സാഹചര്യത്തെ പഴിക്കുന്ന രീതിയാണ് ബഹുദൈവ വിശ്വാസം -3

ക്രിസ്താബ്ദം ആറാം നൂറ്റാണ്ട് ആയപ്പോഴേക്കും കിഴക്കും പടിഞ്ഞാറും സന്മാര്‍ഗത്തിന്റെ ദീപങ്ങള്‍ അണഞ്ഞു കഴിഞ്ഞിരുന്നു. പ്രസ്തുത ദേശങ്ങളെല്ലാം പിശാചിന്റെ പിടിയലമരുകയും,

അവന്‍ നട്ടത് അവിടെ വളരുകയും പന്തലിക്കുകയും ചെയ്തിരുന്നു.

ഇന്തയിലും ചൈനയിലും വ്യാപിച്ചിരുന്ന ബഹുദൈവ വിശ്വാസത്തിന്റെ മുന്‍നിരയില്‍ പേര്‍ഷ്യയിലെ മജൂസികളാണുണ്ടായിരുന്നത്. അറേബ്യന്‍ നാടുകളും, മറ്റ് അജ്ഞത മുറ്റിയ സമൂഹങ്ങലും ഇവരോട് ഇക്കാര്യത്തില്‍ മത്സരിക്കുകയും ചെയ്തു.

ബഹുദൈവ വിശ്വാസത്തോട് യുദ്ധം പ്രഖ്യാപിച്ച രംഗത്തുവന്ന ക്രൈസ്തവത പോലും അതിന്റെ ‘ഉന്നത’മായ അടിസ്ഥാനങ്ങള്‍ ഇന്ത്യക്കാരുടെയും, പ്രാചീന ഈജിപ്തുകാരുടെയും അന്ധവിശ്വാസങ്ങളില്‍ നിന്ന് കടമെടുത്തു. അല്ലാഹുവിന് ഇണയും പുത്രനുമുണ്ടെന്ന് വാദിച്ചു. റോമിലും, ഈജിപ്തിലും, കോണ്‍സ്റ്റാന്റിനോപ്പിളിലുമുള്ള തങ്ങളുടെ അനുയായികളെ വിവിധ തരം ശിര്‍ക്കുകള്‍ വഴി പ്രചോദിപ്പിച്ചു. അഗ്നിയാരാധകരും, വിഗ്രഹാരാധകരും മുറുകെ പിടിച്ചതിനേക്കാള്‍ വലിയ ശിര്‍ക്ക് -അഥവാ തൗഹീദ് കലര്‍ന്ന ശിര്‍ക്ക്- കേവല ശിര്‍ക്കിനെതിരെ രംഗത്തുവന്നു!!!

ക്രൈസ്തവത അതിന്റെ കുടക്കീഴില്‍ ഒരുമിച്ച് ചേര്‍ത്ത ഈ വൈരുദ്ധ്യങ്ങള്‍ക്ക് പക്ഷെ, യാതൊരു മൂല്യവുമുണ്ടായിരുന്നില്ല. (അല്ലാഹു പുത്രനെ സ്വീകരിച്ചിരിക്കുന്നുവെന്ന് അവര്‍ പറയുന്നു. എന്നാല്‍ അവന്‍ പരിശുദ്ധനാണ്. സ്വയം പൂര്‍ണനും. ആകാശഭൂമികളിലുള്ളതൊക്കെയും അവന്റേതാണ്. ഈ വാദത്തിന് നിങ്ങളുടെ പക്കല്‍ ഒരു പ്രമാണവുമില്ല. അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ പറഞ്ഞുണ്ടാക്കുകയാണോ നിങ്ങള്‍). അന്നിസാഅ് 68

മജൂസികള്‍, മറ്റ് വികലമാക്കപ്പെട്ട ദൈവികമതങ്ങള്‍ തുടങ്ങിയവയെ എല്ലാം ഇസ്ലാമിനെതിരെ ഒന്നിപ്പിക്കുന്ന അടിസ്ഥാന ഘടകവും ഇത് തന്നെയാണ്. അവയെ ശിര്‍ക്ക് അഥവാ ബഹുദൈവ വിശ്വാസം ഒന്നിച്ച് ചേര്‍ക്കുമ്പോള്‍, ഇസ്ലാമിക സമൂഹത്തിന്റെ നിയോഗ ലക്ഷ്യം തന്നെ തൗഹീദ് അഥവാ ഏകദൈവ വിശ്വാസത്തിന്റെ സ്ഥാപനമാണ്. വിഗ്രഹാരാധകരുടെയും മറ്റുള്ളവരുടെയും ആക്രമണത്തിനും, ആക്ഷേപത്തിനും ഇരയാവേണ്ടി വരുമെന്നും, അവയെല്ലാം ക്ഷമയോടെ സഹിക്കേണ്ടി വരുമെന്നും അല്ലാഹു ഈ ഉമ്മത്തിന് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ് (തീര്‍ച്ചയായും നിങ്ങളുടെ സമ്പത്തിലും ശരീരത്തിലും നിങ്ങള്‍ പരീക്ഷണ വിധേയരാകും. നിങ്ങള്‍ക്കുമുമ്പെ വേദം ലഭിച്ചവരില്‍ നിന്നും ബഹുദൈവ വിശ്വാസികളില്‍ നിന്നും നിങ്ങള്‍ ധാരാളം ചീത്തവാക്കുകള്‍ കേള്‍ക്കേണ്ടിവരും. അപ്പോഴൊക്കെ നിങ്ങള്‍ ക്ഷമപാലിക്കുകയും സൂക്ഷ്മത പുലര്‍ത്തുകയുമാണെങ്കില്‍ തീര്‍ച്ചയായും അത് നിശ്ചയദാര്‍ഢ്യമുള്ള കാര്യം തന്നെ). ആലുഇംറാന്‍ 186

തൗഹീദിന്റെ അഭാവത്തില്‍ ഹൃദയങ്ങള്‍ക്കും ബുദ്ധിക്കും മേല്‍ മറയിട്ട അന്ധകാരം അതിന്റെ ചിറകിനുള്ളില്‍ സമൂഹത്തിന്റെ ആചാരങ്ങളെയും, ഭരണസംവിധാനങ്ങളെയുമെല്ലാം ചേര്‍ത്തുവെച്ചിരിക്കുകയാണ്. അക്രമത്തിന്റെയും അഴിഞ്ഞാട്ടത്തിന്റെ മേച്ചില്‍പുറമായി ഭൂമി മാറുകയും, ദുര്‍ബലര്‍ക്ക് അവിടെ സുരക്ഷിതത്വവും, സമാധാനവും നഷ്ടപ്പെടുകയും ചെയ്തു.

ബുദ്ധിയെ നിഷേധിച്ച, ദൈവത്തെ അവഗണിച്ച, അക്രമികളുടെ കൈകകളില്‍ ഞെരിഞ്ഞമര്‍ന്ന ബഹുദൈവ വിശ്വാസത്തിന്റെ മടിത്തട്ടില്‍ നിന്ന് എന്ത് നന്മയാണ് നാം പ്രതീക്ഷിക്കുന്നത്? ഇത്തരം സമൂഹത്തിന്റെ സംരക്ഷണോത്തരവാദിത്തം അല്ലാഹു ഉപേക്ഷിച്ചാല്‍ യാതൊരു അല്‍ഭുതവുമില്ല. തിരുമേനി(സ) അരുള്‍ ചെയ്തിരിക്കുന്നത് ഇപ്രകാരമാണ് (അല്ലാഹു ഭൂമിയിലെ ജനങ്ങളെ നോക്കി, അറബികളെന്നോ അനറബികളെന്നോ വ്യത്യാസമില്ലാതെ അവന്‍ അവരെല്ലാവരെയും വെറുത്തു. വേദക്കാരില്‍പെട്ട ഏതാനും ചിലര്‍ മാത്രമാണ് അതില്‍ നിന്നൊഴിവായത്).

വേദക്കാരില്‍പെട്ട ഈ ശേഷിപ്പുകളാണ് ബഹുദൈവ വിശ്വാസത്തിന് വിധേയപ്പെടാന്‍ വിസമ്മതിച്ചത്. ലോകം മുഴുവന്‍ നിഷേധത്തിന്റെയും ശിര്‍ക്കിന്റെയും പ്രളയത്തില്‍ മുങ്ങിമരിച്ചപ്പോള്‍ ഏകൈദവവിശ്വാസത്തില്‍ പിടിച്ച് കരകയറിയവരാണ് അവര്‍.

മുഹമ്മദ് പ്രവാചകന്റെ നിയോഗത്തിന് മുമ്പ് ലോകം മുഴുവന്‍ ബഹുദൈ വിശ്വാസത്തിന്റെ പിടിയില്‍ സാമൂഹികമായ അരക്ഷിതത്വത്തില്‍ കഴിയുകയായിരുന്നു. ഒടുവില്‍ ഈ അടയാളങ്ങള്‍ തുടച്ചുനീക്കാനും, മാനവസമൂഹത്തെ സന്മാര്‍ഗത്തിലേക്ക് വഴിനടത്താനും അല്ലാഹു തീരുമാനിക്കുകയും, അവരുടെ മാര്‍ഗദര്‍ശകനായി മുഹമ്മദ് നബിയെ നിയോഗിക്കുകയുമാണ് ചെയ്തത്.

About muhammad al gazzali

Check Also

trinity_diagram

ത്രിയേകത്വം: ഇന്ത്യന്‍ പാരമ്പര്യത്തില്‍ -1

അതിപുരാതനമായ പാരമ്പര്യമുള്ള, പ്രശോഭിതമായ നാഗരിക പൈതൃകങ്ങള്‍ സ്വായത്തമാക്കിയ രാഷ്ട്രങ്ങളിലൊന്നായിരുന്നു ഇന്ത്യ. എന്നാല്‍ ആര്യന്മാരുടെ ആക്രമണത്തോടെ പ്രസ്തുത നാഗരികത തുടച്ചുനീക്കപ്പെടുകയും, അധിനിവിഷ്ട …

Leave a Reply

Your email address will not be published. Required fields are marked *