Catholic pupil told to remove crucifix...Samantha Devine, 13, at home in Gillingham, Kent, with the crucifix she has been told not to wear by her school because it breached health and safety rules. PRESS ASSOCIATION Photo. Picture date: Friday January 12, 2007. Samantha was told to remove the crucifix and chain to comply with school rules. She attends The Robert Napier School, a non-denominational mixed school, in Gillingham, Kent. See PA story EDUCATION Crucifix. Photo credit should read: Gareth Fuller/PA Wire.
Catholic pupil told to remove crucifix...Samantha Devine, 13, at home in Gillingham, Kent, with the crucifix she has been told not to wear by her school because it breached health and safety rules. PRESS ASSOCIATION Photo. Picture date: Friday January 12, 2007. Samantha was told to remove the crucifix and chain to comply with school rules. She attends The Robert Napier School, a non-denominational mixed school, in Gillingham, Kent. See PA story EDUCATION Crucifix. Photo credit should read: Gareth Fuller/PA Wire.

പോപ്പിന്റെ ഇസ്ലാം വിരുദ്ധ സമീപനം -5

ബെനഡിക്ട് പതിനാറാമന്‍ എന്നറിയപ്പെടുന്ന പോപ്പ് ജോസഫ് റാറ്റ്‌സിംഗര്‍ പടിഞ്ഞാറന്‍ ക്രൈസ്തവതയെ ഇസ്ലാമിനെതിരെ അണിനിരത്താന്‍ ശ്രമിക്കുകയാണ് ചെയ്തത്. ക്രൈസ്തവ ലോകത്തിന്റെ അധിപനായി അവരോധിക്കപ്പെട്ട വേളയില്‍ പോലും ഇസ്ലാമിനോടുള്ള തന്റെ വെറുപ്പ് പരസ്യമായി പ്രകടിപ്പിക്കുകയും, അതിരൂക്ഷമായ ഭാഷയില്‍ ഇസ്ലാമിനെ ആക്ഷേപിക്കുകയും വിമര്‍ശിക്കുകയും ചെയ്തു അദ്ദേഹം. ഇസ്ലാമിനെ ജനഹൃദയങ്ങളില്‍ വികൃതമായി ചിത്രീകരിക്കുകയും, പ്രവാചകനോട് വിദ്വേഷം പുലര്‍ത്തുകയും ചെയ്യുന്ന പ്രഭാഷണങ്ങളുടെയും, പ്രസ്താവനകളുടെയും ദീര്‍ഘമായ ചരിത്രമാണ് അദ്ദേഹത്തിനുള്ളത്.
ജോസഫ് റാറ്റ്‌സിംഗര്‍ പ്രതിനിധീകരിച്ച കാത്തോലിക് ക്രൈസ്തവതയെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമൊന്നുമല്ല ഇത്. കാത്തോലിക് ചരിത്രത്തിലെ പുണ്യാളനും, അറിയപ്പെടുന്ന ഫിലോസഫറുമായിരുന്ന -മധ്യകാല യൂറോപ്പില്‍- Thomas Aquinas (1225 – 1274) മുഹമ്മദ് പ്രവാചകനെക്കുറിച്ച് എഴുതിയത് കാണുക:-
(വൈകാരികമായ ആസ്വാദനം വാഗ്ദാനം ചെയ്ത് മുഹമ്മദ് തന്റെ ജനതയെ വഴിതെറ്റിക്കുകയാണുണ്ടായത്. തൗറാത്തിലും ഇഞ്ചീലിലും വന്ന എല്ലാ തെളിവുകളും തന്റെ അനുചരന്മാര്‍ക്ക് ചൊല്ലിക്കൊടുത്ത അന്ധവിശ്വാസങ്ങളിലൂടെയും, കെട്ടുകഥകളിലൂടെയും അയാള്‍ മാറ്റിയെഴുതി. മനുഷ്യരില്‍ തന്നെ മൃഗീയ ജീവിതം നയിച്ച, പര്‍വതാന്തരങ്ങളില്‍ ജീവിച്ചിരുന്ന ആളുകള്‍ മാത്രമാണ് അയാളുടെ സന്ദേശത്തില്‍ വിശ്വസിച്ചത്).
Divine Comedy യുടെ കര്‍ത്താവായ ഡാന്റെ കാത്തോലിക് യൂറോപ്പിന്റെ കലാ-സാഹിത്യ പൈതൃകത്തില്‍ ഇസ്ലാമിലെ പ്രവാചനെയും, അലി ബിന്‍ അബീത്വാലിബിനെയും വിശേഷിപ്പിക്കുന്നത് ഇപ്രകാരമാണ് (നരകത്തിന്റെ കണ്ണികളില്‍ എട്ടാമത്തേതില്‍, ഒമ്പതാമത്തെ ഗര്‍ത്തത്തിലാണ് അവര്‍. കാരണം അവര്‍ കാപട്യത്തിന്റെയും, കലഹത്തിന്റെയും വക്താക്കളായിരുന്നു. Divine Comedy നരകത്തില്‍ അവരുടെ ശരീരങ്ങള്‍ ഛേദിക്കപ്പടുന്നതാണ്)!!
ഇസ്ലാം ഏകദൈവ വിശ്വാസ ദര്‍ശനമല്ലെന്ന് ആരോപിച്ച പോപ്പിന്റെ തന്നെ 1300 വര്‍ഷങ്ങള്‍ക്ക് മുമ്പ് രചിക്കപ്പെട്ട പൈതൃകത്തില്‍ മുസ്ലിംകള്‍ ത്രിയേകത്വ വിശ്വാസികളാണെന്നും, Appollin, Tervagant, Mohamed തുടങ്ങിയ മൂര്‍ത്തികളായിരുന്നു അതിനെ പ്രതിനിധീകരിച്ചിരുന്നതെന്നും ആരോപിക്കുന്നുണ്ട്.
പടിഞ്ഞാറന്‍ പണ്ഡിതന്മാരുടെ സാക്ഷ്യവും, പടിഞ്ഞാറന്‍ ക്രൈസ്തവത വാര്‍ത്തെടുത്ത ഇസ്ലാമിനെക്കുറിച്ച വികൃതമായ രൂപവുമാണ് പടിഞ്ഞാറന്‍ ജനതയുടെ ഹൃദയങ്ങളില്‍ കൊത്തിവെച്ച ഇസ്ലാം എന്നതാണ് യാഥാര്‍ത്ഥ്യം. ഈ വികലമായ ഇസ്ലാമിക മുഖം മുന്നില്‍ വെച്ചാണ്, ഇസ്ലാമിന് കീഴിലുള്ള പൗരസ്ത്യ നാടുകളെ മോചിപ്പിക്കാന്‍ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ കുരിശ് യുദ്ധം അഴിച്ച് വിട്ടത്.
ഫ്രഞ്ച് ഓറിയന്റലിസ്റ്റായിരുന്ന Maxime Rodinson (1915 – 2004) കുറിക്കുന്നത് ഇപ്രകാരമാണ് (ക്രിസ്താബ്ദം 1000 നും 1140 നുമിടയില്‍ ലാറ്റിന്‍ എഴുത്തുകാര്‍ പൊതുബോധത്തെ തൃപ്തിപ്പെടുത്തുകയെന്ന ഉത്തരവാദിത്തം ചുമലിലേറ്റുകയാണ് ചെയ്തത്. അതേതുടര്‍ന്ന് അവര്‍ മുഹമ്മദിന്റെ ജീവിതത്തിന്‍ മേല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും, യാതൊരു സൂക്ഷ്മതയും കൂടാതെ അതിനെ വിശകലനം നടത്തുകയും ചെയ്തു. അവരുടെ വീക്ഷണമനുസരിച്ച് മുഹമ്മദ് മാരണക്കാരനായിരുന്നു. മാരണത്തിലൂടെയും വഞ്ചനയിലൂടെയും ആഫ്രിക്കയിലെയും, പൗരസ്ത്യദേശത്തെയും ചര്‍ച്ചുകള്‍ അയാള്‍ തകര്‍ത്ത് കളഞ്ഞു. ലൈംഗികമായ ബന്ധങ്ങള്‍ അനുവദിച്ചത് അയാളുടെ വിജയം ഉറപ്പ് വരുത്തി).

About dr muhammad imara

Check Also

6887

യഹൂദര്‍ മദീനയിലെത്തിയ ചരിത്രം -3

ഇബ്‌നു റസ്തഹ്, അസ്ഫഹാനി തുടങ്ങിയ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയ ഹിജാസിലെ യഹൂദ വിഭാഗങ്ങള്‍ക്ക് പില്‍ക്കാലത്ത് എന്തുസംഭവിച്ചുവെന്ന ചോദ്യങ്ങള്‍ വ്യക്തമായ ഉത്തരം ലഭിക്കാതെ …

Leave a Reply

Your email address will not be published. Required fields are marked *