ഒരു പുരുഷന് രണ്ട് സ്ത്രീകളുടെ ഓഹരിയോ?

ഇസ്ലാമിക ശരീഅത്തിലെ അനന്തരാവകാശ നിയമങ്ങളെക്കുറിച്ച് മുസ്ലിംകളും അല്ലാത്തവരും ഒരു പോലെ അജ്ഞരാണ്. ഇസ്ലാമിക നിയമസംഹിതയോട് ചെയ്യുന്ന ഏറ്റവും ക്രൂരമായ അക്രമങ്ങളിലൊന്നാണ് അവയെ യഥാവിധം മനസ്സിലാക്കാതെ വിമര്‍ശിക്കുകയും നിരൂപിക്കുകയും ചെയ്യുകയെന്നത്.

സ്ത്രീക്കും പുരുഷനും അനന്തരസ്വത്ത് വീതിച്ചതില്‍ ഇസ്ലാം അനീതി കാണിച്ചിരിക്കുന്നു എന്ന ആരോപണത്തിന്റെ മര്‍മം ഇവിടെയാണ്. ‘ഒരു പുരുഷന് രണ്ട് സ്ത്രീകളുടെ ഓഹരിയാണുള്ളത്’ (അന്നിസാഅ് 11) എന്ന വചനമാണ് അവരെ അല്‍ഭുതപ്പെടുത്തിയിരിക്കുന്നത്. ഇസ്ലാമിക ശരീഅത്തിനെ അന്ധമായി വിമര്‍ശിക്കുന്നവര്‍ പരിഹാസ രൂപേണെ കൈകാര്യം ചെയ്യാറുള്ള ദൈവിക വചനമാണ് ഇത്. ഇസ്ലാമിലെ പുരുഷന് എപ്പോഴും സ്ത്രീയേക്കാള്‍ ഇരട്ടി അവകാശങ്ങളും, ആനുകൂല്യങ്ങളും ലഭിക്കുന്നു എന്നതിനുള്ള തെളിവായാണ് പ്രസ്തുത വചനം പരാമര്‍ശിക്കപ്പെടാറുള്ളത്!

പ്രസ്തുത ദൈവിക വചനം ആരംഭിക്കുന്നത് ഇപ്രകാരമാണ് (നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് വസ്വിയത്ത് നല്‍കിയിരിക്കുന്നു. പുരുഷന് രണ്ട് സ്ത്രീകളുടെ ഓഹരിയാണ് ഉള്ളത്) അന്നിസാഅ് 11. ഈ നിയമം രണ്ട് ആണ്‍കുട്ടികളോ, അതിനേക്കാള്‍ കൂടുതലോ ഉള്ള സാഹചര്യത്തിലാണ് അനുയോജ്യമാവുന്നതെന്ന് പ്രമാണം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ മറ്റ് അനന്തരാവകാശികള്‍ക്ക് ആണാവട്ടെ, പെണ്ണാവട്ടെ പ്രത്യേകമായ നിയമങ്ങള്‍ തന്നെയുണ്ട്. മിക്കവാറും സന്ദര്‍ഭങ്ങളില്‍ സ്ത്രീയുടെയും പുരുഷന്റെയും ഓഹരി തുല്യമാണ്. ചില സാഹചര്യങ്ങളില്‍ പുരുഷനേക്കാള്‍ കൂടുതല്‍ ഓഹരി ലഭിക്കുന്നത് സ്ത്രീക്കാണ്. ഏതാനും ചില ഉദാഹരണങ്ങള്‍ താഴെ ചേര്‍ക്കുകയാണ്.

പരേതന് ആണ്‍കുട്ടികളും, മാതാപിതാക്കളുമുള്ള സാഹചര്യത്തില്‍ മാതാവിനും പിതാവിനും തുല്യ ഓഹരിയാണ് ഉള്ളത്. അനന്തര സ്വത്തിന്റെ ആറിലൊന്ന് വീതമാണ് അവരുടെ ഓഹരിയെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിരിക്കുന്നു. അവിടെ ആണെന്നോ പെണ്ണെന്നോ യാതൊരു വ്യത്യാസവുമില്ല. ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ് (മരിച്ചയാള്‍ക്ക് മക്കളുണ്ടെങ്കില്‍ മാതാപിതാക്കളിലോരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്റെ ആറിലൊന്ന് വീതമാണുണ്ടാവുക) അന്നിസാഅ് 11

പരേതന്‍ മാതാവൊത്ത സഹോദരനെയോ സഹോദരിയെയോ ഉപേക്ഷിച്ച് മരണപ്പെടുകയും, അനന്തരാവകാശത്തില്‍ നിന്ന് തടയുന്നവര്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ സഹോദരനും സഹോദരിക്കും ആറിലൊ്ന്ന് വീതം ഓഹരി ലഭിക്കുന്നതാണ്. ഇവിടെയും സ്ത്രീ-പുരുഷ വ്യത്യാസം ഒരു നിലക്കും പ്രകടമല്ല. അല്ലാഹു പറയുന്നത് ഇപ്രകാരമാണ് (അനന്തരമെടുക്കപ്പെടുന്ന പുരുഷനോ സ്ത്രീക്കോ പിതാവും മക്കളും പിതാക്കളൊത്ത സഹോദരങ്ങളും ഇല്ലാതിരിക്കുകയും മാതാവൊത്ത സഹോദരനോ സഹോദരിയോ ഉണ്ടാവുകയുമാണെങ്കില്‍ അവരിലോരോരുത്തര്‍ക്കും ആറിലൊന്ന് വീതം ലഭിക്കുന്നതാണ്) അന്നിസാഅ് 12

ഒരാള്‍ മാതാവൊത്ത ഏതാനും സഹോദരന്മാരെയും സഹോദരിമാരെയും ഉപേക്ഷിച്ച് മരണപ്പെട്ടാല്‍ അവര്‍ക്ക് മൂന്നിലൊന്ന് ലഭിക്കുന്നതാണ്. ഇവിടയും സ്ത്രീയും പുരുഷനും ഒരേ ഓഹരി തന്നെയാണ് അനന്തരമെടുക്കുന്നത്. അല്ലാഹു പറയുന്നു (അഥവാ, അവര്‍ ഒന്നില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ മൂന്നിലൊന്നില്‍ അവര്‍ സമാവകാശികളായിത്തീരിക്കും) അന്നിസാഅ് 12.

ഭര്‍ത്താവിനെയും മകളെയും മാത്രം അവശേഷിപ്പിച്ച് ഒരു സ്ത്രീ മരണപ്പെട്ടാല്‍ മകള്‍ക്ക് പകുതിയും പിതാവിന് നാലിലൊന്നുമാണ് ഓഹരി ലഭിക്കുക. ഇവിടെ പുരുഷന്‍ അനന്തരമെടുക്കുന്നതിന്റെ ഇരട്ടി സ്ത്രീ അനന്തരമെടുക്കുന്നു. ഇനി ഭാര്യയെയും രണ്ട് പെണ്‍മക്കളെയും ഒരു സഹോദരനെയും ഉപേക്ഷിച്ച് ഒരാള്‍ മരണപ്പെട്ടാല്‍ ഭാര്യ എട്ടിലൊന്ന് അനന്തരമെടുക്കുന്നു. രണ്ട് പെണ്‍മക്കള്‍ക്ക് മൂന്നില്‍ രണ്ട് ലഭിക്കുന്നു. ശേഷം അവശേഷിക്കുന്നവയാണ് പരേതന്റെ സഹോദരനുള്ളത്. ഇവിടെ രണ്ട് പെണ്‍മക്കളും പിതൃസഹോദരന്റെ സ്വത്തിനേക്കാള്‍ കൂടുതല്‍ അനന്തരമെടുക്കുന്നു. അല്ലാഹുവിന്റെ വചനത്തിന്റെ അടിസ്ഥാനത്തില്‍ മുഹമ്മദ് നബി(സ) വിധി കല്‍പിച്ചത് അപ്രകാരമായിരുന്നു.

About dr. saeed ramadan boothi

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *