സ്ത്രീയുടെ രാഷ്ട്രീയ ഇടപെടല്‍: സൂക്ഷ്മ വിശകലനം -1

ഇസ്ലാമിന്റെ ആദ്യകാലത്ത് അറ്യേബ്യന്‍ സമൂഹത്തില്‍ സ്ത്രീകള്‍ -പുരുഷന് സമാനമായ അവകാശം ഇസ്ലാം അവള്‍ക്ക് നല്‍കിയിരുന്നെങ്കില്‍ പോലും- രാഷ്ട്രീയ കാര്യങ്ങള്‍ കയ്യാളുകയോ പരിഗണിക്കുകയോ ചെയ്തിരുന്നില്ല.

തിരുദൂതരുടെ വിയോഗത്തെ തുടര്‍ന്ന് പുതിയ ഖലീഫയെ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തുന്നതിനായി സ്വഹാബാക്കള്‍ സഖീഫഃ ബനീസാഇദയില്‍ സമ്മേളിച്ചപ്പോള്‍ സ്ത്രീകളിലാരെങ്കിലും അവിടെ പങ്കെടുത്തതായി നമുക്കറിവില്ല. ഇത്തരം കാര്യങ്ങളില്‍ സ്ത്രീകള്‍ പങ്കെടുത്തതിനെക്കുറിക്കുന്ന തെളിവുകളും നമുക്ക് ലഭിച്ചിട്ടില്ല. തിരുമേനി(സ)ക്ക് ശേഷം നാല് ഖലീഫമാരും സ്ത്രീകളുമായി രാഷ്ട്രകാര്യത്തില്‍ കൂടിയാലോചന നടത്തിയതായോ, ഭരണനിര്‍വഹണത്തില്‍ പുരുഷനോട് ചേര്‍ന്ന് തന്നെ സ്ത്രീ നിലയുറപ്പിച്ചതായോ നമുക്കറിവില്ല.
തിരുമേനി(സ) സ്ത്രീകളില്‍ നിന്ന് ബൈഅത്ത് സ്വീകരിച്ചിരുവെന്നും, ദൈവത്തില്‍ പങ്കുചേര്‍ക്കുകയോ, മോഷ്ടിക്കുകയോ വ്യഭിചരിക്കുകയോ, സന്താനങ്ങളെ വധിക്കുകയോ ചെയ്യുകയില്ലെന്ന് അവര്‍ ശപഥം ചെയ്തിരുന്നുവെന്നും വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. മക്കാവിജയ വേളയിലായിരുന്നു ഈ ബൈഅത്ത്. ശേഷം ഇതേ രീതിയില്‍ തന്നെ തിരുമേനി(സ) പുരുഷന്മാരില്‍ നിന്നും ബൈഅത്ത് എടുക്കുകയുണ്ടായി.
സ്ത്രീയുടെ രാഷ്ട്രീയ പ്രവേശനത്തിന് ഈ ബൈഅത്ത് തെളിവാണെന്ന് വാദിക്കുന്നത് അബദ്ധവും, ചരിത്ര സംഭവങ്ങളെ ദുര്‍വ്യാഖ്യാനിക്കുന്നതിന് തുല്യവുമാണ്.
ചില സ്വഹാബി വനിതകള്‍ പുരുഷന്മാരോടൊപ്പം യുദ്ധത്തിന് പുറപ്പെട്ടതായും, അവര്‍ മുറിവേച്ചവരെ ചികിത്സിക്കുകയും, ദാഹിച്ചവര്‍ക്ക് വെള്ളം നല്‍കുകയും ചെയ്തതായും നമുക്കറിയാം. റഫീദഃ(റ)ക്ക് പരുക്കേറ്റവരെ ചികിത്സിക്കാനുള്ള ഒരു തമ്പ് തന്നെയുണ്ടായിരുന്നുവെന്ന് ചരിത്രഗ്രന്ഥങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. യുദ്ധത്തിനിടയില്‍ പരിക്കുപറ്റിയ സ്വഹാബാക്കളെ പ്രസ്തുത തമ്പില്‍ വെച്ച് അവര്‍ ചികിത്സിക്കുകയായിരുന്നു ചെയ്തിരുന്നത്.
ഈ റിപ്പോര്‍ട്ടുകളും സ്ത്രീ രാഷ്ട്രീയത്തിലിടപെട്ടിരുന്നു എന്നതിന് തെളിവല്ല തന്നെ. അനിവാര്യമായ യുദ്ധ സാഹചര്യത്തില്‍ ചികിത്സയും, വെള്ളം നല്‍കലുമെല്ലാം അവള്‍ നടത്തിയിരുന്നു എന്ന് മാത്രമെ ഇവ കുറിക്കുന്നുള്ളൂ. യുദ്ധവും, കെടുതിയുമുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ ഇപ്പോഴും ഈ വിധി ബാധകമാണെന്നതില്‍ ആരും തര്‍ക്കിക്കുമെന്ന് തോന്നുന്നില്ല.
ഇസ്ലാമിക പ്രബോധനത്തിന്റെ പ്രാരംഭത്തില്‍ സ്ത്രീ സമൂഹം അത്യജ്ജ്വലമായ ത്യാഗവും സമര്‍പ്പണവും നടത്തിയതായും നമുക്കറിയാം. ഉമര്‍ ബിന്‍ ഖത്താബ്(റ)ന്റെ സഹോദരിയും, അബൂബക്‌റി(റ)ന്റെ മകള്‍ അസ്മായുമെല്ലാം ഈ ഗണത്തില്‍ ഉള്‍പെട്ടവരാണ്.
ഇസ്ലാമിക പ്രസ്ഥാനങ്ങളില്‍ സ്ത്രീകളുടെ അങ്ങേയറ്റത്തെ സ്വാധീനത്തെയും, അവരുടെ നിര്‍ണായക പങ്കാളിത്വത്തെയുമാണ് ഇത് കുറിക്കുന്നത്. ഈ വിധി എല്ലാ കാലത്തും നിലനില്‍ക്കുന്നതാണ്. എന്നാല്‍ രാഷ്ട്രീയമെന്ന പ്രയോഗത്തിന്റെ ആധുനിക സങ്കല്‍പമനുസരിച്ച് അതില്‍ പങ്കാളിയാവാനുള്ള തെളിവ് ഇവിടെയും ലഭ്യമല്ല.
തിരുമേനി(സ)യുടെ ജീവിതകാലത്തും ശേഷവും സ്ത്രീകള്‍ പെരുന്നാള്‍ നമസ്‌കാരത്തിനും, തിരുമേനി(സ)യുടെ പ്രഭാഷണത്തിനുമെല്ലാം സ്ത്രീകള്‍ ഹാജരായിരുന്നുവെന്നും നമുക്കറിയാം. ഇതും സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്വത്തിന് തെളിവല്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഇസ്ലാമിക ചരിത്രത്തിലെ പ്രസിദ്ധമായ ജമല്‍ യുദ്ധത്തില്‍ പ്രവാചക പത്‌നി ആഇശഃ(റ) പങ്കെടുത്തുവെന്നതും നമുക്കറിയാവുന്ന വസ്തുതയാണ്. വാഹനപ്പുറത്തെ കട്ടിലില്‍ മറക്ക് പിന്നിലിരുന്നാണ് അവര്‍ യുദ്ധം നയിച്ചതെന്നും നാം മനസ്സിലാക്കിയിരിക്കുന്നു. അതോടൊപ്പം തന്നെ താന്‍ ചെയ്തതിന്റെ പേരില്‍ പിന്നീട് ആഇശ(റ) ഖേദം പ്രകടിപ്പിച്ചുവെന്നും ചരിത്രം വ്യക്തമാക്കുന്നു. പ്രവാചക പത്‌നിയെന്ന നിലയില്‍ വീട്ടില്‍ അടങ്ങിയൊതുങ്ങിയിരിക്കുന്നതായിരുന്നു അവര്‍ക്കുത്തമം. പക്ഷെ അവര്‍ വിശുദ്ധ ഖുര്‍ആനെ വ്യാഖ്യാനിക്കുകയും, അതില്‍ പിഴവ് സംഭവിക്കുകയുമാണുണ്ടായത്. അതിനാല്‍ തന്നെ പശ്ചാത്തപിച്ച്, ഖേദം പ്രകടിപ്പിച്ച്, പാപമോചനം അര്‍ത്ഥിച്ച് മടങ്ങുകയും ചെയ്തു. യുദ്ധത്തിന് ശേഷം സര്‍വ്വവിധ ആദരവോടും, സുരക്ഷിതത്വത്തോടും കൂടി അവരെ വീട്ടിലേക്ക് എത്തിക്കുകയാണ് അലി(റ) ചെയ്തത്.
അതിനാല്‍ തന്നെ ഈ സംഭവം ആദ്യകാല മുസ്ലിം സമൂഹത്തിലെ സ്ത്രീ രാഷ്ട്രീയ ഇടപെടല്‍ നടത്തിയിരുന്നു എന്നതിന് തെളിവായി ഉദ്ധരിക്കാവതല്ല. കാരണം അത് വ്യക്തിപരമായ സംഭവവും, പിന്നീട് പാശാത്തപിച്ച് മടങ്ങിയ വീഴ്ചയുമാണ്.
ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ചില സ്ത്രീകള്‍ ഭരണമേറ്റടുത്തതായും, തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ മേല്‍ അങ്ങേയറ്റത്തെ അധികാരം സ്ഥാപിച്ചതായും നാം കണ്ടിട്ടുണ്ട്. ഖലീഫഃ ഹാറൂന്‍ റശീദിന്റെ ഭാര്യ സുബൈദ രണ്ടാമത് പറഞ്ഞതിന് ഉദാഹരണമാണ്. പക്ഷെ, ഇവയെല്ലാം വ്യക്തിപരമായ നിലപാടുകള്‍ മാത്രമാണ്. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്ക് മേലുള്ള സ്വാധീനം കൊണ്ട് ലഭിച്ച അധികാരമാണ് അവ. അല്ലാതെ, ആധുനിക സമൂഹത്തില്‍ കാണപ്പെടുന്ന അര്‍ത്ഥത്തിലുള്ള രാഷ്ട്രീയ ഇടപെടലുകളായിരുന്നില്ല അവ.

 

About dr. mustafa sibai

Check Also

PRISON-5-INMATES
EMBARGOED FOR WOMEN'S PRISON STORY BY LAURA STONE Leah Hennel, Calgary Herald EDMONTON, AB.: JUNE 07, 2011 -- Canada's only female dangerous offender Renee Acoby's hands, 32 in the secure unit at the Edmonton Institution for Women in Edmonton, Alberta. (Leah Hennel, Calgary Herald) (For Women's Prisons Project story by Laura Stone)
DAY 3 - PART 5

വ്യഭിചാരത്തിന്റെ ശിക്ഷ: ശരീഅത്തിന് തെറ്റുപറ്റിയോ? -4

സാമൂഹിക ഭദ്രതയെ വെല്ലുവിളിച്ച് ആളുകള്‍ കാണെ വ്യഭിചരിച്ച വ്യക്തിക്ക് ചാട്ടവാറടി നല്‍കണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിക്കുമ്പോള്‍ പ്രസ്തുത കല്‍പനയുടെ സാമൂഹിക-ധാര്‍മിക തലങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *