8687

നിരീശ്വരവാദത്തിന്റെ കുറുക്കുവഴികള്‍ -1

ഈയിടെയായി അറബ് മുസ്ലിം സമൂഹത്തില്‍ നിരീശ്വരവാദ പ്രവണത അധികരിച്ച് കൊണ്ടിരിക്കുന്നുവെന്ന കാര്യം നിഷേധിക്കാനാവില്ല. അറബ് നിരീശ്വരവാദികളുടെ വെബ്‌സൈറ്റില്‍ മാത്രം ഏഴായിരത്തോളം

അംഗങ്ങളുണ്ട്. ദിനേനെ നാലായിരത്തോളം സന്ദര്‍ശകര്‍ പ്രസ്തുത വെബ്‌സൈറ്റിനുണ്ട്. യൂറ്റിയൂബ് പരിശോധിക്കുമ്പോള്‍ നിരീശ്വരവാദം പ്രോല്‍സാഹിപ്പിക്കുകയോ, അതിനെ പിന്തുണക്കുകയോ ചെയ്യുന്ന ഒട്ടേറെ ചാനലുകള്‍ കാണാവുന്നതാണ്. അവയ്‌ക്കെല്ലാം പത്ത്‌ലക്ഷത്തോളം നിരീക്ഷരുണ്ട്! നൂറോ അതിലധികമോ അംഗങ്ങള്‍ ചേര്‍ന്ന നൂറ് കണക്കിന് ചെറിയ അക്കൗണ്ടുകളും അവിടെ അവര്‍ക്കുണ്ട്.

‘അല്‍ഹിവാര്‍ അല്‍മുതമദ്ദിന്‍’ എന്ന വെബ്‌സൈറ്റിന് ദിനേനെ ആയിരത്തില്‍ അധികം സന്ദര്‍ശകരുണ്ട്. പ്രസ്തുത വെബ്‌സൈറ്റില്‍ ലേഖനമെഴുതുന്നവര്‍ 18000  എഴുത്തുകാരാണ്. ദിനംപ്രതി പതിനായിരം സന്ദര്‍ശകരുള്ള ‘മൗഖിഅ് ഇല്‍ഹാദ്’ -ല്‍ പതിനാലായിരം അംഗങ്ങളുണ്ട്. ‘ശബകത് ലാദീനിയ്യീന്‍ അറബ്’ എന്ന വെബ്‌സൈറ്റില്‍ ദിനേനെ നാലായിരം പേരാണ് സന്ദര്‍ശകരായുള്ളത്. ഏഴായിരം അംഗങ്ങളും ഇവര്‍ക്കുണ്ട്.

അറബ് ലോകത്ത് നിരീശ്വരചിന്ത വ്യാപിപ്പിക്കുന്നതിലും പ്രബോധനം നടത്തുന്നതിലും ആരാണ് നേതൃത്വം നല്‍കുന്നത് എന്നതും, അവരുടെ താല്‍പര്യങ്ങള്‍ എന്തൊക്കെയാണെന്നതും വളരെ ഗൗരവതരമായ വിഷയമാണ്. നിരീശ്വരവാദത്തെയും, അതിന്റെ വക്താക്കളെയും സംരക്ഷിക്കുന്നതിനും വളര്‍ത്തുന്നതിനുമായി പല ആഗോള സംഘടനകളും നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ATEIST ALLIANCE INTERNATIONAL അവയില്‍ ഏറ്റവും സുപ്രധാനമാണ്. ബുദ്ധിയെയും ശാസ്ത്രത്തെയും പിന്തുണക്കുന്നതിന് റിച്ചാര്‍ഡ് ഡോകിന്‍സ് രൂപം നല്‍കിയ സ്ഥാപനം മറ്റൊരു ഉദാഹരണമാണ്. IHEU, IBKA തുടങ്ങിയ പേരുകളില്‍ മറ്റു പല സ്ഥാപനങ്ങളും ഇവര്‍ക്കുണ്ട്. നിരീശ്വരവാദികളുടെ ഓരോ സംഘത്തിനും, വ്യക്തികള്‍ക്കും അവരുടെ പ്രവര്‍ത്തനത്തിനും ക്രിയാത്മകതക്കുമനുസരിച്ച് സാമ്പത്തിക സഹായം നല്‍കാന്‍ വരെ ഇത്തരം അന്താരാഷ്ട്ര സംഘടനകള്‍ സന്നദ്ധമാണ്. അനുഭാവി, വിഗ്രഹാരാധകനായ നിഷേധി, മതപരിത്യാഗി, സ്വതന്ത്രചിന്തകന്‍, യുക്തിവാദി തുടങ്ങിയ വിവിധ ഘട്ടങ്ങള്‍ക്കനുസരിച്ച് മാസംതോറും 350 ഡോളര്‍ വരെ ഇവര്‍ വ്യക്തികള്‍ക്ക് സമ്മാനമായി നല്‍കുന്നു. ദരിദ്രരാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം തരക്കേടില്ലാത്ത തുകയാണിത്.

നിരീശ്വരവാദത്തെ പിന്തുണക്കുകയോ, പ്രചരിപ്പിക്കുകയോ ചെയ്യുന്ന വ്യക്തികളോ, സംഘടനകളോ, സ്ഥാപനങ്ങളോ അല്ല നമ്മുടെ ചര്‍ച്ചാ വിഷയം. മറിച്ച് ഇത്തരം സംവിധാനങ്ങള്‍ സമൂഹസമക്ഷം സമര്‍പിക്കുന്ന തെറ്റിദ്ധാരണകളും, മനോഹരമായി അവതരിപ്പിക്കുന്ന പൊള്ളയായ വാദങ്ങളുമാണ് നാം കൈകാര്യം ചെയ്യേണ്ടത്. മതത്തെക്കുറിച്ച ധൈഷണികമായ സമീപനവും, പ്രപഞ്ചനാഥന്റെ ഉണ്മയോടുള്ള ശത്രുതയുമാണ് നിരീശ്വരവാദം എന്നതില്‍ രണ്ടഭിപ്രായമില്ല. ലോകത്ത് നിലനില്‍ക്കുന്ന കെട്ടുകഥകളേക്കാളും, അന്ധവിശ്വാസങ്ങളേക്കാളും ഉത്തമമായ, പുരോഗമനപരവും, പാകപ്പെട്ടതുമായ ധൈഷണിക സരണിയാണ് നിരീശ്വരത എന്ന പേരിലാണ് ഈ സംവിധാനങ്ങളെല്ലാം അതിന് മാര്‍ക്കറ്റ് കണ്ടെത്താന്‍ ശ്രമിക്കുന്നത്!!

അതിനാല്‍ തന്നെ നിരീശ്വരവാദികള്‍ ഉന്നയിക്കുന്ന സുപ്രധാനമായ ആരോപണങ്ങളും തെറ്റിദ്ധാരണകളും കൈകാര്യം ചെയ്യാനും അവയ്ക്ക് കൃത്യമായ വിശദീകരണം നല്‍കാനും നാം ബാധ്യസ്ഥരാണ്. എങ്കില്‍ മാത്രമെ അവയുപയോഗിച്ച് കൊണ്ടുള്ള നിരീശ്വരവാദ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ സാധിക്കുകയുള്ളൂ.

ദൈവനിരാസ പ്രവണത സമൂഹത്തില്‍ നുഴഞ്ഞ് കയറുന്ന ചില ചോദ്യങ്ങളും അവയുമായി ബന്ധപ്പെട്ട വിശകലനങ്ങളുമാണ് ഇവിടെ ചേര്‍ക്കുന്നത്. അവയെ താഴെ ചേര്‍ത്ത വിധത്തില്‍ വര്‍ഗീകരിക്കാവുന്നതാണ്.

1. ബാലോചിതമായ നിരീശ്വരത:- ബാലചാപല്യമുള്ള ചില ചോദ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് നിരീശ്വരതയിലേക്ക് ജനങ്ങളെ ചേര്‍ക്കുകയെന്നത് അതിന്റെ വക്താക്കള്‍ പൊതുവായി സ്വീകരിച്ച് വരുന്ന ഒരു വഴിയാണ്. ‘അല്ലാഹുവാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചതെങ്കില്‍ ആരാണ് അല്ലാഹുവിനെ സൃഷ്ടിച്ചത്?’ എന്ന ചോദ്യം ഇതിനുദാഹരണമാണ്. ദൈവിക സ്വത്വത്തിന്റെ അനിവാര്യതയെക്കുറിക്കുന്ന തെളിവുകള്‍ പകര്‍ന്ന് നല്‍കുകയും, ഏകദൈവ വിശ്വാസത്തിന്റെ ബുദ്ധിപരവും, പ്രാമാണികവുമായ ആധികാരികത ബോധ്യപ്പെടുത്തുന്ന വിദ്യാഭ്യാസം നല്‍കുകയുമാണ് വേണ്ടത്.

2. കൗമാരക്കാരുടെ നിരീശ്വരത:- കൗമാര കാലഘട്ടവുമായി ബന്ധപ്പെട്ട മത-ദൈവ നിരാസ പ്രവണതയാണിത്. യാഥാര്‍ത്ഥ്യങ്ങളിലേക്ക് എത്തിച്ചേരാന്‍ തന്റെ കേവലയുക്തി മാത്രം മതിയെന്ന ധാരണ മനുഷ്യനില്‍ സൃഷ്ടിക്കപ്പെടുന്ന സന്ദര്‍ഭമാണിത്. തന്റെ ബുദ്ധി മറ്റെല്ലാവരുടെയും ബുദ്ധിയെ കവച്ചുവെക്കുന്നതാണെന്നും, അത് മാത്രം മതി കാര്യങ്ങള്‍ യഥാവിധി ഗ്രഹിക്കാനെന്നും അവന്‍ വിശ്വസിക്കുന്നു.

About hamid al-athar

Check Also

577

സെക്യുലറിസത്തില്‍ മതിമറന്നവര്‍ -1

പടിഞ്ഞാറന്‍ സെക്യുലറിസത്തിന്റെ ആധിപത്യം കണ്ട് കണ്ണ് മഞ്ഞളിച്ച പലരും അതിന്റെ വക്താക്കളായിത്തീരുകയും, പുരോഗതിയുടെയും ഔന്നത്യത്തിന്റെയും മാര്‍ഗമായി അതിനെ മറ്റുള്ളവര്‍ക്ക് മുന്നില്‍ …

Leave a Reply

Your email address will not be published. Required fields are marked *