407712

മൃഗീയതയുടെ മൂര്‍ത്തീഭാവമാണ് മുതലാളിത്തം -3

മുതലാളിത്ത ബ്രിട്ടന്റെ ആക്രമണത്തിന് മുന്നില്‍ ബൂര്‍ഷ്വാ രാഷ്ട്രങ്ങള്‍ തകര്‍ന്ന് വീണു. അമേരിക്കന്‍-ഏഷ്യന്‍ വന്‍കരകളില്‍ സ്‌പെയിനിനുണ്ടായിരുന്ന ആധിപത്യം നഷ്ടപ്പെട്ടു. പോര്‍ച്ചുഗലിനും ഇതേ

ദുരവസ്ഥ തന്നെ നേരിടേണ്ടി വന്നു. കോളനികളുള്ള ആദ്യയൂറോപ്യന്‍ രാഷ്ട്രമെന്ന വിശേഷണം ബ്രിട്ടന്‍ സമ്പാദിച്ചു. സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യമായി ബ്രിട്ടന്‍ വളര്‍ന്നു.
സ്‌പെയിനിന്റെയും പോര്‍ച്ചുഗലിന്റെയും പരാജയത്തിന് ശേഷം സംഘട്ടനം പുതിയ മുഖം സ്വീകരിച്ചു. മുതലാളിത്ത ബ്രിട്ടനും ഫ്രാന്‍സ് കേന്ദ്രീകരിച്ച് വളര്‍ന്ന് വരുന്ന മുതലാളിത്തത്തിനുമിടയില്‍ ശക്തമായ ശീതയുദ്ധം ആളിക്കത്തി. ലൂയി പതിനാറാമന്‍ ഫ്രഞ്ച് ഭരിക്കുന്ന കാലത്തായിരുന്നു ഇത്. അമേരിക്കന്‍ ഐക്യനാടുകളുടെ വീരസ്വാതന്ത്ര്യ സമരനായകനായി നാം സ്മരിക്കുന്ന ജോര്‍ജ്ജ് വാഷിംഗ്ടണിന്, ബ്രിട്ടനെതിരായ വിപ്ലവത്തിന് സാമ്പത്തികവും സൈനികവുമായ സഹായം ചെയ്തത് അന്നത്തെ ഫ്രഞ്ച് ഭരിച്ചിരുന്ന ഇദ്ദേഹം തന്നെ ആയിരുന്നു. 1776-ല്‍ അമേരിക്കന്‍ വിപ്ലവകാരികളെ സഹായിക്കാനായി ഒരു സൈനിക സംഘത്തെ അയക്കാന്‍ പോലും അദ്ദേഹം തയ്യാറായി.
എന്നാല്‍ ഫ്രഞ്ച് വിപ്ലവം കത്തിപ്പടരുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ലൂയി പതിനാറാമനെയും പത്‌നിയെയും പിടികൂടി തൂക്കിലേറ്റുകയും ചെയ്തതോടെ യുദ്ധത്തിന്റെ ശൈലി മാറി. ലൂയി പതിനാറാമനെയും പത്‌നിയെയും രാജകീയമായാണ് ജനങ്ങള്‍ തൂക്കിലേറ്റിയത്. രാജകീയ പ്രൗഢിയില്‍ വസ്ത്രം അണിയിച്ച്, സ്വര്‍ണ നിര്‍മിതമായ ഉന്തുവണ്ടിയില്‍ നാടുചുറ്റിയതിന് ശേഷം വിശാലമായ മൈതാനത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെച്ചാണ് അദ്ദേഹത്തെ തൂക്കിലേറ്റിയത്. രാജാവിനോടുള്ള വെറുപ്പ് പ്രകടിപ്പിച്ച്, അദ്ദേഹത്തിന്റെ രക്തത്തില്‍ തൂവാല മുക്കി ജനങ്ങള്‍ ആകാശത്തേക്ക് ഉയര്‍ത്തിപ്പിടിച്ചുവത്രെ!
ലൂയി പതിനാറാമന്റെ മരണത്തിന് ശേഷം ബ്രിട്ടനും ഫ്രാന്‍സിനുമിടയിലെ ശീതയുദ്ധം ഘോരമായ ഭീകരയുദ്ധത്തിലേക്ക് വഴിമാറുകയും തല്‍ഫലമായി ചോരപ്പുഴ ഒഴുകുകയും ചെയ്തു. വാട്ടര്‍ ലൂ യുദ്ധത്തില്‍ നെപ്പോളിയന്‍ പരാജയപ്പെട്ടതോടെയാണ് ഈ യുദ്ധം അവസാനിച്ചത്. ഫ്രാന്‍സിനെതിരായ യുദ്ധത്തില്‍, മുമ്പ് തങ്ങള്‍ പരാജയപ്പെടുത്തിയ ബൂര്‍ഷ്വാസികളോട് ബ്രിട്ടന്‍ സഹായം തേടുകയുണ്ടായെന്നത് ഇവിടെ പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്ന വസ്തുതയാണ്.
പിന്നീട് പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകള്‍ അതിഭീകരമായ യൂറോപ്യന്‍ അധിനിവേശത്തിന് സാക്ഷിയാവുകയുണ്ടായി. ഇന്തോനേഷ്യ എന്ന പേരില്‍ നിലവില്‍ അറിയപ്പെടുന്ന വന്‍ദ്വീപുകള്‍ക്ക് മേല്‍ ഹോളണ്ട് അധിനിവേശം നടത്തി. റബ്ബര്‍ തോട്ടങ്ങളാല്‍ സമ്പുഷ്ടമായ ബെല്‍ജിയന്‍ കോംഗോ ബെല്‍ജിയവും കീഴ്‌പെടുത്തുകയുണ്ടായി.
സാമ്രാജ്യത്വ ശക്തികള്‍ തങ്ങള്‍ അധിനിവേശം ചെയ്ത കോളനികളില്‍ ചെയ്ത ക്രൂരകൃത്യങ്ങളെക്കുറിച്ച് നാമെല്ലാം ബോധവരാണ്. ബെല്‍ജിയന്‍ കോംഗോ നമുക്ക് ഉദാഹരണമായെടുക്കാം. ബെല്‍ജിയം അവിടെ അധിനിവേശം നടത്തുന്ന വേളയിലെ ജനസംഖ്യ ഇരുപത്തിയഞ്ച് മില്യണ്‍ ആയിരുന്നു. പിന്നീട് ബെല്‍ജിയം അധിനിവേശത്തിന് ശേഷമുള്ള മുപത് വര്‍ഷത്തിനിടെ കേവലം ഒമ്പത് മില്യണിലേക്ക് അത് താഴുകയാണുണ്ടായത്. അവശേഷിക്കുന്ന ജനങ്ങളത്രെയും സാമ്രാജ്യത്വ ശക്തികളാണ് ക്രൂരമായി കൊലചെയ്യപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്തുവെന്നര്‍ത്ഥം!
ഇതിന്റെ തന്നെ തുടര്‍ച്ചയായിരുന്നു പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളില്‍ ലോകം കണ്ടത്. ബ്രിട്ടിന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ തങ്ങളുടെ നാട്ടിലെ ജനസംഖ്യാനിരക്ക് വര്‍ധിക്കുന്നതിന് അനുസരിച്ച് മറ്റു നാടുകള്‍ക്ക് മേല്‍ അധിനിവേശം നടത്തുകയാണ് ചെയ്തത്. ഉദാഹരണമായി 1860-ല്‍ ബ്രിട്ടന്‍ എന്നത് രണ്ടര മില്യണ്‍ മൈലുകള്‍ക്കിടയില്‍ ജീവിക്കുന്ന 145.1 മില്യണ്‍ നിവാസികളെയാണ് പ്രതിനിധീകരിച്ചിരുന്നതെങ്കില്‍ 1880-ലെത്തിയപ്പോള്‍ 7.7 മില്യണ്‍ മൈലുകളില്‍ 267.9 മില്യണ്‍ ജനങ്ങളായി മാറിയെന്ന് ചരിത്രം വ്യക്തമാക്കുന്നു! ഫ്രാന്‍സിന്റെയും ജര്‍മനിയുടെയും സ്ഥിതില്‍ ഇതില്‍ നിന്ന് ഒട്ടും ഭിന്നമായിരുന്നില്ല എന്നും കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നു!! പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലുമായി റഷ്യ, ജപ്പാന്‍, ഹോളണ്ട്, ബെല്‍ജിയം, ചൈന, തുര്‍ക്കി, അമേരിക്ക തുടങ്ങിയ രാഷ്ട്രങ്ങളും സാമ്രാജ്യത്വ-അധിനിവേശ രാഷ്ട്രീയത്തിലേക്ക് പുതുതായി കാലെടുത്ത് വെക്കുക കൂടി ചെയ്തു!!!

About ahmad shaibani

Check Also

577

സെക്യുലറിസത്തില്‍ മതിമറന്നവര്‍ -1

പടിഞ്ഞാറന്‍ സെക്യുലറിസത്തിന്റെ ആധിപത്യം കണ്ട് കണ്ണ് മഞ്ഞളിച്ച പലരും അതിന്റെ വക്താക്കളായിത്തീരുകയും, പുരോഗതിയുടെയും ഔന്നത്യത്തിന്റെയും മാര്‍ഗമായി അതിനെ മറ്റുള്ളവര്‍ക്ക് മുന്നില്‍ …

Leave a Reply

Your email address will not be published. Required fields are marked *