മാറ്റിയെഴുതപ്പെട്ട പുതിയ-പഴയ നിയമങ്ങള്‍ -2

ജൂത-ക്രൈസ്തവര്‍ തങ്ങളുടെ വേദം മാറ്റിയെഴുതിയതിനെക്കുറിച്ച് പഴയ-പുതിയ നിയമങ്ങള്‍ തന്നെ ധാരാളമായി പരാമര്‍ശിച്ചതായി കാണാവുന്നതാണ്. ജെറമിയാ വിവരിക്കുന്നു (ആ പ്രവാചകന്‍മാരെ

ഞാന്‍ അയച്ചില്ല; എന്നിട്ടും, അവര്‍ ഓടിനടന്നു; ഞാന്‍ അവരോട് സംസാരിച്ചില്ല; എന്നിട്ടും അവര്‍ പ്രവചിച്ചു. എന്റെ സന്നിധിയില്‍ നിന്നിരുന്നെങ്കില്‍, എന്റെ ജനത്തോട് അവര്‍ എന്റെ വാക്കുകള്‍ പ്രഘോഷിച്ച്, ദുര്‍മാര്‍ഗത്തില്‍ നിന്നും ദുഷ്പ്രവൃത്തികളില്‍ നിന്നും അവരെ പിന്തിരിപ്പിക്കുമായിരുന്നു. കര്‍ത്താവ് ചോദിക്കുന്നു: സമീപസ്ഥനായിരിക്കുമ്പോള്‍ മാത്രമാണോ ഞാന്‍ നിങ്ങള്‍ക്കു ദൈവം? വിദൂരത്തിലിരിക്കുമ്പോഴും ഞാന്‍ ദൈവമല്ലേ? എനിക്കു കാണാന്‍ കഴിയാത്തവിധം ആര്‍ക്കെങ്കിലും രഹസ്യസങ്കേതങ്ങളില്‍ ഒളിക്കാന്‍ സാധിക്കുമോ? സ്വര്‍ഗവും ഭൂമിയും നിറഞ്ഞുനില്‍ക്കുന്നവനല്ലേ ഞാന്‍? കര്‍ത്താവാണ് ഇതു ചോദിക്കുന്നത്. എനിക്ക് ഒരു സ്വപ്‌നമുണ്ടായി, എനിക്ക് ഒരു സ്വപ്‌നമുണ്ടായി എന്ന് അവകാശപ്പെട്ട് പ്രവാചകന്‍മാര്‍ എന്റെ നാമത്തില്‍ വ്യാജം പ്രവചിക്കുന്നതു ഞാന്‍ കേള്‍ക്കുന്നുണ്ട്. കള്ളപ്രവചനങ്ങള്‍ നടത്തുന്ന, സ്വന്തംതോന്നലുകളെ പ്രവചനങ്ങളായി അവതരിപ്പിക്കുന്ന, ഈ പ്രവാചകന്‍മാര്‍ തങ്ങളുടെ ഹൃദയത്തില്‍ എത്രനാള്‍ വ്യാജം കൊണ്ടുനടക്കും? തങ്ങളുടെ പിതാക്കന്‍മാര്‍ ബാലിനെപ്രതി എന്റെ നാമം വിസ്മരിച്ചതുപോലെ എന്റെ ജനത്തിന്റെ ഇടയില്‍ എന്റെ നാമം വിസ്മൃതമാക്കാമെന്നു വിചാരിച്ച് അവര്‍ തങ്ങളുടെ ഭാവനകള്‍ പരസ്പരം കൈമാറുന്നു. കര്‍ത്താവ് അരുളിച്ചെയ്യുന്നു: സ്വപ്നം കാണുന്ന പ്രവാചകന്‍ തന്റെ സ്വപ്നം പറയട്ടെ, എന്റെ വചനം ലഭിച്ചിട്ടുള്ളവന്‍ അത് വിശ്വസ്തതയോടെ പ്രഖ്യാപിക്കട്ടെ. പതിരിനും ഗോതമ്പുമണിക്കും തമ്മില്‍ എന്തു പൊരുത്തം? എന്റെ വചനം അഗ്‌നി പോലെയും പാറയെ തകര്‍ക്കുന്ന കൂടംപോലെയുമല്ലേ? കര്‍ത്താവ് ചോദിക്കുന്നു. അതിനാല്‍ അയല്‍ക്കാരില്‍ നിന്ന് എന്റെ വചനങ്ങള്‍ മോഷ്ടിക്കുന്ന പ്രവാചകന്‍മാര്‍ക്ക് ഞാന്‍ എതിരാണ്- കര്‍ത്താവ് അരുളിച്ചെയ്യുന്നു. സ്വന്തം നാവനക്കിയാല്‍ കര്‍ത്താവിന്റെ അരുളപ്പാടാകുമെന്നു കരുതുന്ന പ്രവാചകന്‍മാരെ ഞാന്‍ എതിര്‍ക്കുന്നു- കര്‍ത്താവ് അരുളിച്ചെയ്യുന്നു. വ്യാജസ്വപ്നങ്ങള്‍ പ്രവചിക്കുന്നവര്‍ക്കു ഞാന്‍ എതിരാണ് – കര്‍ത്താവ് അരുളിച്ചെയ്യുന്നു. നുണകള്‍ പറഞ്ഞും വീമ്പടിച്ചും അവര്‍ എന്റെ ജനത്തെ വഴിതെറ്റിക്കുന്നു. ഞാന്‍ അവരെ അയച്ചില്ല. അധികാരപ്പെടുത്തിയുമില്ല. അവര്‍ ഈ ജനത്തിന് ഒരു ഗുണവും ചെയ്യുകയില്ല – കര്‍ത്താവ് അരുളിച്ചെയ്യുന്നു. കര്‍ത്താവ് എന്താണു ഭരമേല്‍പിച്ചത് എന്നു ജനത്തിലാരെങ്കിലുമോ പ്രവാചകനോ പുരോഹിതനോ ചോദിച്ചാല്‍ നീ പറയണം, കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍തന്നെയാണ് ആ ഭാരം; ഞാന്‍ നിങ്ങളെ വലിച്ചെറിയും. കര്‍ത്താവിന്റെ ഭാരം എന്നു പ്രവാചകനോ പുരോഹിതനോ ജനത്തിലാരെങ്കിലുമോ പറഞ്ഞാല്‍ അവനെയും അവന്റെ കുടുംബത്തെയും ഞാന്‍ ശിക്ഷിക്കും. നിങ്ങള്‍ ഓരോരുത്തരും തന്റെ അയല്‍ക്കാരനോടും സഹോദരനോടും പറയേണ്ടത് ഇങ്ങനെയാണ്; കര്‍ത്താവ് നല്‍കുന്ന ഉത്തരമെന്ത്? കര്‍ത്താവ് അരുളിച്ചെയ്തതെന്ത്? കര്‍ത്താവിന്റെ ഭാരം എന്നു നിങ്ങള്‍ ഇനി ഒരിക്കലും പറയരുത്. ഓരോരുത്തനും അവനവന്റെ വാക്കുതന്നെ ഭാരമായിത്തീരും. എന്തെന്നാല്‍ നമ്മുടെ ദൈവവും സൈന്യങ്ങളുടെ കര്‍ത്താവുമായ ജീവിക്കുന്ന ദൈവത്തിന്റെ വചനം നിങ്ങള്‍ വളച്ചൊടിക്കുകയാണ്). ജെറമിയാ 23: 21-36
ദൈവകല്‍പനകളില്‍ കാതലായ മാറ്റത്തിരുത്തലുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ഏശയ്യാ വ്യക്തമാക്കുന്നത് ഇങ്ങനെയാണ് (ആകാശം ഭൂമിയോടൊപ്പം വാടിപ്പോകുന്നു. ഭൂമി അതിലെ നിവാസികള്‍ നിമിത്തം അശുദ്ധമായിത്തീര്‍ന്നിരിക്കുന്നു. അവര്‍ നിയമം ലംഘിക്കുകയും കല്‍പനകളില്‍ നിന്നു വ്യതിചലിക്കുകയും അങ്ങനെ ശാശ്വതമായ ഉടമ്പടിക്കു ഭംഗം വരുത്തുകയും ചെയ്തിരിക്കുന്നു. അതിനാല്‍, ശാപം ഭൂമിയെ വിഴുങ്ങുകയും ഭൂവാസികള്‍ തങ്ങളുടെ അകൃത്യത്തിന്റെ ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, ഭൂമിയിലെ നിവാസികള്‍ ദഹിച്ചുതീരുന്നു. ചുരുക്കം പേര്‍ മാത്രം അവശേഷിക്കുന്നു). ഏശയ്യാ 24: 5-6
വേദത്തില്‍ തിരുത്തലുകളും, കൈകടത്തലുകളും നടത്തപ്പെട്ടിട്ടുണ്ടെന്ന് കുറിക്കുന്ന തൗറാത്തിന്റെ വചനങ്ങളാണ് മുകളിലുദ്ധരിച്ചത്. ഇതിന് നേര്‍വിപരീതമായി മാറ്റിയെഴുത്തില്‍ നിന്ന് സുരക്ഷിതമാണെന്ന് സൂചിപ്പിക്കുന്ന ഒരു പരാമര്‍ശവും തൗറാത്തില്‍ ലഭ്യവുമല്ല. എന്നിരിക്കെ പ്രവാചകന്‍ മുഹമ്മദിനെക്കുറിച്ച പരാമര്‍ശം തങ്ങളുടെ ഗ്രന്ഥങ്ങളിലില്ലെന്ന വേദക്കാരുടെ വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല.
ഇതില്‍ നിന്ന് വ്യത്യസ്തമല്ല പുതിയ നിയമത്തിന്റെ കാര്യവും. നാല് ചരിത്രകാരന്മാരാല്‍ രചിപ്പക്കപ്പെട്ട നാല് ഗ്രന്ഥങ്ങളാണ് ഇഞ്ചീല്‍ ഉള്‍ക്കൊള്ളുന്നത്. മത്തായി, മാര്‍ക്കോസ്, ലൂക്കാ, യോഹന്നാ എന്നിവരാണ് അവര്‍. ഇവ നാലും നാലുതരം വീക്ഷണങ്ങളാണ് സമര്‍പിക്കുന്നത് എന്നിരിക്കെ പുതിയ നിയമം ദൈവം അവതരിപ്പിച്ചത് പോലെ നിലനില്‍ക്കുന്നു എന്ന് ആര്‍ക്കാണ് വാദിക്കാന്‍ കഴിയുക?

About ibnul qayyim

Check Also

09052013215701_0119111912

തൗറാത്തിന്റെ ആധികാരികത: ചില സംശയങ്ങള്‍ -4

തൗറാത്തിന്റെ ഉള്ളടക്കത്തില്‍ കാര്യമായ കൈകടത്തലുകളും, വക്രീകരണവും നടന്നിട്ടുണ്ടെന്ന് ബ്രിട്ടീഷുകാരനായ ബൈബ്ള്‍ പണ്ഡിതന്‍ ആദം ക്ലാര്‍ക് സമ്മതിക്കുന്നുണ്ട്. തൗറാത്തിലെ ചില വചനങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *