484975-nirbhaya-kerala-rape

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -2

ഇണയുടെയോ, രക്തബന്ധമുള്ള അടുത്ത ബന്ധുക്കളുടെയോ മുന്നില്‍ മാത്രമെ അലങ്കാരം പ്രദര്‍ശിപ്പിക്കാവൂ എന്ന് ഇസ്ലാം കല്‍പിക്കുന്നു. (നബിയേ, നിന്റെ പത്‌നിമാര്‍, പുത്രിമാര്‍, വിശ്വാസികളുടെ സ്ത്രീകള്‍ ഇവരോടെല്ലാം തങ്ങളുടെ മേലാടകള്‍ താഴ്ത്തിയിടാന്‍ നിര്‍ദേശിക്കുക. അവരെ തിരിച്ചറിയാന്‍ ഏറ്റം പറ്റിയ മാര്‍ഗമതാണ്; ശല്യം ചെയ്യപ്പെടാതിരിക്കാനും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്). അല്‍അഹ്‌സാബ് 59.
(നീ സത്യവിശ്വാസിനികളോട് പറയുക: അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം; തങ്ങളുടെ ശരീരസൗന്ദര്യം വെളിപ്പെടുത്തരുത്). അന്നൂര്‍ 31.
വിവാഹം മുഖേനെ തനിക്ക് അനുവദനീയമായ സ്ത്രീയുടെ കൂടെയല്ലാതെ ഒഴിഞ്ഞിരിക്കരുതെന്നും തിരുദൂതര്‍(സ) പഠിപ്പിച്ചു. (ഒരു സ്ത്രീയും പുരുഷനും ഒരുമിരിക്കുമ്പോള്‍ അവരില്‍ മൂന്നാമനായി പിശാചുണ്ടാവുന്നതാണ്).
തനിക്ക് അനുവദനീയമല്ലാത്ത സ്ത്രീയെ സ്പര്‍ശിക്കല്‍ പുരുഷന് നിഷിദ്ധമാണ്. (നിന്റെ തലയില്‍ ആണിയടിച്ച്, അതില്‍ നിന്ന് രക്തമൊലിക്കുന്നതാണ്, നിനക്കനുവദനീയമല്ലാത്ത സ്ത്രീയെ സ്പര്‍ശിക്കുന്നതിനേക്കാള്‍ ഉത്തമം).
ഇത്തരം കല്‍പനകള്‍ക്ക് പുറമെ സ്ത്രീയിലും പുരുഷനിലും വിശുദ്ധിയിലധിഷ്ഠിതമായ മനസ്സാക്ഷി വളര്‍ത്തിയെടുക്കാന്‍ ഇസ്ലാമിന് സാധിക്കുകയുണ്ടായി.
പുരുഷ മനസ്സില്‍ തോന്നിയേക്കാവുന്ന ലൈംഗിക വികാരങ്ങള്‍ ശമിപ്പിക്കാന്‍ നിയമപരമായി വിവാഹബന്ധത്തിലേര്‍പെടണമെന്ന് ഇസ്ലാം യുവാക്കളോട് കല്‍പിച്ചു. തിരുദൂതര്‍(സ) അരുള്‍ ചെയ്തു (യുവജനങ്ങളെ, നിങ്ങളില്‍ പ്രാപ്തിയുള്ളവര്‍ വിവാഹം കഴിക്കുക. കണ്ണകള്‍ക്ക് താഴ്മയും, ഗുഹ്യാവയവത്തിന് സുരക്ഷിതത്വവുമാണത്. അതിന് സാധിക്കാത്തവന്‍ നോമ്പെടുക്കട്ടെ. അതവന് പരിചയാണ്).
ചെലവ് കൊടുക്കാനും, നീതി പുലര്‍ത്താനും കഴിവുണ്ടെങ്കില്‍ ഒന്നോ, രണ്ടോ, മൂന്നോ, നാലോ വിവാഹം കഴിക്കാന്‍ ഇസ്ലാം പുരുഷന് അനുവാദം നല്‍കിയിരിക്കുന്നു.
പെണ്‍കുട്ടികളുടെ മഹ്‌റിന്റെ പേരില്‍ ഭീമമായ തുക വാങ്ങുകയോ, ചുമത്തുകയോ ചെയ്യരുതെന്ന് തിരുമേനി(സ) പെണ്‍കുട്ടികളുടെ രക്ഷിതാക്കളോട് കല്‍പിച്ചു (മതബോധത്തിന്റെയും, സ്വഭാവത്തിന്റെയും കാര്യത്തില്‍ നിങ്ങള്‍ക്ക് തൃപ്തിയുള്ള ആരെങ്കിലും വിവാഹമന്വേഷിച്ച് നിങ്ങളുടെ അടുത്ത് വരുന്നെങ്കില്‍ നിങ്ങളവര്‍ക്ക് -പെണ്‍മക്കളെ- വിവാഹം ചെയ്ത് കൊടുക്കുക. അല്ലാത്ത പക്ഷം ഭൂമിയില്‍ ഭീകരമായ കുഴപ്പവും, പ്രശ്‌നവുമുണ്ടാവുന്നതാണ്).
യുവാക്കള്‍ക്ക് വിവാഹം കഴിക്കാനുള്ള സാമ്പത്തിക സഹായം നല്‍കണമെന്ന് ഇസ്ലാം ധനികരോട് കല്‍പിച്ചിരിക്കുന്നു. മുസ്ലിംകളുടെ ബൈതുല്‍ മാലിലെ ധനമുപയോഗിച്ച് ഖലീഫ ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് യുവാക്കളെയും യുവതികളെയും വിവാഹം കഴിപ്പിച്ചിരുന്നു.
ലൈംഗിക വികാരത്തെ നിയമപരമായ വിധത്തില്‍ ശമിപ്പിക്കാന്‍ ഇസ്ലാം സമര്‍പിച്ച സംവിധാനങ്ങാണിവ. അതിനാല്‍ തന്നെ മൂല്യവും ധാര്‍മികതയും കളിയാടുന്ന ഇസ്ലാമിക സമൂഹത്തില്‍ വ്യഭിചാരം പോലുള്ള വൃത്തികേടുകള്‍ കാണപ്പെടുകയില്ല. അങ്ങനെ വല്ലതും സംഭവിക്കുന്നുവെങ്കില്‍ ഇരുകൂട്ടരുടെയും പരസ്പര സമ്മതത്തോടും, ഗൂഢാലോചനയോടും കൂടി മാത്രമായിരിക്കും. അതിനാലാണ് വ്യഭിചാരി-വ്യഭിചാരിണികള്‍ക്ക് മേല്‍ കടുത്ത ശിക്ഷ നടപ്പാക്കണമെന്ന് ചില ഉപാധികളോട് കൂടി നിയമമാക്കിയത്.

About ali jumua

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *