പ്രതിക്രിയയിലെ സ്ത്രീ-പുരുഷ സമത്വം -1

ശിക്ഷാനിയമങ്ങളുടെയും പ്രതിക്രിയയുടെയും കാര്യത്തില്‍ ഇസ്ലാം സ്ത്രീയോട് അനീതി പ്രവര്‍ത്തിച്ചിരിക്കുന്നുവെന്ന് ചിലര്‍ ആരോപിക്കാറുണ്ട്. അനന്തരസ്വത്ത് വീതം വെക്കുമ്പോള്‍ പുരുഷന്

നല്‍കുന്നതിന്റെ പകുതിയാണ് സ്ത്രീക്ക് നല്‍കേണ്ടതെന്ന് കല്‍പിച്ച ഇസ്ലാം പ്രതിക്രിയ ഉള്‍പെടെയുള്ള ശിക്ഷാനിയമങ്ങളുടെ കാര്യത്തില്‍ സ്ത്രീക്കും പുരുഷനുമിടയില്‍ തുല്യത കാണിച്ചിരിക്കുന്നു. മോഷണം, വ്യഭിചാരം, വ്യഭിചാരാരോപണം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ശിക്ഷകള്‍ ഉദാഹരണം. ഭൗതികമായ വീതം വെപ്പിന്റെ കാര്യത്തില്‍ സ്ത്രീക്ക് പുരുഷന്റെ പകുതി ഓഹരിയാണുള്ളതെങ്കില്‍ ശിക്ഷാനിയമങ്ങളിലും ഇത് ബാധകമാണെന്നും, പുരുഷന് നല്‍കുന്ന ശിക്ഷയുടെ പകുതി മാത്രമെ അവള്‍ അര്‍ഹിക്കുന്നുള്ളൂവെന്നുമാണ് ഇവര്‍ വാദിക്കുന്നത്.

അനന്തരസ്വത്തില്‍ എല്ലായ്‌പ്പോഴും സ്ത്രീക്ക് പുരുഷന്റെ പകുതി വിഹിതമല്ല നല്‍കപ്പെടുന്നത് എന്നകാര്യം പ്രാഥമികമായി മനസ്സിലാക്കേണ്ടതുണ്ട്. ഇതില്‍ നിന്ന് ഭിന്നമായി സ്ത്രീക്കും പുരുഷനും തുല്യ ഓഹരി ലഭിക്കുന്ന സന്ദര്‍ഭങ്ങളും, പുരുഷനേക്കാള്‍ സ്ത്രീക്ക് ഓഹരി ലഭിക്കുന്ന സാഹചര്യങ്ങളുമുണ്ട് എന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കാവതല്ല.

കുടുംബ ബന്ധത്തിന്റെ കാര്യത്തില്‍ ഇരുകൂട്ടരും തുല്യപദവിയിലായിരിക്കുമ്പോഴാണ് സ്ത്രീയുടെ ഇരട്ടി പുരുഷന് ലഭിക്കുന്നത്. തനിക്ക് കീഴിലുള്ള സ്ത്രീയുടെ സംരക്ഷണം നിര്‍വഹിക്കാനും, അവള്‍ക്ക് മേല്‍ ചെലവ് നടത്താനും പുരുഷന്‍ ബാധ്യസ്ഥനാണ് എന്നതിനാലാണത്. ഉമ്മ, സഹോദരി, ഭാര്യ, മകള്‍ തുടങ്ങിയ എല്ലാ സ്ത്രീകള്‍ക്കും മേല്‍ ചെലവ് നടത്താന്‍ പുരുഷന് ഉത്തരവാദിത്തമുണ്ട്.

ഡോ. മുഹമ്മദ് ബല്‍താജി രേഖപ്പെടുത്തുന്നു (പുരുഷന്റെ മേലുള്ള സാമ്പത്തിക ഉത്തരവാദിത്വത്തെ കുറിക്കുന്നതാണിത്. വിവാഹവേളയില്‍ അവന് സാമ്പത്തിക ബാധ്യതയുണ്ട്. എന്നാല്‍ സ്ത്രീക്ക് പ്രസ്തുത ബാധ്യതയില്ല. അവള്‍ക്ക് ലഭിക്കുന്ന പകുതി ഓഹരി പൂര്‍ണാര്‍ത്ഥത്തില്‍ അവള്‍ക്ക് മാത്രമുള്ളതാണ്. അതില്‍ നിന്ന് അവള്‍ ചെലവ് നടത്തുകയോ, മറ്റോ ചെയ്യേണ്ടതില്ല. എന്നാല്‍ പുരുഷന്റെ കാര്യം ഇതില്‍ നിന്ന് ഭിന്നമാണ്. തനിക്ക് വേണ്ട ചെലവും ഇണക്കും സന്താനങ്ങള്‍ക്കും വേണ്ട ചെലവും തന്നെ അവലംബിച്ച് കഴിയുന്ന മറ്റു ബന്ധുക്കള്‍ക്ക് വേണ്ട ചെലവും അയാള്‍ തന്നെയാണ് നടത്തേണ്ടത്.

എന്നാല്‍ സ്ത്രീ -അവളുടെ കൈവശം സ്വത്തുണ്ടെങ്കില്‍- അവളുടെ ആവശ്യത്തിന് മാത്രം ചെലവഴിക്കുന്നവളാണ്. വിവാഹിതയാവുന്നതോടെ അവളുടെ ചെലവ് ഇണ ഏറ്റെടുക്കുന്നതാണ്. അതോടെ അവളുടെ സ്വത്ത് സൂക്ഷിപ്പ് മുതലായി മാറുന്നു. മിക്കവാറും സന്ദര്‍ഭങ്ങളില്‍ അവള്‍ക്ക് ആവശ്യമുള്ളതിലേറെ ഓഹരിയാണ് ഇസ്ലാമിലെ അനന്തരാവകാശ നിയമപ്രകാരം ലഭിക്കുന്നത്. അതേസമയം അവളുടെ ഇരട്ടി ലഭിച്ച പുരുഷന്റെ ഓഹരി, അയാളുടെ ഉത്തരവാദിത്ത നിര്‍വഹണത്തിന് മതിയായതുമല്ല. ഒടുവില്‍ തന്റെ അദ്ധ്വാനത്തിലൂടെയും മറ്റും പ്രസ്തുത വിടവ് നികത്തുയാണ് അയാള്‍ ചെയ്യുന്നത്.

അതിനാല്‍ തന്നെ അനന്തരസ്വത്തില്‍ പുരുഷന് തുല്യമായ ഓഹരി സ്ത്രീക്ക് ലഭിക്കേണ്ടിയിരുന്നു എന്ന അവകാശവാദം കഴമ്പില്ലാത്തതാണ്. വീട്ടിലിരിക്കുകയും കുടുംബപരിപാലനം നടത്തുകയും ചെയ്യുകയെന്ന ഉത്തരവാദിത്തമാണ് അവള്‍ക്കുള്ളത് എന്നിരിക്കെ പുറത്തിറങ്ങി കഠിനാധ്വാനം ചെയ്യുന്ന പുരുഷനോട് അവളെ തുലനം ചെയ്യേണ്ടതില്ല. കുടുംബത്തിന്റെ ബാധ്യത തന്നെയേല്‍പിക്കുകയും ശേഷം സ്ത്രീക്ക് പകുതി ഓഹരി നിശ്ചയിക്കുകയും ചെയ്ത ഇസ്ലാമിക ശരീഅത്ത് സ്ത്രീയെ ആദരിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് അയാള്‍ മനസ്സിലാക്കുന്നു. അനന്തരസ്വത്തുമായി ബന്ധപ്പെട്ട് ഇസ്ലാം സ്ത്രീക്ക് നല്‍കിയ മഹത്വത്തെ കുറിക്കാന്‍ നമുക്കൊരു പ്രായോഗിക ഉദാഹരണം സമര്‍പ്പിക്കാവുന്നതാണ്. ഒരാള്‍ക്ക് നൂറ് ഡോളര്‍ കൊടുക്കുകയും, അതില്‍ എണ്‍പത് ഡോളര്‍ നികുതി കൊടുക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരിക്കുന്നു. മറ്റൊരാള്‍ക്ക് ആകെ അമ്പത് ഡോളര്‍ നല്‍കുകയും, അതില്‍ നിന്ന് യാതൊന്നും കൊടുക്കേണ്ടതില്ലെന്നും കല്‍പിക്കുന്നുവെങ്കില്‍ അമ്പത് ഡോളര്‍ ലഭിച്ച വ്യക്തിയാണ് സൗഭാഗ്യവാനെന്നതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടാകുമോ?

അതിനാല്‍ തന്നെ അനന്തരസ്വത്തില്‍ സ്ത്രീ-പുരുഷന്മാര്‍ക്കിടയിലെ വിവേചനത്തില്‍ ഇസ്ലാമിക ശരീഅത്തില്‍ വ്യക്തമായ വിശദീകരണവുമുണ്ട്. കുടുംബത്തിന്റെ സംരക്ഷണ ഉത്തരവാദിത്തവും, ചെലവും നിര്‍വഹിക്കാന്‍ ബാധ്യസ്ഥനായ പുരുഷന് സ്വാഭാവികമായും ലഭിക്കേണ്ട ന്യായം മാത്രമാണ് പ്രസ്തുത ഓഹരിയെന്ന് തിരിച്ചറിയുകയാണ് വേണ്ടത്. ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയില്‍ അനന്തരസ്വത്തും, ചെലവും പരസ്പരം പൂര്‍ത്തീകരിക്കുന്ന രണ്ട് ഘടകങ്ങള്‍ മാത്രമാണ്.

എന്നാല്‍ ശിക്ഷാനിയമങ്ങളുടെ കാര്യം ഇതില്‍ നിന്ന് ഭിന്നമാണ്. പ്രതിക്രിയയിലും മറ്റും സ്ത്രീക്കും പുരുഷനും തുല്യനിയമങ്ങള്‍ ഇസ്ലാം നല്‍കിയത് അവള്‍ക്ക് പൂര്‍ണമനുഷ്യനെന്ന് പരിഗണന നല്‍കിയത് കൊണ്ടാണ്. സമൂഹത്തില്‍ വ്യക്തിയെന്ന നിലയില്‍ സ്ത്രീക്കും പുരുഷനും തുല്യസ്ഥാനമുള്ളത് എന്ന മഹത്തായ സന്ദേശമാണ് ഇസ്ലാം ഇതിലൂടെ മാനവകുലത്തിന് നല്‍കിയത്.

 

About dr. ameer abdul azeez

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *