6572

ശിര്‍ക്കിന്റെ തത്വശാസ്ത്രം -1

ഒരു മനുഷ്യന്‍ അല്ലാഹുവിനോട് ചെയ്യുന്ന ഏറ്റവും ഗുരുതരമായ പാപമാണ് ശിര്‍ക്ക്. ചരിത്രത്തിലുടനീളം മനുഷ്യര്‍ക്കിടയില്‍ വളരെ വിശാലമായ പ്രചരണം ലഭിച്ച വിശ്വാസ സങ്കല്‍പം കൂടിയാണിത്. ദൈവാസ്തിത്വ നിരാകരണത്തേക്കാള്‍ ഉപരിയായി ദൈവത്തെ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുകയെന്നതാണ് മനുഷ്യന്റെ സൃഷ്ടിപരമായ പ്രകൃതത്തോട് ഏറെ അടുത്ത രീതി. മാത്രവുമല്ല, നിഷേധത്തേക്കാള്‍ ഉപരിയായി മതബോധത്തോടെ ജീവിക്കുകയെന്നതും അവന്റെ പ്രകൃതത്തിന്റെ തന്നെ താല്‍പര്യമാണ്. അതിനാല്‍ തന്നെ മനുഷ്യന്റെ ഈ പ്രകൃതത്തെയും, താല്‍പര്യത്തെയും മുതലെടുത്താണ് പിശാച് അവനില്‍ തന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിച്ചത്.
മനുഷ്യന്റെ വിശ്വാസത്തെയും, മതബോധത്തെയും ശരിയായ ദിശയില്‍ നിന്ന് വഴിതിരിച്ച് വിടുകയെന്നതായിരുന്നു പിശാച് സ്വീകരിച്ച മാര്‍ഗം. സ്വഹീഹ് മുസ്ലിമില്‍ ഇയാദ് ബിന്‍ ഹമ്മാറില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീഥില്‍ തിരുമേനി(സ) ഇപ്രകാരം അരുള്‍ ചെയ്തതായി കാണാവുന്നതാണ് (അല്ലാഹു പറയും ‘ഞാന്‍ എന്റെ അടിമകളെ ചൊവ്വായ മാര്‍ഗത്തിലാണ് സൃഷ്ടിച്ചത്. പിന്നീട് പിശാചുക്കള്‍ അവരുടെ അടുത്ത് വരികയും, അവരുടെ ദീനില്‍ നിന്ന് റാഞ്ചിയെടുക്കുകയും ചെയ്തു. ഞാന്‍ അവര്‍ക്ക് അനുവദനീയമാക്കിയത് പിശാചുക്കള്‍ അവര്‍ക്ക് നിഷിദ്ധിമാക്കുകയുമുണ്ടായി).
ഏകദൈവ വിശ്വാസത്തിന് വിരുദ്ധമായ ആശയമാണ് ശിര്‍ക്ക്. തന്റെ അടിമകളില്‍ നിന്ന് അല്ലാഹുവിന് ലഭിക്കേണ്ട അവകാശമാണ് അവനെ ഏകനായി ആരാധിക്കുകയെന്നത്. സ്രഷ്ടാവും സൃഷ്ടികളും തമ്മിലുള്ള എല്ലാ ബന്ധങ്ങളും നിലകൊള്ളുന്നത് ഈ ബാധ്യതയുടെ മേലാണ്. അല്ലാഹുവിന് തുല്യനോ, പങ്കാളിയോ ആയി ആരും തന്നെയില്ല. അവന്‍ പിതാവോ, പുത്രനോ അല്ല. അവന് സഹായിയായി ആരുമില്ല. അല്ലാഹുവിന് മാത്രമായ നാമങ്ങള്‍, വിശേഷണങ്ങള്‍, ആദരവുകള്‍, മഹത്വങ്ങള്‍, ആരാധനകള്‍, വിധ്വേയത്വം തുടങ്ങിയ അവനല്ലാത്തവര്‍ക്ക് കൂടി നല്‍കുകയാണ് ശിര്‍ക്കു വഴി ചെയ്യുന്നത്. ഇവിടെ അല്ലാഹുവിന്റെ അവകാശങ്ങള്‍ നല്‍കപ്പെടുന്ന വ്യക്തിയോ, ബിംബമോ അവന് തുല്യനോ, പങ്കുകാരനോ ആയി പരിഗണിക്കപ്പെടുന്നു. തന്റെ പങ്കുകാരേക്കാള്‍ ഏറ്റവും ഉന്നതിയില്‍ നിലകൊള്ളുന്നവനാണ് അല്ലാഹു എന്ന് വിശ്വസിച്ചാല്‍ പോലും ഈ ശിര്‍ക്ക് സ്വീകാര്യമാവുകയോ, അംഗീകരിക്കപ്പെടുകയോ ഇല്ല.
അതിനാല്‍ തന്നെ ശിര്‍ക്ക് പോലെ ന്യായീകരിക്കപ്പെട്ട, മനോഹരമായി സമര്‍പിക്കപ്പെട്ട, സൃഷ്ടികളെ വഞ്ചിക്കാന്‍ ഉപയോഗിക്കപ്പെട്ട മറ്റൊരു തിന്മയും മാനവചരിത്രത്തില്‍ ഭൂമുഖത്തുണ്ടായിട്ടില്ല. കൈകൊണ്ട് കൊത്തിയുണ്ടാക്കിയ പൊട്ടക്കല്ലുകള്‍ വരെ ദൈവത്തിന്റെ കൂടെ ആരാധിക്കപ്പെട്ടു. അതിനാലാണ് നൂഹ് പ്രവാചകന്‍ ഇപ്രകാരം ദൈവത്തോട് പ്രാര്‍ത്ഥിച്ചത് (നൂഹ് പറഞ്ഞു: ”എന്റെ നാഥാ! ഇവരെന്നെ ധിക്കരിച്ചു. എന്നിട്ടവര്‍ പിന്‍പറ്റിയതോ തന്റെ സ്വത്തും സന്താനവും വഴി നഷ്ടമല്ലാതൊന്നും വര്‍ധിപ്പിക്കാത്തവനെയും. അവര്‍ കൊടിയ കുതന്ത്രമാണ് കാണിച്ചത്. അവര്‍ ജനത്തോടു പറഞ്ഞു: ‘നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളെ വെടിയരുത്. വദ്ദിനെയും സുവാഇനെയും യഗൂസിനെയും യഊഖിനെയും നസ്‌റിനെയും കൈവിടരുത്.’ ”അവരിങ്ങനെ വളരെപ്പേരെ വഴിപിഴപ്പിച്ചു. ഈ അതിക്രമകാരികള്‍ക്ക് നീ വഴികേടല്ലാതൊന്നും വര്‍ധിപ്പിച്ചുകൊടുക്കരുതേ.”). നൂഹ് 24.
ഇതേ ആശയം പ്രവാചകന്‍ ഇബ്‌റാഹീമി(അ)ന്റെ പ്രാര്‍ത്ഥനയിലും കാണാവുന്നതാണ് (ഇബ്‌റാഹീം പറഞ്ഞ സന്ദര്‍ഭം: ”എന്റെ നാഥാ! നീ ഈ നാടിനെ നിര്‍ഭയത്വമുള്ളതാക്കേണമേ. എന്നെയും എന്റെ മക്കളെയും വിഗ്രഹപൂജയില്‍ നിന്നകറ്റി നിര്‍ത്തേണമേ. ”എന്റെ നാഥാ! ഈ വിഗ്രഹങ്ങള്‍ ഏറെപ്പേരെ വഴികേടിലാക്കിയിരിക്കുന്നു. അതിനാല്‍ എന്നെ പിന്തുടരുന്നവന്‍ എന്റെ ആളാണ്. ആരെങ്കിലും എന്നെ ധിക്കരിക്കുന്നുവെങ്കില്‍, നാഥാ, നീ എറെ പൊറുക്കുന്നവനും ദയാപരനുമല്ലോ.”). ഇബ്‌റാഹീം 35-36.

About super user

Check Also

trinity_diagram

ത്രിയേകത്വം: ഇന്ത്യന്‍ പാരമ്പര്യത്തില്‍ -1

അതിപുരാതനമായ പാരമ്പര്യമുള്ള, പ്രശോഭിതമായ നാഗരിക പൈതൃകങ്ങള്‍ സ്വായത്തമാക്കിയ രാഷ്ട്രങ്ങളിലൊന്നായിരുന്നു ഇന്ത്യ. എന്നാല്‍ ആര്യന്മാരുടെ ആക്രമണത്തോടെ പ്രസ്തുത നാഗരികത തുടച്ചുനീക്കപ്പെടുകയും, അധിനിവിഷ്ട …

Leave a Reply

Your email address will not be published. Required fields are marked *