Tag Archives: aradhana

മുസ്ലിംകള്‍ ഹജറുല്‍ അസ്‌വദിനെ ആരാധിക്കുന്നുവോ?

hajar-aswad

ഇസ്ലാമിനെതിരെ ഓറിയന്റലിസ്റ്റുകള്‍ നിരന്തരമായി പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്ന ഉന്നയിച്ച് കൊണ്ടിരിക്കുന്ന ആരോപണമാണ് മുസ്ലിംകള്‍ ഹജറുല്‍ അസവദിനെ ആരാധിക്കുന്നുവെന്നത്. അങ്ങയേറ്റം ഗുരുതരമായ അബദ്ധമാണ് അത്. ഇസ്ലാമില്‍ സംശയം ജനിപ്പിക്കുകയെന്ന ഉദ്ദേശത്തോട് കൂടിയാണ് അവരതിന് തുനിയുന്നത്. അമുസ്ലിംകളില്‍പെട്ട നിക്ഷ്പക്ഷമതികള്‍ വളരെ വ്യക്തമായി അംഗീകരിക്കുന്ന കാര്യമാണ് മുസ്ലിംകള്‍ ഹജറുല്‍ അസ്‌വദിനെ പൂജിക്കുകയോ ആരോധിക്കുകയോ ചെയ്യുന്നില്ല. ദൈവത്തിനുള്ള അനുസരണത്തെയാണ് അതിന് നല്‍കുന്ന ചുംബനം അറിയിക്കുന്നത്. ഉമര്‍(റ) ഹജ്ജ് നിര്‍വഹിച്ചപ്പോള്‍ ഹജറുല്‍ അസ്‌വദിന്റെ മുന്നില്‍ നിന്ന് തന്റെ പ്രസിദ്ധമായ …

Read More »

ഹജറുല്‍ അസ്‌വദിനെ ആരാധിക്കുകയോ?

Jordan's King Abdullah prepares to kiss the Al-Hajar Al-Aswad, or black stone, as he performs the Umrah in the Muslim holy city of Mecca September 6, 2008 during the fasting month of Ramadan.    REUTERS/Yousef Allan (SAUDI ARABIA)

മുസ്ലിംകള്‍ പരിശുദ്ധ കഅ്ബാലയത്തിലെ ഹജറുല്‍ അസ്‌വദ് (കറുത്ത കല്ല്) ചുംബിക്കുന്നത് വിഗ്രഹാരാധനയോട് പലരും താരതമ്യം ചെയ്യാറുണ്ട്. ഇതര ശക്തികള്‍ക്ക് മുന്നില്‍ ആരാധനയനുഷ്ഠിക്കുകയോ, പ്രണാമമര്‍പിക്കുകയോ ചെയ്യുന്നത് വിലക്കിയ ഇസ്ലാം ഹജറുല്‍ അസ്‌വദ് ചുംബിക്കുന്നത് അനുവദിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്തത് വിഗ്രഹാരാധനയുടെ പുതിയ രീതിയാണ് എന്നാണ് ആരോപകരുടെ വാദം. ഒരു വസ്തുവിനെ ആരാധിക്കുന്ന വ്യക്തി, അതിനെ എല്ലാറ്റിനേക്കാളും ശ്രേഷ്ഠവും ഉത്തമവുമായി കാണുന്നുവെന്നത് സ്വാഭാവികമാണ്. ഏറ്റവും ചുരുങ്ങിയത് ആരാധിക്കുന്നവനേക്കാള്‍ മഹത്വം ആരാധ്യനുണ്ടായിരിക്കണമെന്നതില്‍ സംശയമില്ല. എന്നാല്‍ കഅ്ബാലയത്തേക്കാള്‍ …

Read More »

ഉദ്ഹിയ്യത്: ആചാരത്തിനും ആരാധനക്കുമിടയില്‍

6876-

സാമ്പത്തികമായി സുസ്ഥിതിയുള്ളവന്‍ നിര്‍വഹിക്കേണ്ട പ്രബലമായ ആരാധനയാണ് ഉദ്ഹിയ്യത്. വര്‍ഷാവര്‍ഷം ധനികനായ വിശ്വാസി ദൈവത്തിന് മുന്നില്‍ ബലിയര്‍പ്പിക്കുകയും, ബലിമൃഗത്തിന്റെ മാംസത്തില്‍ നിന്ന് ഭക്ഷിക്കുകയും, ദരിദ്രരെ ഊട്ടുകയും ചെയ്യണമെന്നാണ് പ്രവാചക കല്‍പന. വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും സ്ഥാപിച്ച, മുസ്ലിം ഉമ്മത്ത് ഏകോപിച്ച ദീനീപ്രതീകങ്ങളില്‍ ഒന്നാണിത്. ഇതുമായി ബന്ധപ്പെട്ട ഖുര്‍ആനിക വചനങ്ങളില്‍ ഒന്നിപ്രകാരമാണ് (പറയുക: ”നിശ്ചയമായും എന്റെ നമസ്‌കാരവും ആരാധനാകര്‍മങ്ങളും ജീവിതവും മരണവുമെല്ലാം പ്രപഞ്ചനാഥനായ അല്ലാഹുവിനുള്ളതാണ്). അല്‍അന്‍ആം 162 ബലിയെ പ്രത്യേകം പരാമര്‍ശിച്ച് …

Read More »

വിഗ്രഹാരാധകരുടെ ന്യായങ്ങള്‍

ndos_05

അതിപുരാതനമായ ബഹുദൈവ വിശ്വാസ രീതിയാണ് വിഗ്രഹപൂജ എന്നുള്ളത്. വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്ന ആദ്യപ്രവാചകനായ നൂഹ്(അ) നിയോഗിക്കപ്പെട്ടത് വിഗ്രഹപൂജകരായ ജനത്തെ സന്മാര്‍ഗത്തിലേക്ക് നയിക്കുന്നതിന് വേണ്ടിയായിരുന്നു. നിലവിലുള്ള ലോകത്തെ ബഹുദൈവ വിശ്വാസികള്‍ ഭൂരിഭാഗവും മുറുകെ പിടിക്കുന്ന വിഗ്രഹപൂജ നൂഹ്(അ) പ്രവാചകന് മുമ്പ് തന്നെ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തം. അറബികളും ഇപ്രകാരം വിഗ്രഹങ്ങളെ ആരാധിക്കുകയും കഅ്ബയ്ക്ക് ചുറ്റും അവയെ പ്രതിഷ്ഠിക്കുകയും ചെയ്തു. അവര്‍ തങ്ങളുടെ നേര്‍ച്ചകളും വഴിപാടുകളും നേര്‍ന്നിരുന്നത് അവയ്ക്ക് മുമ്പിലായിരുന്നു. അവയ്ക്ക് ആരാധനയര്‍പ്പിക്കുന്നതിന്റെ പേരില്‍ …

Read More »

കഴിവുകെട്ട’ ദൈവങ്ങളെ ആരാധിക്കുന്നവര്‍ -2

www.public-domain-image.com (public domain image)

തന്നെക്കൂടാതെ ബഹുദൈവ വിശ്വാസികള്‍ ആരാധനയര്‍പ്പിച്ച വ്യാജദൈവങ്ങളുടെ കഴിവുകേടും, ന്യൂനതകളും അവര്‍ക്ക് മുന്നില്‍ തന്നെ തുറന്ന് കാണിക്കാന്‍ അല്ലാഹു തീരുമാനിക്കുകയുണ്ടായി. മര്‍ദിതരായ പ്രസ്തുത ദൈവങ്ങള്‍ പ്രത്യേകമായും രണ്ട് ഇനങ്ങളിലുള്ളവയായിരുന്നു. അവരുടെ ചില ‘ദൈവങ്ങള്‍’ ചലിക്കാന്‍ കഴിയാത്തവയായിരുന്നു. അതായത് ആരാധകരുടെ കഴിവുകള്‍ പോലും പ്രസ്തുത ആരാധ്യര്‍ക്കുണ്ടായിരുന്നില്ല എന്ന് ചുരുക്കം. കൊത്തിയുണ്ടാക്കിയ ഈ ബിംബങ്ങള്‍ക്ക് എന്ത് ചെയ്യാനാണ് സാധിക്കുക? വിശുദ്ധ ഖുര്‍ആന്‍ ചോദിക്കുന്നത് നോക്കൂ (അവര്‍ക്ക് കാലുകളുണ്ടോ നടക്കാന്‍? കൈകളുണ്ടോ പിടിക്കാന്‍? കണ്ണുകളുണ്ടോ കാണാന്‍? …

Read More »

കഴിവുകെട്ട ദൈവങ്ങളെ ആരാധിക്കുന്നവര്‍ 2

Beaful

ഇസ്ലാമിന്റെയും ആത്മാവും സത്തയുമാണ് ഏകദൈവ വിശ്വാസം. ഇസ്ലാം നിശ്ചയിച്ച ആരാധനകള്‍ ഏകദൈവ വിശ്വാസമെന്ന അച്ചുതണ്ടിനെ കേന്ദ്രീകരിച്ചാണ് കറങ്ങിക്കൊണ്ടിരിക്കുന്നത്. ശരീരത്തിലെ ഓരോ നാഡീഞരമ്പുകളിലും ആവശ്യമായ ജലം ചെന്നെത്തുന്നത് പോലെ ഇസ്ലാമിന്റെ എല്ലാ അദ്ധ്യാപനങ്ങളിലും ഏകദൈവ വിശ്വാസത്തിന്റെ സ്വാധീനങ്ങള്‍ കടന്നെത്തിയിരിക്കുന്നു. അതിനാല്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ ഏകദൈവ വിശ്വാസത്തെക്കുറിച്ച യഥാര്‍ത്ഥമായ വിവരണം നല്‍കുകയും, പ്രസ്തുത ചിന്താധാരയുടെ മൂര്‍ത്തമായ രൂപം സമര്‍പിക്കുകയും ചെയ്തിരിക്കുന്നു. ഏകനായ ദൈവത്തിനുള്ള ആരാധനയിലും വിധേയത്വത്തിലുമാണ് മനുഷ്യരുടെ തലച്ചോറ് അല്ലാഹു രൂപപ്പെടുത്തിയിരിക്കുന്നത്. …

Read More »

വിഗ്രഹാരാധകരുടെ ന്യായങ്ങള്‍ -1

sanam

ബഹുദൈവ വിശ്വാസത്തിന്റെ പുരാതന രീതികളിലൊന്നാണ് വിഗ്രഹാരാധന. പ്രസ്തുത പ്രവണതയെ പ്രതിരോധിച്ചും, അതിന്റെ ഫലശൂന്യത വെളിപ്പെടുത്തിയും രംഗത്ത് വന്ന ദൈവദൂതനായിരുന്നു നൂഹ്(അ). ആദ്യ പ്രവാചകനായ നൂഹി(അ)ന്റെ കാലത്തിന് മുമ്പ് തന്നെ വിഗ്രഹാരാധന നിലനിന്നിരുന്നു എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. പ്രവാചകന്‍ മുഹമ്മദ്(സ) നിയോഗിക്കപ്പെട്ട കാലത്ത് അറബികള്‍ വിഗ്രഹങ്ങളെ ആരാധിക്കുകയും, കഅ്ബക്ക് ചുറ്റും പ്രതിഷ്ഠിക്കുകയും ചെയ്തിരുന്നു. അവയ്ക്ക് മുന്നില്‍ നേര്‍ച്ചകളും ബലികളും അര്‍പിക്കുകയും, അവയെ പ്രതിരോധിക്കുന്നതിന് വേണ്ടി യുദ്ധത്തിലേര്‍പെടുകയും ചെയ്തിരുന്നു. പല …

Read More »

യഹൂദരുടെ ആരാധനകളും ആചാരങ്ങളും -1

56787

ഏതൊരു മതത്തിന്റെയും വിശ്വാസസംഹിതയാണ് അവയുടെ ആരാധനകളുടെ അടിസ്ഥാനമായി വര്‍ത്തിക്കുന്നത്. എന്തെങ്കിലും കാരണത്താല്‍ വിശ്വാസം കളങ്കപ്പെടുകയോ, യഥാര്‍ത്ഥ വഴിയില്‍ നിന്ന് വ്യതിചലിക്കുകയോ ചെയ്യുന്ന പക്ഷം പ്രസ്തുത ന്യൂനതകള്‍ ആരാധനകളിലും പ്രകടമാകുന്നത്. വിശ്വാസത്തിന്റെ അടിസ്ഥാനം വികലമാവുകയോ, അതിന് പോറലേല്‍ക്കുകയോ ചെയ്യുന്നുവെങ്കില്‍ അതിന്റെ കീഴില്‍ നിര്‍വഹിക്കപ്പെടുന്ന ആരാധനകള്‍ കൊണ്ടോ, പുണ്യകര്‍മങ്ങള്‍ കൊണ്ടോ യാതൊരു പ്രയോജനവുമില്ല. മൂസാ പ്രവാചകന്‍ വഴി അല്ലാഹു അവതരിപ്പിച്ച തൗറാത്ത് മാറ്റിയെഴുതിയതിന് ശേഷം യഹൂദര്‍ പുതുതായി ഉണ്ടാക്കിയ ആരാധനകളും, ചടങ്ങുകളും ഇതിനുദാഹരണമാണ്. …

Read More »

യഹൂദരുടെ ആരാധനകളും ആചാരങ്ങളും -2

535

കറുത്ത വസ്ത്രം ധരിച്ച, തലയില്‍ തൊപ്പിയണിഞ്ഞ പുരോഹിതനാണ് പ്രാര്‍ത്ഥനാവാചകങ്ങള്‍ വായിക്കുക. അദ്ദേഹത്തിന്റെ കഴുത്തില്‍ നീണ്ട, വെള്ള ഷാള്‍ ചുറ്റിയിട്ടുണ്ടാവും. അനുഗ്രഹദാതാവായ ദൈവത്തെ വാഴ്ത്തിയും പ്രകീര്‍ത്തിച്ചുമാണ് പ്രാര്‍ത്ഥന ആരംഭിക്കുക. ‘ഇസ്രയേലിനെ സംരക്ഷിക്കുകയും, അനുഗ്രഹങ്ങള്‍ ചൊരിയുകയും ചെയ്ത നാഥന് നന്ദി’ എന്ന് എട്ട് തവണ ആവര്‍ത്തിക്കുന്നു. പിന്നീട് പ്രാര്‍ത്ഥനാ ഗീതങ്ങളും, ദാവൂദിന്റെ സങ്കീര്‍ത്തനങ്ങളും ആലപിക്കുന്നു. എല്ലാ പാരമ്പര്യ സെനഗോഗുകളിലും ഹീബ്രു ഭാഷയിലാണ് ഇവയെല്ലാം നിര്‍വഹിക്കാറുലള്ളത്. എന്നാല്‍ കൂടുതല്‍ പുരോഗമനവാദികളുടെ സെനഗോഗുകളില്‍ ഒരു ഭാഗം …

Read More »

യഹൂദരുടെ ആരാധനകളും ആചാരങ്ങളും -3

195

സൂര്യാസ്തമയത്തിന് മുമ്പ് തുടങ്ങി, അടുത്ത ദിവസം സൂര്യാസ്തമയം പൂര്‍ണമാവുന്നത് വരെയാണ് യഹൂദരുടെ നോമ്പ്. അന്നപാനീയങ്ങള്‍, ഭാര്യാസംസര്‍ഗം തുടങ്ങിയവയില്‍ നിന്ന് അകന്ന് നില്‍ക്കുകയെന്നതാണ് അതിന്റെ പ്രായോഗിക രീതി. ചില ദിവസങ്ങളില്‍ സൂരോദ്യയം മുതല്‍ അസ്തമയം വരെയാണ് അവര്‍ നോമ്പനുഷ്ഠിക്കാറുള്ളത്. ഈയിനം നോമ്പില്‍ അന്നപാനീയങ്ങള്‍ മാത്രമാണ് അവര്‍ക്ക് വിലക്കപ്പെട്ടിട്ടുള്ളത്. വിവിധങ്ങളായ സന്ദര്‍ഭങ്ങളിലാണ് യഹൂദര്‍ നോമ്പനുഷ്ടിക്കാറുള്ളത്. പാപമോചന നാളിലെ നോമ്പ് അവയില്‍ ഏറ്റവും സുപ്രധാനമാണ്. മൂസായുടെ തൗറാത്തിലേക്ക് ചേര്‍ക്കപ്പെട്ട ഏകനോമ്പും ഇത് തന്നെയാണ്. തമൂസി(ജൂലൈ)ലെ …

Read More »