bible-03

ഏകദൈവ വിശ്വാസമാണ് ബൈബ്ള്‍ ഉല്‍ഘോഷിക്കുന്നത് -3

ദൈവത്തിന്റെ ഏകത്വത്തെക്കുറിക്കുന്ന പരാമര്‍ശങ്ങളാല്‍ നിബിഢമാണ് ഇഞ്ചീല്‍. (അവന്‍ പറഞ്ഞു: നന്‍മയെപ്പറ്റി നീ എന്നോടു ചോദിക്കുന്നതെന്തിന്? നല്ലവന്‍ ഒരുവന്‍ മാത്രം. ജീവനില്‍ പ്രവേശിക്കാന്‍ അഭിലഷിക്കുന്നെങ്കില്‍ പ്രമാണങ്ങള്‍ അനുസരിക്കുക). മത്തായി 19: 17.
(യേശു അവനോടുചോദിച്ചു: എന്തുകൊണ്ടാണ് നീ എന്നെ നല്ലവന്‍ എന്നുവിളിക്കുന്നത്? ദൈവം ഒരുവനല്ലാതെ നല്ലവനായി ആരും ഇല്ല). മാര്‍ക്കോസ് 10: 18.
ഇവിടെ മസീഹ് തന്നെ ദൈവത്തിന്റെ ഏകത്വം വളരെ വ്യക്തമായി പ്രഖ്യാപിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്. (അവന്‍ പറഞ്ഞു: നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്‌സോടുംകൂടെ സ്‌നേഹിക്കുക. ഇതാണ് പ്രധാനവും പ്രഥമവുമായ കല്‍പന). മത്തായി 22: 37-38.
ഇഞ്ചീല്‍ നല്‍കുന്ന കല്‍പനകളില്‍ ഒന്ന് ഇപ്രകാരമാണ് (ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. എന്തെന്നാല്‍, നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ – സ്വര്‍ഗസ്ഥനായ പിതാവ്). മത്തായി 23: 9.
ലോകത്ത് നിയുക്തരായ പ്രവാചകന്മാര്‍ സ്വന്തം സമൂഹത്തിന് നല്‍കിയ സന്ദേശം തന്നെയാണ് യേശുവും നല്‍കിയിട്ടുള്ളത് (യേശു പ്രതിവചിച്ചു: ഇതാണ് ഒന്നാമത്തെ കല്‍പന: ഇസ്രായേലേ, കേള്‍ക്കുക! നമ്മുടെ ദൈവമായ കര്‍ത്താവാണ് ഏക കര്‍ത്താവ്). മാര്‍ക്കോസ് 12: 29.
അന്ത്യനാളിനെക്കുറിച്ച വിവരണത്തില്‍ ഇഞ്ചീല്‍ കുറിക്കുന്നത് ഇപ്രകാരമാണ് (എന്നാല്‍, ആദിവസത്തെക്കുറിച്ചോ ആ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗത്തിലുള്ള ദൂതന്‍മാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ). മാര്‍ക്കോസ് 13: 32.
ദൈവത്തിന്റെ ഏകത്വം ആധികാരികാണെന്ന് ഇഞ്ചീല്‍ വ്യക്തമാക്കുന്നതിങ്ങനെ (ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവംതന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്). യോഹന്നാന്‍ 1: 18.
(ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവന്‍). യോഹന്നാന്‍ 17:3.
പോള്‍സ് കൊറിന്ത്യോസുകാര്‍ക്ക് അയച്ച സന്ദേശത്തില്‍ ഇപ്രകാരം കാണാവുന്നതാണ് (സമസ്തവും അവിടുത്തേക്ക് അധീനമായിക്കഴിയുമ്പോള്‍ സമസ്തവും തനിക്ക് അധീനമാക്കിയവന് പുത്രന്‍തന്നെയും അധീനനാകും. ഇത് ദൈവം എല്ലാവര്‍ക്കും എല്ലാമാകേണ്ടതിനുതന്നെ). കോറിന്തോസ് 1
(യുഗങ്ങളുടെ രാജാവും അനശ്വരനും അദൃശ്യനുമായ ഏകദൈവത്തിന് എന്നെന്നും ബഹുമാനവും മഹത്വവുമുണ്ടായിരിക്കട്ടെ! ആമേന്‍). തിമോത്തിയോസ് 1, 1: 17.
(എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്തു). തിമോത്തിയോസ് 2: 5.
(വാഴ്ത്തപ്പെട്ടവനും ഏകപരമാധികാരിയും രാജാക്കന്മാരുടെ രാജാവും പ്രഭുക്കളുടെ പ്രഭുവായ ദൈവം യഥാകാലം ഇതു വെളിപ്പെടുത്തിത്തരും. അവിടുന്നു മാത്രമാണ് മരണമില്ലാത്തവന്‍. അപ്രാപ്യമായ പ്രകാശത്തില്‍ വസിക്കുന്ന അവിടുത്തെ ഒരുവനും കണ്ടിട്ടില്ല; കാണുക സാധ്യവുമല്ല. സ്തുതിയും അനന്തമായ ആധിപത്യവും അവിടുത്തേക്കുള്ളതാണ്. ആമേന്‍). തിമോത്തിയോസ് 6: 15-17.
ദൈവത്തിന്റെ ഏകത്വത്തെക്കുറിക്കുന്ന ഇഞ്ചീലില്‍ നിന്നുള്ള ഏതാനും ചില പരാമര്‍ശങ്ങള്‍ മാത്രമാണിവ. തദര്‍ത്ഥത്തിലുള്ള ധാരാളം പ്രയോഗങ്ങളും, സൂചനകളും ഇഞ്ചീലില്‍ ലഭ്യമാണെന്ന കാര്യം അതിന്റെ അനുയായികള്‍ക്ക് തന്നെ അറിവുള്ളതാണ്.

About

Check Also

trinity_diagram

ത്രിയേകത്വം: ഇന്ത്യന്‍ പാരമ്പര്യത്തില്‍ -1

അതിപുരാതനമായ പാരമ്പര്യമുള്ള, പ്രശോഭിതമായ നാഗരിക പൈതൃകങ്ങള്‍ സ്വായത്തമാക്കിയ രാഷ്ട്രങ്ങളിലൊന്നായിരുന്നു ഇന്ത്യ. എന്നാല്‍ ആര്യന്മാരുടെ ആക്രമണത്തോടെ പ്രസ്തുത നാഗരികത തുടച്ചുനീക്കപ്പെടുകയും, അധിനിവിഷ്ട …

Leave a Reply

Your email address will not be published. Required fields are marked *