sabarimalainfo-1

ഹൈന്ദവരുടെ സന്ദര്‍ശന സ്ഥലങ്ങള്‍ -2

ത്രിമൂര്‍ത്തികളില്‍ മൂന്നാമത്തേത് സംരക്ഷകനായി അറിയപ്പെടുന്ന വിഷ്ണുവാണ്. സംസ്‌കൃത ഭാഷയില്‍ സ്ഥിതി എന്നാണ് സംരക്ഷകനെ പരിചയപ്പെടുത്താറുള്ളത്. സ്‌നേഹവും കരുണയും നിറഞ്ഞ, പലപ്പോഴും മനുഷ്യന് നന്മയും, സഹായവും നല്‍കുന്നതിന് മനുഷ്യ രൂപത്തില്‍ പ്രത്യക്ഷപ്പെടാറുള്ള ദൈവമാണ് വിഷ്ണു. നന്മയുടെയും, സ്‌നേഹത്തിന്റെയും, സൗന്ദര്യത്തിന്റെയും ഉദാരതയുടെയും എല്ലാ രൂപങ്ങളെയും ഹൈന്ദവര്‍ വിഷ്ണുവിലേക്കാണ് ചേര്‍ക്കാറുള്ളത്.
വിഷ്ണുവിനെ ആരാധിക്കുന്ന ക്ഷേത്രങ്ങളില്‍ ആകര്‍ഷകമായ മുഖഭാവമുള്ള, നീല നിറമുള്ള, രാജകീയ വസ്ത്രങ്ങളണിഞ്ഞ വിഷ്ണുവിന്റെ രൂപം പ്രതിഷ്ഠിക്കപ്പെട്ടതായി കാണാവുന്നതാണ്. നാല് കൈകളുള്ള അദ്ദേഹത്തിന്റെ സമീപത്ത് തന്നെ പത്‌നിയായ ലക്ഷ്മിയെയും കാണാവുന്നതാണ്. ഗരുഡ എന്ന് പേരായ പരുന്തിന്റെ പുറത്ത് യാത്ര ചെയ്യുന്ന വിധത്തിലും അവര്‍ തങ്ങളുടെ ദൈവത്തെ ചിത്രീകരിക്കാറുണ്ട്. പകുതി മനുഷ്യനും, പകുതി പക്ഷിയും ചേര്‍ന്ന സങ്കരരൂപമാണ് ഗരുഡക്കുള്ളത്. ഹൈന്ദവ പുരാണമനുസരിച്ച് പ്രഥമലോകമായ പാല്‍സമുദ്രത്തില്‍ വിഷ്ണു ഉറങ്ങുകയും, അദ്ദേഹത്തിന്റെ കട്ടിലില്‍ നൂറ് തലകളുള്ള അനന്തയെന്നറിയപ്പെടുന്ന സര്‍പ്പം അവയുടെ തലകള്‍ ചേര്‍ത്ത് വെച്ച് വിഷ്ണുവിന് തണലേകുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം. അനന്ത എന്നാല്‍ അവസാനമില്ലാത്തത് എന്നാണര്‍ത്ഥം.
ഹൈന്ദവ സന്ദര്‍ശനയിടങ്ങളില്‍ സുപ്രധാനമായ മറ്റൊന്ന് ശിവയുടെ സ്ത്രീരൂപമായ കാളിദേവിയെ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളാണ്. വിഷ്ണുവിന്റെ ഏറ്റവും അവസാനത്തെ -പത്താമത്തെ- അവതാരമായാണ് കാളി പരിഗണിക്കപ്പെടുന്നത്. ലോകത്ത് സാമൂഹികവും, ആത്മീയവുമായ ജീവിതം അധഃപതിച്ച് പോവുന്ന വേളയിലാണ് കാളി അവതരിക്കുന്നത്. കുതിരപ്പുറത്ത് കയറിയ ഒരു പുരുഷന്റെ വായില്‍ നിന്ന് തീജ്ജ്വാല ആളിപ്പടരുന്ന രൂപത്തിലാണ് കാളി പ്രത്യക്ഷപ്പെടുക. കുറ്റവാളികളോട് പ്രതികാരം ചെയ്യുന്ന കാളിയുടെ ആഗമനം ലോകാവസാനത്തിന്റെ അടയാളമാണ്. നന്മ ചെയ്യുന്നവര്‍ക്ക് കാളി പ്രതിഫലം നല്‍കുകയും, പുതിയൊരു കാലം ഒരുക്കിയെടുക്കുകയും ചെയ്യുന്നു.
വിഷ്ണുവിന്റെ എട്ടാം അവതാരമായി അറിയപ്പെടുന്ന കൃഷ്ണയുടെ ക്ഷേത്രങ്ങളിലേക്കും ഹൈന്ദവര്‍ തീര്‍ത്ഥാടനം നടത്താറുണ്ട്. ഇന്ത്യയിലെ മഹാഭൂരിപക്ഷം ഹൈന്ദവര്‍ക്കിടയില്‍ ജനകീയമായ ദൈവമാണ് കൃഷ്ണന്‍. ശ്രീ കൃഷ്ണനെക്കുറിച്ച ഹൈന്ദവ പുരാണങ്ങളില്‍ ഒന്ന് ഇപ്രകാരമാണ് (ഒരു ദിവസം കൃഷ്ണന്‍ വനത്തില്‍ ചുറ്റിക്കറങ്ങുകയായിരുന്നു. ക്ഷീണം തോന്നിയ അദ്ദേഹം ഒരു മരച്ചുവട്ടില്‍ വിശ്രമിക്കാനിരുന്നു. അദ്ദേഹത്തിന്റെ കാല്‍മടമ്പ് ദൂരേക്ക് വെളിവായി കാണാമായിരുന്നു. അതുവഴി വന്ന ഒരു വേട്ടക്കാരന്‍ മാന്‍കുട്ടിയാണെന്ന് കരുതി അമ്പെറിയുകയും, അതേതുടര്‍ന്ന് കൃഷ്ണന്‍ മരിക്കുകയും ചെയ്തു!
പുണ്യഗേഹങ്ങള്‍ ലക്ഷ്യമാക്കി ഹൈന്ദവര്‍ സംഘം ചേര്‍ന്നാണ് തീര്‍ത്ഥാടന യാത്ര നടത്താറുള്ളത്. ഏകദേശം ഇരുന്നൂറോളം തീര്‍ത്ഥാടന കേന്ദ്രങ്ങളുണ്ട് ഹൈന്ദവര്‍ക്ക്. എന്നാല്‍ അവയില്‍ ചിലയിടങ്ങള്‍ നൂറ്റാണ്ടുകളായി മതപരമായ പ്രാധാന്യം കൈവരിച്ചവയാണ്. കാരണം ഹൈന്ദവരുടെ തീര്‍ത്ഥാടനം ഇന്ത്യയുടെയും, ആര്യന്മാരുടെയും ചരിത്രത്തിനുമപ്പുറമാണ് ചെന്നെത്തുന്നത്. ഗംഗാ നദിയില്‍ മുങ്ങിക്കുളിക്കുന്നത് ഒരിനം ശുദ്ധീകരണമായാണ് പരിഗണിക്കപ്പെട്ടിരുന്നത്. ഇന്ത്യന്‍ ഹൈന്ദവ പുരാണങ്ങളുടെ അടിസ്ഥാനമായ മഹാഭാരതയില്‍ വെള്ളം കൊണ്ടുള്ള ശുദ്ധീകരണ ആചാരങ്ങളെ സംബന്ധിച്ച പരാമര്‍ശമുണ്ട്. കുതിരപ്പടയാളിയായിരുന്ന കൃഷ്ണന്‍ ഗംഗയില്‍ മുങ്ങിക്കുളിച്ചതായും, അതൊരു സുപ്രധാന ചടങ്ങാണെന്നും മഹാഭാരത പറയുന്നുണ്ട്.

About dr. ibrahim darbas musa

Check Also

CC-Torah (1)

ജൂതന്മാര്‍ സാമ്പത്തിക നേതൃത്വം സ്വായത്തമാക്കിയ വിധം -2

അമേരിക്ക എങ്ങനെയാണ് ലോകത്തന്റെ ഭരണം ഏറ്റെടുത്തത് എന്ന് വ്യക്തമാക്കുന്ന വളരെ ലളിതമായ ഒരു മുഖവുര മാത്രമാണിത്. ലോകസാമ്പത്തിക വ്യവസ്ഥയെ സ്വര്‍ണത്തില്‍ …

Leave a Reply

Your email address will not be published. Required fields are marked *