ലൈംഗികാസ്വാദനത്തിനുള്ള കൂലിയാണോ മഹ്‌റ്?

ഇസ്ലാം സ്ത്രീയോട് ചെയ്ത അക്രമത്തിന്റെ ഏറ്റവും വ്യക്തവും പ്രായോഗികവുമായ രൂപമാണ് വിവാഹത്തോട് അനുബന്ധിച്ച് അവള്‍ക്ക് നല്‍കുന്ന മഹ്‌റ് എന്ന് ചിലര്‍ ഇസ്ലാം വിരുദ്ധര്‍ ആരോപിക്കുന്നു. അവളുമായുള്ള ലൈംഗിക ബന്ധത്തിനും വികാരപൂര്‍ത്തീകരണത്തിനുമായി നല്‍കുന്ന കൂലിയാണ് അതെന്നും, അതിനാല്‍ തന്നെ പ്രസ്തുത നിയമത്തിലൂടെ ഇസ്ലാം സ്ത്രീയുടെ അഭിമാനത്തെ വിലക്ക് വാങ്ങാമെന്ന് പഠിപ്പിക്കുകയാണ്

ചെയ്തിരിക്കുന്നതെന്നും അവര്‍ വാദിക്കുന്നു. ഇസ്ലാമിന്റെ കുടുംബനിയമങ്ങള്‍ പൊതുവെ ദുര്‍ബലമാണെന്നും സന്തുലിതമായ സാമൂഹിക നിര്‍മാണത്തിന് അവ ഉതകുന്നതല്ലെന്നും സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
തന്നെ വിവാഹം ചെയ്യുന്ന ഇണയില്‍ നിന്ന് നിര്‍ബന്ധമായും ലഭിക്കേണ്ട സ്ത്രീയുടെ അവകാശമാണ് ഇസ്ലാമിലെ മഹ്‌റ്. സ്ത്രീയുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നതിനുള്ള കൂലിയായല്ല, അവളുമായി നടത്തുന്ന കരാറിന്റെ പ്രാധാന്യത്തെ കുറിക്കുന്നതിന് വേണ്ടിയാണ് ഇസ്ലാം അത് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇസ്ലാം സ്ത്രീയെ ആദരിക്കാനും, ബഹുമാനിക്കാനും വേണ്ടി നടപ്പിലാക്കിയ നിയമങ്ങള്‍ ഇസ്ലാമിനെതിരെ ഉന്നയിക്കുകയാണ് ശത്രുക്കള്‍ ചെയ്യുന്നത്. തന്റെ അടുത്ത് സ്ത്രീക്ക് ഉയര്‍ന്ന് സ്ഥാനമാണ് ഉള്ളതെന്നും, അവള്‍ക്ക് വേണ്ടി തന്റെ പ്രിയസമ്പാദ്യം പോലും ചെലവഴിക്കാന്‍ തയ്യാറാണെന്നുമുള്ള കരാറാണ് മഹ്‌റ് നല്‍കുന്നതിലൂടെ പുരുഷന്‍ പ്രഖ്യാപിക്കുന്നത്. കഷ്ടപ്പെട്ട് സമ്പാദിക്കുകയും, അതീവ ശ്രദ്ധയോടെ സംരക്ഷിക്കുകയും ചെയ്ത ധനം ഇണയുടെ ആവശ്യം പൂര്‍ത്തീകരിക്കുന്നതിനായി യാതൊരു വൈമനസ്യവും കൂടാതെ ചെലവഴിക്കാനുള്ള ത്യാഗമനോഭാവമാണ് ഈ നിയമം പുരുഷനില്‍ വളര്‍ത്തിയെടുക്കുന്നത്. ഈയര്‍ത്ഥത്തിലുള്ള ത്യാഗത്തിന് തയ്യാറെടുക്കുന്ന വ്യക്തിയ്ക്കാണ് വിവാഹം ജീവിതം നയിക്കാനുള്ള യോഗ്യതയുള്ളൂ എന്ന് മാത്രമല്ല, അത്തരക്കാര്‍ക്ക് മാത്രമെ വിജയകരമായി പ്രസ്തുത ബന്ധം മുന്നോട്ട് കൊണ്ടുപോവാന്‍ സാധിക്കുകയുള്ളൂ എന്ന് കൂടി ഇസ്ലാം വ്യക്തമാക്കുന്നു. വിവാഹത്തിന് തയ്യാറെടുക്കുന്ന പ്രതിശ്രുതവധുവിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും, അണിഞ്ഞൊരുങ്ങാനും അവള്‍ക്കുള്ള സഹായം കൂടിയായിത്തീരുന്നു ഈ മഹ്‌റ്.
ഈയര്‍ത്ഥങ്ങളില്‍ മഹ്‌റ് സ്ത്രീയോടുള്ള ആദരവിനെയും, ദാമ്പത്യജീവിതത്തിന്റെ പരിശുദ്ധിയെയുമാണ് പ്രതിനിധീകരിക്കുന്നത്. സ്ത്രീയെ ഉടമപ്പെടുത്താനോ, അവളുടെ അഭിമാനത്തിന് വിലപറയാനോ വേണ്ടി ഇസ്ലാം നടപ്പിലാക്കിയ നിയമമല്ല അത്. വിവാഹക്കരാറില്‍ മഹ്‌റ് നിര്‍ബന്ധമാണെന്നിരിക്കെ തന്നെ വിവാഹം ഉടമ്പടി ശരിയാവാനുള്ള നിബന്ധനയൊന്നുമല്ല മഹ്‌റ്. വിവാഹക്കരാറിനെ തുടര്‍ന്ന് നിര്‍ബന്ധമാകുന്ന കാര്യം മാത്രമാണ് അത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു (സ്ത്രീകളെ സ്പര്‍ശിക്കുകയോ അവരുടെ വിവാഹമൂല്യം നിശ്ചയിക്കുകയോ ചെയ്യുന്നതിന് മുമ്പ് നിങ്ങളവരെ വിവാഹമോചനം നടത്തുകയാണെങ്കില്‍ നിങ്ങള്‍ക്കതില്‍ കുറ്റമില്ല). അല്‍ബഖറഃ 236
നികാഹ് കഴിയാതെ ത്വലാഖ് അഥവാ വിവാഹമോചനം ഉണ്ടാവില്ലെന്ന കാര്യത്തില്‍ തര്‍ക്കമില്ലല്ലോ. ഇവിടെ മഹ്‌റ് അഥവാ വിവാഹമൂല്യം നിശ്ചയിക്കുന്നതിന് മുമ്പ് വിവാഹമോചനം നടത്തുന്നതിനെക്കുറിച്ച് ഖുര്‍ആന്‍ പറയുമ്പോള്‍ വിവാഹമൂല്യം നിശ്ചയിക്കാതെയും വിവാഹക്കരാര്‍ അഥഴാ നികാഹ് ശരിയാകുമെന്ന് വ്യക്തമാകുന്നു. അതിനാല്‍ തന്നെ നികാഹ് ശരിയാകാനുള്ള നിബന്ധനയോ അടിസ്ഥാനമോ അല്ല മഹ്‌റ് എന്നര്‍ത്ഥം. ഈ യാഥാര്‍ത്ഥ്യത്തെ സ്ഥിരപ്പെടുത്തുന്നതാണ് ഉഖ്ബഃ ബിന്‍ ആമിര്‍(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥ്. തിരുമേനി(സ) അനുചരന്മാരിലൊരാളെ വിവാഹമൂല്യം നിശ്ചയിക്കാതെ, ഒന്നും നല്‍കാതെ വിവാഹം കഴിപ്പിച്ചു നല്‍കി എന്നാണ് പ്രസ്തുത ഹദീഥ് പറയുന്നത്. ഇപ്രകാരം വിവാഹമൂല്യം നിര്‍ണയിക്കാതെ നികാഹ് നടത്തുന്നത് (നികാഹുത്തഫ്‌വീദ്) അനുവദനീയമാണെന്നതില്‍ കര്‍മശാസ്ത്ര പണ്ഡിതര്‍ ഏകാഭിപ്രായക്കാരാണ്.
മഹ്‌റ് സ്ത്രീയുടെ അവകാശമാണെന്നും അത് പൂര്‍ത്തീകരിക്കാന്‍ പുരുഷന്‍ ബാധ്യസ്ഥനാണെന്നും ഇസ്ലാം പഠിപ്പിച്ചു. എന്നാല്‍ മഹ്‌റിന്റെ തോത് ഇസ്ലാം നിര്‍ണയിക്കാതെ വിട്ടുകൊടുക്കുകയാണ് ചെയ്തിരിക്കുന്നത്. സ്ത്രീയില്‍ നിന്ന് പ്രത്യേകമായി വല്ലതും നേടിയെടുക്കുന്നതിനോ, അവളെ ഉപയോഗിക്കുന്നതിനോ പകരമായി നിശ്ചയിച്ചതല്ല തുകയല്ല അത്. തനിക്ക് ലഭിച്ച മഹ്‌റില്‍ വല്ലതും ഇളവ് ചെയ്ത് ഇണക്ക് തന്നെ തിരിച്ച് നല്‍കാന്‍ സ്ത്രീക്ക് അവകാശമുണ്ടെന്ന് കൂടി അന്നിസാഅ് അദ്ധ്യായത്തില്‍ നാലാം സൂക്തത്തില്‍ അല്ലാഹു വ്യക്തമാക്കുന്നു.
ഇനി സ്ത്രീക്ക് നല്‍കുന്ന വിലയാണ് മഹ്‌റെങ്കില്‍ തന്റെ ഭാര്യയെ വില്‍ക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ടാവേണ്ടതാണ്. കച്ചവട നിയമമനുസരിച്ച് തന്റെ ഉടമസ്ഥതയിലുള്ള വസ്തുവിനെ വില്‍ക്കാന്‍ വിലകൊടുത്ത് വാങ്ങിയവന് അവകാശമുണ്ടല്ലോ. എന്നാല്‍ ഇസ്ലാമിന്റെ അദ്ധ്യാപനങ്ങള്‍ക്ക് വിരുദ്ധമായ സങ്കല്‍പമാണിത്. മാത്രമല്ല, പുരാതന ഇന്ത്യയിലും ഒരു നൂറ്റാണ്ട് മുമ്പ് ബ്രിട്ടനിലും നടന്നിരുന്ന സമ്പ്രദായമായിരുന്നു ഭാര്യയെ കച്ചവടം ചെയ്യുക എന്നതെന്ന് നിലവിലുള്ള ലോകത്തിന് അറിയാത്ത കാര്യമല്ല.
ഇനി വൈകാരികമായ ആസ്വാദനമാണ് പ്രസ്തുത മഹ്‌റിന്റെ അടിസ്ഥാനമെന്നാണ് ആരോപണമെങ്കില്‍ ലൈംഗിക ബന്ധത്തിലേര്‍പെടുമ്പോള്‍ ഭര്‍ത്താവിനെപ്പോലെ തന്നെ ഭാര്യക്കും ലൈംഗിക സുഖമുണ്ടാവുമെന്ന കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ലല്ലോ. അതിനാല്‍ ഭര്‍ത്താവിനെപ്പോലെ തന്നെ ഭാര്യയും തന്റെ ഇണക്ക് മഹ്‌റ് നല്‍കാന്‍ നിര്‍ബന്ധിതയാവേണ്ടതാണ്!

About zakiyy ali sayyid

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *