76

പ്രാചീന കാലത്തെ ത്രിയേകത്വ വിശ്വാസം -1

പ്രാചീന വിഗ്രഹാരാധക മതങ്ങളെല്ലാം പരസ്പരം ധാരാളം സാമ്യതകള്‍ പുലര്‍ത്തിയിരുന്നുവെന്നത് ഒരു അനിഷേധ്യ യാഥാര്‍ത്ഥ്യമാണ്. ഓരോ സമൂഹവും തങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞ് പോയ സമൂഹത്തിന്റെ വിശ്വാസവും ആചാരവും സ്വീകരിക്കുകയും, അവയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയും ചെയ്തിരുന്നു. വികലമാക്കപ്പെട്ട പൂര്‍വമതത്തിന്റെ പുതിയ രൂപം മറ്റൊരു മതമായി വിലയിരുത്തപ്പെടുകയുമാണ് ചെയ്യാറ്. പല ചിന്തകളുടെയും മിശ്രിതവും, വിവിധ മതങ്ങളില്‍ നിന്നുള്ള വ്യത്യസ്ത ആചാരങ്ങളുടെ സമുച്ചയവുമായാണ് പുതിയ മതം രംഗപ്രവേശം ചെയ്യാറുള്ളതെന്ന് ചുരുക്കം. മറ്റ് മതങ്ങളില്‍ നിന്ന് കടമെടുത്ത ആശയങ്ങളുടെയും ചിന്തകളുടെയും കൂടെ ചില സ്വന്തം ആശയങ്ങളും കൂട്ടിച്ചേര്‍ച്ച് മതപുരോഹിതന്മാര്‍/ മേലാളന്മാര്‍ രംഗത്തുവരുന്നു. നിലനില്‍ക്കുന്ന സമൂഹത്തിലെ ചില വിശ്വാസങ്ങളുമായി അവയെ കൂട്ടിക്കെട്ടുക കൂടി ചെയ്യുന്നതോടെ ജനങ്ങള്‍ക്കിടയില്‍ അവയ്ക്ക് വന്‍ സ്വീകാര്യത ലഭിക്കുകയും ചെയ്യുന്നു.
ഇപ്രകാരം ത്രിയേകത്വ വിശ്വാസത്തിന്റെ വേരുകളും പ്രാചീന വിഗ്രഹാരാധനയിലേക്കാണ് ചെന്ന് ചേരുന്നത്. കാലക്രമേണെ വിവിധ സമൂഹങ്ങളിലൂടെ കയറിയിറങ്ങി മാറ്റത്തിനും വികാസത്തിനും വിധേയമായി. പല തത്വശാസ്ത്രങ്ങളും അതില്‍ സ്വാധീനം ചെലുത്തി. ഈ പരിവര്‍ത്തന ഘട്ടങ്ങള്‍ക്ക് ശേഷം ക്രൈസ്തവരാല്‍ സ്ഥാപിക്കപ്പെട്ട ഏറ്റവുമൊടുവിലത്തെ രൂപമാണ് നിലവിലുള്ള ത്രിയേകത്വ വിശ്വാസം.
ക്രൈസ്തവതയിലെ ത്രിയേകത്വ വിശ്വാസം പൂര്‍വ സമൂഹങ്ങളാല്‍ സ്വാധീനിക്കപ്പെട്ടതാണ്. മെസപ്പൊട്ടോമിയ, പ്രാചീന ഈജിപ്ഷ്യന്‍ നാഗരികതകള്‍, പൂര്‍വകാല ഗ്രീക്ക്, റോം, ആധുനിക പ്ലാറ്റോ ചിന്തകള്‍, ഇന്ത്യന്‍-ചൈനന്‍ സംസ്‌കാരങ്ങള്‍ തുടങ്ങിയവയുടെ സ്വാധീനം ക്രൈസ്തവ ത്രിയേകത്വ സങ്കല്‍പത്തില്‍ കാണാവുന്നതാണ്.
പൗരസ്ത്യ ദേശത്ത് നിന്നുള്ള ഏകദേശം എല്ലാ പഠനങ്ങളിലും ഏതെങ്കിലും തരത്തിലുള്ള ത്രിയേകത്വ വിശ്വാസത്തെക്കുറിച്ച പരാമര്‍ശങ്ങളുണ്ടായിരുന്നുവെന്ന് മുഹമ്മദ് ത്വാഹിര്‍ അല്‍തനീര്‍ തന്റെ ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നുണ്ട്. അദ്ദേഹം മോറിസില്‍ നിന്ന് ഉദ്ധരിക്കുന്നത് ഇപ്രകാരമാണ് (നാമാവശേഷമായ ഏകദേശം എല്ലാ വിഗ്രഹാരാധക ദര്‍ശനത്തിലും ത്രിയേകത്വത്തില്‍ അധിഷ്ഠിതമായ ദൈവ വിശ്വാസത്തെക്കുറിച്ച പരാമര്‍ശമുണ്ട്. ത്രിമൂര്‍ത്തികള്‍ ചേര്‍ന്നതാണ് ദൈവങ്ങളെന്ന് അവരെല്ലാം വിശ്വസിച്ചിരുന്നു).
നിരന്തരമായ വിവിധ ചരിത്രഘട്ടങ്ങളിലൂടെ കടന്നുപോയ നാഗരികതയാണ് മെസപ്പൊട്ടോമിയഃ എന്ന പ്രയോഗം കൊണ്ടുദ്ദേശിക്കപ്പെടുന്നത്. ലോകചരിത്രത്തിലെ അതിപുരാതനവും, പ്രശസ്തവുമായ നാഗരികതകളില്‍ ഒന്നാണിത്. വിവിധ സമൂഹങ്ങള്‍ കടന്നുപോയ, പലതരം ആക്രമണങ്ങള്‍ക്കും, പലായനങ്ങള്‍ക്കും സാക്ഷിയായ പ്രദേശമാണിത്. അതിനിടയില്‍ പലരും അവിടെ താമസമാക്കുകയും, പട്ടണങ്ങള്‍ കെട്ടിയുണ്ടാക്കുകയും, പ്രശസ്തമായ തലസ്ഥാനനഗരികള്‍ രൂപപ്പെടുത്തുകയും ചെയ്തു.
അവിടെ പല രാഷ്ട്രങ്ങള്‍ സ്ഥാപിക്കപ്പെടുകയും, മഹത്തായ സാമ്രാജ്യങ്ങള്‍ പണിതുയര്‍ത്തപ്പെടുകയും ചെയ്തു. സുമേരിയക്കാര്‍, പൗരാണിക ബാബിലോണിയക്കാര്‍, അസ്സീറിയക്കാര്‍, ആധുനിക ബാബിലോണിയക്കാര്‍, ശേഷം പേര്‍ഷ്യന്‍ അധിനിവേശം, പിന്നീട് അലക്‌സാണ്ടര്‍ ദ ഗ്രേറ്റിന്റെ രംഗപ്രവേശം, അദ്ദേഹത്തിന്റെ പരിപൂര്‍ണമായ അധിനിവേശം തുടങ്ങിയവയെല്ലാം മെസപ്പൊട്ടോമിയന്‍ ചരിത്രത്തിന്റെ ഭാഗമാണ്.
നിരവധി ദൈവങ്ങളില്‍ വിശ്വസിക്കുന്നവരായിരുന്നു സുമേരിയക്കാര്‍. എണ്ണമറ്റ ദൈവങ്ങളെ അവര്‍ സങ്കല്‍പിക്കുകയും, കൊത്തിയുണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈജിപ്ഷ്യന്‍ ദൈവങ്ങളുടെ സ്ഥാനത്തോടും, പദവിയോടും കിടപിടിക്കുന്നവയായിരുന്നില്ല അവ. ഗ്രാമങ്ങളുടെയും, പട്ടണങ്ങളുടെയും എണ്ണമനുസരിച്ച് സുമേരിയക്കാരുടെ ദൈവങ്ങളുടെ എണ്ണം അധികരിച്ചിരുന്നു. ഓരോ പട്ടണത്തിനും, ഗ്രാമത്തിനും സ്വന്തമായ ദൈവമുണ്ടായിരുന്നു.

About

Check Also

trinity_diagram

ത്രിയേകത്വം: ഇന്ത്യന്‍ പാരമ്പര്യത്തില്‍ -1

അതിപുരാതനമായ പാരമ്പര്യമുള്ള, പ്രശോഭിതമായ നാഗരിക പൈതൃകങ്ങള്‍ സ്വായത്തമാക്കിയ രാഷ്ട്രങ്ങളിലൊന്നായിരുന്നു ഇന്ത്യ. എന്നാല്‍ ആര്യന്മാരുടെ ആക്രമണത്തോടെ പ്രസ്തുത നാഗരികത തുടച്ചുനീക്കപ്പെടുകയും, അധിനിവിഷ്ട …

Leave a Reply

Your email address will not be published. Required fields are marked *