moses-and-the-burning-bush-0001107-full

മൂസായുടെ അല്‍ഭുത ദൃഷ്ടാന്തങ്ങള്‍ -1

ഇബ്‌റാഹീം പ്രവാചകന്റെ നിയോഗം കഴിഞ്ഞ് ഏകദേശം അഞ്ഞൂറ് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. മസീഹിന്റെ ആഗമനത്തിന് ആയിരത്തിയഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണത്. ഇബ്‌റാഹീമിന്റെ മകന്‍ ഇസ്ഹാഖ് വഴിയുള്ള പരമ്പര പടര്‍ന്ന് പന്തലിച്ച് വന്‍ സമൂഹങ്ങളായി മാറിയിരിക്കുന്നു. ഇസ്രയേല്യര്‍ എന്നാണ് അവര്‍ ലോകത്ത് അറിയപ്പെട്ടിരുന്നത്. അതേസമയം അവര്‍ ഈജിപ്തില്‍ അടിമകളായിരുന്നു. ഇബ്‌റാഹീമിന്റെ പേരമകനായ യൂസുഫ് ഈജിപ്തില്‍ ഒരു അടിമയായി വില്‍ക്കപ്പെടുകയാണ് ചെയ്തത് എന്നതായിരുന്നു അതിന്റെ കാരണം. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ പിന്തുടര്‍ന്ന് സ്വന്തം കുടുംബവും അവിടെയെത്തി.
(തന്റെ അടുത്തുനിന്നിരുന്ന ഈജിപ്തുകാരുടെയെല്ലാം മുന്‍പില്‍ വികാരമടക്കാന്‍ ജോസഫിനു കഴിഞ്ഞില്ല. അവരെയെല്ലാം പുറത്താക്കാന്‍ അവന്‍ ആജ്ഞാപിച്ചു. അതിനാല്‍ ജോസഫ് സഹോദരന്‍മാര്‍ക്കു തന്നെത്തന്നെ വെളിപ്പെടുത്തിയപ്പോള്‍ മറ്റാരും അടുത്തുണ്ടായിരുന്നില്ല. അവന്‍ ഉറക്കെക്കരഞ്ഞു. ഈജിപ്തുകാരും ഫറവോയുടെ വീട്ടുകാരും അതു കേട്ടു. ജോസഫ് സഹോദരന്‍മാരോടു പറഞ്ഞു: ഞാന്‍ ജോസഫാണ്. എന്റെ പിതാവ് ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ? അവരാകെ സ്തംഭിച്ചുപോയി. അവര്‍ക്കു സംസാരിക്കാന്‍ കഴിഞ്ഞില്ല. അവന്‍ അവരോട്, എന്റെ അടുത്തേക്കു വരുക എന്നുപറഞ്ഞു. അവര്‍ അടുത്തുചെന്നപ്പോള്‍ അവന്‍ പറഞ്ഞു: നിങ്ങള്‍ ഈജിപ്തുകാര്‍ക്കു വിറ്റ നിങ്ങളുടെ സഹോദരന്‍ ജോസഫാണു ഞാന്‍. എന്നെ ഇവിടെ വിറ്റതോര്‍ത്ത് നിങ്ങള്‍ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ടാ. കാരണം, ജീവന്‍ നിലനിര്‍ത്താന്‍വേണ്ടി ദൈവമാണ് എന്നെ നിങ്ങള്‍ക്കു മുന്‍പേ ഇങ്ങോട്ടയച്ചത്. നാട്ടിലാകെ ക്ഷാമം തുടങ്ങിയിട്ടു രണ്ടു കൊല്ലമായി. ഉഴവും കൊയ്ത്തുമില്ലാത്ത അഞ്ചുവര്‍ഷം ഇനിയുമുണ്ട്. നിങ്ങള്‍ക്കു ഭൂമിയില്‍ സന്തതികളെ നിലനിര്‍ത്താനും വിസ്മയകരമായ രീതിയില്‍ രക്ഷ നല്‍കാനുംവേണ്ടി ദൈവം എന്നെ നിങ്ങള്‍ക്കു മുന്‍പേ ഇങ്ങോട്ടയച്ചതാണ്. അതുകൊണ്ട് നിങ്ങളല്ല, ദൈവമാണ് എന്നെ ഇങ്ങോട്ടയച്ചത്. അവിടുന്ന് എന്നെ ഫറവോയ്ക്കു പിതാവും അവന്റെ വീടിനു നാഥനും ഈജിപ്തു ദേശത്തിന് അധിപനുമാക്കിയിരിക്കുന്നു). ഉല്‍പത്തി 45: 1-9.
(തന്റെ സ്വത്തുക്കളെല്ലാം ശേഖരിച്ച് ഇസ്രായേല്‍ യാത്രതിരിച്ചു. ബേര്‍ഷെബായിലെത്തിയപ്പോള്‍ അവന്‍ തന്റെ പിതാവായ ഇസഹാക്കിന്റെ ദൈവത്തിനു ബലികളര്‍പ്പിച്ചു. രാത്രിയിലുണ്ടായ ദര്‍ശനങ്ങളിലൂടെ ദൈവം ഇസ്രായേലിനോടു സംസാരിച്ചു. യാക്കോബേ, യാക്കോബേ, അവിടുന്നു വിളിച്ചു. ഇതാ ഞാന്‍, അവന്‍ വിളി കേട്ടു. അവിടുന്നു പറഞ്ഞു: ഞാന്‍ ദൈവമാണ്, നിന്റെ പിതാവിന്റെ ദൈവം. ഈജിപ്തിലേക്കു പോകാന്‍ ഭയപ്പെടേണ്ടാ. കാരണം, അവിടെ ഞാന്‍ നിന്നെ വലിയൊരു ജനമാക്കി വളര്‍ത്തും. ഞാന്‍ നിന്റെ കൂടെ ഈജിപ്തിലേക്കു വരും. നിന്നെതിരിയേ കൊണ്ടുവരുകയും ചെയ്യും. മരണസമയത്തു ജോസഫ് നിന്നെ ശുശ്രൂഷിക്കും. യാക്കോബ് ബേര്‍ഷെബായില്‍ നിന്നു യാത്രയായി. ഫറവോ കൊടുത്തയച്ചിരുന്ന രഥങ്ങളില്‍ ഇസ്രായേലിന്റെ മക്കള്‍ പിതാവായ യാക്കോബിനെയും തങ്ങളുടെ കുഞ്ഞുങ്ങളെയും ഭാര്യമാരെയും കയറ്റിക്കൊണ്ടുപോയി). ഉല്‍പത്തി 46: 1-6.
ഇവിടെയാണ് മൂസാ പ്രവാചകന്റെ അല്‍ഭുതകരമായ ദൃഷ്ടാന്തങ്ങള്‍ നാം കാണുന്നത്. തൗറാത്ത് അവ പുറപ്പാട് പുസ്തകത്തില്‍ വിശദമായി പരാമര്‍ശിക്കുന്നുണ്ട്. ഇബ്‌റാഹീമിന് ശേഷം ഈജിപ്തിന് പുറത്ത് നൂറോളം വര്‍ഷം ഇസ്രയേല്യരെ എങ്ങനെയാണ് മൂസാ പ്രവാചകന്‍ നയിച്ചതെന്ന് അത് വിവരിക്കുന്നുണ്ട്.
ഈജിപ്തിലെ ഫറോവയെ ചെന്ന്കാണാനും, അയാള്‍ക്ക് മുന്നില്‍ ഇസ്ലാമിന്റെ സന്ദേശം പ്രഖ്യാപിക്കാനും അല്ലാഹു മൂസായോട് കല്‍പിച്ചു. അതേതുടര്‍ന്ന് മൂസാക്ക് ഫറോവയുടെ മാരണക്കാര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടായി. ഇതിന്റെ ഫലമെന്നോണം അല്ലാഹു ഫറോവക്ക് മുന്നില്‍ മൂസായുടെ ഒമ്പത് ദൃഷ്ടാന്തങ്ങള്‍ കാണിച്ചുകൊടുത്തു. എന്നാല്‍ ഇവയെല്ലാം അവഗണിച്ച്, ദൃഷ്ടാന്തങ്ങളെ ധിക്കരിച്ച് മുന്നോട്ട് പോവുകയാണ് ഫറോവ ചെയ്തത്.

About super user

Check Also

JESUS (1)

മസീഹ് ഇസ്ലാമിക പൈതൃകത്തില്‍ -3

യാത്രയിലായിരിക്കുമ്പോള്‍ കയ്യില്‍ മുടി ചീകാനുള്ള ഒരു ചീപ്പും, കുടിക്കാനുള്ള വെള്ളം സൂക്ഷിക്കാന്‍ ഒരു പാനപാത്രവുമാണ് മസീഹ് കൂടെ വഹിച്ചിരുന്നത്. ഒരു …

Leave a Reply

Your email address will not be published. Required fields are marked *