Two 3d partners - puppets, installing the diagram. Objects over white
Two 3d partners - puppets, installing the diagram. Objects over white

ഖുര്‍ആന്‍ സംഭവലോകത്തിന് വിരുദ്ധമോ? -2

അമേരിക്കയുടെയും യൂറോപ്യന്‍ രാഷ്ട്രങ്ങളുടെയും സാമൂഹിക സാഹചര്യം മുന്‍നിര്‍ത്തി ചിലര്‍ ഉന്നയിക്കാറുള്ള ഒരു ചോദ്യമുണ്ട്. സത്യനിഷേധത്തില്‍ ആണ്ടുപോയിരിക്കെ തന്നെ വ്യാവസായികവും, കാര്‍ഷികവുമായ മുന്നേറ്റം

അവിടങ്ങളില്‍ കാണപ്പെടുന്നു. അവര്‍ ജീവിതത്തില്‍ ദുരിതമോ, പ്രയാസമോ അനുഭവിക്കുന്നുമില്ല!!
അല്‍അന്‍ആം അദ്ധ്യായത്തില്‍ അല്ലാഹു അരുള്‍ ചെയ്തിരിക്കുന്നത് ഇപ്രകാരമാണ് (തങ്ങള്‍ ഉല്‍ബോധിപ്പിക്കപ്പെട്ട കാര്യം അവര്‍ വിസ്മരിച്ചപ്പോള്‍), അതായത് അല്ലാഹുവിനെ മറന്ന് അവര്‍ ജീവിതം നയിച്ചപ്പോള്‍ (എല്ലാറ്റിന്റെയും കവാടങ്ങള്‍ നാം അവര്‍ക്ക് മേല്‍ തുറന്ന് കൊടുത്തു) -അല്‍അന്‍ആം 44- അവരാഗ്രഹിച്ച അനുഗ്രഹങ്ങളെല്ലാം അവര്‍ക്ക് മേല്‍ വര്‍ഷിക്കപ്പെടുകയുണ്ടായി. പ്രസ്തുത വചനത്തിന്റെ തുടര്‍ഭാഗം ഇപ്രകാരമാണ് (അങ്ങനെ തങ്ങള്‍ക്കു നല്‍കപ്പെട്ടവയില്‍ അവര്‍ അതിരറ്റു സന്തോഷിച്ചു കൊണ്ടിരിക്കെ പൊടുന്നനെ നാമവരെ പിടികൂടി. അപ്പോഴതാ അവര്‍ നിരാശരായിത്തീരുന്നു).
ചുരുക്കത്തില്‍ നാം ജീവിച്ച് കൊണ്ടിരിക്കുന്ന സംഭവലോകത്തെക്കുറിച്ച് വളരെ വ്യക്തമായി തന്നെ വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിച്ചിരിക്കുന്നു. മറ്റൊരു ഖുര്‍ആനിക വചനം ഇപ്രകാരമാണ് (ഐഹികജീവിതത്തിന്റെ ഉപമയിതാ: മാനത്തുനിന്നു നാം മഴ പെയ്യിച്ചു. അതുവഴി ഭൂമിയില്‍ സസ്യങ്ങള്‍ ഇടകലര്‍ന്നു വളര്‍ന്നു. മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും തിന്നാന്‍. അങ്ങനെ ഭൂമി അതിന്റെ ചമയങ്ങളണിയുകയും ചേതോഹരമാവുകയും ചെയ്തു. അവയൊക്കെ അനുഭവിക്കാന്‍ തങ്ങള്‍ കഴിവുറ്റവരായിരിക്കുന്നുവെന്ന് അതിന്റെ ഉടമകള്‍ കരുതി) -യൂനുസ് 24.
തങ്ങള്‍ എല്ലാറ്റിനും കഴിവുറ്റരാണെന്ന ധാരണയും തല്‍ഫലമായുള്ള അഹങ്കാരവും അവരെ നയിച്ച് കൊണ്ടിരിക്കുന്നു. ഇന്ന് അമേരിക്കയും യൂറോപ്യന്മാരും അനുഭവിച്ച് കൊണ്ടിരിക്കുന്ന നേട്ടങ്ങളുടെ വിശദീകരണമാണിത്. ഇഹലോകത്ത് എന്തിനും പോന്നവരാണ് തങ്ങളെന്ന ധാരണയിലും, ധാര്‍ഷ്ട്യത്തിന്റെ പരമകാഷ്ഠയിലെത്തുകയും ചെയ്തിരിക്കുന്നു അവര്‍.
ഇവിടെ ഒരു ചോദ്യം അവശേഷിക്കുന്നുണ്ട്. എങ്കില്‍ പിന്നെ ‘ദൈവസ്മരണയില്‍ നിന്ന് പിന്മാറിയവന് കുടുസ്സായ ജീവിതമാണുള്ളത്’ എന്ന ഖുര്‍ആനിക വചനം കൊണ്ടുദ്ദേശിക്കുന്നത് എന്ത് എന്നതാണത്. കുടുസ്സായ ജീവിതം എന്നത് കൊണ്ടുദ്ദേശിച്ചത് അവര്‍ക്ക് അല്ലാഹു ധനം നല്‍കുകയില്ലെന്നല്ല. സമ്പത്ത്, കൊട്ടാരം, ആഢംബര വസ്ത്രങ്ങള്‍, ഭാര്യ, സന്താനങ്ങള്‍ തുടങ്ങി സന്തോഷങ്ങളുടെ എല്ലാ കാരണങ്ങളും ഒരു പക്ഷെ അവര്‍ക്ക് ലഭിച്ചിരിക്കാം. പക്ഷെ, എല്ലാറ്റിനും ശേഷം സന്തോഷം മാത്രം അവരില്‍ നിന്ന് അകന്ന് നില്‍ക്കുന്നു. പരമമായ സന്തോഷവും ആനന്ദവും അനുഭവിക്കാനോ, ആസ്വദിക്കാനോ അവര്‍ക്ക് അല്ലാഹു അവസരം നല്‍കുകയേയില്ല. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു (അവരുടെ സമ്പത്തും സന്താനങ്ങളും നിന്നെ വിസ്മയിപ്പിക്കാതിരിക്കട്ടെ. അവയിലൂടെ ഐഹികജീവിതത്തില്‍ തന്നെ അവരെ ശിക്ഷിക്കണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. സത്യനിഷേധികളായിരിക്കെ അവര്‍ ജീവന്‍ വെടിയണമെന്നും). അത്തൗബഃ 55
മഹത്തായ എല്ലാ ഭൗതിക ഐശ്വര്യങ്ങളും സത്യനിഷേധികള്‍ക്ക് ശിക്ഷയും പരീക്ഷണവുമായി മാറുമെന്ന് ഖുര്‍ആന്‍ ഇവിടെ വ്യക്തമാക്കുന്നു. (ഞാന്‍ തനിയെ സൃഷ്ടിച്ച ആ മനുഷ്യനെ എനിക്കിങ്ങു വിട്ടുതരിക. നാമവന് ധാരാളം ധനം നല്‍കി. എന്തിനും പോന്ന മക്കളെയും. അവനാവശ്യമായ സൗകര്യങ്ങളെല്ലാം ഞാനൊരുക്കിക്കൊടുത്തു. എന്നിട്ടും ഞാന്‍ ഇനിയും കൂടുതല്‍ കൊടുക്കണമെന്ന് അവന്‍ കൊതിക്കുന്നു). അല്‍മുദ്ദഥിര്‍ 11-15
എല്ലാം നല്‍കപ്പെട്ടതിനും ശേഷവും ഇനിയും സമ്പാദിക്കാനുള്ള ആര്‍ത്തിയും, സമ്പാദിച്ചതിനെക്കുറിച്ച ആശങ്കയുമാണ് അവനെ നയിച്ച് കൊണ്ടിരിക്കുന്നത്. (ഇല്ല; അവന്‍ നമ്മുടെ വചനങ്ങളുടെ കടുത്ത ശത്രുവായിരിക്കുന്നു. വൈകാതെ തന്നെ നാമവനെ ക്ലേശമേറിയ ഒരു കയറ്റം കയറാനിടവരുത്തും. അവന്‍ ചിന്തിച്ചു. ചിലത് ചെയ്യാനുറച്ചു. അതിനാലവന് ശാപം. എങ്ങനെ ചെയ്യാനാണവനുറച്ചത്? വീണ്ടും അവനു നാശം! എങ്ങനെ പ്രവര്‍ത്തിക്കാനാണവന്‍ തീരുമാനിച്ചത്. പിന്നെ അവനൊന്നു നോക്കി. എന്നിട്ട് മുഖം കോട്ടി. നെറ്റി ചുളിച്ചു. പിന്നെ പിന്തിരിയുകയും അഹങ്കരിക്കുകയും ചെയ്തു. എന്നിട്ട് അവന്‍ പുലമ്പി: ഈ ഖുര്‍ആന്‍ പരമ്പരാഗതമായ മായാജാലമല്ലാതൊന്നുമല്ല. ഇത് വെറും മനുഷ്യവചനം മാത്രം. അടുത്തുതന്നെ നാമവനെ നരകത്തീയിലെരിയിക്കും). അല്‍മുദ്ദഥിര്‍ 16-26.
സത്യനിഷേധികള്‍ക്ക് അല്‍പം ഭൗതിക ഐശ്വര്യങ്ങള്‍ നല്‍കുകയും, അതിന്റെ പേരില്‍ അവരെ കഷ്ടപ്പെടുത്തുകയും ചെയ്യുമെന്നാണ് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിരിക്കുന്നത്. ജീവിതത്തില്‍ ഒരിക്കലും സമാധാനമോ, സ്വസ്ഥതയോ അവര്‍ക്ക് ലഭിക്കുകയില്ല. മുകളിലുദ്ധരിച്ച അമേരിക്ക തന്നെ ഉദാഹരണമായെടുക്കാം. ഭൗതികനേട്ടങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാഷ്ട്രം തന്നെയാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ക്കും സാക്ഷ്യം വഹിച്ച് കൊണ്ടരിക്കുന്നത്. വലിയ യാത്രാബോട്ടുകള്‍ വിലക്കെടുത്ത്, ഇരുപതോ അതിലധികമോ പേര്‍ ദൂരദിക്കിലേക്ക് യാത്ര ചെയ്ത്, ശരീരത്തില്‍ കല്ല് കെട്ടി വെള്ളത്തില്‍ ചാടി കൂട്ടആത്മഹുതി ചെയ്യുന്നവര്‍ ന്യൂയോര്‍ക്കിലുണ്ടെന്നത് ഈ ഭീകരമായ യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.

About hazim salah abu-ismail

Check Also

ouo

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ …

Leave a Reply

Your email address will not be published. Required fields are marked *