നാണം മറക്കാത്ത സ്ത്രീ വേഷങ്ങള്‍ -2

സ്ത്രീയുടെ തുണിയുരിയുകയും, അവളെ ഇടുങ്ങിയ വസ്ത്രം ധരിപ്പിക്കുകയും ചെയ്തത് സാമൂഹിക ശാസ്ത്രജ്ഞരോ, ധാര്‍മികനേതൃത്വമോ അല്ല, മാംസക്കച്ചവടക്കാര്‍ മാത്രമായിരുന്നു. സ്ത്രീ-പുരുഷന്മാര്‍ക്ക്

ആവശ്യമായ സംസ്‌കരണം സാധ്യമാവണമെങ്കില്‍ പ്രഥമമായി വേണ്ടത് വസ്ത്രം ധരിച്ച് നഗ്നത പ്രദര്‍ശിപ്പിക്കുന്ന പരസ്പര വിരുദ്ധമായ ഈ സമീപനം വേരോടെ പിഴുതെറിയുകയാണ്.

സ്ത്രീക്ക് അണിഞ്ഞൊരുങ്ങാനുള്ള അവകാശമുണ്ടെന്ന് നാം മുമ്പ് പറഞ്ഞു കഴിഞ്ഞതാണ്. എന്നാല്‍ സമൂഹത്തില്‍ അഴിഞ്ഞാടി നടക്കാന്‍ അവള്‍ക്ക് അവകാശമില്ല! അംഗലാവണ്യം പ്രദര്‍ശിപ്പിച്ച്, മറ്റുള്ളവരുടെ കണ്ണുകളെ ആകര്‍ഷിക്കാന്‍ വേണ്ടി അവള്‍ വസ്ത്രം ധരിക്കാവതല്ല. സ്ത്രീക്ക് മാത്രമല്ല, പുരുഷന് പോലും ഇതിന് അധികാരമില്ലെന്ന് ഇസ്ലാം പ്രഖ്യാപിക്കുന്നു. തിരുമേനി(സ) അരുള്‍ ചെയ്തത് ഇപ്രകാരമാണ് (തന്റെ വസ്ത്രം അഹങ്കാരത്തോട് കൂടി വലിച്ചിഴച്ച് നടക്കുന്നവനിലേക്ക് അല്ലാഹു അന്ത്യനാളില്‍ നോക്കുക പോലുമില്ല).

ഒരു വ്യക്തിക്ക് ആവശ്യമായ ധാര്‍മികതയോ, അറിവോ ഇല്ലെങ്കില്‍ വസ്ത്രത്തിന്റെ അഴകോ, പുറംമോടിയോ അയാള്‍ക്ക് ഫലം ചെയ്യുകയില്ല!! വസ്ത്രങ്ങള്‍ക്ക് അവയുടെ സുസ്ഥാപിതമായ ദൗത്യമുണ്ട്. നിഷിദ്ധകാര്യങ്ങള്‍ സമ്പാദിക്കാനുള്ള പ്രലോഭനം അതുവഴി സൃഷ്ടിക്കാവതല്ല. ആഇശ(റ) ഉദ്ധരിക്കുന്നു (എന്റെ സഹോദരി അസ്മാഅ് ഒരിക്കല്‍ നേരിയ വസ്ത്രം ധരിച്ച് തിരുമേനി(സ)യുടെ മുന്നിലേക്ക് വന്നു. തിരുമേനി(സ) അവരില്‍ നിന്ന് മുഖം തിരിച്ചു പറഞ്ഞു ‘അസ്മാഅ്, ഒരു സ്ത്രീ പ്രായ-പൂര്‍ത്തിയെത്തിക്കഴിഞ്ഞാല്‍ അവളില്‍ നിന്നും ഇതും ഇതുമല്ലാതെ -മുഖവും മുന്‍കയ്യും- കാണാന്‍ പാടുള്ളതല്ല).

തിരുമേനി(സ) ഒരിക്കല്‍ ദംറഃ ബിന്‍ സഅ്‌ലബയെ കണ്ടു. സ്വന്തത്തില്‍ ആകൃഷ്ടനായി ജീവിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. യമനില്‍ നിര്‍മിച്ച മേത്തരം ആഢംബര വസ്ത്രങ്ങളായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. തിരുമേനി(സ) അദ്ദേഹത്തോട് ചോദിച്ചു ‘ദംറാ, താങ്കള്‍ ധരിച്ച ഈ വസ്ത്രം താങ്കളെ സ്വര്‍ഗത്തിലെത്തിക്കുമെന്ന് കരുതുന്നുണ്ടോ? അതോടെ അദ്ദേഹത്തിന് തന്റെ തെറ്റ് ബോധ്യമായി. അദ്ദേഹം തിരുമേനി(സ)യോട് പറഞ്ഞു ‘പ്രവാചകരെ, താങ്കള്‍ എനിക്ക് വേണ്ടി പാപമോചനമര്‍ത്ഥിക്കുന്നുവെങ്കില്‍ ഇവ ഊരിവെക്കാതെ ഞാന്‍ താഴെ ഇരിക്കുകയില്ല’. അപ്പോള്‍ തിരുമേനി(സ) പ്രാര്‍ത്ഥിച്ചു ‘അല്ലാഹുവേ, നീ ദംറക്ക് പൊറുത്ത് കൊടുക്കുക’. ഇതുകേട്ട ദംറഃ വേഗത്തില്‍ മടങ്ങിപ്പോയി അവ അഴിച്ചുവെച്ചു).

അല്ലാഹു തന്റെ അടിമകള്‍ക്കായ ഒരുക്കിയ അലങ്കാരങ്ങള്‍ നിഷിദ്ധമാക്കുകയല്ല നാം ചെയ്യുന്നത്. തന്റെ വസ്ത്രവും, ചെരുപ്പും നല്ലതായിരിക്കണമെന്ന് ശഠിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ധൂര്‍ത്തോ, ദുര്‍വ്യയമോ ഇല്ലാതെ, സമൂഹത്തിന്റെ ധാര്‍മിക ഭദ്രതക്ക് പോറലേല്‍പിക്കാതെയാവണം ഇതെന്ന് മാത്രം.

എഴുപതോളം വസ്ത്രങ്ങള്‍ അലമാരയില്‍ സൂക്ഷിക്കുന്ന സ്ത്രീകള്‍ നമുക്കിടയിലുണ്ടെന്ന് ഞാന്‍ കേള്‍ക്കുകയുണ്ടായി. അവരില്‍ പലരും സല്‍ക്കാര വേളകളില്‍ ഇടക്കിടെ വസ്ത്രങ്ങള്‍ മാറി ധരിക്കുകയും ചെയ്യുന്നു. തന്റെ ശരീരം വിവിധ നിറങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് വേണ്ടിയാണത്രെ ഇത്. ഇതിന് പകരം ജനങ്ങള്‍ക്ക് മുമ്പില്‍ അവള്‍ തന്റെ സംസ്‌കാരവും, സ്വഭാവഗുണങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ.

ആഢംബരത്തോടും, ധൂര്‍ത്തിനോടുമുള്ള ഭ്രമം പടിഞ്ഞാറന്‍ തലസ്ഥാനങ്ങളില്‍ ഒട്ടേറെ വ്യവസായങ്ങള്‍ക്ക് കാരണമായി. അവരെല്ലാം ഈ പ്രവണതയില്‍ നിന്ന് ലാഭം കൊയ്യുകയും സമ്പത്ത് കുന്ന്കൂട്ടി വെക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ നമ്മുടെ നാടുകള്‍ ഇപ്പോഴും നിന്ദ്യകരമായ വിധത്തില്‍ നാഗരിക പിന്നാക്കാവസ്ഥ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നു.

ആധുനിക നാഗരികതയുടെ മേല്‍ക്കോയ്മയില്‍ രൂപപ്പെട്ട മറ്റൊരു പ്രതിഭാസമുണ്ട്. സ്ത്രീകള്‍ പുരുഷന്മാരുടെ വസ്ത്രം ധരിക്കുന്നുവെന്നതാണ് അത്. ആണിനെയും പെണ്ണിനെയും പരസ്പരം വേര്‍തിരിക്കാന്‍ കഴിയാത്ത വിതാനത്തിലേക്ക് ഈ പ്രവണത വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. മൂല്യവും ജീവിതവിശുദ്ധിയുമുള്ള സ്ത്രീകള്‍ അകന്ന് നില്‍ക്കുന്ന വൃത്തികെട്ട സമ്പ്രദായങ്ങളിലൊന്നാണിത്.

About muhammad al gazzali

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *