ശത്രുക്കളുടെ വിലപേശലിനെ തിരുമേനി(സ) നേരിട്ടത് -1

മക്കയില്‍ പ്രവാചകനും അനുചരന്മാരും ഇസ്ലാമിക പ്രബോധനം നിര്‍വഹിച്ചപ്പോള്‍ പീഢനവും, മര്‍ദനവും കൊണ്ടാണ് അവിടത്തെ ബഹുദൈവാരാധകര്‍ ആദ്യഘട്ടത്തില്‍ അതിനെ നേരിട്ടത്. എന്നാല്‍ തങ്ങളുടെ ശ്രമങ്ങളെല്ലാം പാഴാവുകയാണെന്നും, ക്രൂരമായ പീഢനങ്ങള്‍

പോലും പ്രബോധനപ്രവര്‍ത്തനങ്ങളില്‍ നിന്നും ഇസ്ലാമിക വിശ്വാസത്തില്‍ നിന്നും മുസ്ലിംകളെ വ്യതിചലിപ്പിക്കാന്‍ പര്യാപതമല്ലെന്നും ശത്രുക്കള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയപ്പോള്‍ പുതിയ മാര്‍ഗങ്ങളെക്കുറിച്ച് അവര്‍ ആലോചിച്ച് തുടങ്ങി. കാരണം തിരുമേനി(സ) ഭൗതികമായ സമ്പത്ത് വാഗ്ദാനം ചെയ്യുകയല്ല, അവരുടെ കണ്ണുകള്‍ക്ക് മേല്‍ മറയിട്ടിരുന്ന മൂടി എടുത്ത് മാറ്റുക മാത്രമാണ് ചെയ്തത്. അതിനാല്‍ തന്നെ സത്യം തിരിച്ചറിഞ്ഞ, സ്വന്തം ശുദ്ധപ്രകൃതിയിലേക്ക് മടങ്ങിയ മുസ്ലിംകളെ പീഢനത്തിലൂടെയും മര്‍ദനത്തിലൂടെയും തിരിച്ച് കൊണ്ട് വരാന്‍ സാധിക്കുമായിരുന്നില്ല.
മുസ്ലിംകളെ തങ്ങളുടെ ദീനില്‍ നിന്ന് അകറ്റാന്‍ കഴിയുന്ന പുതിയ തന്ത്രങ്ങളെക്കുറിച്ചാണ് ഖുറൈശികള്‍ ആലോചിച്ചത്. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ തിരുമേനി(സ)യുടെ പിതൃവ്യനായ അബൂത്വാലിബിന്റെ അടുത്താണ് അവരെത്തിയത്. അവര്‍ അദ്ദേഹത്തോട് വളരെ മയത്തിലാണ് ഇത്തവണ സംസാരിച്ചത് (താങ്കളുടെ സഹോദരപുത്രന്‍ അങ്ങാടികളിലും, പള്ളികളിലും വെച്ച് ഞങ്ങളെ ഉപദ്രവിക്കുന്നു. അതിനാല്‍ അയാളോട് അത് നിര്‍ത്താന്‍ താങ്കള്‍ പറയുക. ഇതുകേട്ട അബൂത്വാലിബ് മുഹമ്മദി(സ)നെ കൊണ്ട് വരാനായി ആളയച്ചു. അദ്ദേഹം വന്നപ്പോള്‍ അബൂത്വാലിബ് പറഞ്ഞു ‘സഹോദര പുത്രാ, നീയിവരെ പള്ളികളിലും അങ്ങാടികളിലും വെച്ച് ഉപദ്രവിക്കുന്നതായി നിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. അതിനാല്‍ നീയത് നിര്‍ത്തുക’. ഇതുകേട്ട തിരുമേനി(സ) തന്റെ കണ്ണുകള്‍ ആകാശത്തേക്കയച്ചു. ശേഷം അവരോട് ചോദിച്ചു ‘നിങ്ങള്‍ ആ സൂര്യനെ കാണുന്നോ? അവര്‍ പറഞ്ഞു ‘അതെ’. അദ്ദേഹം പറഞ്ഞു ‘അതില്‍ നിന്ന് ഒരു തീനാളം കത്തിച്ച് കൊണ്ട് വന്ന് എനിക്ക് സമ്മാനിച്ചാല്‍ പോലും എന്റെ ഉദ്യമത്തില്‍ നിന്ന് എനിക്ക് പിന്മാറാന്‍ കഴിയുന്നതല്ല’. ഇതുകേട്ട അബൂത്വാലിബ് ആഗതരോട് പറഞ്ഞു ‘എന്റെ സഹോദരപുത്രന്‍ കളവ് പറയാറില്ല. നിങ്ങള്‍ക്ക് തിരിച്ചുപോകാം’).
ഖുറൈശികള്‍ വീണ്ടും ഒരാളെ തിരുമേനി(സ)യുടെ അടുത്തേക്ക് അയക്കുകയുണ്ടായി. അവരില്‍ അറിയപ്പെടുന്ന, എല്ലാവരാലും ആദരിക്കപ്പെട്ടിരുന്ന ഉത്ബഃ ബിന്‍ റബീഅഃയെയാണ് ഇതിനായി തെരഞ്ഞെടുത്തത്. പ്രബോധന പ്രവര്‍ത്തനം ഉപേക്ഷിക്കുന്നതില്‍ തിരുമേനി(സ)യുമായി വിലപേശുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ നിയോഗലക്ഷ്യം. ഉത്ബഃ വന്ന് തിരുമേനി(സ)യോട് പറഞ്ഞു ‘സഹോദരപുത്രാ, താങ്കള്‍ക്ക് അറിയുന്നത് പോലെ തന്നെ, കുടുംബത്തില്‍ ഉയര്‍ന്ന സ്ഥാനവും, പരിഗണനയുമാണ് താങ്കള്‍ക്ക് ലഭിച്ചിരുന്നത്. പക്ഷെ, ഇപ്പോള്‍ താങ്കള്‍ വളരെ ഗുരുതരമായ ഒരു പ്രശ്‌നവുമായി വന്നിരിക്കുന്നു. അതുമുഖേനെ നമ്മുടെ സമൂഹത്തെ ചിദ്രിക്കുകയും, ഇവിടത്തെ ബുദ്ധിമാന്മാരെ വിഢ്ഢിയാക്കുകയും, അവരുടെ ദൈവങ്ങളെ ആക്ഷേപിക്കുകയും, മതത്തെ നിഷേധിക്കുകയും, പൂര്‍വ്വീകരെ തള്ളിപ്പറയുകയും ചെയ്തിരിക്കുന്നു. താങ്കള്‍ ഞാന്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുക. ഞാന്‍ താങ്കള്‍ക്ക് കുറച്ച് വാഗ്ദാനങ്ങള്‍ നല്‍കാം. അവയില്‍ ഏത് വേണമെങ്കിലും താങ്കള്‍ക്ക് സ്വീകരിക്കാവുന്നതാണ്’. തിരുമേനി(സ) അദ്ദേഹത്തോട് പറഞ്ഞു ‘അബുല്‍ വലീദ് താങ്കള്‍ പറയുക, ഞാന്‍ കേള്‍ക്കുന്നുണ്ട്’. അദ്ദേഹം പറഞ്ഞു ‘സഹോദരപുത്രാ, താങ്കള്‍ ഈ പ്രവര്‍ത്തനം കൊണ്ടുദ്ദേശിച്ചത് സമ്പത്താണെങ്കില്‍, ഞങ്ങളെല്ലാം സമ്പത്ത് ഒരുമിച്ച് ചേര്‍ത്ത്, താങ്കളെ ഞങ്ങളിലെ ഏറ്റവും വലിയ ധനികനാക്കി മാറ്റാം. താങ്കള്‍ക്ക് മഹത്വമാണ് വേണ്ടതെങ്കില്‍ ഞങ്ങളത് താങ്കളെ അണിയിക്കാം. ഇനി ഞങ്ങളുടെ രാജാവാകണമെന്നാണ് താങ്കളുടെ ആഗ്രഹമെങ്കില്‍ ഞങ്ങള്‍ താങ്കളെ രാജാവായി അവരോധിക്കാം. അതല്ല, ഇനി താങ്കളുടെ അടുത്തേക്ക് വല്ല പിശാചും വന്ന് താങ്കളെ അലോസരപ്പെടുത്തുന്നുവെങ്കില്‍ ഞങ്ങള്‍ താങ്കളെ ചികിത്സിക്കാം. അതിന് വേണ്ടി ഞങ്ങളുടെ എല്ലാ സമ്പത്തും ചെലവഴിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്’. ഉത്ബഃ സംസാരം നിര്‍ത്തിയപ്പോള്‍ തിരുമേനി(സ) അദ്ദേഹത്തോട് ചോദിച്ചു ‘താങ്കള്‍ പറഞ്ഞു നിര്‍ത്തിയോ, അബുല്‍ വലീദ്?’. അദ്ദേഹം ‘അതെ’യെന്ന് പറഞ്ഞപ്പോള്‍ തിരുമേനി(സ) പറഞ്ഞു ‘ഇനി ഞാന്‍ പറയുന്നത് താങ്കള്‍ കേള്‍ക്കുക’. ശേഷം തിരുമേനി(സ) വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്ത് തുടങ്ങി. ഫുസ്സിലത്ത് അദ്ധ്യായത്തിലെ ആദ്യത്തെ അഞ്ച് വചനങ്ങളാണ് തിരുമേനി(സ) പാരായണം ചെയ്തത്. തിരുമേനി(സ)യുടെ പാരായണം ഉത്ബഃ ശ്രദ്ധിച്ച് കേട്ടു. രണ്ട് കൈകളും മുഖത്തിന് താങ്ങായി നിര്‍ത്തി അദ്ദേഹം ഇരുന്നു. തിരുമേനി(സ) പാരായണം നിര്‍ത്തുകയും ശേഷം സാഷ്ടാംഗം നമിക്കുകയും ചെയ്തു. തുടര്‍ന്ന് ചോദിച്ചു ‘അബുല്‍ വലീദ്, താങ്കള്‍ കേട്ടുവോ? ഇതാണ് എനിക്ക് നല്‍കാനുള്ള വാഗ്ദാനം’.
ഇസ്ലാമിന്റെ ഏതെങ്കിലും ഒരു അടിസ്ഥാനത്തിന്റെ പേരില്‍ മറ്റുള്ളവരോട് വിലപേശാനോ, അവരുടെ പ്രലോഭനങ്ങള്‍ സ്വീകരിക്കാനോ വിശ്വാസി തയ്യാറാവുകയില്ലെന്ന് തിരുമേനി(സ) ഇതിലൂടെ പഠിപ്പിക്കുകയാണ്.

 

About nasir muhammadi muhammad jad

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *