big20137254229RN446

നിയമവും ധാര്‍മികതയും ചേര്‍ത്തുവെച്ച ഇസ്ലാം -2

ദൈവത്തെ വിസ്മരിക്കാതെ അവന്റെ സൃഷ്ടികളോട് വര്‍ത്തിക്കുകയെന്നതാണ് വിശ്വാസിയുടെ ഉത്തരവാദിത്തം. പ്രപഞ്ചത്തിലുള്ള ഓരോ സൃഷ്ടിയോടുമുള്ള ബാധ്യത നിര്‍വഹിക്കാന്‍

അവന്‍ ബാധ്യസ്ഥനാണ്. തിരുമേനി(സ) അരുള്‍ ചെയ്തു (ഉഥ്മാന്‍, പൗരോഹിത്യം ഏറ്റെടുക്കാന്‍ ഞാന്‍ കല്‍പിച്ചിട്ടില്ല. എന്റെ ചര്യയെ വെറുക്കുന്നുവോ താങ്കള്‍? അദ്ദേഹം പറഞ്ഞു ‘അല്ലാഹുവിന്റെ ദൂതരെ, ഒരിക്കലുമില്ല’. തിരുമേനി(സ) പറഞ്ഞു ‘ഞാന്‍ നമസ്‌കരിക്കുകയും ഉറങ്ങുകയും, നോമ്പെടുക്കുകയും ഉപേക്ഷിക്കുകയും വിവാഹം കഴിക്കുകയും ചെയ്തിരിക്കുന്നു. എന്റെ ചര്യ ഉപേക്ഷിക്കുന്നവന്‍ എന്നില്‍പെട്ടവനല്ല. ഉഥ്മാന്‍, താങ്കള്‍ക്ക് സ്വന്തം കുടുംബത്തോടും സ്വന്തത്തോട് തന്നെയും ബാധ്യതകളുണ്ട്).
ഖാദിയുടെ വിധിയോ, മുഫ്തിയുടെ ഫത്‌വയോ, ഭരണാധികാരിയുടെ തീരുമാനമോ അനുവദനീയമായത് നിഷിദ്ധമാക്കാനോ, നിഷിദ്ധം അനുവദനീയമാക്കാനോ പര്യാപ്തമല്ല. തിരുമേനി(സ) തന്നെ അരുള്‍ ചെയ്തിരിക്കുന്നു (നിങ്ങള്‍ പല വിഷയങ്ങളിലും തീരുമാനം കല്‍പിക്കാന്‍ എന്റെയടുത്ത് വരുന്നു. നിങ്ങളില്‍ ചിലര്‍ മറ്റു ചിലരേക്കാള്‍ വാക്ചാരുതയുള്ളവരായിരിക്കാം. ഞാന്‍ നിങ്ങളില്‍ നിന്ന് കേള്‍ക്കുന്നതിന് അനുസരിച്ചാണ് നിങ്ങളുടെ കാര്യത്തില്‍ വിധി കല്‍പിക്കുക. ആര്‍ക്കെങ്കിലും സ്വന്തം സഹോദരന്റെ അവകാശം ഞാന്‍ വിധിച്ചു നല്‍കിയിട്ടുണ്ടെങ്കില്‍ നരകത്തില്‍ നിന്നുള്ള വിഹിതമാണ് അത്. അവനതുമായാണ് അന്ത്യനാളില്‍ ഹാജരാക്കപ്പെടുക).
ഖാദി വിധി കല്‍പിച്ചാല്‍ പോലും നിഷിദ്ധം ഭുജിക്കാനോ, പ്രവര്‍ത്തിക്കാനോ വിശ്വാസിക്ക് അനുവാദമില്ലെന്ന് മേലുദ്ധരിച്ച പ്രവാചകവചനം വ്യക്തമാക്കുന്നു. കാരണം പുറമെ തോന്നുന്നത് അനുസരിച്ചാണ് ഖാദി വിധി കല്‍പിക്കുക. ഹൃദയത്തില്‍ ഒളിഞ്ഞ് കിടക്കുന്ന രഹസ്യങ്ങള്‍ അല്ലാഹുവിന് മാത്രമെ അറിയൂ. ഖാദിയുടെ വിധിയ്ക്കനുസരിച്ചല്ല, കര്‍മങ്ങള്‍ക്ക് പിന്നിലെ ഉദ്ദേശങ്ങളും, ലക്ഷ്യങ്ങളും പരിഗണിച്ചാണ് അല്ലാഹു പരലോകത്ത് പ്രതിഫലം നല്‍കുക. അനുവദനീയം, നിഷിദ്ധം എന്നീ പ്രയോഗങ്ങളിലല്ല, കര്‍മങ്ങളുടെ ഹേതുവും അനന്തരഫലങ്ങളുമാണ് ദൈവം പരിഗണിക്കുക.
രാഷ്ട്രത്തിനും മതത്തിനുമിടയില്‍ വേര്‍തിരിവില്ലെന്നത് പോലെ തന്നെ വിജ്ഞാനത്തിനും കര്‍മത്തിനുമിടയിലും മതില്‍കെട്ടാന്‍ പാടുള്ളതല്ല. ആകാശത്തെയും ഭൂമിയെയും പരസ്പരം ഇഴപിരിക്കുകയല്ല, ബന്ധിപ്പിക്കുകയാണ് ഇസ്ലാം ചെയ്തത്. നമസ്‌കാരവും, രാഷ്ട്രീയവും, ധാര്‍മികതയും, ഭരണവുമെല്ലാം ഇസ്ലാമില്‍ ഒരു പോലെ സുപ്രധാനമാണ്. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും നല്‍കുകയെന്ന സെക്യുലറിസ്റ്റ് നയം ഇസ്ലാമിന് സ്വീകാര്യമല്ല. മതം ദൈവത്തിനും, രാഷ്ട്രം ജനങ്ങള്‍ക്കുമാണ് എന്നതല്ല ഇസ്ലാമിക വീക്ഷണം. (പറയുക, എന്റെ പ്രാര്‍ത്ഥനയും, അനുഷ്ഠാനങ്ങളും, ജീവിതവും, മരണവും ലോകരക്ഷിതാവായ അല്ലാഹുവിനുള്ളതാകുന്നു). അല്‍അന്‍ആം 162
(അവര്‍ക്കിടയില്‍ അല്ലാഹു അവതരിപ്പിച്ചത് വഴി താങ്കള്‍ വിധി കല്‍പിക്കുക. അവരുടെ ഇഛകള്‍ താങ്കള്‍ പിന്‍പറ്റേണ്ടതില്ല. അല്ലാഹു താങ്കള്‍ക്ക് അവതരിപ്പിച്ച ചിലതില്‍ അവര്‍ നിങ്ങളെ കുഴപ്പത്തില്‍ അകപ്പെടുത്തുന്നത് സൂക്ഷിക്കുക). അല്‍മാഇദഃ 49
ജീവല്‍ഗന്ധിയായ എല്ലാ പ്രശ്‌നങ്ങളിലും വിശുദ്ധ ഖുര്‍ആന്‍ പരിഹാരം സമര്‍പിച്ചിരിക്കുന്നു. ഇസ്ലാമിക ശരീഅത്ത് ഇതരനിയമങ്ങളില്‍ നിന്ന് വേര്‍തിരിയുന്ന അടിസ്ഥാനപരമായ സവിശേഷതയാണത്. ജീവിതത്തിന്റെ എല്ലാ മുക്കുമൂലകളും ചെന്നെത്തുന്ന പ്രവിശാലമായ സമഗ്രത അവയ്ക്കുണ്ട്. മനുഷ്യനെ പ്രതിസന്ധികള്‍ക്കും, അസ്വസ്ഥകള്‍ക്കുമിടയില്‍ ഉപേക്ഷിച്ച് പോവുന്നതിന് മുമ്പ് വ്യക്തമായ വഴിയും, സമ്പൂര്‍ണമായ പരിഹാരവും അല്ലാഹു സമര്‍പിച്ചിരിക്കുന്നു എന്നര്‍ത്ഥം. അതിനാല്‍ തന്നെ വിശുദ്ധ ഖുര്‍ആന്റെ പ്രകാശം ലഭിച്ച ഒരു വ്യക്തിക്ക് മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങളുടെ സഹായമോ, തത്വശാസ്ത്രങ്ങളുടെയും, സിദ്ധാന്തങ്ങളുടെയും പിന്തുണയോ ആവശ്യമില്ല.

About saeed abdul azeem

Check Also

zzzvote1

തീര്‍ച്ചയായും എളുപ്പമാണ് ഇസ്ലാം -1

എളുപ്പമാക്കുക, പ്രയാസം നീക്കുക തുടങ്ങിയ അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിക ശരീഅത്ത് പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. (അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല). …

Leave a Reply

Your email address will not be published. Required fields are marked *