muhammad_alayhi_s-salam_medium (1)

മുഹമ്മദ്(സ) പടിഞ്ഞാറന്‍ രചനകളില്‍ -2

മുഹമ്മദി(സ)ന്റെ പ്രവാചകത്വം കേവലം അവകാശവാദം മാത്രമായിരുന്നുവെന്നും, തന്റെ വ്യക്തിത്വ മികവ് കൊണ്ട് മാത്രമാണ് ഏകദൈവ വിശ്വാസ പ്രബോധനത്തില്‍ അദ്ദേഹം വിജയം വരിച്ചതെന്നുമാണ് പടിഞ്ഞാറന്‍ എഴുത്തുകാരനായ A. Wensinck കുറിച്ചിരിക്കുന്നത്. മാത്രവുമല്ല, ഏകദൈവ വിശ്വാസം തന്നെയും മക്കാനിവാസികള്‍ക്ക് പുതിയ ആശയമായിരുന്നില്ല. മറിച്ച്, പ്രസ്തുത ആശയത്തിന്റെ സാക്ഷാല്‍ക്കരണത്തിനായി മുഹമ്മദ് നടത്തിയ തീവ്രയത്‌നങ്ങളാണ് അദ്ദേഹത്തിന് പ്രവാചകത്വമുഖം നല്‍കിയത്.
മുഹമ്മദി(സ)ന്റെ പ്രവാചകത്വത്തെ ദുര്‍വ്യാഖ്യാനിക്കാനും, ഏകദൈവിശ്വാസത്തിന് അദ്ദേഹത്തിന് മുമ്പ് തന്നെ മക്കയില്‍ വേരോട്ടമുണ്ടായിരുന്നുവെന്ന് സ്ഥാപിക്കാനും അശ്രാന്തപരിശ്രമം നടത്തിയ Wensinck പക്ഷെ, ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ എന്തുകൊണ്ട് വിസ്മയകരമായ വിജയം വരിച്ചുവെന്ന ചോദ്യത്തിന് തൃപ്തികരമായ ഉത്തരം നല്‍കുന്നതില്‍ പരാജയപ്പെടുന്നത് നാം കാണുന്നു. അക്കാലത്ത് ലോകമൊന്നടങ്കം അടക്കി ഭരിച്ചിരുന്ന ക്രൈസ്തവതയോട് മത്സരിക്കാനുതകുമാറ് ഇസ്ലാമിക പ്രത്യയശാസ്ത്രത്തെ അവതരിപ്പിക്കാന്‍ മുഹമ്മദിന് എങ്ങനെ സാധിച്ചു? പ്രവാചകത്വം അവകാശപ്പെട്ട രംഗത്ത് വന്ന ധാരാളം പേര്‍ പരാജയം സമ്മതിച്ച് പിന്‍വാങ്ങുകയും, മാനവപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഉദയം കൊണ്ട പ്രത്യയശാസ്ത്രങ്ങള്‍ കൂമ്പടിഞ്ഞ് പോവുകയും ചരിത്രഘട്ടത്തിലായിരുന്നു ഇതെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
ഇസ്ലാമിനെ പഠിക്കുകയും, അതുവഴി പ്രവാചകനെ വിലയിരുത്തുകയും ചെയ്ത ഏതാനും ചില ഓറിയന്റലിസ്റ്റുകളുടെ അഭിപ്രായങ്ങളാണ് ഇവ. ഇത്തരം അബദ്ധങ്ങള്‍ എഴുന്നള്ളിക്കുന്നതോടൊപ്പം തന്നെ ഇസ്ലാമിനെയും പ്രവാചകനെയും കുറിച്ച മതിയായ അറിവും യോഗ്യതയും തങ്ങള്‍ക്കുണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്നു ഇവര്‍! അതിനാല്‍ തന്നെ അവരുടെ ഒട്ടുമിക്ക രചനകളും വികൃതവും, അപൂര്‍ണവുമാണ്. വിഷയത്തോട് നീതി പുലര്‍ത്താത്ത, സത്യസന്ധമല്ലാത്ത ഉള്ളടക്കങ്ങളാല്‍ നിബിഢമാണ് അവരുടെ അത്തരം പഠനങ്ങള്‍.
പ്രവാചകന്‍ മുഹമ്മദിനെക്കുറിച്ച ഓറിയന്റലിസ്റ്റുകളുടെ നിഗമനങ്ങളും, വീക്ഷണങ്ങളും അല്‍ഭുതകരമായ സാമ്യതയും, സാദൃശ്യവും പുലര്‍ത്തുന്നുവെന്നത് വായനക്കാര്‍ക്ക് ലളിതമായി ബോധ്യപ്പെടുന്ന യാഥാര്‍ത്ഥ്യമാണ്. അവരില്‍ ഒരാള്‍ പ്രവാചകന് ഉന്നതമായ വിശേഷണങ്ങള്‍ ചാര്‍ത്തി നല്‍കുകയും, ശേഷം പ്രവാചകത്വത്തെ മനോരോഹമായി ചിത്രീകരിക്കുകയും ചെയ്യുമ്പോള്‍, മുഹമ്മദിന്റെ വ്യക്തിതാല്‍പര്യങ്ങളും മോഹങ്ങളുമാണ് പ്രവാചകത്വവാദത്തില്‍ കലാശിച്ചതെന്ന് മറ്റൊരാള്‍ കുറിക്കുന്നു! തന്നെ ഇടക്കിടെ പിടികൂടുന്ന ‘ബാധ’യാല്‍ പ്രയാസപ്പെടുന്ന വ്യക്തിയായിരുന്നു മുഹമ്മദെന്ന് ഒരു ഓറിയന്റലിസ്റ്റ് വിശദീകരിക്കുമ്പോള്‍, ജൂത-ക്രൈസ്തവര്‍ക്കിടയില്‍ നിന്ന് കേള്‍ക്കാനിടയായ അസാധാരണ കഥകളാണ് മുഹമ്മദില്‍ പ്രവാചകത്വബോധം സൃഷ്ടിച്ചതെന്ന് ഇനിയുമൊരാള്‍ വ്യാഖ്യാനിക്കുന്നു!! സോഷ്യലിസവും സമത്വവും പ്രബോധനം ചെയ്ത കേവലം പരിഷ്‌കര്‍ത്താവ് മാത്രമായിരുന്നുവെന്ന് മുഹമ്മദെന്നും, ബദ്‌റ് യുദ്ധത്തിന് ശേഷമാണ് പ്രവാചകത്വബോധം മുഹമ്മദില്‍ സന്നിവേശിച്ചതെന്നുമെല്ലാം എഴുതിച്ചേര്‍ത്ത പടിഞ്ഞാറന്‍ ഗവേഷകരുണ്ട്.
മുഹമ്മദിന്റെ പ്രവാചകത്വം ബോധ്യപ്പെട്ടതിന് ശേഷവും പ്രസ്തുത യാഥാര്‍ത്ഥ്യത്തോട് രാജിയാവാനുള്ള സന്മനസ്സ് പടിഞ്ഞാറന്‍ എഴുത്തുകാര്‍ക്കുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ പ്രസ്തുത പ്രവാചകത്വത്തെ കേവലം ഭാവനകളും, വ്യാമോഹങ്ങളും, മനോരോഗവുമായി ചിത്രീകരിക്കാന്‍ മത്സരിക്കുകയാണ് അവര്‍ ചെയ്തത്.

About muhammed jameel

Check Also

zzz595

പ്രവാചകത്വത്തിന്റെ ഉറവിടം -3

ഉമയ്യത് ബിന്‍ അബിസ്സ്വലതില്‍ നിന്നാണ് തിരുമേനി(സ) ഖുര്‍ആന്‍ പഠിച്ചതെന്ന വാദം നിരര്‍ത്ഥകമാണ്. പ്രവാചകത്വം ആഗ്രഹിച്ച്, മനസ്സില്‍ താലോലിച്ച് നടന്നിരുന്ന അയാള്‍ …

Leave a Reply

Your email address will not be published. Required fields are marked *