6p0

മസീഹിന് അവതീര്‍ണമായ ഇഞ്ചീല്‍ എവിടെ? -2

ഇഞ്ചീലില്‍ തന്നെയുള്ള വചനങ്ങള്‍ ഒന്നടങ്കം ഒരൊറ്റ വേദത്തെക്കുറിച്ച പരാമര്‍ശമമാണ് നടത്തിയിരിക്കുന്നത് എന്ന കാര്യം സുവിദിതമാണ്. എന്നിരിക്കെ നിലവില്‍ ക്രൈസ്തവര്‍ മുറുകെ പിടിക്കുന്ന നാല് ഇഞ്ചീലുകളോ, മുന്‍കാലത്ത് ചര്‍ച്ച് തള്ളിക്കളഞ്ഞ എഴുപത് ഇഞ്ചീലുകളോ രൂപപ്പെട്ടത് എങ്ങനെയെന്ന ചോദ്യം പ്രസക്തമാണ്. വിവിധങ്ങളായ ഈ ഗ്രന്ഥങ്ങളെ ദൈവത്തിന്റെ ഇഞ്ചീല്‍ എന്നോ, മസീഹിന്റെ എന്നോ ക്രൈസ്തവര്‍ വിശേഷിപ്പിക്കുകയും ചെയ്യുന്നു.
മസീഹിന് നല്‍കപ്പെട്ട വെളിപാടിനെ ഇഞ്ചീല്‍ ‘കലിമതുല്ലാഹ്’ അഥവാ അല്ലാഹുവിന്റെ വചനം എന്നും വിശേഷിപ്പിച്ചതായി കാണാവുന്നതാണ്. മസീഹിന്റെ തിരുവായില്‍ നിന്ന് ഇഞ്ചീല്‍ നേരിട്ട് കേള്‍ക്കുന്നതിനായി ജനങ്ങള്‍ തടാകത്തിന്റെ തീരത്ത് തടിച്ചുകൂടിയെന്ന് ലൂക്ക വിവരിക്കുന്നുണ്ട് (ദൈവവചനം ശ്രവിക്കാന്‍ ജനങ്ങള്‍ അവനു ചുറ്റും തിങ്ങിക്കൂടി. അവന്‍ ഗനേ സറത്തു തടാകത്തിന്റെ തീരത്തു നില്‍ക്കുകയായിരുന്നു). ലൂക്കാ 5:1.
മാര്‍ക്കോസിലെ പരാമര്‍ശം ഇപ്രകാരമാണ് (കുറെ ദിവസങ്ങള്‍ കഴിഞ്ഞ്, യേശു കഫര്‍ണാമില്‍ തിരിച്ചെത്തിയപ്പോള്‍, അവന്‍ വീട്ടിലുണ്ട് എന്ന വാര്‍ത്ത പ്രചരിച്ചു. വാതില്‍ക്കല്‍പോലും നില്‍ക്കാന്‍ സ്ഥലം തികയാത്തവിധം നിരവധിയാളുകള്‍ അവിടെക്കൂടി. അവന്‍ അവരോടു വചനം പ്രസംഗിച്ചുകൊണ്ടിരുന്നു). മാര്‍ക്കോസ് 2: 1-2.
ദൈവിക വചനങ്ങള്‍ പകര്‍ന്ന് നല്‍കുകയാണ് മസീഹ് ചെയ്തതെന്ന് വ്യക്തം. അദ്ദേഹമവ സ്വന്തം വായ കൊണ്ട് വായിക്കുകയും, അത് കേള്‍ക്കുന്നതിനായി ജനം തടിച്ചുകൂടുകയുമാണുണ്ടായത്. ഇത് തന്നെയാണ് മുസ്ലിംകളും വിശ്വസിക്കുന്നത്. മസീഹിന് മേല്‍ അവതരിച്ച ‘കലിമതുല്ലാഹ്’ ദൈവിക വചനങ്ങളാണെന്നും, ഇഞ്ചീലിനെക്കുറിച്ച് സൂചിപ്പിക്കാന്‍ ഖുര്‍ആന്‍ പ്രസ്തുത വിശേഷണം ഉപയോഗിച്ചതായും കാണാവുന്നതാണ്.
എന്നാല്‍ മസീഹിന് അവതരിച്ച യഥാര്‍ത്ഥ ഇഞ്ചീല്‍ നിലവിലുണ്ട് എന്ന് വാദം അംഗീകരിക്കുന്നതില്‍ നിന്ന് ഒളിച്ചോടുകയാണ് പൊതുവെ ക്രൈസ്തവര്‍ ചെയ്യാറുള്ളത്. ‘മസീഹിന് പ്രത്യേകമായി ഒന്നും അവതരിച്ചിട്ടില്ലെന്നും, മറിച്ച് ഇഞ്ചീല്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ വചനങ്ങളാണെന്നും’ അവര്‍ അവകാശപ്പെടുന്നു. കാരണം മസീഹ് ദൈവമാണെന്ന അവരുടെ വാദത്തോട് ചേര്‍ന്ന് നില്‍ക്കുന്ന അഭിപ്രായം ഇതാണ്. ദൈവത്തിന് മറ്റൊരിടത്ത് നിന്ന് വേദം അവതീര്‍ണമാവുകയെന്നത് ബുദ്ധിപരമോ, പ്രായോഗികമോ അല്ലല്ലോ!!
എന്നാല്‍ ദൈവം മസീഹിന് വെളിപാട് നല്‍കിയെന്ന ഇഞ്ചീലിന്റെ പരാമര്‍ശം ഈ വാദത്തെ ഖണ്ഡിക്കുന്നു. യോഹന്നാനില്‍ ഇപ്രകാരം വായിക്കാവുന്നതാണ് (എന്റെ പിതാവിന്റെ സന്നിധിയില്‍ കണ്ടവയെപ്പറ്റി ഞാന്‍ സംസാരിക്കുന്നു. നിങ്ങളുടെ പിതാവില്‍നിന്നു കേട്ടതു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു). യോഹന്നാന്‍ 8: 38.
മസീഹ് അനുയായികള്‍ക്ക് നല്‍കിയ വസ്വിയ്യത്തും ദൈവത്തില്‍ നിന്ന് തനിക്കവതരിച്ച വെളിപാടിനെ സ്ഥാപിക്കുന്നതാിയിരുന്നു (എന്തെന്നാല്‍, ഞാന്‍ സ്വമേധയാ അല്ല സംസാരിച്ചത്. ഞാന്‍ എന്തു പറയണം, എന്തു പഠിപ്പിക്കണം എന്ന് എന്നെ അയച്ച പിതാവുതന്നെ എനിക്കു കല്‍പന നല്‍കിയിരിക്കുന്നു. അവിടുത്തെ കല്‍പന നിത്യജീവനാണെന്നു ഞാന്‍ അറിയുന്നു. അതിനാല്‍, ഞാന്‍ പറയുന്നതെല്ലാം പിതാവ് എന്നോടു കല്‍പിച്ചതുപോലെ തന്നെയാണ്). യോഹന്നാന്‍ 12: 49-50. സമാനമായ അര്‍ത്ഥത്തിലുള്ള പരാമര്‍ശം മറ്റ് പലയിടത്തും കാണാവുന്നതാണ് ( അതുകൊണ്ട് യേശു പറഞ്ഞു: നിങ്ങള്‍ മനുഷ്യപുത്രനെ ഉയര്‍ത്തിക്കഴിയുമ്പോള്‍, ഞാന്‍ ഞാന്‍ തന്നെയെന്നും ഞാന്‍ സ്വമേധയാ ഒന്നും പ്രവര്‍ത്തിക്കുന്നില്ല, പ്രത്യുത, എന്റെ പിതാവ് എന്നെ പഠിപ്പിച്ചതുപോലെ ഇക്കാര്യങ്ങള്‍ ഞാന്‍ സംസാരിക്കുന്നുവെന്നും നിങ്ങള്‍ മനസ്‌സിലാക്കും. എന്നെ അയച്ചവന്‍ എന്നോടുകൂടെയുണ്ട്). യോഹന്നാന്‍ 8: 28.

About dr. munqid assakar

Check Also

09052013215701_0119111912

തൗറാത്തിന്റെ ആധികാരികത: ചില സംശയങ്ങള്‍ -4

തൗറാത്തിന്റെ ഉള്ളടക്കത്തില്‍ കാര്യമായ കൈകടത്തലുകളും, വക്രീകരണവും നടന്നിട്ടുണ്ടെന്ന് ബ്രിട്ടീഷുകാരനായ ബൈബ്ള്‍ പണ്ഡിതന്‍ ആദം ക്ലാര്‍ക് സമ്മതിക്കുന്നുണ്ട്. തൗറാത്തിലെ ചില വചനങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *