പീഢനത്തിന് നന്മ പകരം നല്‍കിയ പ്രവാചകന്‍ -2

വാല്‍സല്യനിധിയായ പിതാവ് വഴികേടിലായ മകനെ സമീപിക്കുന്നത് പോലയാണ് തിരുമേനി(സ) ഖുറൈശികളോട് വര്‍ത്തിച്ചത്. തന്നെ നിരന്തരമായി മര്‍ദിക്കുകയും ആക്ഷേപിക്കുകയും ചെയ്ത അവര്‍ക്ക് വേണ്ടി ഇരുകരങ്ങളും ആകാശത്തേക്കുയര്‍ത്തി അദ്ദേഹം പ്രാര്‍ത്ഥിച്ചു.

എങ്കിലും പ്രവാചകനെ ദ്രോഹിക്കുന്നതില്‍ നിന്നും, ഉപദ്രവിക്കുന്നതില്‍ നിന്നും അകന്ന് നില്‍ക്കാന്‍ ഖുറൈശികള്‍ തയ്യാറായില്ല. അവര്‍ ഒന്നിന് പിറകെ മറ്റൊന്നായി അദ്ദേഹത്തിന് മുന്നില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ച് കൊണ്ടേയിരുന്നു. മുസ്ലിംകളുടെ അടിവേരറുക്കുന്നതിനായി അഹ്‌സാബില്‍ ഖുറൈശികള്‍ വീണ്ടും രംഗത്തെത്തി. പതിനായിരത്തോളം വരുന്ന പോരാളികളുമായി അറേബ്യയില്‍ നിന്ന് വന്ന അവര്‍ പരാജിതരായി തലകുനിച്ച് മടങ്ങി. ഹിജ്‌റ ആറാം വര്‍ഷം പ്രവാചകനെയും അനുചരന്മാരെയും മക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്നും, ഉംറ നിര്‍വഹിക്കുന്നതില്‍ നിന്നും അവര്‍ തടഞ്ഞു.
പിന്നീട് ഹുദൈബിയ സന്ധിയുടെ കാലമായിരുന്നു. പക്ഷെ, ഖുറൈശികള്‍ വീണ്ടും അതിക്രമം പ്രവര്‍ത്തിക്കുകയും കരാര്‍ ലംഘിക്കുകയും ചെയ്തു. അതേതുടര്‍ന്ന് തിരുമേനി(സ) പടുകൂറ്റന്‍ സൈന്യത്തെ തയ്യാറാക്കി മക്കയില്‍ വിജയശ്രീലാളിതനായി പ്രഖ്യാപിച്ചു. പീഢനങ്ങളുടെയും മര്‍ദനങ്ങളുടെയും നീണ്ട ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു അത്. തങ്ങള്‍ ആട്ടിപ്പുറത്താക്കിയ വ്യക്തിയുടെ ‘മഹത്വ’മറിയാത്ത ജനത അദ്ദേഹത്തിന് മുന്നില്‍ വന്ന് കുറ്റവാളികളെപ്പോലെ തലകുനിച്ച് നിന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെ വേദനകള്‍ക്ക് രക്തപ്പുഴ ഒഴുക്കി അദ്ദേഹം പ്രതികാരം ചെയ്യുമെന്ന് അവര്‍ ധരിച്ചു. ഖുറൈശികളിലെ അഹങ്കാരികളായ എല്ലാ നേതാക്കളും നിന്ദ്യതയോടും കൂടെ ദൈന്യതയോടും കൂടി അവിടെ വന്ന് നില്‍പുണ്ടായിരുന്നു. തിരുമേനി(സ)യുടെ വിധി കാത്ത്, ഭയത്തോടെ, വിറയലോട് തൊഴുത് നില്‍ക്കുകയാണ് അവര്‍.
തിരുമേനി(സ) വളരെയധികം നൈര്‍മല്യത്തോടും ദയയോടും കൂടി ചോദിച്ചു (ഖുറൈശികളെ, ഞാന്‍ നിങ്ങളെ എന്ത് ചെയ്യുമെന്നാണ് നിങ്ങള്‍ ധരിക്കുന്നത്? അവര്‍ പറഞ്ഞു ‘നല്ലത്, താങ്കള്‍ മാന്യനായ സഹോദരനാണ്. മാന്യസഹോദരന്റെ പുത്രനാണ്). തിരുമേനി(സ) അവരോട് പറഞ്ഞു ‘നിങ്ങള്‍ക്ക് പോകാം, നിങ്ങള്‍ സ്വതന്ത്രരാണ്’.
ഇപ്രകാരം യാതൊരു ശകാരമോ, ആക്ഷേപമോ, പ്രതികാരമോ ഇല്ലാതെ അദ്ദേഹം അവരെ വെറുതെ വിടുന്നു!! ചരിത്രത്തിലെ ഏറ്റവും അല്‍ഭുതകരമായ സംഭവങ്ങളിലൊന്നായിരുന്നു ഇത്!!
നമുക്ക് മാത്രമല്ല ഈ നിലപാട് അല്‍ഭുതം സമ്മാനിച്ചത്. പ്രസ്തുത സന്ദര്‍ഭത്തില്‍ തിരുമേനി(സ)യുടെ കൂടെയുണ്ടായിരുന്ന അനുചരന്മാര്‍ക്ക് പോലും അല്‍ഭുതം തോന്നുകയുണ്ടായി. മക്കയിലെ പ്രമാണിയായിരുന്ന അബൂസുഫ്‌യാനെ അഭിസംബോധന ചെയ്ത് സഅ്ദ് ബിന്‍ ഉബാദഃ പറഞ്ഞത്രെ ‘അബൂസുഫ്‌യാന്‍, നിന്ന് രക്തച്ചൊരിച്ചിലിന്റെ ദിവസമാണ്, കഅ്ബയില്‍ യുദ്ധം അനുവദിക്കപ്പെടുന്ന ദിനമാണിന്ന്’.
സഅ്ദ് ബിന്‍ ഉബാദഃയുടെ ഈ വാക്കുകളില്‍ യാതൊരു ആശ്ചര്യവുമുണ്ടാവേണ്ടതില്ല. അദ്ദേഹത്തിന്റെ കഠിനസ്വഭാവം കാരണവുമല്ല. മറിച്ച് നീണ്ട കാലത്തെ പ്രതിരോധത്തിന് ശേഷം സ്വാഭാവികമായും പ്രതീക്ഷിക്കപ്പെട്ട കാര്യം മാത്രമായിരുന്നു.
പക്ഷെ സഅ്ദിന്റെ വാക്കുകള്‍ പ്രവാചകന്റെ ചെവിയിലെത്തി. അദ്ദേഹം പറഞ്ഞു ‘സഅ്ദ് പറഞ്ഞത് കളവാണ്, പരിശുദ്ധ കഅ്ബാലയം ആദരിക്കപ്പെടുന്ന ദിവസമാണിത്. ഇന്ന് കഅ്ബയ്ക്ക് മേല്‍ പുതപ്പ് വിരിക്കപ്പെടുന്നതാണ്’. മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരമാണ് ‘ഇന്ന് കരുണയുടെ ദിവസമാണ്. അല്ലാഹു ഖുറൈശികള്‍ക്ക് പ്രതാപം നല്‍കുന്ന ദിവസമാണ്’.
അപ്രതീക്ഷിതമായ ഈ നന്മ കണ്ട് അന്‍സ്വാറുകള്‍ അല്‍ഭുതപരതന്ത്രരായി. അവരില്‍ ചിലര്‍ മറ്റുചിലരോട് പറഞ്ഞു ‘ഇയാള്‍ക്ക് തന്റെ ഗ്രാമത്തോടുള്ള സ്‌നേഹം പിടികൂടിയിരിക്കുന്നു. കുടുംബത്തോടാണെങ്കില്‍ ദയാലുവുമാണ്!!
അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു (ഇക്കാര്യം അറിയിച്ച് കൊണ്ട് തിരുമേനി(സ)ക്ക് ദൈവിക വെളിപാടിറങ്ങി. തിരുമേനി(സ)യെക്കുറിച്ച് ആര് മോശാഭിപ്രായം ഉന്നയിച്ചാലും ദൈവം അതേക്കുറിച്ച് അദ്ദേഹത്തെ അറിയിക്കാതിരിക്കില്ല. തിരുമേനി(സ) അന്‍സ്വാറുകളെ വിളിച്ച് ചേര്‍ത്തു പറഞ്ഞു ‘ഇയാള്‍ക്ക് തന്റെ നാട്ടുകാരോടുള്ള പ്രേമം മൂത്തതാണെന്ന് നിങ്ങളിലാരോ എന്നെക്കുറിച്ച് പറഞ്ഞു’. അവര്‍ പറഞ്ഞു ‘അങ്ങനെ സംഭവിച്ചു പോയി പ്രവാചകരെ’. തിരുമേനി(സ) പറഞ്ഞു ‘അങ്ങനെയല്ല കാര്യം, ഞാന്‍ അല്ലാഹുവിന്റെ അടിമയും ദൂതനുമാണ്. ഞാന്‍ അല്ലാഹുവിലേക്കും നിങ്ങളിലേക്കുമാണ് ഹിജ്‌റ ചെയ്തത്. എന്റെ ജീവിതവും മരണവും നിങ്ങളോടൊപ്പമാണ്’. ഇതുകേട്ട അവര്‍ കരഞ്ഞുകൊണ്ട് തിരുമേനി(സ)യുടെ അടുത്ത് വന്നു. ‘പ്രവാചകരെ, ഞങ്ങള്‍ മോശമായൊന്നും താങ്കളെക്കുറിച്ച് വിചാരിച്ചിട്ടില്ല’ എന്നവര്‍ പറഞ്ഞു. തിരുമേനി(സ) അവരോട് പറഞ്ഞു ‘അല്ലാഹുവും അവന്റെ ദൂതനും നിങ്ങളെ സത്യപ്പെടുത്തുകയും, നിങ്ങള്‍ക്ക് പൊറുത്ത് തരികയും ചെയ്തിരിക്കുന്നു’!!

 

About dr rakibu sarjany

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *