സാഹചര്യത്തെ പഴിക്കുന്ന രീതിയാണ് ബഹുദൈവ വിശ്വാസം -2

സ്വന്തം അബദ്ധങ്ങള്‍ തുറന്ന് കാണിച്ചും, ന്യൂനതകള്‍ വിളിച്ചു പറഞ്ഞുമല്ല അന്ധവിശ്വാസം മനുഷ്യജീവിതത്തില്‍ ഇടംപിടിക്കാറുള്ളത്. മറിച്ച് ഗൗരവത്തിന്റെയും ആധികാരികതയുടെയും

വസ്ത്രമണിഞ്ഞാണ് അത് ജീവിതത്തിലേക്ക് കാലെടുത്തുവെക്കാറുള്ളത്. സത്യത്തില്‍ നിന്ന് ‘സ്വീകാര്യത’യെന്ന വിശേഷണം അത് കടമെടുക്കുന്നു. സത്യത്തില്‍ നിന്ന് ചില ചേരുവകളും, ഫലങ്ങളും കടമെടുത്ത്, അവയെ അസത്യത്തോടും, വഞ്ചനയോടും ചേര്‍ത്തുവെച്ച് മനോഹരമായി അണിയിച്ചൊരിക്കിയാണ് അന്ധവിശ്വാസത്തെ ആനയിക്കാറുള്ളത്.
ബഹുദൈവ വിശ്വാസത്തെ ഉദാഹരണമായെടുക്കാവുന്നതാണ്! ശരിയായ മതവിശ്വാസത്തിനും, അതിന്റെ ശോഭനമായ വസ്തുതകള്‍ക്കും മേല്‍ ആക്രമണം നടത്തിയാണ് ബഹുദൈവ വിശ്വാസം രംഗപ്രവേശം നടത്തിയത്. വസന്തകാലത്തെ പുഷ്പങ്ങളില്‍ തേനീച്ച ചെന്നിരിക്കുന്നത് പോലെയല്ല ഇത്. പരിമളം പരത്തുന്ന പൂന്തോട്ടങ്ങളില്‍ പട്ടുനൂല്‍ പുഴുവും, വെട്ടുകിളികളും ആക്രമണം നടത്തുന്നത് പോലെയാണിത്. തല്‍ഫലമായി അവ പൂര്‍ണാര്‍ത്ഥ നശിക്കുകയും, അവയുടെ ശോഭ കെട്ടുപോവുകയുമാണുണ്ടാവുക.
ഈ കീടങ്ങളെല്ലാം അവയുപേക്ഷിച്ച ചെടിയുടെ ഭാഗങ്ങള്‍ നശിപ്പിക്കുകയാണ് ചെയ്തത്. ചെടികളില്‍ നിന്ന് സ്വന്തമാക്കിയവ സംരക്ഷിക്കാന്‍ പോലും അവയ്ക്ക് സാധിച്ചതുമില്ല. ചെടിയില്‍ നിന്നെടുക്കുമ്പോള്‍ അവ പരിശുദ്ധമായിരുന്നുവെങ്കിലും, കീടങ്ങളിലെത്തിയതോടെ അവ വിഷമയമായി മാറുകയാണുണ്ടായത്.
അല്ലാഹുവിനെ നേരിട്ട് അറിയാത്ത, വിഗ്രഹങ്ങള്‍ വഴി അവന്റെ സാമീപ്യം അവകാശപ്പെടുന്ന ബഹുദൈവ വിശ്വാസം മേല്‍പറഞ്ഞതിന് സമാനമാണ്!!
സത്യത്തില്‍ നിന്നുള്ള ഒരു ഭാഗം അസത്യവുമായി കൂട്ടിക്കുഴച്ചിരിക്കുന്നു. ജനങ്ങളെ യഥാര്‍ത്ഥ ദൈവത്തില്‍ നിന്ന് അകറ്റുകയും, അവന്റെ തിരുമുറ്റം അവര്‍ക്ക് വിലക്കുകയും ചെയ്യുന്നു ഇത്!!
ദൈവികമതങ്ങളെ ബാധിച്ച ഏറ്റവും മാരകമായ രോഗം ബഹുദൈവ വിശ്വാസത്തിന്റെ കടന്നുകയറ്റമായിരുന്നു. ഈസാ പ്രവാചകന്റെ ശരീഅത്തില്‍ സംഭവിച്ച ഭീകരമായ കൈകടത്തലുകള്‍, അതിന്റെ പകലുകളെ രാത്രികളും, സമാധാനത്തെ നാശവും, ഏകത്വത്തെ ബഹുത്വവുമാക്കുകയാണ് ചെയ്തത്. മനഷ്യന്റെ ഊന്നലുകള്‍ നേര്‍ച്ചകളിലും, ബലികളിലും കേന്ദ്രീകരിക്കപ്പെടുകയും, ചിന്തകള്‍ ഉത്തരംകിട്ടാത്ത കടംകഥകളായി അവശേഷിക്കുകയും ചെയ്തു.
ക്രൈസ്തവതയിലെ ത്രിയേകത്വവും, പ്രായശ്ചിത്തവും ഈ യാഥാര്‍ത്ഥ്യത്തിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. ഏകദൈവ വിശ്വാസത്തിലേക്ക് അവ തിരുകിക്കയറ്റുക വഴി പുതിയൊരു ക്രൈസ്തവതയെ ലോകത്തിന് സമ്മാനിക്കുന്നിതല്‍ ബഹുദൈവ വിശ്വാസികള്‍ക്ക് വിജയിച്ചു. ഇവിടെ ബഹുദൈവ വിശ്വാസം രണ്ടുതവണ വിജയം വരിച്ചു. ആദ്യം സ്വന്തം വിശ്വാസസങ്കല്‍പം ഊട്ടിയുറപ്പിക്കുന്നതിലും രണ്ടാമതായി മറ്റുള്ളവരുടെ വിശ്വാസം വഴിതെറ്റിക്കുന്നതിലും.
ഈസാ പ്രവാചകന്റെ ജനനം കഴിഞ്ഞ് ആറ് നൂറ്റാണ്ട് പിന്നിട്ടപ്പോഴേക്കും കിഴക്കും പടിഞ്ഞാറും സന്മാര്‍ഗത്തിന്റെ പ്രകാശദീപങ്ങള്‍ അണഞ്ഞു കഴിഞ്ഞിരുന്നു. അവിടങ്ങളിലെല്ലാം പിശാച് തന്റെ ആശയം നട്ടു നനച്ച് വളര്‍ത്തുകയും, അവ പടര്‍ന്ന് പന്തലിക്കുകയുമാണ് ചെയ്തത്.
പേര്‍ഷ്യയിലെ മജൂസികള്‍ ഇന്ത്യയിലെയും ചൈനയിലെയും ബഹുദൈവ വിശ്വാസത്തിന്റെ മുന്‍നിരക്കാരായിരുന്നു. അറബ് ലോകത്തേക്കും, മറ്റ് അജ്ഞതയുടെ വിഹാരകേന്ദ്രങ്ങളിലേക്കുമെല്ലാം ശിര്‍ക്ക് കടന്നെത്തിയതും ഇവിടെ നിന്ന് തന്നെയാണ്.
ബഹുദൈവ വിശ്വാസത്തിന്റെ ഈ മുന്നണിയെ പ്രതിരോധിക്കേണ്ട ക്രൈസ്തവത അതിന്റെ വിശ്വാസ സങ്കല്‍പങ്ങള്‍ കടമെടുത്തത് പൗരാണിക ഈജിപ്തിലെയും, ഇന്ത്യയിലെയും അന്ധവിശ്വാസങ്ങളില്‍ നിന്നാണ്. വിഗ്രങ്ങള്‍ക്ക് മുമ്പ് പ്രണാമമര്‍പിക്കുന്നതിനേക്കാള്‍, അഗ്നിയാരാധിക്കുന്നതിനേക്കാള്‍ ഉത്തമമായ വഴിയാണോ ദൈവത്തിന് ഭാര്യയും മകനുമുണ്ടെന്ന് വിശ്വാസം!! ഏകദൈവ വിശ്വാസത്തില്‍ ശിര്‍ക്ക് കലര്‍ന്നവര്‍, പരിപൂര്‍ണ ശിര്‍ക്കിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നുവെന്ന് സാരം.
ഒട്ടേറെ വൈരുദ്ധ്യങ്ങളെ ചേര്‍ത്തുവെച്ച ക്രൈസ്തവതയ്ക്ക് എന്തുമൂല്യമാണ് സമര്‍പിക്കാനാവുക? (അല്ലാഹു പുത്രനെ സ്വീകരിച്ചിരിക്കുന്നുവെന്ന് അവര്‍ പറയുന്നു. എന്നാല്‍ അവന്‍ പരിശുദ്ധനാണ്. സ്വയം പൂര്‍ണനും. ആകാശഭൂമികളിലുള്ളതൊക്കെയും അവന്റേതാണ്. ഈ വാദത്തിന് നിങ്ങളുടെ പക്കല്‍ ഒരു പ്രമാണവുമില്ല. അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ പറഞ്ഞുണ്ടാക്കുകയാണോ നിങ്ങള്‍?). യൂനുസ് 68

 

About muhammad al gazzali

Check Also

trinity_diagram

ത്രിയേകത്വം: ഇന്ത്യന്‍ പാരമ്പര്യത്തില്‍ -1

അതിപുരാതനമായ പാരമ്പര്യമുള്ള, പ്രശോഭിതമായ നാഗരിക പൈതൃകങ്ങള്‍ സ്വായത്തമാക്കിയ രാഷ്ട്രങ്ങളിലൊന്നായിരുന്നു ഇന്ത്യ. എന്നാല്‍ ആര്യന്മാരുടെ ആക്രമണത്തോടെ പ്രസ്തുത നാഗരികത തുടച്ചുനീക്കപ്പെടുകയും, അധിനിവിഷ്ട …

Leave a Reply

Your email address will not be published. Required fields are marked *