സ്ത്രീശബ്ദം ഹറാമെന്ന് വിധിച്ചവരോട്

ഇബ്‌നു ഇസ്ഹാഖ് തന്റെ ചരിത്രഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്ന ഒരു സംഭവമുണ്ട്. (പ്രവാചകന്‍ തിരുമേനി(സ)യുടെ മരുമകനായിരുന്ന അബുല്‍ ആസ്വ് ബിന്‍ റബീഅ്‌റ- സത്യനിഷേധിയായി മക്കയില്‍ താമസിച്ച് വരികയായിരുന്നു.

ബദ്‌റില്‍ വെച്ച് തടവിലായ അദ്ദേഹത്തെ മോചനദ്രവ്യം വാങ്ങാതെ തിരുമേനി-സ- മോചിപ്പിച്ചതിന് ശേഷമായിരുന്നു അത്.
സൈനബ് അവളുടെ പിതാവിന്റെ കൂടെ മദീനയില്‍ ജീവിച്ചു. മക്കാവിജയത്തിന് കുറച്ച് മുമ്പ് അബുല്‍ ആസ്വ് ഖുറൈശികളുടെ ഒരു കച്ചവട സംഘത്തിന്റെ കൂടെ ശാമിലേക്ക് പുറപ്പെട്ടു. തിരിച്ച് വരുന്ന വഴിയില്‍ വെച്ച് ഒരു സംഘം അവരെ കൊള്ളയടിച്ചു. രാത്രിയുടെ മറവില്‍ അബുല്‍ ആസ്വ് തന്റെ മുന്‍ഭാര്യ സൈനബിന്റെ വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു, അഭയമഭ്യര്‍ത്ഥിക്കുകയും, അവര്‍ അദ്ദേഹത്തിന് അഭയം നല്‍കുകയും ചെയ്തു!
പ്രഭാതത്തില്‍ റസൂല്‍(സ) പള്ളിയിലെത്തി, അനുചരന്മാര്‍ക്ക് നമസ്‌കാരത്തിന് നേതൃത്വം നല്‍കി. നമസ്‌കാരത്തിനിടെയാണ് സ്ത്രീകളുടെ ഭാഗത്ത് നിന്ന് സൈനബിന്റെ ശബ്ദം ഉയര്‍ന്നത് (ജനങ്ങളെ, ഞാന്‍ അബുല്‍ ആസ്വ് ബിന്‍ റബീഇന് അഭയം നല്‍കിയിരിക്കുന്നു).
നമസ്‌കാരം കഴിഞ്ഞതിന് ശേഷം പിന്നിലേക്ക് തിരിഞ്ഞ് തിരുദൂതര്‍(സ) അനുചരന്മാരോട് ചോദിച്ചു ‘ഞാന്‍ കേട്ടത് നിങ്ങളും കേട്ടോ? അവര്‍ അതെയെന്ന് പറഞ്ഞു. തിരുമേനി(സ) പറഞ്ഞു ‘മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം, നിങ്ങള്‍ ഈ കേട്ടത് ഞാന്‍ കേള്‍ക്കുന്നത് വരെ അതേക്കുറിച്ച് എനിക്കറിയില്ലായിരുന്നു. മുസ്ലിംകളുടെ അടുത്ത് അവരില്‍ താഴെയുള്ളവര്‍ അഭയം തേടുന്നതാണ്’. ശേഷം തിരുമേനി(സ) തന്റെ മകള്‍ സൈനബിന്റെ അടുത്ത് ചെന്ന് പറഞ്ഞു ‘മകളെ, നിന്റെ അതിഥിയെ ആദരിക്കുക. നീ അയാള്‍ക്ക് വേണ്ടി അണിഞ്ഞൊരുങ്ങേണ്ടതില്ല’!).
ഈ കഥയുടെ പര്യവസാനം പ്രവാചകചരിത്ര ഗ്രന്ഥങ്ങളില്‍ ധാരാളമായി ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. അബുല്‍ ആസ്വ് ഇസ്ലാം സ്വീകരിക്കുകയും, ഖുറൈശികളിലേക്ക് മടങ്ങി തന്റെയടുത്ത് നിന്ന് നഷ്ടപ്പെട്ട അവരുടെ കച്ചവട മുതല്‍ തിരിച്ചേല്‍പിച്ചതിന് ശേഷം ജിഹാദ് ചെയ്യാന്‍ മദീനയിലേക്ക് തിരിക്കുകയും ചെയ്തു.
ഈ കഥ ഇവിടെ ഉദ്ധരിച്ചത് സൈനബ് പള്ളിയില്‍ വെച്ച് വിശ്വാസികളോട് ഉറക്കെ സംസാരിച്ച കാര്യം സൂചിപ്പിക്കുന്നതിന് വേണ്ടിയാണ്. സ്ത്രീയുടെ ശബ്ദം നിഷിദ്ധമാണെന്ന് ഒരു മുസ്ലിമിന് എങ്ങനെയാണ് വാദിക്കാനാവുക!! ഇതിന് മുമ്പ് സുജൂദിലായിരിക്കെ പ്രവാചകന്റെ കഴുത്തില്‍ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍മാലയിട്ട് പൊട്ടിച്ചിരിച്ച ഖുറൈശി പ്രമാണിമാരെ ഫാത്വിമ(റ) ശകാരിച്ചത് നിഷിദ്ധമാണെന്ന് ആരെങ്കിലും വാദിക്കുമോ? പ്രവാചക കഴുത്തില്‍ നിന്ന് അവശിഷ്ടം എടുത്ത് മാറ്റി, ഫാത്വിമ(റ) അവരെ വല്ലാതെ ആക്ഷേപിക്കുകയുണ്ടായി.
മദ്‌യനിലെ സല്‍ക്കര്‍മിയായ മനുഷ്യന്റെ രണ്ട് പെണ്‍മക്കളോട് അപരിചിതനായ മൂസാ ചോദിച്ചു ‘എന്താണ് നിങ്ങളുടെ പ്രശ്‌നം?’ അവര്‍ പറഞ്ഞു ‘ഈ ഇടയന്മാര്‍ വെള്ളമെടുത്തതിന് ശേഷമെ ഞങ്ങള്‍ക്ക് വെള്ളമെടുക്കാവൂ. ഞങ്ങളുടെ പിതാവ് വൃദ്ധനാണ് താനും’. അല്‍പം കഴിഞ്ഞ് അവളില്‍ ഒരുത്തി മൂസായോട് പറഞ്ഞു ‘താങ്കള്‍ വെള്ളമെടുത്ത് തന്നതിന് പ്രതിഫലം നല്‍കാന്‍ എന്റെ പിതാവ് നിങ്ങളെ ക്ഷണിക്കുന്നു’. ഖുര്‍ആന്‍ വിവരിച്ച ഈ സംഭവത്തിലെ സ്ത്രീകള്‍ നിഷിദ്ധമാണ് ചെയ്തതെന്ന് ആര്‍ക്കാണ് വാദമുള്ളത്?
ഹിജ്‌റ ചെയ്ത വിശ്വാസി സ്ത്രീകളെ പരീക്ഷിക്കാന്‍ അല്ലാഹു കല്‍പിക്കുകയുണ്ടായി. പ്രസ്തുത പരീക്ഷണത്തിന്റെ ചുമതല ഉമര്‍ ബിന്‍ ഖത്താബി(റ)നായിരുന്നു ഉണ്ടായിരുന്നത്. സ്ത്രീയോട് ചോദിക്കുമ്പോഴും, അവള്‍ ഉത്തരം നല്‍കുമ്പോഴും അവളുടെ ശബ്ദമുയരുന്നത് നിഷിദ്ധമാണെന്ന് പറഞ്ഞ് ആരും അതിന് തടസ്സം നിന്നില്ല.
പ്രവാചകകാലത്തെ സ്ത്രീകള്‍ ഹദീഥുകള്‍ ഉദ്ധരിക്കുകയും, നന്മ കല്‍പിക്കുകയും, തിന്മ വിരോധിക്കുകയും ചെയ്തിരുന്നു. ഇവിടങ്ങളിലൊന്നും അവളുടെ ശബ്ദം നിഷിദ്ധമാണെന്ന് വാദിച്ച് ആരും രംഗത്ത് വരികയുണ്ടായില്ല. സ്ത്രീയുടെയോ, പുരുഷന്റെയോ ശബ്ദം നിഷിദ്ധമാകുന്നത് അനുരാഗത്തോടെയോ, ലൈംഗികവികാരങ്ങള്‍ ഉണര്‍ത്തുന്ന വിധത്തിലോ സംസാരിക്കുമ്പോഴാണ്. അതല്ലാതെ, സ്ത്രീയുടെയോ, പുരുഷന്റെയോ ശബ്ദം നിരുപാധികം നിഷിദ്ധമാണെന്ന് വാദിച്ച ഒരു കര്‍മശാസ്ത്ര പണ്ഡിതനെയും ഇസ്ലാമിക ചരിത്രത്തില്‍ കാണാനാവില്ല. മുസ്ലിം സമൂഹത്തില്‍ കാലങ്ങളായി പ്രചരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന പച്ചനുണയും വ്യാജഅവകാശവാദവുമാണിത്.

 

About muhammad al gazzali

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *