍പറഞ്ഞ സവിശേഷതകള്‍ ആര്‍ജ്ജിക്കാത്തിടത്തോളം കാലം പ്രസ്തുത കുറ്റകൃത്യത്തിന് ചാട്ടവാറടിയോ, എറിഞ്ഞ് കൊല്ലല്‍ ശിക്ഷയോ നല്‍കാന്‍ പാടുള്ളതല്ല. അതിനാല്‍ തന്നെ വ്യഭിചാരത്തിന്റെ ശിക്ഷ നടപ്പാക്കുന്നതിന് പണ്ഡിതന്മാര്‍ ചില ഉപാധികള്‍ നിശ്ചയിച്ചിരിക്കുന്നു:
1. കുറ്റകൃത്യം സ്ഥാപിക്കുന്നതിന് ആവശ്യമായ നാല് നീതിമാന്മാരായ സാക്ഷികള്‍. സ്ത്രീയും പുരുഷനും പരസ്പരം അവിഹിത ലൈംഗിക ബന്ധത്തിലേര്‍പെടുന്നതിന് ദൃസാക്ഷികളായിരിക്കണം അവര്‍.
കേവലം വ്യഭിചാരം എന്ന പ്രവര്‍ത്തനത്തിനല്ല ഇസ്ലാമിക ശരീഅത്ത് പ്രസ്തുത ശിക്ഷ നടപ്പാക്കിയത് എന്ന് ഇതില്‍ നിന്നും വ്യക്തമാണ്. മറിച്ച് ഈ നീചവൃത്തി ജനങ്ങള്‍ കാണുന്ന വിധം പരസ്യമായി നിര്‍വഹിക്കുകയും സമൂഹത്തില്‍ അശ്ലീലം പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് കൂടിയാണ് ഈ കഠിന ശിക്ഷ. നന്മ മുറുകെ പിടിക്കുകയും, തിന്മ വിരോധിക്കുകയും ചെയ്യുന്നവര്‍ സമൂഹത്തില്‍ നിന്ന് അപ്രത്യക്ഷമാവുന്നതിന് കാരണമായേക്കാവുന്ന ഗുരുതര രോഗമാണിത് എന്നതിനാലാണത്.
2. ‘സംശയത്തിന്റെ ആനുകൂല്യം ശിക്ഷകളില്‍ നിന്ന് തടയുന്നു’വെന്നത് ഇസ്ലാമിക ശരീഅത്ത് മുന്നോട്ട് വെക്കുന്ന സുപ്രധാനമായ തത്വങ്ങളിലൊന്നാണ്. സാക്ഷികളുടെ സാക്ഷ്യത്തില്‍ സംശയകരമായ വല്ലതും കാണപ്പട്ടാല്‍, അത് കുറ്റാരോപിതന് അനുകൂലമായി വിലയിരുത്തപ്പെടുകയും, ശിക്ഷയില്‍ നിന്ന് ഇളവ് നല്‍കുകയുമാണ് ചെയ്യുക. തിരുദൂതര്‍(സ) ഇപ്രകാരം അരുള്‍ ചെയ്തിരിക്കുന്നു (സംശയാനുകൂല്യങ്ങളാല്‍ നിങ്ങള്‍ ശിക്ഷകള്‍ തടയുക).
3. പതിവ്രതയായ സ്ത്രീക്ക് മേല്‍ വ്യഭിചാരാരോപണം നടത്തുകയും, ശേഷം നാല് സാക്ഷികളെ ഹാജരാക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് എണ്‍പത് ചാട്ടവാറടി നല്‍കണമെന്ന് ഇസ്ലാമിക ശരീഅത്ത് വിധിച്ചിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു (നാലു സാക്ഷികളെ ഹാജറാക്കാതെ ചാരിത്രവതികളുടെമേല്‍ കുറ്റമാരോപിക്കുന്നവരെ നിങ്ങള്‍ എണ്‍പത് അടിവീതം അടിക്കുക. അവരുടെ സാക്ഷ്യം പിന്നീടൊരിക്കലും സ്വീകരിക്കരുത്. അവര്‍തന്നെയാണ് തെമ്മാടികള്‍). അന്നൂര്‍ 4.
4. വിശ്വാസികളുടെ നഗ്നത സംരക്ഷിക്കുന്നതിലും, സംഭവിച്ചുപോയ അശ്ലീലതകള്‍ പരസ്യമാക്കുന്നതില്‍ നിന്ന് അവരുടെ നാവുകള്‍ പിടിച്ചുവെക്കുന്നതിലും ഇസ്ലാമിക ശരീഅത്ത് അതീവ ജാഗ്രത പുലര്‍ത്തിയിരിക്കുന്നു. തനിക്ക് സംഭവിച്ച വീഴ്ചയില്‍ പശ്ചാതപിച്ച്, മാപ്പിരന്ന് തിരുദൂതരുടെ അടുത്തെത്തിയ ഒരാളോട് അവിടുന്ന് പറഞ്ഞതിപ്രകാരമാണ് (നിനക്കത് നിന്റെ വസ്ത്രം കൊണ്ട് മറക്കാമായിരുന്നില്ലേ? അല്ലാഹു പറയുന്നത് ഇപ്രകാരമാണ് ‘സത്യവിശ്വാസികള്‍ക്കിടയില്‍ അശ്ലീലം പ്രചരിക്കുന്നതില്‍ കൗതുകം കാട്ടുന്നവര്‍ക്ക് ഇഹത്തിലും പരത്തിലും നോവുറ്റ ശിക്ഷയുണ്ട്. അല്ലാഹു എല്ലാം അറിയുന്നു. നിങ്ങളോ അറിയുന്നുമില്ല’. അന്നൂര്‍ 19.
യാഥാര്‍ത്ഥ്യം ഇങ്ങനെയായിരിക്കെ കയ്യും കണക്കുമില്ലാതെ ഇസ്ലാമിനെ അന്ധമായി വിമര്‍ശിക്കുകയാണ് പ്രതിയോഗികള്‍ ചെയ്യുന്നത്. ഇസ്ലാം മനുഷ്യനോട് അക്രമം പ്രവര്‍ത്തിക്കുന്നുവെന്നും, കുറ്റം ചെയ്യുന്നവരെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെച്ച് ക്രൂരമായി എറിഞ്ഞ് കൊല്ലുന്നുവെന്നും അവര്‍ ആരോപിക്കുന്നു.

About ali jumua

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *