MT-635x420

സ്ത്രീ-പുരുഷന്മാര്‍ ഇടകലരുന്നതിനെക്കുറിച്ച് -2

സമൂഹത്തില്‍ സ്ത്രീയും പുരുഷനും ഇടകലര്‍ന്നാണ് ജീവിക്കേണ്ടതെന്ന വാദം അടിസ്ഥാനരഹിതവും, ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ വഴിവെക്കുന്നതുമാണ്. ഇരുലിംഗങ്ങളെയും പരസ്പരം ആകര്‍ഷിതരാക്കുന്നതിനും അവര്‍ക്കിടയില്‍ വികാരോദ്ദീപനം നടത്തുന്നതിനും ഇത് കാരണമാവുകയും, വ്യക്തികളിലും കുടുംബങ്ങളിലും തദനന്തരം സമൂഹങ്ങളിലും ദൂരവ്യാപകമായ ദോഷഫലങ്ങള്‍ അത് സൃഷ്ടിക്കുകയും ചെയ്യുന്നതാണ്.
കിഴക്കും പടിഞ്ഞാറുമുള്ള അനിസ്ലാമിക സമൂഹങ്ങളുടെ അനുഭവങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അവിടങ്ങളിലെ പള്ളിക്കൂടങ്ങളും സര്‍വകലാശാലകളും തെരുവുകളും ഉദ്യാനങ്ങളുമെല്ലാം വഴിവിട്ട ലൈംഗികശീലങ്ങളുടെ നേര്‍ചിത്രങ്ങളാണ്. അമേരിക്കയിലെ ഒരുപട്ടണത്തിലെ സെക്കണ്ടറി വിദ്യാര്‍ത്ഥിനികളില്‍ 48% പേര്‍ ഗര്‍ഭിണികളാണെന്ന് ‘ഇസ്ലാമു ലോകസമാധാനവും’ എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു.
അമേരിക്കയിലെ യൂനിവേഴ്‌സിറ്റികളിലും കോളേജുകളിലും നടക്കുന്ന ലൈംഗിക വൈകൃതങ്ങളെക്കുറിച്ച ഒരു വിശദമായ പഠനം തന്നെ ലബനാനില്‍ നിന്ന് പുറത്തിറങ്ങുന്ന ഒരു പത്രം അതിന്റെ 650 -ാം ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു! വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്കിടയിലെ ഈ അവിശുദ്ധ ലൈംഗികബന്ധങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ച് കൊണ്ടേയിരിക്കുകയാണെന്നും ശേഷം പത്രം കൂട്ടിച്ചേര്‍ത്തിരിക്കുന്നു.
പ്രതിവര്‍ഷം ഒരു ലക്ഷത്തിലധികം കുഞ്ഞുങ്ങള്‍ അമേരിക്കയില്‍ നിയമപരമല്ലാത്ത ബന്ധങ്ങളിലൂടെ ജനിക്കുന്നുവെന്നും, ഇരുപത് വയസ്സ് പോലും പ്രായമാവാത്ത യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനികളാണ് പ്രസ്തുത ഗര്‍ഭധാരണം നടത്തിയവരില്‍ അധികമെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു! അമേരിക്കയിലെ ഒരു പത്ത് കുടുംബങ്ങളില്‍ ചുരുങ്ങിയത് ഒരു അവിഹിത ബന്ധമെങ്കിലും നിലനില്‍ക്കുന്നുണ്ടെന്നും അവ സഹോദരി-സഹോദരന്മാര്‍ക്കിടയിലും, മാതാപിതാക്കള്‍ക്കും സന്താനങ്ങള്‍ക്കുമിടയിലും വ്യാപകമായി കാണപ്പെടുന്നുവെന്നും Hedal Tribune റിപ്പോര്‍ട്ട് ചെയ്യുന്നു! 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് അഹ്‌റാം ദിനപത്രം നടത്തിയ സര്‍വേയനുസരിച്ച് അമേരിക്കന്‍ സമൂഹം ധാര്‍മികവും ആത്മീയവുമായ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണെന്ന് 76% അമേരിക്കക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കെന്നഡി സൂചിപ്പിക്കുന്നത് ഇപ്രകാരമാണ് (അമേരിക്കയുടെ ഭാവി അങ്ങേയറ്റം അപകടത്തിലാണ്. കാരണം ഇവിടത്തെ യുവജനങ്ങള്‍ വികാരങ്ങളില്‍ നീന്തിത്തുടിക്കുകയാണ്. ഒരു ഉത്തരവാദിത്തവും നിര്‍വഹിക്കാന്‍ അവര്‍ക്കാവില്ല. സൈനിക സേവനത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഓരോ ഏഴ് യുവാക്കളിലും ആറ് പേരെയും അതിന് യോഗ്യതയില്ലാത്തതിന്റെ പേരില്‍ തഴയേണ്ടി വരുന്നു. കാരണം വികാരങ്ങള്‍ അവരുടെ ശാരീരകവും മാനസികവുമായ ആരോഗ്യം താറുമാറാക്കിയിരിക്കുന്നു).
അതേക്കുറിച്ച സംസാരത്തിനിടയില്‍ ഒരു യൂനിവേഴ്‌സിറ്റി പ്രഫസര്‍ സൂചിപ്പിച്ചത് ഇപ്രകാരമാണ് (വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍ ഭീകരമായ വിധത്തില്‍ ലൈംഗികദാഹം അധികരിച്ചിരിക്കുന്നു. ഇങ്ങനെയുള്ള വിദ്യാര്‍ത്ഥികളെ കൃത്യമായി കൈകാര്യം ചെയ്യുകയെന്നതാണ് ഇക്കാലത്തെ അതിനിര്‍ണായകമായ ഉത്തരവാദിത്തം.
യാഥാര്‍ത്ഥ്യം ഇങ്ങനെയായിരിക്കെ സ്ത്രീ-പുരുഷന്മാര്‍ തമ്മില്‍ പരസ്പരം കലരുന്നത് അവര്‍ക്കിടയിലെ ലൈംഗിക വികാരം ഇല്ലാതാക്കുകയാണ് ചെയ്യുകയെന്ന വാദം ബുദ്ധിയും വിവേകവുമുള്ള ആര്‍ക്കെങ്കിലും സ്വീകരിക്കാനാവുമോ? അതുവഴി അവര്‍ക്കിടയിലെ ബന്ധം സ്വാഭാവികവും, വികാരരഹിതവുമായിത്തീരുമെന്ന് എങ്ങനെയാണ് വിശ്വസിക്കുക?
സ്ത്രീ-പുരുഷന്മാര്‍ പരസ്പരം ഇടകലരുന്നത് വഴി സൃഷ്ടിക്കപ്പെടുന്ന പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ പോലും തങ്ങളുടെ മുന്‍കാല സമീപനങ്ങള്‍ പുനഃപരിശോധനക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്നു.

About abdul majeed bayanooni

Check Also

13226_large

സ്ത്രീ-പുരുഷന്മാര്‍ ഇടകലരുന്നതിനെക്കുറിച്ച് -1

മാനവ ചരിത്രത്തിലുട നീളം ദൈവിക മതങ്ങള്‍ പ്രയോഗവല്‍ക്കരിച്ച നിയമമാണ് സ്ത്രീയുടെ ഹിജാബ്. അടുത്ത കാലം വരെ ശാം നാടുകളിലെ ക്രൈസ്തവ …

Leave a Reply

Your email address will not be published. Required fields are marked *