687

ഹൈന്ദവരുടെ സന്ദര്‍ശന സ്ഥലങ്ങള്‍ -3

ഗംഗാ നദിയുടെ വടക്ക് ഭാഗത്ത് നീന്തിക്കുളിക്കുന്നതിലായിരുന്നു ഹൈന്ദവര്‍ പ്രത്യേക പരിഗണന നല്‍കിയിരുന്നത്. ഗംഗാ സ്‌നാനം പാപമോചനത്തിനും ഹൃദയശുദ്ധിക്കും കാരണമാകുമെന്ന് അവര്‍ വിശ്വസിച്ചിരുന്നു. മഹത്തായ പുണ്യകര്‍മങ്ങളുടെ ഗണത്തിലാണ് അവര്‍ ഗംഗാ സ്‌നാനത്തെ ഉള്‍പെടുത്തിയിരുന്നത്. മരണപ്പെട്ടവരുടെ മൃതദേഹം വിദൂര നാടുകളില്‍ നിന്ന് ഗംഗാ തീരത്തേക്ക് കൊണ്ട് വരികയും, അവിടെ വെച്ച് അവയ്ക്ക് ചിതയൊരുക്കുകയുമാണ് ചെയ്യാറ്. ശേഷം മൃതദേഹത്തില്‍ നിന്നുള്ള ചാരം ശേഖരിച്ച് ഗംഗയില്‍ ഒഴുക്കുകയെന്നത് ആത്മാവിന് മോക്ഷം ലഭിക്കുന്നതിനുള്ള ഉത്തമ കര്‍മമായി ഹൈന്ദവര്‍ വിശ്വസിക്കുന്നു.
ഉത്തര്‍പ്രദേശത്തിന്റെ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ബനാറസ് പട്ടണത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഗംഗയുടെ ഭാഗത്ത് ബി സി 16 ാം നൂറ്റാണ്ട് മുതല്‍ സവിശേഷമായ ആചാരങ്ങളും മറ്റും നടന്നു വരുന്നുണ്ട്. ബുദ്ധന്മാരും, ജാന്റ്‌റ് വിഭാഗക്കാരും അതിനെ പുണ്യമായി കണക്കാക്കിയിരുന്നു. ബി.സി. ആറാം നൂറ്റാണ്ടില്‍ ഹൈന്ദവ ദര്‍ശനത്തോടുള്ള പ്രതിവിപ്ലവമായി ഇന്ത്യയില്‍ ഉദയം കൊണ്ട മതമാണ് ജാന്റ്യാ. വര്‍ദ്ധമാന മഹാവീരയാണ് അതിന്റെ സ്ഥാപകന്‍. ധാരാളം ദൈവങ്ങളില്‍ വിശ്വസിച്ചിരുന്ന അവര്‍, എല്ലാറ്റിലും ഉപരിയായ ഒരു ദൈവത്തില്‍ പ്രത്യേകമായി വിശ്വസിച്ചിരുന്നില്ല. അഹിംസ സിദ്ധാന്തത്തോട് അങ്ങേയറ്റം ചേര്‍ന്ന് നില്‍ക്കുന്നവരാണ് അവര്‍. ഏതൊരു ജീവജാലത്തെയും വധിക്കുകയോ, നശിപ്പിക്കുകയോ ചെയ്യരുത് അവ എത്ര തന്നെ ഉപദ്രവകാരിയാണെങ്കില്‍ പോലും എന്നതായിരുന്നു അവരുടെ നയം. ഏകദേശം രണ്ട് മില്യണ്‍ ജനങ്ങള്‍ അക്കാലത്ത് പ്രസ്തുത മതദര്‍ശനത്തില്‍ വിശ്വസിച്ചിരുന്നു.
ജാന്റ്യുകളും ബുദ്ധന്മാരും ബനാറസ് പട്ടണത്തിന് വിശുദ്ധി കല്‍പിച്ചിരുന്നു. ഏകദേശം പത്ത് ലക്ഷത്തോളം വിശ്വാസികള്‍ വര്‍ഷാവര്‍ഷം അവിടത്തെ ആരാധനാലയങ്ങളും ശവകുടീരങ്ങളും സന്ദര്‍ശിക്കുന്നതിനായി എത്താറുണ്ട്. ഗംഗയോട് ചേര്‍ന്ന് അറുപത്തിയഞ്ച് കിലോമീറ്ററോളം പരന്ന് കിടക്കുന്ന പട്ടണമാണിത്. ബനാറസിലെ സുവര്‍ണ ക്ഷേത്രം തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ്. സിഖുകാരുടെ ആരാധനാലയമാണ് Golden Temple അഥവാ സുവര്‍ണ ക്ഷേത്രം. ക്രിസ്താബ്ദം 1604 മുതല്‍ എല്ലാ മതവിശ്വാസികള്‍ക്കും ജാതിവിഭാഗങ്ങള്‍ക്കും പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ കവാടങ്ങള്‍ തുറന്ന് കൊടുത്ത ആരാധനാലയമാണിത്.
കൂടാതെ ഹൈന്ദവ വിശ്വാസികള്‍ തീര്‍ത്ഥാടനം ലക്ഷ്യമാക്കി ഹരിദ്വാരയിലേക്ക് പുറപ്പെടാറുണ്ട്. ആരാധനലായത്തിന്റെ കവാടം എന്നാണ് പ്രസ്തുത പദത്തിന്റെ അര്‍ത്ഥം. ഉത്തര്‍പ്രദേശിന്റെ തന്നെ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പട്ടണമാണിത്. ഇതും ഗംഗയുടെ ഓരത്തായി തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഹൈന്ദവര്‍ ഈ പട്ടണത്തെയും പരിശുദ്ധമായി കണക്കാക്കുന്നു. വര്‍ഷാവര്‍ഷം ഗംഗാനദിയില്‍ സ്‌നാനത്തിനായി ഇരുപത് ലക്ഷത്തോളം ഹൈന്ദവ വിശ്വാസികള്‍ ഹരിദ്വാരയില്‍ എത്താറുണ്ട്. ഹരിദ്വാരയിലെ ആരാധനകള്‍ക്കും, ആചാരങ്ങള്‍ക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
Adams Peak എന്നറിയപ്പെടുന്ന പര്‍വതത്തിലേക്കും തീര്‍ത്ഥാടനത്തിനായി വിശ്വാസികള്‍ യാത്ര പുറപ്പെടാറുണ്ട്. ആദം നബി വന്നിറങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്ന പര്‍വതശിഖിരമാണത്. ശ്രീലങ്കയുടെ തെക്ക് പടിഞ്ഞാറായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ആദമിന്റെ കാലടിയെന്ന് വിശ്വസിക്കപ്പെടുന്ന ഒരു കാലടയാളം അവിടെയുണ്ട്. വിവിധ മതങ്ങളിലും വിഭാഗങ്ങളിലും പെട്ട ആയിരക്കണക്കിന് പേര്‍ വിവിധ സന്ദര്‍ഭങ്ങളിലായി അവിടെ തീര്‍ത്ഥാടനത്തിനെത്തുന്നു.

About dr. ibrahim darbas musa

Check Also

sabarimalainfo-1

ഹൈന്ദവരുടെ സന്ദര്‍ശന സ്ഥലങ്ങള്‍ -2

ത്രിമൂര്‍ത്തികളില്‍ മൂന്നാമത്തേത് സംരക്ഷകനായി അറിയപ്പെടുന്ന വിഷ്ണുവാണ്. സംസ്‌കൃത ഭാഷയില്‍ സ്ഥിതി എന്നാണ് സംരക്ഷകനെ പരിചയപ്പെടുത്താറുള്ളത്. സ്‌നേഹവും കരുണയും നിറഞ്ഞ, പലപ്പോഴും …

Leave a Reply

Your email address will not be published. Required fields are marked *