Picture

പ്രവാചകത്വത്തിന്റെ ഉറവിടം -2

അബ്ദുല്ലാഹ് ബിന്‍ ജഹ്ശ് ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവത സ്വീകരിച്ചതിന് ശേഷവും ഭാര്യ ഉമ്മു ഹബീബഃ ബിന്‍ത് അബീസുഫ്‌യാന്‍ ഇസ്ലാമില്‍ തന്നെ തുടരുകയാണുണ്ടായത്. പിന്നീട് അയാള്‍ മരിച്ചതിന് ശേഷം തിരുമേനി(സ) തന്നെ അവരെ വിവാഹം കഴിക്കുകയുണ്ടായി. മാത്രവുമല്ല, അബ്ദുല്ലാഹ് ബിന്‍ ജഹ്ശിന്റെ എല്ലാ സഹോദരീ-സഹോദരന്മാരും ഇസ്ലാമില്‍ തന്നെ തുടരുകയാണ് ചെയ്തത്. മുഹമ്മദിന്റെ പ്രവാചകത്വത്തില്‍ സംശയമുളവാക്കാന്‍ തക്ക വല്ല തെളിവും അബ്ദുല്ലാഹ് ബിന്‍ ജഹ്ശിന്റെ പക്കലുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ സഹോദരീ-സഹോദരന്മാരോ, ഭാര്യയോ ഇസ്ലാമില്‍ തുടരുമായിരുന്നില്ലെന്നത് സുവിദിതമാണ്. അദ്ദേഹത്തിന്റെ സഹോദരിയായിരുന്നു പില്‍ക്കാലത്ത് തിരുമേനി(സ) വിഹാഹം ചെയ്ത സൈനബ് ബിന്‍ത് ജഹ്ശ്. ഇപ്രകാരം ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവത സ്വീകരിച്ച് കൈസറിന്റെയടുത്ത് സ്ഥാനം നേടിയെടുത്ത വ്യക്തിയായിരുന്നു ഉഥ്മാന്‍ ബിന്‍ ഹുവൈരിഥ്.
ചുരുക്കത്തില്‍ പ്രവാചക കാലത്ത് അറേബ്യയില്‍ ജീവിച്ചിരുന്ന എല്ലാ പൂര്‍വവേദ ജ്ഞാനികളും വഴി തെറ്റിയവരോ, ശരിയായ വഴിയില്‍ സഞ്ചരിക്കുന്നവരോ ആയിരുന്നില്ല. സത്യസന്ദേശം മനസ്സിലാക്കിയതിന് ശേഷം ദുര്‍മാര്‍ഗം തെരഞ്ഞെടുത്തവരും അവരിലുണ്ടായിരുന്നു. അറേബ്യയിലെ അറിയപ്പെട്ട കവിയായിരുന്ന ഉമയ്യത് ബിന്‍ അബിസ്സ്വലത് അവരില്‍ പ്രമുഖനാണ്. പൂര്‍വവേദം പഠിക്കുകയും പുരോഹിത വസ്ത്രം ധരിച്ച് ആരാധനകളില്‍ മുഴുകി ജീവിക്കുകയും ചെയ്യുന്നയാളായിരുന്നു അദ്ദേഹം. ഇബ്‌റാഹീം, ഇസ്മാഈല്‍ പ്രവാചകന്മാരെ ഇടക്കിടെ ഉദ്ധരിക്കുകയും, വിഗ്രഹങ്ങളില്‍ സംശയം പ്രകടിപ്പിക്കുകയും, മദ്യം നിഷിദ്ധമാക്കുകയും ചെയ്തിരുന്നു അദ്ദേഹം. ഇത്തരം യോഗ്യതകള്‍ ഉള്ളതിനാലും, പുതിയൊരു പ്രവാചകന്‍ നിയോഗിക്കപ്പെടുമെന്ന് വേദത്തില്‍ നിന്ന് വായിച്ച് മനസ്സിലാക്കിയതിനാലും അദ്ദേഹത്തിന്റെ മനസ്സില്‍ പ്രവാചകത്വ മോഹവുമുണ്ടായിരുന്നു. താനായിരിക്കും ആ പ്രവാചകനെന്ന് അദ്ദേഹം സ്വപ്‌നം കണ്ടു. പിന്നീട് മുഹമ്മദി(സ)നെ പ്രവാചകനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തോട് ആരോ ചോദിച്ചുവത്രെ ‘ഇദ്ദേഹത്തെയായിരുന്നില്ലേ താങ്കള്‍ ഇത്രയും കാലം കാത്തിരുന്നത്? അയാള്‍ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു ‘ഞാനായിരിക്കും ആ പ്രവാചകന്‍ എന്നായിരുന്നു എന്റെ പ്രതീക്ഷ’.
ഇബ്‌നു കഥീര്‍ എഴുതിയ പ്രവാചക ചരിത്രത്തില്‍ ഇപ്രകാരം വായിക്കാവുന്നതാണ് (ആ ഒരുവന്റെ വിവരം നീ അവരെ വായിച്ചു കേള്‍പ്പിക്കുക. നാം അയാള്‍ക്ക് നമ്മുടെ വചനങ്ങള്‍ നല്‍കി. എന്നിട്ടും അയാള്‍ അതില്‍നിന്നൊഴിഞ്ഞുമാറി. അപ്പോള്‍ പിശാച് അവന്റെ പിറകെകൂടി. അങ്ങനെ അവന്‍ വഴികേടിലായി) എന്നര്‍ത്ഥമുള്ള അല്‍അഅ്‌റാഫ് അദ്ധ്യായത്തിലെ 175-ാം വചനം ഉമയ്യത് ബിന്‍ സ്വലതിന്റെ കാര്യത്തില്‍ അവതരിച്ചതാണെന്ന് അബ്ദുല്ലാഹ് ബിന്‍ അംറ് അഭിപ്രായപ്പെടുന്നു).
അറേബ്യയില്‍ പിറക്കാനിരിക്കുന്ന പ്രവാചകന്റെ വിശേഷണങ്ങള്‍ ഉമയ്യഃ സ്വന്തം ജനതക്ക് വിവരിച്ച് കൊടുത്തിരുന്നു. പ്രസ്തുത വിശേഷണങ്ങളെല്ലാം മുഹമ്മദി(സ)ല്‍ കാണപ്പെട്ടിരുന്നു. ഇക്കാര്യം അദ്ദേഹം അബൂസുഫ്‌യാനെയും അറിയിച്ചിരുന്നു. എങ്കില്‍ പോലും ഉമയ്യഃ പ്രവാചകനില്‍ വിശ്വസിച്ചില്ല. അസൂയയും, അഹങ്കാരവുമായിരുന്നു അദ്ദേഹത്തെ വിശ്വാസത്തില്‍ നിന്ന് തടഞ്ഞത്. ഒരിക്കല്‍ അബൂസുഫ്‌യാന്‍ അതേക്കുറിച്ച് ഉമയ്യതിനോട് ചോദിക്കുകയുണ്ടായി. അതിനദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു ‘ഥഖീഫില്‍ നിന്നല്ലാത്ത ഒരു പ്രവാചകനിലും ഞാന്‍ വിശ്വസിക്കുകയില്ല’.
മുഹമ്മദില്‍ വിശ്വസിച്ചില്ലെന്ന് മാത്രമല്ല, സത്യനിഷേധികളുടെ കൂടെ അണിനിരക്കുകയും ചെയ്തു. ബദ്‌റില്‍ മുശ്‌രിക്കുകള്‍ കൊല്ലപ്പെട്ടപ്പോള്‍ അദ്ദേഹം കഠിനമായി ദുഖിക്കുകയും, അവര്‍ക്കായി അനുശോചന കാവ്യം രചിക്കുകയും ചെയ്തു.

About dr. ibrahim ivadh

Check Also

zzz595

പ്രവാചകത്വത്തിന്റെ ഉറവിടം -3

ഉമയ്യത് ബിന്‍ അബിസ്സ്വലതില്‍ നിന്നാണ് തിരുമേനി(സ) ഖുര്‍ആന്‍ പഠിച്ചതെന്ന വാദം നിരര്‍ത്ഥകമാണ്. പ്രവാചകത്വം ആഗ്രഹിച്ച്, മനസ്സില്‍ താലോലിച്ച് നടന്നിരുന്ന അയാള്‍ …

Leave a Reply

Your email address will not be published. Required fields are marked *