zzzood

നരവംശശാസ്ത്രം മനുഷ്യനെ നിര്‍വചിച്ചത് -2

ധാര്‍മികതയെ സംബന്ധിച്ച് വളരെ ദുര്‍ബലമായ സങ്കല്‍പമാണ് പാശ്ചാത്യ ശാസ്ത്രീയ സിദ്ധാന്തത്തിനുള്ളത്. വ്യക്തികള്‍ക്ക് മേല്‍ സ്വാധീനം ചെലുത്തുന്ന കേവലം സാമൂഹിക പ്രതിഭാസം

മാത്രമാണ് ധാര്‍മികതയെന്ന് അത് നിരീക്ഷിക്കുന്നു. മതവും ധാര്‍മികതയും തമ്മില്‍ ബന്ധമൊന്നുമില്ലെന്നും, ഇവ രണ്ടും വ്യത്യസ്തമാണെന്നും പാശ്ചാത്യ ചിന്താധാര വിലയിരുത്തുന്നു. മധ്യമസ്ഥാനത്തേക്കുള്ള മനസ്സിന്റെ ഉള്‍വിളിയാണ് ധാര്‍മികതയെന്നും, പ്രസ്തുത സ്ഥാനം തെറ്റുന്നതോട് കൂടി ധാര്‍മിക സങ്കല്‍പങ്ങളും വ്യത്യസ്തമാകുന്നുവെന്നും പ്രസ്തുത ചിന്ത അഭിപ്രായപ്പെടുന്നു. സ്ഥലകാല ഭേദങ്ങള്‍ക്കനുസരിച്ച് പ്രസ്തുത സ്ഥാനത്തിന് ഇടുക്കവും, വിശാലതയും കൈവരുമെന്നാണ് അത് വീക്ഷിക്കുന്നത്. മാത്രവുമല്ല, സമൂഹങ്ങള്‍ക്ക് മതങ്ങളുടെ ആവശ്യമില്ലെന്നും, മറിച്ച് കേവലം ധാര്‍മിക സങ്കല്‍പങ്ങള്‍ മാത്രം മതി സമൂഹത്തെ നയിക്കാനെന്നും അവര്‍ കണ്ടെത്തിയിരിക്കുന്നു! മനുഷ്യന്റെ മനസ്സാക്ഷിയേക്കാള്‍ വലിയ മറ്റൊന്നും അവന്റെ കര്‍മങ്ങള്‍ സ്വാധീനം ചെലുത്താനാവില്ല എന്നതാണ് ഈ ചിന്താധാര സ്ഥാപിച്ചിരിക്കുന്നത്!!
ധാര്‍മിക രാഷ്ട്രീയത്തപ്പോലെയാണ് എന്നതാണ് മാര്‍ക്‌സിസ്റ്റ് വീക്ഷണം. സാമ്പത്തികമായ സാഹചര്യങ്ങള്‍ക്കും, ജീവിത ചുറ്റുപാടിനുമനുസരിച്ചാണ് നിയമങ്ങള്‍ രൂപപ്പെടേണ്ടത് എന്നതാണ് അതിന്റെ നിരീക്ഷണം.
ചുരുക്കത്തില്‍, ധാര്‍മികതയെന്നത് ചുറ്റുപാടിന്റെ സന്തതിയാണെന്ന ഏകാഭിപ്രായത്തിലാണ് എല്ലാ പാശ്ചാത്യ ചിന്താധാരകളും ഒന്നിച്ച് ചേരുന്നത്. സമൂഹങ്ങള്‍ക്കും, കാലങ്ങള്‍ക്കും, സാമൂഹിക ചുറ്റുപാടുകള്‍ക്കുമനുസരിച്ച് കാതലായ മാറ്റം ധാര്‍മികതയില്‍ രൂപപ്പെടുമെന്നതിലും ഇവയെല്ലാം ഐക്യപ്പെട്ടിരിക്കുന്നു.
എന്നാല്‍ ഇസ്ലാമിക ചിന്തയുടെ അടിസ്ഥാനത്തില്‍ വളരെ ദുര്‍ബവലും, പരിമിതവുമായ വീക്ഷണമാണിത്. മനുഷ്യമനസ്സിനെക്കുറിച്ച ശരിയായ ജ്ഞാനത്തിന്റെയും ധാരണയുടെയും അഭാവമമാണ് ഉപരിപ്ലവമായ ഇത്തരം സങ്കല്‍പങ്ങളിലേക്ക് അവരെ നയിച്ചതെന്ന് ഇസ്ലാം വിലയിരിത്തുന്നു. ലോകചരിത്രം അപഗ്രഥിച്ച്, സമൂഹത്തിന്റെ നിലനില്‍പിനും നാശത്തിനും ഹേതുവാകുന്ന ഘടകങ്ങളെക്കുറിച്ച് പഠിക്കുന്നതിലൂടെ മാത്രമെ ഈ സങ്കല്‍പം തെറ്റാണെന്ന് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. മനുഷ്യ പ്രകൃതിക്ക് വിരുദ്ധമായ, ശാസ്ത്രം അംഗീകരിക്കാത്ത സങ്കല്‍പമാണിത്. മനുഷ്യന്റെ പ്രകൃതം സുസ്ഥിരമാണെന്നും അവയ്ക്ക് അടിസ്ഥാനപരമായ മാറ്റം സംഭവിക്കുകയില്ലെന്നുമാണ് ഇസ്ലാമിക സങ്കല്‍പം. അതിനാല്‍ തന്നെ മനുഷ്യന് അവതരിച്ച സമ്പൂര്‍ണമായ ജീവിത പദ്ധതിയായ ഇസ്ലാമിന്റെ തന്നെ ഭാഗമാണ് ധാര്‍മികതയെന്നതും. ഇസ്ലാം വിശ്വാസവും, നിയമവും, ധാര്‍മികതയുമാണ്. മാത്രവുമല്ല, മതവുമായി ബന്ധപ്പെട്ട സുസ്ഥിര ധാര്‍മിക സങ്കല്‍പങ്ങള്‍ക്കും, സമൂഹങ്ങളും ചുറ്റുപാടുകളുമായി ബന്ധപ്പെട്ട മാറ്റത്തിന് വിധേയമാകുന്ന സമ്പ്രദായങ്ങള്‍ക്കുമിടയില്‍ അജഗജാന്തരമുണ്ട്.
ധാര്‍മികതക്കും ആചാരങ്ങള്‍ക്കുമിടയില്‍ ഇസ്ലാം വേര്‍തിരിവ് കല്‍പിച്ചിരിക്കുന്നു. മതവും ധാര്‍മികതയും തമ്മില്‍ ഒരു കാലത്തും വേര്‍പിരിയുകയില്ലെന്നതാണ് ഇസ്ലാമിന്റെ വീക്ഷണം.
ഇസ്ലാമിക ധാര്‍മികതയുടെ അടിസ്ഥാനം വിശുദ്ധ ഖുര്‍ആനാണ്. വാക്ക്, പ്രവൃത്തി, മൂല്യം, സ്വഭാവം ഇവയെ പരസ്പരം ബന്ധിപ്പിക്കുകയും ഒരേ ചരടില്‍ കോര്‍ത്തിണക്കുകയും ചെയ്യുന്ന അടിസ്ഥാനമാണ് ഇസ്ലാം.
ജീവിതത്തിന്റെ വിവിധ വശങ്ങളുമായി ബന്ധമുള്ള ഘടകമാണ് ഇസ്ലാം മുന്നില്‍ വെക്കുന്ന ധാര്‍മികത. രാഷ്ട്രീയം, സാമൂഹികം, നിയമപരം, സാംസ്‌കാരികം തുടങ്ങിയ അന്തരം ഈ വിഷയത്തില്‍ അംഗീകരിക്കാനാവില്ല.
സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നതും ദുഷ്‌കര്‍മങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുന്നതും നിര്‍ബന്ധ ബാധ്യതയാക്കി മാറ്റുന്ന തഖ്‌വാ അഥവാ ദൈവഭയം കെട്ടിപ്പടുക്കുകയെന്നതാണ് ഇസ്ലാമിന്റെ ധാര്‍മിക സങ്കല്‍പത്തിന്റെ അടിസ്ഥാന ലക്ഷ്യം. ഭൗതിക നിയമങ്ങളെയും, ശിക്ഷകളെയും മാറ്റി വെച്ച് അല്ലാഹുവെ മാത്രം ഭയപ്പെടാന്‍ വിശ്വാസിയെ സജ്ജീകരിക്കുന്നതും പ്രസ്തുത ധാര്‍മിക സങ്കല്‍പം തന്നെയാണ്. അടിസ്ഥാന മൂല്യങ്ങള്‍ എല്ലാ കാലത്തിനും, ദേശത്തിനും യോജിച്ചതായിരിക്കെ അത് മാറുകയില്ലെന്ന് മാത്രമല്ല, മാറേണ്ടതില്ല എന്നതാണ് ഇസ്ലാമിന്റെ വീക്ഷണം. വിശ്വാസം, നിയമം, ധാര്‍മികത തുടങ്ങിയവ ഒരിക്കലും മനുഷ്യനിര്‍മിതമല്ല. അതിനാല്‍ തന്നെ ലോകം നിലനില്‍ക്കുന്ന കാലത്തോളം അവയെല്ലാം നിലനില്‍ക്കുകയും ചെയ്യുന്നതാണ്. ദേശങ്ങളുടെയോ, വര്‍ഷങ്ങളുടെയോ മാറ്റം അവയെ ഒട്ടും ദുര്‍ബലമാക്കുകയോ, സ്വാധീനിക്കുകയോ ചെയ്യുന്നതല്ല.

About anvar aljundi

Check Also

zzzvote1

തീര്‍ച്ചയായും എളുപ്പമാണ് ഇസ്ലാം -1

എളുപ്പമാക്കുക, പ്രയാസം നീക്കുക തുടങ്ങിയ അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിക ശരീഅത്ത് പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. (അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല). …

Leave a Reply

Your email address will not be published. Required fields are marked *