778-640x330

സമൂഹത്തിന്റെ പാതിയല്ല, മറുപാതിയൊരുക്കുന്നതും സ്ത്രീയാണ് -4

സ്ത്രീ പുരുഷന്റെ പ്രവര്‍ത്തന മേഖലയിലേക്ക് കടക്കുന്നത് അവളെ സ്വന്തം മാതൃത്വം അവഗണിക്കുന്നതിലേക്കും, ദൈവം നല്‍കിയ പ്രകൃതി ദൗത്യം വിസ്മരിക്കുന്നതിനുമാണ് വഴിവെക്കുക. അതോടെ അവള്‍ ഉമ്മയും ഉപ്പയുമല്ലാതെ ആയി മാറുന്നു. വളരെ സങ്കീര്‍ണമായ വികാരങ്ങള്‍ക്ക് അവള്‍ വിധേയപ്പെടുകയും, മാനസിക പ്രയാസം അനുഭവിക്കുകയും ചെയ്യുന്നു. അതുവഴി ഒരു സ്ത്രീ ഉടമപ്പെടുത്തിയ ഏറ്റവും മനോഹരമായ/ മഹത്തരമായ/ ഉന്നതമായ കാര്യം അഥവാ മാതൃത്വത്തെ അവള്‍ കൊന്ന് കുഴിച്ച് മൂടുകയും ചെയ്യുന്നു.
ഇമാം മൗദൂദി കുറിക്കുന്നത് ഇപ്രകാരമാണ് (മാതൃത്വമെന്ന വികാരം സ്ത്രീയില്‍ നിന്ന് പാടെ മായ്ച് കളയുകയാണ് പടിഞ്ഞാറന്‍ ചിന്ത ചെയ്തത്. മനുഷ്യ സ്‌നേഹത്തിന്റെ ഏറ്റവും ഉന്നതമായ പ്രകടനമെന്ന് ലോകം വിലയിരുത്തിയിരുന്ന മാതൃസ്‌നേഹം ഇന്ന് കൂമ്പടിഞ്ഞ് പോയി. സന്താനങ്ങളെ മടുത്ത; അല്ല വെറുക്കുകയും അവരോട് ശത്രുത പുലര്‍ത്തുകയും ചെയ്ത മാതാക്കള്‍ ഇന്നുണ്ടായിരിക്കുന്നു. ചിലര്‍ സന്താനങ്ങളെ നിയന്ത്രിക്കുകയോ, ഗര്‍ഭത്തില്‍ വെച്ച് കൊന്നൊടുക്കുകയോ ചെയ്തപ്പോള്‍ മറ്റ് ചിലര്‍ പിറന്ന് വീണ കുഞ്ഞുങ്ങളോട് ഏറ്റവും കഠിനമായ വിധത്തില്‍ പെരുമാറാന്‍ തുടങ്ങി).
പല പടിഞ്ഞാറന്‍ മനശാസ്ത്രജ്ഞരും മാതൃത്വത്തെ കേവല സമൂഹിക തലത്തില്‍ നിന്നാണ് വീക്ഷിച്ചത്. മാതാവിന്റെ ജീവശാസ്ത്രപരമായ പ്രകൃതം കേവലം മാതൃത്വമെന്ന വികാരത്തില്‍ മാത്രം പരിമിതമല്ല എന്ന് Newson പറയുന്നു. മറിച്ച് സ്വന്തം സന്താനങ്ങളോടുള്ള സാമൂഹികവും സാംസ്‌കാരികവുമായ ഉത്തരവാദിത്തവുമായാണ് അത് നേരിട്ട് ബന്ധപ്പെടുന്നത്. ഈ ഉത്തരവാദിത്തം അവളെ ചെറിയ കുഞ്ഞിനോട് കരുണയോടും, സ്‌നേഹവായ്‌പോലും, അനുകമ്പയോടും കൂടീ സമീപിക്കാന്‍ ഉതകുന്ന ധാര്‍മിക മൂല്യങ്ങളും, നിലനില്‍ക്കുന്ന സംസ്‌കാരവും സ്വീകരിക്കാന്‍ നിര്‍ബന്ധിതമാക്കുന്നു.
ആധുനിക ലോകത്ത് നിന്ന് ലഭിക്കുന്ന ശിക്ഷണവും മറ്റും സ്ത്രീയെ സ്വയം സ്‌നേഹിക്കാനും, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കാനുമാണ് പ്രോല്‍സാഹിപ്പിക്കുന്നത്. മാതൃത്വത്തെയോ, കുടുംബത്തിലെ ഉത്തരവാദിത്തത്തെയോ പരിഗണിക്കാനുള്ള പ്രേരണത നിലവിലുള്ള ചുറ്റുപാടില്‍ നിന്ന് അവള്‍ക്ക് ലഭിക്കുന്നില്ല. മറിച്ച്, സര്‍ട്ടിഫിക്കറ്റ്, ജോലി, വിജയം, ഉന്നതസ്ഥാനം, ഉദ്യോഗനേട്ടം തുടങ്ങിയവയ്ക്കാണ് പുതിയ സാമൂഹിക ക്രമം മുന്‍ഗണന നല്‍കുന്നത്. സ്ത്രീ ഈ വിളിക്ക് ഉത്തരം നല്‍കുകയും, തന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ദാമ്പത്യ ജീവിതത്തിന്റെ ഭാരങ്ങളും, ഉത്തരവാദിത്തങ്ങളും അവള്‍ വെറിക്കുന്നു. ഗൃഹജോലികള്‍ അവള്‍ക്ക് അരോജകമായി അനുഭവപ്പെടുന്നു. വീടിന്റെ ‘ബന്ധന’ങ്ങളില്‍ നിന്ന് പുറത്ത് കടന്ന് ‘സ്വാതന്ത്ര്യം’ ആസ്വദിക്കാന്‍ അവള്‍ ശ്രമിക്കുന്നു. ക്ഷീണിച്ച് തളര്‍ന്ന് വീട്ടി (ഫ്‌ളാറ്റില്‍) ലേക്ക് മടങ്ങുന്ന അവള്‍ക്ക് മാതൃത്വത്തിന്റെയോ, ദാമ്പത്യത്തിന്റെയോ ഭാരം ദുസ്സഹമായി തോന്നുന്നു.
സ്ത്രീയെ വീട്ടില്‍ നിന്ന് പുറത്തിറക്കുന്നതില്‍ പൊതുസമൂഹത്തിന് നിര്‍ണായക പങ്കുണ്ടെന്ന് പറയാതിരിക്കാന്‍ വയ്യ. അവള്‍ സമ്പാദിക്കുന്ന മാസാന്ത വരുമാനത്തെ മുന്‍നിര്‍ത്തി അവളുടെ സാമൂഹിക മൂല്യം നിര്‍ണയിക്കപ്പെട്ടു. 1971 ജനുവരിയില്‍ നടന്ന ഒരു പഠനം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയിലെ ആരോഗ്യ പരിപാലന വിഭാഗം ജെയിംസ് അറ്റോലിയുടെ നേതൃത്വത്തില്‍ വിദഗ്ധരായ പത്ത് പേരെ ഉള്‍പെടുത്തി ഒരു സഭക്ക് രൂപം നല്‍കി. വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്നവരുടെ കാര്യങ്ങളായിരുന്നു ഇവരുടെ പഠന വിഷയം. അമേരിക്കയിലെ സ്ത്രീകളുടെ തൊഴില്‍, അവളുടെ വീട്ടിലും സന്താനങ്ങളിലുമുള്ള അതിന്റെ പ്രതിഫലനം എന്ന വിഷയവും അവയിലുണ്ടായിരുന്നു.
പ്രസ്തുത സംഘം രണ്ട് വര്‍ഷം നിരന്തരമായി ഗവേഷണം നടത്തിയതിന് ശേഷം സമര്‍പിച്ച റിപ്പോര്‍ട്ട് ഇങ്ങനെയായിരുന്നു (മാതൃത്വ ബോധവും, ഗൃഹപരിപാലനവും ഭീകരമായ വിധത്തില്‍ അവഗണിക്കപ്പെട്ടുവെന്നതാണ് -പൊതുജനങ്ങളുടെ അഭിപ്രായമനുസരിച്ച്- അമേരിക്കന്‍ സമൂഹം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന മുഖ്യ പ്രശ്‌നം. ഈ സമൂഹത്തില്‍ സ്ത്രീ അനുഭവിക്കുന്ന എല്ലാ തരം നഷ്ടങ്ങളുടെയെല്ലാം മൂലകാരണവും അത് തന്നെയാണ്. മാതൃത്വത്തിന്റെയും ഗൃഹപരിപാലനത്തിന്റെയും മൂല്യം തിരിച്ചറിയുന്നതില്‍ സംഭവിക്കുന്ന പരാജയം വിവാഹിതയായ സ്ത്രീയുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക.
കുടുംബാംഗങ്ങളും, അയല്‍ക്കാരും, സമൂഹം തന്നെയും സ്ത്രീയുടെ സാമൂഹിക മൂല്യം അവള്‍ സമ്പാദിക്കുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തിയെന്നത് വിവാഹിതയായ സ്ത്രീയുടെ പ്രശ്‌നങ്ങള്‍ അധികരിപ്പിച്ചു. ഇത്തരം സങ്കല്‍പങ്ങളില്‍ നിന്ന് രൂപപ്പെടുന്ന സാമൂഹിക സമ്മര്‍ദ്ധം സ്ത്രീയെ ഉദ്യോഗമേഖലയിലേക്ക് ഇറക്കുകയാണ് ചെയ്യുക. സമൂഹത്തില്‍ ആദരവും, സ്ഥാനവും പിടിച്ച് പറ്റുന്നതിന് വേണ്ടി അവള്‍ അതിന് സന്നദ്ധയാവുകയും ചെയ്യുന്നു. ഈ സാമൂഹിക സമ്മര്‍ദ്ധത്തിന് അടിപ്പെട്ടാണ് മിക്കവാറും സ്ത്രീകള്‍ -തൊഴിലെടുക്കാന്‍ താല്‍പര്യമില്ലെങ്കില്‍ പോലും- തൊഴില്‍ മേഖലയിലേക്ക് ഇറങ്ങിത്തിരിക്കുന്നത്.

About abdul majeed bayanooni

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *