Muslim People protest against the Saudi Arabian Government in Kolkata, India, on January 8, 2016. The demonstrations come after Sheikh Nimr al-Nimr and 46 others were executed by the Saudi's for terrorism. Protests have taken place in numerous countries in the middle east following the death of Nimr. (Photo by Debajyoti Chakraborty/NurPhoto) (Photo by NurPhoto/NurPhoto via Getty Images)
Muslim People protest against the Saudi Arabian Government in Kolkata, India, on January 8, 2016. The demonstrations come after Sheikh Nimr al-Nimr and 46 others were executed by the Saudi's for terrorism. Protests have taken place in numerous countries in the middle east following the death of Nimr. (Photo by Debajyoti Chakraborty/NurPhoto) (Photo by NurPhoto/NurPhoto via Getty Images)

ഭരണാധികാരിയെ വിമര്‍ശിക്കുന്നത് കുറ്റകൃത്യമോ? -3

രാഷ്ട്രത്തിലെ കലാപകാരികള്‍ക്ക് സാഹചര്യങ്ങള്‍ പരിശോധിച്ച് അനുയോജ്യമായ ശിക്ഷ നല്‍കുകയാണ് ചെയ്യുക. യുദ്ധത്തിനോ, കലാപത്തിനോ മുമ്പോ, അതിന് ശേഷമോ ഏര്‍പെടുന്ന കുറ്റകൃത്യങ്ങള്‍ക്ക് സാധാരണ ശിക്ഷയാണ് നല്‍കുക. കാരണം യുദ്ധത്തിന്റെയോ, ആഭ്യന്തര കലാപത്തിന്റെയോ വേളകളിലല്ല അവ ചെയ്തത് എന്നത് തന്നെയാണ്. എന്നാല്‍ കലാപവേളകളിലെ കുറ്റകൃത്യങ്ങള്‍ക്ക് കൂടുതല്‍ കഠിനമായ ശിക്ഷയാണ് നല്‍കുക. രാഷ്ട്രത്തിലെ ഔദ്യോഗിക വക്താക്കളെ ആക്രമിക്കുക, വധിക്കുക, രാഷ്ട്രാധികാരം അധീനപ്പെടുത്തുക, പൊതുസമ്പത്ത് കൈവശപ്പെടുത്തുക, റോഡുകളും മറ്റും നശിപ്പിക്കുക, കോട്ടകളില്‍ തീ കത്തിക്കുക, മതില്‍കെട്ടുകള്‍ തകര്‍ക്കുക തുടങ്ങിയ യുദ്ധ സ്വഭാവമുള്ള പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയ കുറ്റകൃത്യങ്ങളെന്ന് വിശേഷിപ്പിക്കുന്നു.
ഇത്തരം വേളകളില്‍ കലാപകാരികളെ വധിക്കാനും, അവരുടെ സാമ്പത്തിക ശേഷി ദുര്‍ബലപ്പെടുത്താനും, അവര്‍ക്ക് മേല്‍ അധികാരം സ്ഥാപിക്കാനും ഇസ്ലാമിക ശരീഅത്ത് അനുവാദം നല്‍കുന്നുണ്ട്. എന്നാല്‍ രാഷ്ട്രം അവര്‍ക്ക് മേല്‍ പിടിമുറുക്കുകയും, അവര്‍ ആയുധം വെച്ച് കീഴടങ്ങുകയും ചെയ്തതിന് ശേഷം അവരുടെ ജീവന്നും സ്വത്തിനും സംരക്ഷണം നല്‍കേണ്ടതുണ്ട്. അവര്‍ക്ക് പൊതുമാപ്പ് നല്‍കാനോ, കലാപത്തിന്റെ പേരില്‍ അവര്‍ക്ക് തടവ് ശിക്ഷ നല്‍കാനോ ഉള്ള സ്വാതന്ത്ര്യം ഭരണാധികാരിക്കുണ്ടായിരിക്കും. അതേസമയം കലാപ/ യുദ്ധവേളകളിലെ കുറ്റകൃത്യങ്ങള്‍ക്ക് അവയുടെ തോതനുസരിച്ച് മരണശിക്ഷയോ, മറ്റോ വിധിക്കാനും ഭരണാധികാരിക്ക് സ്വാതന്ത്ര്യമുണ്ട്.
യുദ്ധ/ കലാപ സ്വഭാവമുള്ള കുറ്റകൃത്യങ്ങളുടെ വിധിയാണിത്. എന്നാല്‍ കലാപകാരികളില്‍ നിന്ന് സംഭവിക്കുന്ന യുദ്ധസ്വഭാവമില്ലാത്ത കുറ്റകൃത്യങ്ങള്‍ക്ക് സാധാരണ ശിക്ഷ മാത്രമാണ് നല്‍കുക. യുദ്ധവേളകളില്‍ മദ്യപിക്കുകയോ, വ്യഭിചരിക്കുകയോ, വധിക്കുകയോ, മോഷ്ടിക്കുകയോ ചെയ്താല്‍ പോലും ഈ ശിക്ഷകള്‍ മാത്രമാണ് ബാധകമാവുക.
ഫ്രഞ്ച് വിപ്ലവത്തിന് മുമ്പ് വരെ ഭൗതിക നിയമങ്ങള്‍ രാഷ്ട്രീയ കുറ്റകൃത്യത്തെ ഗുരുതരമായ പാതകമായാണ് ഗണിച്ചിരുന്നത്. നീതിയുടെ യാതൊരു അളവുകോലും മുന്നില്‍ വെക്കാതെയായിരുന്നു ഭൗതിക നിയമങ്ങള്‍ രാഷ്ട്രീയ കുറ്റവാളിയെ കണ്ടിരുന്നത്. ഒരു വ്യക്തി ചെയ്ത കുറ്റകൃത്യത്തിന് അയാളുടെ കുടുംബത്തെ കൂടി ശിക്ഷിക്കുകയും, സാധാരണ കുറ്റവാളികള്‍ക്ക് ലഭിക്കുന്ന അവകാശങ്ങള്‍ അവര്‍ക്ക് നിഷേധിക്കുകയും ചെയ്തിരുന്നു.
പിന്നീട് ഫ്രഞ്ച് വിപ്ലവത്തിന് ശേഷം യുദ്ധക്കുറ്റത്തെ സംബന്ധിച്ച സമീപനം ഭൗതിക നിയമങ്ങള്‍ പുനഃപരിശോധിച്ച് തുടങ്ങി. യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ വിപ്ലവങ്ങളും കലാപങ്ങളും അധികരിക്കുകയും, രാഷ്ട്രീയ വ്യവസ്ഥകളില്‍ വ്യത്യസ്ത പരിഷ്‌കരണങ്ങള്‍ രംഗത്ത് വരികയും ചെയ്തതിന് ശേഷമായിരുന്നു അത്. അതോടെ യുദ്ധക്കുറ്റവാളിയെ അല്‍പം കരുണയോടും, ദയയോടും കൂടി സമീപിച്ച് തുടങ്ങി. അതേതുടര്‍ന്ന് സാധാരണ കുറ്റകൃത്യങ്ങളുടെ ശിക്ഷകളേക്കാള്‍ ലഘുവായ ശിക്ഷകള്‍ യുദ്ധക്കുറ്റകൃത്യത്തിന് ഏര്‍പെടുത്തി.
ഒരു കുറ്റകൃത്യത്തെ സാധാരണയെന്നും, രാഷ്ട്രീയമെന്നും വേര്‍തിരിക്കാനുള്ള മാനദണ്ഡത്തിന്റെ കാര്യത്തില്‍ ഭൗതിക നിയമത്തിന്റെ വ്യാഖ്യാതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്:-
1. കുറ്റവാളിയുടെ കുറ്റകൃത്യത്തിന്റ ലക്ഷ്യമാണ് അതിന്റെ സ്വഭാവത്തെ നിര്‍ണയിക്കുന്ന ഘടകമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു. അയാള്‍ അതുവഴി രാഷ്ട്രീയ ലക്ഷ്യമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതിനെ രാഷ്ട്രീയ കുറ്റമെന്നും, അല്ലാത്ത പക്ഷം സാധാരണ കുറ്റകൃത്യമെന്നും വിശേഷിപ്പിച്ചു. കുറ്റകൃത്യത്തിന്റെ ഇനം പരിഗണിക്കാതെ പ്രേരകത്തിന് അനുസരിച്ച് വിധി കല്‍പിക്കുന്നുവെന്നതാണ് ഇതിന്റെ പോരായ്മ.
2:- കുറ്റകൃത്യത്തിന്റെ ഇനവും, കുറ്റത്തിന് ഇരയായവന്റെ സ്വഭാവവും പരിഗണിച്ചാണ് അതിന്റെ സ്വഭാവം നിര്‍ണയിക്കുന്നത് എന്നതാണ് രണ്ടാമത്തെ വീക്ഷണം. ഈ വീക്ഷണ പ്രകാരം രാഷ്ട്രത്തിന്റെ ഭദ്രതയെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമെ രാഷ്ട്രീയ കുറ്റകൃത്യമായി പരിഗണിക്കപ്പെടുകയുള്ളൂ.
3. കലാപവേളകളില്‍ ചെയ്യുന്ന കുറ്റകൃത്യത്തെയും സാധാരണ സന്ദര്‍ഭങ്ങളിലെ കുറ്റകൃത്യങ്ങളെയും പരസ്പരം വേര്‍തിരിക്കണമെന്ന് അഭിപ്രായപ്പെടുന്നവരാണ് ഇവര്‍. മനുഷ്യനിര്‍മിത നിയമങ്ങളിലെ ആധുനിക സങ്കല്‍പമനുസരിച്ച് സാമൂഹിക വ്യവസ്ഥക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ കേവലം സാധാരണ കുറ്റകൃത്യമായി പരിഗണിക്കുന്നു.

About abdul qadir auda

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *