Tag Archives: allahu

അല്ലാഹുവില്‍ നിന്നുള്ള ആത്മാവ് അല്ലാഹുവിന്റെ മകനോ?

45645

വിശുദ്ധ ഖുര്‍ആന്‍ ഈസാ പ്രവാചകനെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആത്മാവ് എന്ന് വിശേഷിപ്പിച്ചിരിക്കുന്നു എന്നത് ശരിയാണ് (വേദക്കാരെ, നിങ്ങള്‍ നിങ്ങളുടെ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തതൊന്നും പറയരുത്. മര്‍യമിന്റെ മകന്‍ മസീഹ് ഈസാ, അല്ലാഹുവിന്റെ ദൂതനും മര്‍യമിലേക്ക് അവനിട്ടുകൊടുത്ത തന്റെ വചനവും അവങ്കല്‍ നിന്നുള്ള ഒരാത്മാവും മാത്മമാണ്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക). അന്നിസാഅ് 171 ക്രൈസ്തവരും ഈസാ പ്രവാചകനെ അല്ലാഹുവിന്റെ ആത്മാവ് എന്ന് തന്നെയാണ് വിശേഷിപ്പിക്കുന്നത്. …

Read More »

ക്രൈസ്തവ അവാന്തര വിഭാഗങ്ങള്‍ -2

5789

മസീഹിന്റെ ദൈവികതയെ ചോദ്യം ചെയ്ത് രംഗത്ത് വന്ന ആരിയോസിലേക്ക് ചേര്‍ക്കപ്പെടുന്ന വിഭാഗം ക്രൈസ്തവ അവാന്തര വിഭാഗങ്ങളില്‍ സവിശേഷ പരാമര്‍ശമര്‍ഹിക്കുന്നു. മസീഹ് അല്ലാഹുവിന്റെ അടിമയും, മറ്റ് പ്രവാചകന്മാരെ പോലെയുള്ള സാധാരണ പ്രവാചകനുമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ക്രിസ്താബ്ദം രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മര്‍ഖിയോനിലേക്ക് ചേര്‍ക്കപ്പെടുന്ന മറ്റൊരു വിഭാഗമുണ്ട്. രണ്ട് ദൈവമുണ്ടെന്ന വാദം കാരണം അദ്ദേഹത്തെ നാടുകടത്താനും, ബഹിഷ്‌കരിക്കാനും വിധിക്കുകയാണുണ്ടായത്. മസീഹിന്റെയും മാതാവിന്റെയും ദൈവികത അവകാശപ്പെട്ടിരുന്ന ബര്‍ബരാനിയ്യ വിഭാഗവും ക്രൈസ്തവതയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ …

Read More »

പുള്ളികള്‍ ചേര്‍ത്തത് ഖുര്‍ആന്റെ ആധികാരികതയെ ചോദ്യം ചെയ്യുന്നുവോ?

imfghjfges

വിശുദ്ധ ഖുര്‍ആന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു എന്നാണ് മുസ്ലിംകള്‍ അവകാശപ്പെടുന്നത്. എന്നാല്‍ പ്രവാചക കാലത്തുണ്ടായിരുന്ന ഖുര്‍ആനില്‍ പിന്നീട് കുത്തും കോമയും ഹറകത്തകളുമായി ഒട്ടേറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ഇത്തരം മാറ്റങ്ങള്‍ അതിന്റെ സുരക്ഷിതത്വത്തിന് കോട്ടം തട്ടിക്കുന്നവയല്ലേ? (തീര്‍ച്ചയായും നാമാണ് ഈ ഉല്‍ബോധനം അവതരിപ്പിച്ചത്, നിശ്ചയമായും നാം തന്നെ അത് സംരക്ഷിക്കുന്നതാണ്) എന്ന ദൈവിക വചനത്തിന് വിരുദ്ധമല്ലേ മേല്‍പറഞ്ഞ മാറ്റങ്ങള്‍? മുസ്ലിമേതര മതവിഭാഗങ്ങള്‍ വിശുദ്ധ ഖുര്‍ആന്റെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് സാധാരണ …

Read More »

ആദമി(അ)നെ അല്ലാഹു ആദരിച്ചില്ലെന്നോ?

2013_6

അല്ലാഹു തന്റെ മാലാഖമാരോട് ആദമിന് സുജൂദ് ചെയ്യാന്‍ കല്‍പിച്ചിട്ടില്ലെന്നും, അദ്ദേഹത്തെ ആദരിക്കാനും ബഹുമാനിക്കാനും ഉദ്ദേശിച്ചിട്ടില്ലെന്നും ചില ഓറിയന്റലിസ്റ്റുകള്‍ ആരോപിക്കുന്നു. മാലാഖമാര്‍ സ്വന്തം ഇഷ്ടപ്രകാരം ആദമിനെ ആദരിക്കാന്‍ ഉദ്ദേശിക്കുകയാണത്രെ ഉണ്ടായത്. പക്ഷെ, അപ്പോഴേക്കും അല്ലാഹു ആദമിനെ ഉറക്കുകയും തല്‍ഫലമായി അദ്ദേഹത്തിന് മുന്നില്‍ സുജൂദ് ചെയ്യാന്‍ മാലാഖമാര്‍ക്ക് സാധിക്കാതെ വരികയും ചെയ്തുവെന്ന് അവര്‍ പറയുന്നു. ആദം പ്രവാചകന് യാതൊരു മഹത്വവുമുണ്ടായിരുന്നില്ലെന്നും, മാലാഖമാര്‍ അദ്ദേഹത്തിന് മുന്നില്‍ സുജൂദ് ചെയ്തിട്ടില്ലെന്നും സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ഓറിയന്റലിസ്റ്റുകള്‍ ഈ …

Read More »

ഇബ്‌റാഹീം(അ) ശിര്‍ക്ക് ചെയ്‌തോ?

hfges

അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നത് അവന്‍ പൊറുക്കുകയില്ലെന്നും, മറ്റുള്ള ഏത് തിന്മയും അവനിഛിക്കുന്ന പക്ഷം പൊറുത്ത് കൊടുക്കുന്നതാണെന്നും വിശുദ്ധ ഖുര്‍ആന്‍ അന്നിസാഅ് അദ്ധ്യായത്തില്‍ നാല്‍പത്തിയെട്ടാം വചനത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നിരിക്കെ അല്ലാഹു ഇബ്‌റാഹീം പ്രവാചകന് പൊറുത്ത് കൊടുക്കുകയും അദ്ദേഹത്തെ തന്റെ ദൂതനായി തെരെഞ്ഞെടുക്കുകയും ചെയ്തതിന്റെ ന്യായമെന്താണെന്ന് ചിലര്‍ ചോദിക്കാറുണ്ട്. നക്ഷത്രങ്ങളെയും സൂര്യനെയും ചന്ദ്രനെയും തന്റെ ദൈവങ്ങളെന്ന് അദ്ദേഹം വിശേഷിപ്പിച്ചതായി അല്‍അന്‍ആം അദ്ധ്യായത്തില്‍ ഖുര്‍ആന്‍ തന്നെ ഉദ്ധരിക്കുന്നുണ്ട്. സര്‍വപാപങ്ങളെയും നശിപ്പിക്കാന്‍ ശേഷിയുള്ള ഭീകരമായ തിന്മയായാണ് ഖുര്‍ആന്‍ …

Read More »

ഖുര്‍ആന്‍ ദൈവികമോ? -2

Kinran

വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ് പ്രവാചകനില്‍ നിന്നല്ല, ദൈവത്തില്‍ നിന്ന് അവതീര്‍ണമായത് തന്നെയാണ് എന്ന് കുറിക്കുന്ന ധാരാളം തെളിവുകള്‍ ഖുര്‍ആന്‍ തന്നെ നല്‍കുന്നുണ്ട്. അവയില്‍പെട്ടതാണ് തിരുമേനി(സ)യുടെ നിലപാടുകളെ തിരുത്തിയും, അവയുടെ പേരില്‍ അദ്ദേഹത്തെ വിമര്‍ശിച്ചും അവതരിച്ച ദൈവിക വചനങ്ങള്‍. മനുഷ്യര്‍ സാധാരണയായി രചന നിര്‍വഹിക്കുമ്പോള്‍ സ്വയം പുകഴ്ത്തുകയും, പ്രശംസിക്കുകയുമാണ് ചെയ്യാറുള്ളത്. തന്റെ ഉത്തമഗുണങ്ങള്‍ മാത്രം പ്രകടിപ്പിക്കുകയും, ന്യൂനതകള്‍ മറച്ചുവെക്കുകയും ചെയ്യുന്ന രീതിയാണ് പ്രസ്തുത രചനയില്‍ അവര്‍ അവലംബിക്കാറുള്ളത്. തങ്ങളുടെ സ്മരണകള്‍ ശാശ്വതമാക്കുന്നതിനും, …

Read More »

വായനാ വൈവിധ്യങ്ങള്‍ വൈരുദ്ധ്യത്തെ കുറിക്കുന്നുവോ? -2

75675

അല്ലാഹുവിങ്കല്‍ നിന്നുള്ള വെളിപാടാണെന്ന് പ്രവാചകന്‍ വഴി സ്ഥിരപ്പെട്ടതല്ലാത്ത ഒന്നും വിശുദ്ധ ഖുര്‍ആനിലില്ല. എന്നാല്‍ ഇതില്‍ നിന്ന് ഭിന്നമാണ് ഇഞ്ചീലിന്റെ കാര്യം. ദൈവദൂതന്മാരുടെ വചനവും, ശിഷ്യന്മാരുടെ വാക്കുകളുമെല്ലാം പ്രസ്തുത ‘പരിശുദ്ധ വേദ’ത്തില്‍ ഉള്ളടങ്ങിയിരിക്കുന്നു. ഹദീഥുകള്‍ ആധികാരികമായിരിക്കെ തന്നെ അവയില്‍ ഒന്ന് പോലും ഖുര്‍ആനിലേക്ക് ചേര്‍ക്കപ്പെട്ടിട്ടില്ല. ഒരു പ്രവാചകശിഷ്യന്റെയും വചനമോ, അഭിപ്രായമോ വിശുദ്ധ ഖുര്‍ആനില്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സ്വഹാബാക്കളുടെ വചനം അവരുടെ സ്വന്തം അഭിപ്രായമായി മാത്രം പരിഗണിക്കപ്പെടുകയും, അവരിലേക്ക് മാത്രം ചേര്‍ക്കപ്പെടുകയുമാണ് ചെയ്തത്. ഖുര്‍ആനിലേക്ക് …

Read More »

ഇസ്ലാം തേടി വന്ന ഡോ. കാരീ ആന്‍ എവീന്‍

6156

”അല്ലാഹുവല്ലാതെ ഇലാഹില്ലെന്നും, മുഹമ്മദ് അവന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു’ എന്നതാണ് യഥാര്‍ത്ഥ സത്യസാക്ഷ്യവചനമെന്ന് ഞാന്‍ വിശ്വസിക്കുന്നു’ അമേരിക്കന്‍ ജൂതകുടുംബത്തില്‍ നിന്ന് ഇസ്ലാമിന്റെ തണലിലേക്ക് കടന്നുവന്ന ഡോ. കാരി ആന്‍ എവീന്റെ വാക്കുകളാണിവ. ശരിയായ മതത്തെക്കുറിച്ച അന്വേഷണത്തിനൊടുവില്‍ ഇസ്ലാം മനസ്സിലാക്കുകയും ആശ്ലേഷിക്കുകയും ചെയ്തതിന് ശേഷമായിരുന്നു അവരുടെ ഈ പ്രഖ്യാപനം. അവര്‍ തുടരുന്നു ‘പല പേരുകളിലും, വിശേഷണങ്ങളിലും സ്രഷ്ടാവ് അറിയപ്പെടുന്നുണ്ട്. സമൂഹത്തില്‍ സ്‌നേഹവും കരുണയും സഹിഷ്ണുതയുമുണ്ടാവുന്നതാണ് അവന്‍ ഇഷ്ടപ്പെടുന്നത്. അമേരിക്കന്‍ സമൂഹത്തില്‍ വ്യാപകമായ …

Read More »

ഇസ്ലാമിന്റെ സമഗ്രത

Islam_by_maniPakistani

അല്ലാഹു തന്റെ അടിമകള്‍ക്ക് നിയമമാക്കിയ ദര്‍ശനമാണ് ഇസ്ലാം. തന്റെ അടിമകള്‍ക്ക് എന്താണ് ഏറ്റം യോജിച്ചതെന്ന് അല്ലാഹുവിനേക്കാള്‍ അറിയുന്നവന്‍ ആരുണ്ട്? (സൃഷ്ടിച്ചവന്‍ അറിയുകയില്ലെന്നോ? അവന്‍ രഹസ്യങ്ങളറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാണ്). അല്‍മുല്‍ക് 14 അല്ലാഹു തന്റെ അടിമകള്‍ക്ക് തൃപ്തിപ്പെട്ട് നല്‍കിയ നിയമം തീര്‍ത്തും സമഗ്രവും സമ്പൂര്‍ണവുമായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട് (ഇന്ന് നിങ്ങളുടെ ജീവിതവ്യവസ്ഥ ഞാന്‍ നിങ്ങള്‍ക്ക് മികവുറ്റതാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് മേല്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. ഇസ്ലാമിനെ നിങ്ങള്‍ക്കുള്ള ജീവിതവ്യവസ്ഥയായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു) അല്‍മാഇദഃ 3. …

Read More »

ആരാധന അല്ലാഹുവിന് മാത്രം

21325

ജനങ്ങളെ സന്മാര്‍ഗത്തിലേക്ക് നയിക്കുന്നതിനായി പ്രവാചകന്മാര്‍ നടത്തിയ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് സമാപനം കുറിച്ച് അല്ലാഹു സമര്‍പിച്ച ദൈവിക ദര്‍ശനമാണ് ഇസ്ലാം. അന്ത്യനാള്‍ വരെ യാതൊരു പരിവര്‍ത്തനവും കൂടാതെ അവശേഷിക്കുന്ന ഒരേയൊരു ദൈവികമതമാണ് അത്. മനുഷ്യരുടെ കൈകടത്തലുകളില്‍ നിന്നും മാറ്റത്തിരുത്തലുകളില്‍ നിന്നും അല്ലാഹു തന്നെ പൂര്‍ണസംരക്ഷണം വാഗ്ദാനം ചെയ്ത വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ ആണ് ഇസ്ലാമിക ദര്‍ശനത്തിന്റെ പ്രാമാണികരേഖ. പ്രസ്തുത വേദത്തിന് വിശദീകരണമായി നിലകൊള്ളുന്നത് അത് അവതരിപ്പിക്കപ്പെട്ട പ്രവാചകനായ മുഹമ്മദ്(സ) അതിന് ജീവിതത്തിലൂടെ …

Read More »